മിഴികൾക്കപ്പുറം 3 [നെപ്പോളിയൻ] 84

ഉമ്മ അവനെ സ്വന്തം മകനെപോലെയായിരുന്നു നോക്കിയത്, അതിലുപരി എനിക്കൊരു കൂട്ട് കിട്ടിയസന്തോഷത്തിലായിരുന്നു­ ഞാനും, ഒരു ദിവസം രാവിലെ എഴുന്നേറ്റ് നോക്കിയപ്പോള്‍ അവനെ എവിടെയുംകാണാനില്ല.

……………………………..

എനിക്കറിയാവുന്ന പലയിടങ്ങളിലും ഞാനവനെ തിരഞ്ഞു. “എന്നാലും ഇവനേട്ക്ക് പോയ്ണ്ടാവും” ഞാനാരോടെന്നില്ലാതെ പറഞ്ഞു.

അല്‍പ സമയം കഴിഞ്ഞപ്പോള്‍ പിറകില്‍ നിന്നും ഒരു വിളി ഉയര്‍ന്നു. “ആഷിക്കേ”

ഞാന്‍ തിരുഞ്ഞു നോക്കിയപ്പോള്‍ വിച്ചു ആണ്.

അതുവരെ ഉണ്ടായിരുന്ന ദേഷ്യമെല്ലാം ഞാനവനെ ചീത്ത വിളിച്ചു തീര്‍ത്തു. എന്‍റെ കലിയടങ്ങിയപ്പോഴാണ്ഞാനവനെ സൂക്ഷിച്ചു നോക്കുന്നത്.

അവന്‍റെ കണ്ണാകെ കരഞ്ഞു കലങ്ങിയിട്ടുണ്ട്. മുഖം ചുവന്ന് തുടുത്തിരിക്കുന്നു.

എന്തുപറ്റിയെന്നറിയാത­െ ഞാന്‍ നിന്ന് വിയര്‍ക്കുംമ്പോഴാണ് അവന്‍റെ കയ്യിലെ പത്രത്താളുകള്‍ ഞാന്‍ശ്രദ്ധിച്ചത്.

അത് വാങ്ങി നോക്കിക്കൊണ്ട് ഞാന്‍ ചോദിച്ചു.” ഈ പത്രം കണ്ടിട്ടാണോ ഇയ്യ് നിന്ന് കരയുന്നേ പോത്തേ” അവനൊന്നും മിണ്ടാതെ പത്രം മറിച്ചിട്ട് അതില്‍ പതിച്ച ഫോട്ടോയിലേക്ക് വിരല്‍ ചൂണ്ടി. അതുകണ്ടതും എന്തുപറയണമെന്നറിയാതെ ഞാന്‍ പകച്ചു നിന്നു.

ഇന്നലത്തെ ലോക കപ്പില്‍ ഇന്ത്യ തോറ്റിരിക്കുന്നു ഓന്‍റെ മാത്രം ഇന്തൃ അല്ലല്ലോ ഇന്തൃ ഞമ്മളതും കൂട്യല്ലേപിന്നെയങ്ങോട്ടൊരു കൂട്ട കരച്ചിലായ്നി. അപ്പോഴാണ് ഉമ്മ ഭക്ഷണം കഴിക്കാന്‍ വിളിച്ചത് പതിയെ പതിയെഅവനൊരുപാട് മാറ്റങ്ങള്‍ വരാന്‍ തുടങ്ങി.

എന്നാലും അവന്‍റെ മുഖത്ത് ഒരു വിഷാദം നിഴലിച്ചിരുന്നു.

അതുകൊണ്ട് തന്നെ ഉപ്പയും ഉമ്മയും പ്രത്യേകം പറഞ്ഞിട്ടുണ്ടായിരുന്­നു കഴിഞ്ഞുപോയകാര്യത്തെകുറിച്ചൊന്ന­ും അവനോട് ചോദിക്കണ്ടായെന്ന്.

അതുകൊണ്ട് ഞാനൊന്നും ചോദിക്കാന്‍ നിന്നില്ല. ഒരു ദിവസം ഞങ്ങള് കളിച്ചുകൊണ്ടിരിക്കുമ­്പോള്‍ വിച്ചുപറഞ്ഞു

“ഡാ ആഷിക്കേ നമുക്കൊന്ന് എട്ടാം വളവ് വരെ പോയി വന്നാലോ ഇയ്യ് വര്ണാ” ഞാനും വരാമെന്ന് പറഞ്ഞു.

ഞങ്ങള് രണ്ടാളും എട്ടാം വളവിലെത്തിയപ്പോ വിച്ചു പറഞ്ഞു

“ഇയ്യ് ഇവിടെ നിന്നോ ഞാന്‍ കൊക്കയിലിറങ്ങി വരാം”

“അവ്ടാ ആരാ വിച്ചോ” അതിനുത്തരം നല്‍കാതെ അവന്‍ വേഗത്തില്‍ നടന്നു. അല്‍പ സമയം കഴിഞ്ഞ് അവന്‍ഒരു പെട്ടിയുമായ് തിരിച്ചു വന്നു.

അതെന്താണെന്നോ ആരുടേതാണെന്നോ ചോദിച്ചിട്ട് മറുപടിയില്ലായിരുന്നു­.

പിന്നെ ഞാനത് വിട്ടു. പിന്നീടുള്ള എല്ലാ ദിവസത്തിലും ഏതെങ്കിലും ഒരു സമയം അവന്‍ എട്ടാം വളവിലെന്നുംവന്ന് കുറച്ച് നേരം പതിവാക്കി. ഒരു ദിവസം ഞാനവനോട് ഇതേപറ്റി കാര്യമായിട്ട് ചോദിക്കാന്‍ തന്നെതീരുമാനിച്ചു.

“ഡാ വിച്ചു എന്നും ഇയ്യ് ഇവ്ട വന്ന് വായ് നോക്കി നിക്കുന്നേ എന്തിനാ പറ”

“എന്നെങ്കിലും ഒരിക്കല്‍ ന്‍റെ ഉപ്പയും ഉമ്മയും എന്നെ തേടി വന്നാലോ കരുതീട്ടാ”

“എന്തൊക്കാ വിച്ചു ഇയ്യ് പറയുന്നേ എനിക്കൊന്നും മനസിലാവുന്നില്ലാ”

“ഡാ ആഷിക്കേ ആര്‍ക്കാടെ സ്വന്തം ഉമ്മാനേം ഉപ്പാനേം കാണാന്‍ ആഗ്രഹല്ലാത്തെ,

എനിക്ക­ാരുല്ലടാ എന്നെ ആര്‍ക്കും വേണ്ട ”

3 Comments

  1. ഖുറേഷി അബ്രഹാം

    കഥ അടിപൊളിയായി മുന്നോട്ട് പോകുന്നുണ്ട്. ചില ഇടങ്ങളിൽ ചെറിയ അക്ഷര തെറ്റുകൾ കണ്ടു. പിന്നെ പേരുകൾ അങ്ങോട്ടും ഇങ്ങോട്ടും മാറുകയും ചെയ്തോ എന്ന് തോന്നി. അവസാനം സസ്പെൻസ് ആയി നിർത്തിയത് നന്നായിരുന്നു. അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,,

  2. Super suspenseodae niruthi kalanjallo pahaya❤❤❤

    1. നെപ്പോളിയൻ

      ????

Comments are closed.