അവന്‍റെ മുഖം കണ്ടാലറിയാം കരച്ചിലിന്‍റെ വക്കോളമെത്തിയിരുന്നു.
“എങ്ങോട്ടാ വിച്ചോ “ഹസ്ന ചോദിച്ചു. ”
തമിഴ് നാട്ടില്‍ക്കാണ്”
“അവിടെന്താ”
“ന്‍റെ ഉപ്പാക്ക് പെട്ടന്ന് ട്രാന്‍സ്ഫര്‍ കിട്ടി ”
“അപ്പോ ഇനി എപ്പളാ ഞമ്മള് കാണാ”
“അന്‍റെ കല്ല്യാണത്തിന്” “അതിന് ഇയ്യ് വരോ”
“പിന്നെ ഞാന്‍ വരാതെങ്ങനെ കല്ല്യാണം നടക്കാനാ”
“അതെന്താ വിച്ചോ”
“അന്നെ കെട്ടാന്‍ പോണത് ഞാനല്ലേ”
“പോടാ അന്നോട് ഞാന്‍ മിണ്ടൂല” അവരുടെ രണ്ട് പേരുടെയും സംസാരം കേട്ട് വിച്ചൂന്‍റെ ഉപ്പയും ഉമ്മയും അടക്കിചിരിച്ചു. വിച്ചുവും കുടുംബവും യാത്ര പറഞ്ഞിറങ്ങി പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു.
വഴില്‍ വെച്ച് അവര് സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു. ബസ്സിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടിട്ടില്ലാ എന്നായിരുന്നു. വാര്‍ത്ത പ്രചരിച്ചത്. ആ ചെറിയ പ്രായത്തില്‍ ഒത്തിരി വിശമിച്ചെങ്കിലും പിന്നീടതെല്ലാം മറന്നു.
പക്ഷെ ഇപ്പോഴും ഒരു ചോദ്യം മനസില്‍ അവശേഷിക്കുന്നു. ആഷിക്കിനെങ്ങനെ വിച്ചൂന്‍റെ ഫോട്ടോ കിട്ടി? ഒരുപാട് സംശയങ്ങളുമായ് അവള്‍ ആഷിക്കിനെ വിളിച്ചു. പക്ഷെ ഫോണ്‍ റിംങ് ചെയ്തതല്ലാതെ മറുപടിയില്ല.
എനിക്കിപ്പോള്‍ തന്നെ കാണണമെന്ന് പറഞ്ഞ് ഹസ്ന മെസേജയച്ചു. ബീച്ചിലേക്ക് ചെല്ലാന്‍ ആവശ്യപ്പെട്ടുകൊണ്ട്ആഷിക്ക് മറുപടി നല്‍കി. അവള്‍ ഉടനെ തന്നെ അടുത്ത ബസ്സില്‍ കയറി ബീച്ചിലെത്തി അവിടെ അവളെയുംകാത്ത് ആഷിക്ക് നില്‍പ്പുണ്ടായിരുന്നു.
അവള്‍ അവന്‍റെടുത്തേക്ക് നടക്കുംന്തോറും ഹ്ര്ദയമിടിപ്പ് കൂടി കൂടി വന്നു.
……………………………..
അവളുടെ ഓരോ കാലടിയിലും കൂടുതല്‍ സംശയങ്ങള്‍ നിഴലിക്കുന്നുണ്ടായിരുന്നു. മനസില്‍ സ്വരുകൂട്ടി വെച്ചഒരുപാട് ചോദ്യങ്ങള്‍ അവനെ കണ്ടപ്പോള്‍ ചോര്‍ന്നൊലിച്ചു പോയതുപോലൊരു പ്രതീതി. കിഴക്ക് ചക്രവാളത്തില്‍നിന്നും സൂര്യ രാശാ ഓരോ പാളിയായ് മണല്‍ തിട്ടയില്‍ എത്തി നോക്കുന്നുണ്ട്, ജലാര്‍ദ്ര്മായ വടക്കന്‍ കാറ്റിന്‍റെതഴുകലില്‍ പോലും ഈര്‍പ്പമറ്റ മണല്‍ തരികളെപോലെ മനസും ശരീരവും ചുട്ടുപൊള്ളുകയാണ്.
കടലിന്‍റെ ഇരമ്പലില്‍ ഹ്ര്ദയാന്തരങ്ങളില്‍ നിന്നും ഉയരുന്ന ധ്വനികള്‍ അലിഞ്ഞില്ലാതായി. ദൂരെ അവ്യക്തമായികാണാന്‍ സാധിച്ചിരുന്ന അവന്‍റെ മുഖം ഇപ്പോള്‍ വ്യക്തമാണ് .
നിറഞ്ഞ പുഞ്ചിരിയുമായ് അവന്‍ അവളെ തന്നെ നോക്കി നില്‍ക്കുകയാണ്.
ഒരു വാചാലതയും അവന്‍റെ മുഖത്ത് തെളിഞ്ഞിരുന്നില്ല.
അവളുടെ നടത്തത്തിന്‍റെ വേഗത കുറഞ്ഞതുകൊണ്ടായിരിക്കാം അവന്‍ അവളുടെ അടുത്തേക്ക് ധ്ര്തിയില്‍നടന്നെത്തി.
“ഹസൂ… വാ നമുക്ക് മാറി നിന്ന് സംസാരിക്കാം”
അവര്‍ രണ്ട്പേരും അധികമാളനക്കമില്ലാത്ത മൂന്ന് പേര്‍ക്കിരിക്കാവുന്ന സിമന്‍റ് ബെഞ്ചിനെ ലക്ഷ്യം വെച്ചുനടന്നു.
ആഷിക്ക ആ ബെഞ്ചിലേക്കിരുന്നു.
“വാ ഇയ്യ് ഇവിടെ ഇരിക്ക് നിന്ന് കാല് വേദനിക്കണ്ട”
അവളൊന്നും മിണ്ടാതെ തലതാഴ്ത്തി നിന്നതേയുള്ളൂ. “ഹസൂ” ആഷിക്ക് അവളെ വിളിച്ചെങ്കിലും യാതൊരുപ്രതികരണവും അവളിലുണ്ടായിരുന്നില്ല,
കഥ അടിപൊളിയായി മുന്നോട്ട് പോകുന്നുണ്ട്. ചില ഇടങ്ങളിൽ ചെറിയ അക്ഷര തെറ്റുകൾ കണ്ടു. പിന്നെ പേരുകൾ അങ്ങോട്ടും ഇങ്ങോട്ടും മാറുകയും ചെയ്തോ എന്ന് തോന്നി. അവസാനം സസ്പെൻസ് ആയി നിർത്തിയത് നന്നായിരുന്നു. അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു.
ഖുറേഷി അബ്രഹാം,,,,,,
Super suspenseodae niruthi kalanjallo pahaya❤❤❤
????