MOONLIGHT IX
മാലാഖയുടെ കാമുകൻ
Previous Part
“നല്ല മരണം… ഞാൻ വിചാരിച്ച പോലെ തന്നെ..”
അവൾ സ്വയം അത് പറഞ്ഞപ്പോൾ അവരെ തന്നെ നോക്കി നിന്ന രണ്ട് ചുവന്ന മനുഷ്യർ അലർച്ചയോടെ അവർക്ക് നേരെ കുതിച്ചു ചെന്നു..
അതെ സമയം അപ്പുറത്തെ ഭാഗത്ത് നിന്നിരുന്ന ഡൈനോസർ പോലെയുള്ള വലിയ ജീവിയും അവർക്ക് നേരെ കുതിച്ചിരുന്നു..
മരണത്തിനെ മുൻപിൽ കണ്ട് എമ്മ കണ്ണുകൾ ഇറുക്കി അടച്ചു.. അലർച്ചകൾ അടുത്ത് വന്നു..
എന്നാൽ അവർക്ക് നേരെ കുതിച്ചു വന്ന ഡൈനോസർ പോലെയുള്ള ജീവിയെ രണ്ട് ചുവന്ന മനുഷ്യർ ഒരുമിച്ച് ചവിട്ടി ദിശ മാറ്റി വിട്ടു.. അവർ രണ്ടുപേരും ആ ജീവിയെ നോക്കി അലറി….
ഈ മനുഷ്യരുടെ ഇറച്ചി ഞങ്ങൾക്ക് ഉള്ളത് ആണെന്ന് ഉള്ള അർത്ഥത്തിൽ തന്നെ…
പിന്തിരിയാൻ മനസ്സ് ഇല്ലാതെ ആ ജീവി തിരിഞ്ഞു അവരെ തല കൊണ്ട് ആഞ്ഞു അടിച്ചപ്പോൾ ഇരുവരും തെറിച്ചു വീണു.. നിലത്ത് വീണ അവരെ നോക്കി അത് ശക്തമായി അലറി..
അതോടെ യുദ്ധം അവർ തമ്മിൽ ആയി.. ചാടി എഴുന്നേറ്റ രണ്ട് ചുവന്ന മനുഷ്യർ ടി റെക്സ് പോലെയുള്ള ആ ജീവിയെ ആക്രമിച്ചു..
കണ്ണ് തുറന്ന് നോക്കിയ എമ്മ എങ്ങനെ എങ്കിലും രക്ഷപെടാൻ ഒരു വഴി ഉണ്ടോ എന്ന് നോക്കി.. എല്ലാവരും കിടന്ന് പിടക്കുക ആണ്.. വള്ളികൾ മുറുകി ഒരു തരി അനങ്ങാൻ പറ്റാത്ത അവസ്ഥയിൽ ആണ് ഇപ്പോൾ..
വലിയ അലർച്ച കേട്ടപ്പോൾ അവൾ അവിടേക്ക് നോക്കി..
ടി റെക്സ് ജീവി അവരിൽ ഒരാളുടെ കാലിന് കടിച്ചിരിക്കുന്നു. അയാൾ വേദനിച്ച് ചെവി പൊട്ടുന്ന സ്വരത്തിൽ അലറി കരയുന്നു.. അതിനെ അവർ ഇരുവരും അടിക്കുന്നുണ്ട് എന്നാലും അത് കടി വിടുന്നില്ല..
അടുത്ത് നിന്ന ചുവന്ന മനുഷ്യൻ അതിനെ ശക്തമായി ഒന്ന് അടിച്ചു നോക്കി എങ്കിലും അതിന് ഒരു അനക്കവും ഉണ്ടായില്ല..
Nte mk annaa… Nth scene aa ingal… Verthe aano njan fan aayee❣️❣️❣️… Adipoliiiiii🥳🥳🥳 waiting for the next part… Korch naal bc aayi.. ippo aan 2 3 part orumich otta iruppin vaayich theerthe… Scene thanne ingalu🫂🫂🫂
ബ്രോ, ഇതെല്ലാം കൂടി ഒരു ബുക്ക് ആക്കി കൂടെ
Book allada…oru Manga irakkam enn vechitta…😎
സസ്നേഹം കാമുകന്‍❣️❣️❣️
Any update of Aparajithan
😄
അടിപൊളി ബ്രോ ഈ ഭാഗവും നന്നായിട്ടുണ്ട്👍.
