പത്താം ക്ലാസ്സിലെ സ്പെഷ്യൽ ക്ലാസ് തുടങ്ങി.. അർച്ചന എന്റെ ഡിവിഷനിൽ വന്നു.. കൂടെ കുറെ പഠിപ്പിസ്റ് കുട്ടികളും.. ഞങ്ങളെല്ലാം ഏഴാം ക്ലാസ്സിൽ ഒരേ ക്ലാസ്സിലായിരുന്നു.. മോനിഷ, ശ്രീനന്ദ, ശരണ്യ, ഷൈനി, ജിഷ, സിമി അങ്ങനെ കുറെയെണ്ണം… പിന്നീട് ഈ പെൺകുട്ടികളെ ഒക്കെ ശ്രദ്ധിക്കുന്നത് ഇപ്പോഴാണ്…. കൂട്ടത്തിൽ ഏറ്റവുംമി ക്യൂട്ട് സിമി. ഒരു സിനിമ നടിയെപ്പോലെ.. പഠിക്കാനും മിടുക്കിയാണ്.. ആ സ്കൂളിൽ എന്നെ എടാ എന്നുവിളിക്കാനുള്ള സ്വന്തന്ത്ര്യവും ധൈര്യവും അവൾക്കു മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ബേബി ശാലിനി സ്റ്റൈലിൽ ഉള്ള അവളുടെ ഹെയർ സ്റ്റൈൽ അവളെ ഒന്നുകൂടി ക്യൂട്ട് ആക്കുന്നതായി തോന്നി…”എന്താടാ പൊട്ടാ വായിനോക്കിയിരിക്കുന്നതു..??” അവളുടെ ചോദ്യം കേട്ട് ഞാൻ ഒന്ന് ചിരിച്ചു… “ഓ.. ഒന്നുമില്ലെടീ.. നിന്നെയൊക്കെ ഈ വര്ഷം കൂടയല്ലേ കാണാൻ പറ്റൂ… പിരിയറായപ്പോഴേക്കും നീയങ്ങു സുന്ദരി ആയല്ലോടീ… നേരത്തെ നിന്നെ പരിഗണിക്കേണ്ടതായിരുന്നു. ഹാ എല്ലാം വിധി…”. എന്റെ വാക്കുകൾ അവളിൽ എന്ത് വികാരം ഉണർത്തി എന്നറിയില്ല. നാണത്തോടെ ഒരു ചെറിയ പുഞ്ചിരി മാത്രമായിരുന്നു അവളുടെ മറുപടി…
അവളുടെ പുറകിലത്തെ ബഞ്ചിൽ ഇരിക്കുന്ന ശാലീന സൗന്ദര്യമുള്ള കുട്ടിയാണ് ശ്രീനന്ദ. സ്കൂളിൽ നിന്നും പത്തുമിനിറ്റ് നടക്കാനുള്ള ദൂരമേ അവളുടെ വീട്ടിലേക്കുളളൂ.
ഈ ശ്രീനന്ദ ഇടയ്ക്കിടെ ലേഖയുടെ അടുത്ത് വരാറുണ്ട്.. അതുകൊണ്ടു തന്നെ അവളെ വായിനോക്കാൻ ഞാൻ പോകാറേ ഇല്ല… അവളുടെ ഒരു ഏട്ടൻ ഉണ്ട്.. അദ്ദേഹവും ഞങ്ങളുടെ സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ്.
ശരണ്യ, ജിഷ & ഷൈനി ഇവര് മൂന്നുത്രിമൂർത്തിനികൾ ആണ്… ഒന്നിനെ പിരിഞ്ഞു മറ്റൊന്നിനെ കണ്ടിട്ടേയില്ല… എല്ലാവരും കൂടി നല്ല മേളം… ആൺകുട്ടികളിൽ രതീഷ്, രഞ്ജിത്ത്, വിപിൻ, സനീഷ്, ശ്രീജിത്ത്, ബിനു, ബിനോയ്, മനോജ് തുടങ്ങിയ കൊടും ഭീകരന്മാരും.. ഇതിൽ വിപിനും, രതീഷും രഞ്ജിത് പഠിപ്പിസ്റ്റുകളും അമൂൽ ബേബീസുമാണ്.
അർച്ചന പഴയതുപോലെ എന്നോട് കൊഞ്ചികുഴഞ്ഞു നടക്കുന്നു… മനീഷിനോട് എനിക്കുള്ള ദേഷ്യമൊക്കെ മാറിയിരിക്കുന്നു. അവന്റെ വീടിനടുത്തുള്ള പെണ്ണ് പണികൊടുത്തതാണത്രേ, എന്തായാലും പോകാനുള്ള മുതല് പോയി.. അപ്പൊ പിന്നെ പിണങ്ങിയിരുന്നിട്ടു എന്ത് കാര്യം…
പഠിത്തം തുടങ്ങി, സ്കൂളിലെ തിരഞ്ഞെടുപ്പ് വന്നു.. എന്റെ പേരും നോമിനേറ്റ് ചെയ്യപ്പെട്ടു… എന്റെ ക്ലാസ്സിലെ എന്റെ എതിർ സ്ഥാനാർത്ഥിയായി അർച്ചനയെ പരിഗണിച്ചു.. ചങ്കിൽ ഒരു വെള്ളിടി വെട്ടി… കാരണം ഞങ്ങൾ പതിനഞ്ച് ആൺകുട്ടികളെ ഉളളൂ, ബാക്കി ഇടുപ്പത്തിയൊന്നും പെൺകുട്ടികളാണ്. ഈ സത്വത്തിന്റെ മുൻപിൽ തോൽക്കേണ്ടി വരുമല്ലോ മാതാവേ… എന്നുള്ള നടുക്കത്തിൽ നിന്നും ഉണർന്നത് ബിനുവിന്റെ അണ്ണാ (ബഹുമാനം കൊണ്ടൊന്നുമല്ല കേട്ടോ…തിരുവനന്തപുരത്തുനിന്ന് വന്നതുകൊണ്ട് എന്നെ അണ്ണാച്ചി എന്നാണ് വിളിച്ചിരുന്നത്, അത് ചുരുങ്ങി അണ്ണാ ആയെന്നു മാത്രം…) എന്നുള്ള വിളികേട്ടാണ്…
ശ്രീജിത്തിന്റെ ആരോ അടിച്ചു അത്രേ.. ഞങ്ങളുടെ ക്ലാസ്സിലെ ഏറ്റവും പാവമാണ് അവൻ… അവനും എന്നെപ്പോലെ അനാഥനാണ്. മുഴുവനുമല്ല.. അമ്മയുണ്ട്… ആരാണെന്നൊക്കെ മനസിലാക്കി അവന്മാരെ പിടിക്കാനായി ഞങ്ങളുടെ പട പുറപ്പെട്ടു…. പടനായകൻ ഞാനും…. യുദ്ധം ജയിച്ചു തലയുയർത്തിപിടിച്ചു വന്ന ഞങ്ങളെ കാത്തിരുന്നത് പ്രധാനാധ്യാപികയുടെ ചൂരൽ കഷായമായിരുന്നു…
Nxt part evide mwuthe
Machanee balancee Enthiyeee
നന്നായിട്ടുണ്ട്