അവസാനമെങ്ങനെയൊക്കയോ സ്ട്രീറ്റ് ലൈറ്റിന്‍റെ ധവള പ്രകാശത്തില്‍ സര്‍പ്പം പോലെ വളഞ്ഞു പുളഞ്ഞുകിടക്കുന്ന റോഡിലെത്തി.
അവിടെ കണ്ട ഒരു കല്ലിന്‍റെ മുകളില്‍ അല്‍പം വിശ്രമിക്കാമെന്ന കരുതിയിരിക്കാന്‍ നോക്കുമ്പോഴാണ് ഒരു കാര്‍എനിക്കെതിരെ വരുന്നത് കണ്ടത്,
പിന്നെ കൂടുതലൊന്നും ഞാനാലോചിച്ചില്ല ആ കാറിനുമുംമ്പിലേക്കെടുത്തു ചാടി. ഭാഗ്യവശാല്‍ ആ കാറില്‍നിങ്ങളായിരുന്നു” ഒരു നേര്‍ത്ത തേങ്ങലോടെയായിരുന്നു വിച്ചു അത് പറഞ്ഞു നിര്‍ത്തിയത്.
അവനോടപ്പം അതേ താളത്തില്‍ ആഷിക്കിന്‍റെ തേങ്ങലും കേള്‍ക്കാമായിരുന്നു. എന്തുപറഞ്ഞാശ്വസിപ്പിക്കണമെന്നറിയാതെ വിച്ചൂന്‍റെ മുഖത്തേക്ക് ഇമയനക്കാതെ നോക്കി നിന്നു…..
“ഡാ ആഷിക്കേ എനിക്കെനി തീരാത്താ രണ്ടേ രണ്ട് ആഗ്രഹങ്ങള്‍ മാത്രമേയുള്ളൂ”
“അതെന്താണ് ആഷിക്ക് ചോദിച്ചു.
“ഒന്ന് എന്‍റെ ഉപ്പയെയും ഉമ്മയെയും എങ്ങനെയെങ്കിലും കണ്ടത്തെണം മറ്റൊന്ന് എന്‍റെ ഹസ്ന. ഞാന്‍പോലുമറിയാതെ താലോലിച്ചു വളര്‍ത്തിയ എന്‍റെ സ്നേഹം അവളോട് തുറന്ന് പറഞ്ഞ് എന്‍റെജീവിതത്തിലേക്ക് കൈ പിടിച്ചുയര്‍ത്തണം,
അവള്‍ എന്‍റെ ജീവിതാവസാനം വരെ താങ്ങായും തണലായും വേണം എന്നാലെ ഈ ജീവിതത്തിനൊരുപരിപൂര്‍ണ്ണതയുണ്ടാവൂ”
“നിന്‍റെ ആഗ്രഹങ്ങള്‍ പോലെ എല്ലാം നടക്കും”
“ഉം നടക്കട്ടെ , നടക്കണം അല്ലങ്കില്‍ ഈ ഭൂമിയില്‍ വിച്ചു ഇല്ലാ”
“സമയം ഒത്തിരിയായി നീ വന്നേ പൊരക്ക് പോവാ ഉമ്മ അന്വഷിക്കുന്നുണ്ടാവും”
“നീ ചെല്ല് ഞാനിത്തിരി നേരം കൂടി ഇവിടെയിരിക്കട്ടെ , മനസല്‍പം ശാന്തമാകട്ടെ ഞാന്‍ വന്നോളാം”
ശരിയെന്നവനോട് പറഞ്ഞ് ആഷിക്ക് വീട്ടിലേക്കുപോവുമ്പോള് ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു.
എങ്ങനെയെങ്കിലും വിച്ചൂന്‍റെ ഉപ്പയെയും ഉമ്മയെയും കണ്ടെത്തണമെന്ന്. അതിനു വേണ്ടി ഉപ്പയോട് സഹായംചോദിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.
അവന്‍റെ പ്രാര്‍ത്ഥനപോലെ ഉമ്മറത്ത് ഉപ്പയിരിപ്പുണ്ടായിരുന്നും, ഒട്ടും സമയം കളയാതെ ഉപ്പയെ റൂമിലേക്ക്വിളിച്ചുവരുത്തി എല്ലാ കാര്യങ്ങളും സംസാരിച്ചു. ആഷിക്ക് പറഞ്ഞതെല്ലാം സസൂക്ഷ്മം കേട്ടുകൊണ്ട് മുടിയല്‍പംമാറി നിന്ന് തരിശ്ഭൂമിയെപോലെ തോന്നിക്കാവുന്ന തലയില്‍ തടവികൊണ്ട് ഉപ്പ പറഞ്ഞ ഓരോ വാക്കുംകൊടുംങ്കാറ്റുപോലെ അവന്‍റെ കാതില്‍ അലയടിച്ചുകൊണ്ടിരുന്നു..
ഉപ്പയുടെ ഓരോ വാക്കുകളും ആഷിക്കിന്‍റെ ഹ്ര്ദയത്തിലായിരുന്നു വന്നു തറച്ചത്…
“എന്താ ഉപ്പാ ഇങ്ങളീ പറയുന്നത്.”
നെപ്പോളിയൻ ️
കഥ അടിപൊളിയായി മുന്നോട്ട് പോകുന്നുണ്ട്. ചില ഇടങ്ങളിൽ ചെറിയ അക്ഷര തെറ്റുകൾ കണ്ടു. പിന്നെ പേരുകൾ അങ്ങോട്ടും ഇങ്ങോട്ടും മാറുകയും ചെയ്തോ എന്ന് തോന്നി. അവസാനം സസ്പെൻസ് ആയി നിർത്തിയത് നന്നായിരുന്നു. അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു.
ഖുറേഷി അബ്രഹാം,,,,,,
Super suspenseodae niruthi kalanjallo pahaya❤❤❤
????