അപ്പഴേ ഉപ്പക്ക് അവരോട് ദേഷ്യമായിരുന്നു. പിന്നീട് പൊരക്കാര്‍ സമ്മതിച്ചെങ്കിലും ഉപ്പ അവരുടെ വീട്ടിലേക്ക് ഇന്നേവരെ കാലുകുത്തിയില്ലാ.
മാത്രവുമല്ല എന്നെ അവ്ട്ക്ക് കൊണ്ടുപോവാന്‍ ഉപ്പ സമ്മതിച്ചതുമില്ല. പക്ഷെ ഉമ്മക്ക് പോവാനുള്ള സ്വാതന്തൃം ഉപ്പകൊടുത്തിരുന്നു. അതുകൊണ്ട് എനിക്കാരുമായും അത്ര കണക്ഷന്‍ ഇല്ലായിരുന്നു……
“ഒരു നെടുവീര്‍പ്പോടെ വിച്ചു പറഞ്ഞു തീര്‍ത്തു.
“ഹാ അതൊക്കെ പോട്ടെ അന്നുമ്മ വാശികാണിച്ചിട്ടെന്താ ഇണ്ടായേ ?”
ആഷിക്ക് ചോദിച്ചു.
വിച്ചു വീണ്ടും പറയാന്‍ തുടങ്ങി. ഉമ്മ കരയാന്‍ തുടങ്ങിയപ്പോള്‍ ഉപ്പന്‍റെ മനസിളകാന്‍ തുടങ്ങി.കാരണം ന്‍റുമ്മകരയുന്നത് ഉപ്പക്ക് സഹിക്കാന്‍ പറ്റില്ലായിരുന്നു. അവസാനം വേറെ വഴികളൊന്നുമില്ലെന്ന് കണ്ടപ്പോള്‍ ഉപ്പപറഞ്ഞു.
“എന്നാല്‍ അന്നെയും മോനെയും വയനാട്ടിലാക്കി പ്പോള്‍ തല്‍ക്കാലം ഞാനൊറ്റയ്ക്ക പോവാം തമിള്‍ നാട്ടില്‍ക്ക്, ഒരാഴ്ച കഴിഞ്ഞ് ഞാന്‍ നിങ്ങളെ കൂടെ കൂട്ടാം എന്തേയ്”
അതെന്‍റെ ഉമ്മയ്ക്കും എനിക്കും ത്യപ്തികരമായ ആശയമാണെന്ന് തോന്നി. അങ്ങനെ ഞങ്ങളെല്ലാവരുംവയനാട്ടില്‍ക്ക് വണ്ടി കയറി. ഏകദേശം എട്ടാം വളവ് എത്തിക്കാണും അപ്പോഴാണ് എതിരെ വന്ന ഒരു ലോറിബസ്സിന് നേരെ കുതിച്ച് കയറിയതും ബസ്സ് കൊക്കയിലേക്ക് മറഞ്ഞതും.
ഞാന്‍ ബസ്സില്‍ നിന്നും തെറിച്ച് വീണത് അധികമാരും ശ്രദ്ദിക്കപ്പെടാത്താ ഒരു കുറ്റിക്കാട്ടിലേക്കായിരുന്നു.
തലയടിച്ച് വിണതുകൊണ്ടോ ഇരച്ചു കയറിയ ഭയം കൊണ്ടോ എന്നറിയില്ല എന്‍റെ ബോധം നഷ്ടപ്പെട്ടു.
ഉണര്ന്നപ്പോള്‍ കൂടെയാരുമില്ല. താനെവിടെയാണെന്നോ തനിക്കെന്താണ് സംഭവിച്ചതെന്നുപോലുമറിയാതെഒരു നിമിഷം ഓര്‍മ നഷ്ടപ്പെട്ടവനെ മനസിടറി നിന്നു.
പിന്നീട് സംഭവിച്ചതെല്ലാം ഒരു ദുസ്വപ്നം പോലെ ഞാന്‍ ഓര്‍ത്തെടുക്കുകയായിരുന്നു. രാത്രിയാവാന്‍ വെമ്പിനിലക്കുന്ന പകലിന്‍റെ മുഖഛായയില്‍ പതിയെ കറുപ്പ് നിറം തച്ചുടച്ചൊഴുക്കിയ ഇരുളിനെ കോരിയിടാന്‍തുടങ്ങിയിരുന്നു.
