മിഴികൾക്കപ്പുറം 3 [നെപ്പോളിയൻ] 84

അവന്‍ സിമന്‍റ് ബെഞ്ചില്‍ നിന്നും മെല്ലെ എഴുന്നേറ്റ ശേഷം ഇടതു കൈ അവളുടെ തോളോട് ചേര്‍ത്ത് വലതുകൈകൊണ്ട് താടി മെല്ലെ പിടിച്ചുയര്‍ത്തികൊണ്­ട് ചോദിച്ചു….

“ന്‍റെ പാത്തൂന് ന്താപ്പോ ഇത്ര സങ്കടം”

ആഷിക്കിന്‍റെ ചോദ്യം കേട്ടതും അതുവരെ പിടിച്ചു നിര്‍ത്തിയ ദേഷ്യവും സങ്കടങ്ങളും അവളുടെ കണ്ണിലൂടെഅണപ്പൊട്ടി ഒഴുകാന്‍ തുടങ്ങി.

അവന്‍റെ മാറിലേക്കവളെ ചേര്‍ത്തു നിര്‍ത്തി മുടിഴിയകള്‍ പതിയെ തലോടികൊണ്ടിരുന്നു.

“കരഞ്ഞു വീര്‍ത്ത മുഖം അല്‍പം പൊന്തിച്ച് ഹസ്ന ചോദിച്ചു. “പറ ആഷിക്കാ ഇങ്ങള് ന്‍റെ വിച്ചു ആണോ ന്‍റെവിച്ചൂന്‍റെ ഫോട്ടോ ഇങ്ങള്‍ക്കെങ്ങനാ കിട്ട്യത്, ന്‍റെ വിച്ചൂന് ന്താ പറ്റിയെ”

“അന്‍റെ വിച്ചൂന് ഒന്നും പറ്റീക്കില ഹസ്ന. അവനിപ്പയും ജീവനോടെയുണ്ട്. അവളൊന്നും മനസിലാവാതെഅവനെ നോക്കി.

“ഞാനൊരു കാര്യം ചോദിച്ചാല്‍ നീ സത്യം പറയോ”

“നീ എപ്പഴെങ്കിലും അവനെ സ്നേഹിച്ചിരുന്നോ?” ആ ചോദ്യത്തിന് അവള്‍ക്കുത്തരമില്ലായ­ിരുന്നു. അതിനവളൊന്നും മിണ്ടാതെ നിന്നതേ ഉള്ളൂ.

“പറ ഹസൂ”

“എനിക്കറിയില്ല.”

“പിന്നെ”

“ആഷിക്കാ പറ വിച്ചു ഏടെ? ഓനെന്താ പറ്റൃത്?”

“എല്ലാം ഞാന്‍ പറയാം” ഒരു നേര്‍ത്ത നെടുവീര്‍പ്പോടെ അവന്‍ പറയാന്‍ തുടങ്ങി. 14 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരുബുധനാഴ്ച ഞാനും എന്‍റുപ്പയും ഉമ്മയും വയനാട്ടിലുള്ള പേരുകേട്ട ഒരു ഡോക്ടറെ കാണിക്കാന്‍ വേണ്ടിപോവായിരുന്നു.

എനിക്കന്ന് 12 വയസ്സായിരുന്നു പ്രായം. പോകുന്ന വഴിയില്‍ ഏതൊ ബസ്സ് മറിഞ്ഞെന്നും അതുകൊണ്ട്ബ്ലോക്കാണെന്നും ,ആരോ എന്‍റുപ്പയോട് പറഞ്ഞു. അത് കേട്ട് ഉപ്പ അവ്ടെ അടുത്തുള്ള ഒരു സുഹൃര്‍ത്തിന്‍റെവീട്ടിലേക്ക് പോയി. അവിടെ നിന്ന് ഓരോ കഥകള്‍ പറഞ്ഞ് ഞങ്ങളിറങ്ങാന്‍ രാത്രിയായ്തുകൊണ്ട് ഉപ്പ പറഞ്ഞുഇനി നാളെ കാണിക്കാമെന്ന് അപ്പോഴേക്കും റോഡില്‍ ബ്ലോക്കൊക്കെ കഴിഞ്ഞിരുന്നു.

ആ ആശ്വസത്തില്‍ കാറോടിച്ച് കൊണ്ടിരിക്കുമ്പോഴാണ്­ പെട്ടന്ന് ഒരു പയ്യന്‍ ഞങ്ങളെ വണ്ടിയുടെ മുംമ്പിലോട്ട്ചാടി വീണത്. ഉപ്പ വണ്ടി നിര്‍ത്തി വേഗം പോയി നോക്കുമ്പോള്‍ എന്‍റെ പ്രായം തോന്നിക്കാവുന്ന ഒരുപയ്യനായിരുന്നു.

കാലും കയ്യും പൊട്ടി ചോരയൊലിക്കുന്നുണ്ട് , ആ അവസരത്തില്‍ ഉപ്പ അവനോടൊന്നും ചോദിക്കാന്‍നില്‍ക്കാതെ വണ്ടിയില്‍ കയറ്റി ഇരുത്തി. അവന്‍റെ മുഖത്ത് വല്ലാത്തൊരു ഭീതി നിഴലിക്കുന്നുണ്ടായിര­ുന്നു. ഉമ്മയെന്തൊക്കൊയോ അവനോട് ചോദിക്കുന്നുണ്ട് പക്ഷെ മറുപടിയില്ല.

കാര്യമെന്താണെന്നറിയാ­നുള്ള ആകാംക്ഷയില്‍ ഞാനവനോട് ചോദിച്ചു.

“അനക്കെന്താ പറ്റ്യത്?” ഒന്നുമില്ലന്നായിരുന്­നു അവന്‍റെ മറുപടി.

“അതോണ്ടാണോ കാലും കയ്യൊക്കെ മുറിഞ്ഞത്”

“ആഷിക്കേ ഇയ്യൊന്ന് മിണ്ടാണ്ടിരുന്ന.” എന്‍റെ ഉപ്പ പറഞ്ഞു. അല്‍പ നേരം നേരം ഞാന്‍ മിണ്ടാതിരുന്നു. അതിനുശേഷം ഞാന്‍ വീണ്ടും ചോദിച്ചു.

“അന്‍റെ പേരെന്താ”

“വിച്ചു” അവന്‍ പറഞ്ഞു. അപ്പോഴേക്കും കാറ് വീടിന്‍റെ മുംമ്പിലെത്തി. അവന് മാറാനുള്ള കുപ്പായം നല്‍കി,ഭക്ഷണവും നല്‍കി ഞങ്ങള് കിടന്നു.

3 Comments

  1. ഖുറേഷി അബ്രഹാം

    കഥ അടിപൊളിയായി മുന്നോട്ട് പോകുന്നുണ്ട്. ചില ഇടങ്ങളിൽ ചെറിയ അക്ഷര തെറ്റുകൾ കണ്ടു. പിന്നെ പേരുകൾ അങ്ങോട്ടും ഇങ്ങോട്ടും മാറുകയും ചെയ്തോ എന്ന് തോന്നി. അവസാനം സസ്പെൻസ് ആയി നിർത്തിയത് നന്നായിരുന്നു. അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,,

  2. Super suspenseodae niruthi kalanjallo pahaya❤❤❤

    1. നെപ്പോളിയൻ

      ????

Comments are closed.