അടുത്ത ദിവസം പതിവിലും സന്തോഷത്തോടെയാണ് ഞാൻ ട്യൂഷന് എത്തിയതി… കുറുക്കുവഴി ഇറങ്ങി റോഡ് ക്രോസ്സ് ചെയ്തു ട്യൂഷൻ സെന്ററിലേക്കു നടക്കുമ്പോൾ വീണ്ടും ആ പഴയ വിളി… “എസ്ക്യൂസ് മി…” ഞാൻ തിരിഞ്ഞു നോക്കി… അതവളാണ്… അതെ… അവൾ എന്റെ അടുത്തേക്ക് പതുക്കെ നടന്നടുക്കുന്നു. ചെറിയ ഒരു കുളികാറ്റുവീശി മഴ പൊടിഞ്ഞു തുടങ്ങി.
അവൾ അരികിലെത്തി ചോദിച്ചു…”ഇന്നലെ കണ്ടപ്പോൾ ചോദിക്കാൻ പറ്റീല്യട്ടോ, പേര് ശ്രീരാഗ് ആണെന്നറിയാം. എവിടെയാ ഇതിനുമുൻപ് പഠിച്ചത്..???.. ആകെ അന്തംവിട്ട നിന്ന ഞാൻ ഒന്ന് പരുങ്ങി, ഒരു അന്യ പെൺകുട്ടിയോട് അതും മനസ്സിൽ എന്തോ ഒന്ന് തോന്നിയ കുട്ടിയോട് സംസാരിക്കുന്നതു ആദ്യമായിട്ടാണ്. “എന്റെ… ഞാൻ…എന്നെ എങ്ങനെ അറിയാം..?? ” ഞാൻ ചോദിച്ചു. “വെളിച്ചപ്പാടിനെ എല്ലാവര്ക്കും അറിയാം, വെളിച്ചപ്പാടിന് ആരെയും അറിയില്ലല്ലോ അല്ലെ..??, സ്കൂളിലെ സകലകലാവല്ലഭനെ അറിയാത്തവർ ആരെങ്കിലുമുണ്ടോ…” അവളെന്നെ നോക്കി ഒരു പുഞ്ചിരിയോടെ പറഞ്ഞപ്പോൾ എന്തോ വളരെ സന്തോഷം തോന്നി….
എങ്കിലും കളിയാക്കേണ്ട എന്ന് പറഞ്ഞു ഞാൻ നടക്കാൻ തുടങ്ങി. “ഞാൻ 9C യിലാണ്, ഇയാള് 9A യിൽ അല്ലെ..എനിക്കറിയാം.. ട്യൂഷൻ ക്ലാസ്സിൽ വച്ച് എന്നെ കണ്ടിട്ടില്ലേ…?? നമ്മൾ ഒരേ ക്ലാസ്സിൽ ആണ്?? എന്ന് പറഞ്ഞുകൊണ്ട് എന്റെയൊപ്പം നടക്കാൻ തുടങ്ങി… ഇവളിതെല്ലാം അറിഞ്ഞു വച്ചിരിക്കുകയാണോ…?? ഒരേ ക്ലാസ്സിൽ പഠിച്ചിട്ടും എന്തെ ഞാൻ കണ്ടില്ല… എന്നൊക്കെ ചിന്തിച്ചുകൊണ്ട് ഞാൻ നടന്നു…
രണ്ടുമൂന്നു മിനിറ്റ് നടക്കണം ട്യൂഷൻ സെന്ററിലേക്ക്… അവൾ വായ് തോരാതെ എന്തൊക്കയോ പറയുന്നുണ്ട്.. പക്ഷെ ഒനിന്നും ഞാൻ മറുപടി പറഞ്ഞില്ല…. പെട്ടെന്ന് ചിന്തയിൽ നിന്ന് ഉണർന്ന ഞാൻ ചോദിച്ചു… “നല്ലയാളാ.. ഇങ്ങോട്ടു വന്നു എന്നെ പരിചയപ്പെട്ടു പേര് പറഞ്ഞില്ലാലോ”.. അവൾ മുഖമുയർത്തി എന്നെ നോക്കിയിട്ടു ഒരു ചെറിയ ചമ്മലോടെ പറഞ്ഞു… “സോറി ഞാൻ.. എന്റെ പേര് അർച്ചന, അർച്ചന നമ്പൂതിരി”. “നമ്പൂതിരി അച്ഛനാണോ..??” എന്റെ ചോദ്യത്തിന് അതെ സ്പീഡിൽ തന്നെ അവള് പറഞ്ഞു… “ഭയങ്കര തമാശക്കാരനാണെന്നു തോന്നുന്നല്ലോ..” അങ്ങനെ ഞങ്ങൾ ട്യൂഷൻ സെന്ററിലേക്ക് എത്തി.. ഞങ്ങളുടെ വരവ് നോക്കി വായിനോക്കി മനു അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു.
എടാ കോപ്പേ.. നീ ഇവളെ വളച്ചോ…?? എന്ന് അതിശയത്തോടെ ചോദിക്കുന്ന മനുവിന്റെ മുഖം നടപ്പോൾ ചിരിയാണ് വന്നത്…. ദൈവമേ ഒരു പെണ്ണിന്റെ കൂടെ നടന്നു വന്നാൽ ഉടനെ വളയുമോ..???
അവളെന്നെ പരിചയപ്പെടാൻ വന്നതാടാ… ഞാൻ പറഞ്ഞു…
പിന്നേ പരിചയപ്പെടാൻ നീ കൊച്ചി രാജാവിന്റെ കൊച്ചുമോനല്ലേ…. അവൻ എന്നെ കളിയാക്കി….
പിന്നീടുള്ള ദിനങ്ങളിൽ പഠിക്കാൻ പോകുന്നത് ശരിക്കും അവളെ കാണാൻ മാത്രമായിരുന്നു… ഒരു ദിവസവും അവധി എടുക്കാതെ ഞാൻ ദിവസവും ഈ പ്രക്രിയ തുടർന്നുകൊണ്ടിരുന്നു.. ശനിയും ഞായറും ഓരോ നിമിഷവും യുഗം പോലെ തള്ളി നീക്കി…
Nxt part evide mwuthe
Machanee balancee Enthiyeee
നന്നായിട്ടുണ്ട്