ദൂരെയെവിടെയോ ഓരിയിടുന്ന കുറുക്കന്‍റെ ശബ്ദം എന്നെ കൂടുതല്‍ ഭീതിയിലാഴ്ത്തി. ചുറ്റും ശ്മശാന മൂകമായഅന്തരീക്ഷം, രക്തത്തിന്‍റെ പച്ചമണം മാറാത്ത ഗന്ധം ഇടയ്ക്കിടയ്ക്ക് എന്‍റെ നാസിക തുമ്പിനെഅസുഖപ്പെടുത്തികൊണ്ടിരുന്നു. മരച്ചില്ലകള്ക്കിടയിലൂടെ ചന്ദ്രന്‍ ഇടയ്ക്കെപ്പഴേ മിഴികള്‍ തുറന്നപ്പോള്‍ നേരിയമഴനൂലുകള്‍ പോലെ നിലാവിന്‍റെ സാനിദ്ധ്യം ഞാനറിഞ്ഞു.
പിടഞ്ഞെഴുന്നേറ്റപ്പോഴാണ് മനസിലായത് ദേഹം മുഴുവന്‍ സാരമായ പരിക്കുകളാണെങ്കിലും കഠിനമായ വേദനതന്നെ അതെനിക്ക് നല്‍കുന്നുണ്ടെന്ന്.
കയ്യും കാലും ചോര പൊട്ടിയൊലിക്കുന്നുണ്ടായിരുന്നു. ശരീരത്തിനേറ്റ മുറിവിനേക്കാള്‍ മനസിലേറ്റമുറിവിനായിരുന്നു കാഠിന്യം,
അതുകൊണ്ട് തന്നെ ഞാന്‍ ഞെരങ്ങിയും നീങ്ങിയും ഒരു വിധം അവിടെയെല്ലം പരതി മറിഞ്ഞു കിടക്കുന്ന ബസ്സ്അനാഥ പ്രേതം പോലെ ഏതൊ ഒരു വര്‍ക്ക് ഷോപ്പിലെ ജീവനെക്കാരെനെയും കാത്ത് മലര്‍ക്കെകിടപ്പുണ്ടായിരുന്നു.
അതുകണ്ടപ്പോള്‍ ഞാന്‍ സ്വയം മനസിലാക്കുകയായിരുന്നു ഞാനൊഴിച്ച് എന്‍റുപ്പയും ഉമ്മയും യാത്രക്കാരുംരക്ഷപ്പെട്ടിട്ടുണ്ടാവാമെന്ന്,
എന്തുചെയ്യണമെന്നറിയാതെ കുറെ നേരം അവിടെ തരിച്ചിരുന്നു , അല്‍പം കഴിഞ്ഞപാടെ ശക്തിയായ ദാഹംഎനിക്കനുഭവപ്പെട്ടപ്പോള് ഞാന്‍ പതിയെ ദിക്കറിയാത്ത തീര്‍ത്ഥാടകനെപോലെ ഓരോയടിവെച്ച് ചാഞ്ഞുംചെരിഞ്ഞും തട്ടിയും മുട്ടിയും നടക്കാന്‍ തുടങ്ങി.
കഥ അടിപൊളിയായി മുന്നോട്ട് പോകുന്നുണ്ട്. ചില ഇടങ്ങളിൽ ചെറിയ അക്ഷര തെറ്റുകൾ കണ്ടു. പിന്നെ പേരുകൾ അങ്ങോട്ടും ഇങ്ങോട്ടും മാറുകയും ചെയ്തോ എന്ന് തോന്നി. അവസാനം സസ്പെൻസ് ആയി നിർത്തിയത് നന്നായിരുന്നു. അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു.
ഖുറേഷി അബ്രഹാം,,,,,,
Super suspenseodae niruthi kalanjallo pahaya❤❤❤
????