പിന്നെ നമ്മുടെ ഹീറോയുടെ സീനൊന്നും ഇല്ലാത്തതിനാൽ കുറച്ചു വിഷമവും ഉണ്ട് അടുത്ത പാർട്ടിൽ അതു നിക്കാത്തണേ…
ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️♥️♥️
നിങ്ങൾ മാത്രമാണ് ഇപ്പൊ ഒരു ആശ്വാസം ബാക്കി ഉള്ള എഴുത്തുകാരൊക്കെ എവിടെ പോയോ ആവൊ
എത്ര എത്ര നല്ല കഥകൾ വന്നതാണ് ഇവിടെ ഇപ്പൊ ആ എഴുത്തുകാരെല്ലാം പോയി 😞
ഇനിയും അവർ തിരിചു വരും എന്ന് പ്രതീക്ഷിക്കുന്നു ഈ ഭാഗവും അടിപൊളിയാക്കിയിട്ടുണ്ട്
ഒത്തിരി ഇഷ്ട്ടായി ❤️❤️❤️❤️🥰🥰🥰🥰
‘ദേവാസുരൻ,ആദിത്യഹൃദയം’, ഇവരുടെയൊന്നും വിവരം പോലും ഇല്ല! പിന്നെ “അപരാജിതൻ” ടൈം എടുക്കും എന്ന് അറിയാം അതുകൊണ്ട് ഒരു സമാധാനം ഉണ്ട്. എങ്കിലും എന്നും കിടക്കുന്നതിനു മുൻപ് ഇവിടെ വന്നൊന്ന് റീഫ്രഷ് ചെയ്യ്തു ഓതറിന്റെ പുതിയ കമന്റ് വന്നോന്നുകൂടെ നോക്കിട്ടെ പോകാറുള്ളു 😤
MK broo എന്റെ ഒരു വിഷമം പറഞ്ഞന്നേ ഉള്ളൂ ട്ടാ 😊 എല്ലാവരെയും ഇഷ്ട്ടമാ ട്ടാ….
So true…❤️
Sathyam ttooo 😭
വായിക്കാൻ കൊറച്ചു താമസിച്ചു എന്ന സമയം കിട്ടിയത്. എല്ലാ പാർട്ട് പോലെ ഇതും പൊളിച്ചു.
But ending?
ഹ ഇനി അടുത്ത പാർട്ടിൽ കാണാം. അടുത്ത പാർട്ടും ഇതുപോലെ പേജ് കുട്ടി താമസിയാതെ തരും എന്ന് പ്രെദീഷിക്കുന്നു 😁
ഈ പാ൪ടും തകർത്തു… പക്ഷേ സാധാരണ നി൪ത്തുന്നതു പോലെ സസ്പെൻസിലല്ലല്ലോ അണ്ണാ ഇപ്രാവശ്യം നി൪ത്തിയത്.. എന്നാലും പൊളിച്ചു..
Super
Ithinte next part undo
NICE ONE, WAITING FOR NEXT
എന്നും തകർപ്പൻ ഭാഗങ്ങളല്ലേ ഞങ്ങൾക്ക് തന്നിട്ടുള്ളൂ
ഇതിനും മാറ്റം വന്നിട്ടില്ല. തകർത്തു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
🌹🙏
ഇപ്പൊ കേട്ടതും കണ്ടതും ഒന്നും അല്ല. നിയോഗം 3 END Sean orma varunnu THOR ENTRY OKKE.
THE BIG WAR IS COMING
സ്വന്തമായി ഒരു യൂണിവേഴ്സ് തന്നെ ഉണ്ടാക്കി എടുക്കുകയാണല്ലോ MK ❤️❤️❤️❤️❤️❤️
ഒരുപാട് ഇഷ്ടം, അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കാം..
Superrrr🤩🤩🤩🤩, അടുത്ത ഭാഗമായി വേഗം വരിക ഇഷ്ടമായി ഒരുപാട്🥰🥰🥰