“ഇല്ലാ”
“എന്നാ എനിക്കൊരു മാങ്ങാ പറിച്ച് താ”
അടുത്ത വളപ്പിലെ ശങ്കരേട്ടന്‍റെ മാങ്ങാ മരം ചൂണ്ടി കാണിച്ചുകൊണ്ടവള്‍ പറഞ്ഞു.
“എന്തേയ് അനക്ക് ഇഞ്ഞ കെട്ടണ്ടേ”
ബല്ലാത്ത പണിയായ് പോയല്ലോന്ന് വിചാരിച്ച് തലയും ചൊറിഞ്ഞ് നിന്ന വിച്ചു അവളോട് പറഞ്ഞു.
“ഹും, നീയിവിട ആരേലും വരുന്നുണ്ടൊന്ന് നോക്ക്”
“ആ.. ഇയ്യ് വേഗം പറിച്ച് വാ ഞാനിവിട നിക്ക”
വിച്ചു മാങ്ങ പറിക്കാന്‍ വേണ്ടി മാവിന്‍റെ ചുവട്ടിലേക്ക് വേലി ചാടിയതും അതാ വരുന്ന പഹയന്‍റെ നേരെശങ്കരേട്ടന്‍റെ നായ. പിന്നെ എങ്ങോട്ടും നോക്കാതെ നൈസായിട്ട് കയ്യിലുള്ള ബുക്കും താഴെയിട്ട് ഓന്‍ ഓടി, പിറകില്‍ ഹസ്നയും, പക്ഷെ ശങ്കരേട്ടെനോന വിടോ ഓന്‍റെ ബുക്കില്ലെ അവ്ട കെടക്ക്ണ്, ആ ബുക്കും എട്ത്ത്പിറ്റേന്നെന്നേ ശങ്കരന്‍ വിച്ചൂന്‍റെ വീട്ടില്‍ക്ക് വന്നിട്ട് ഓന്‍റെ ബാപ്പാനെ നീട്ടിയൊരു വിളി,
“ഹംസാക്കാ.. ഹംസാക്കാ..”
“എന്തേയ് ശങ്കരാ വിളിച്ച് കൂവ്ന്നേ”
“ഇങ്ങളെ മോന്‍ നന്നാവൂലേല്‍ പിട്ച്ച് ചങ്ങലക്കിടാ വേണ്ട്യത് , അല്ലാണ്ട് നാട്ടില് മെത്തം കാണുന്ന മാവിലുംപ്ലാവിലും കേറാന്‍ വിടല്ലാ വേണ്ടത്,”
“അതിന്പ്പൊ ന്താ ഇന്ണ്ടായത് ”
“ന്‍റെ മാവില് ഇവന്ക്കൊരു കണ്ണ്ണ്ട് ഇന്നെലെ മാങ്ങ പറിക്കാന്‍ കേറിയപ്പോ ന്‍റെ നായ ഓടിച്ച് വിട്ടതാ ഓനെ” ശങ്കരന്‍റെ സംസാരത്തിന്ന് കാര്യം മനസിലായ ഹംസാക്ക ഓനെ നീട്ടിയൊരു വിളി.
“വിച്ചോ…”അകത്ത് നിന്നും കോട്ട് വായേം ഇട്ട് എന്താ ഉപ്പാന്നും വിളിച്ച് കൊലായില്‍ക്ക് വന്ന വിച്ചു കാണുന്നെശങ്കരന്‍റെ കലി തുള്ള്യ മൊഖാണ്, പിന്നെ പറയണോ ഓന്‍റ കഥ. നിക്കണോ പായണോന്ന് വിചാരിച്ച്നിക്കുംമ്പളാണ്,.ഉപ്പാന്റെ ചോദ്യം
“ഇയ്യ് ശങ്കരന്‍റെ മാങ്ങ പറിക്കാന്‍ പോയ്നാ?”
“ഏയ് ഞാനോ എപ്പോ?” ഞാനീ നാട്ടുകാരനേ അല്ലാന്നുളള ഭാവത്തിലാ ഓന്ടെ സംസാരം
“ശങ്കരാ ഇയ്യ് കേട്ടില്ലേ ഓന്‍ നല്ലോനാ” ബാപ്പന്‍റെ വര്‍ത്താനോം കൂടെ കേട്ടപ്പെ ഓന്‍ ഏടോ എത്തി പോയി, പക്ഷെഓന്‍റെ ഉപ്പാക്കറിയ ഓന്‍ ലേശം തരികിടാന്ന്.
എന്താക്കാനാ മോനായ് പോയില്ല. ഉപ്പ കോര്‍ട്ടിലെ ജഡ്ജി ആണേലും മോനെ ഒറ്റികൊടുക്കാന്‍ പറ്റോ “അപ്പോ ഈബുക്കൊക്കേ ആരതാ” ശങ്കരന്‍ ചോദിച്ചു. ഹംസാക്ക ബുക്ക് വാങ്ങി നോക്കിയപ്പോ മൊത്തം ബുക്കും ഓന്‍റതാണ് . കാര്യം പിടികിട്ടിയ ഹംസാക്ക ഇനി ഇങ്ങനെ ഉണ്ടാവാതെ നോക്കികോളാംന്ന് പറഞ്ഞ് ശങ്കരനെ ഒരു വിധംസമാധാനപ്പെടുത്തി വിട്ട്, ഉപ്പാനെ ഒരു ഇളിഞ്ഞ ചിരിയുമായ് വിച്ചു നോക്കുന്നുണ്ടായിരുന്നു അപ്പോള്‍. അത്കണ്ട ഹംസാക്ക മുറ്റത്തേക്കിറങ്ങി പേര വടിയും ഒടിച്ച് വിച്ചൂനെ അടിക്കാനോങ്ങി . ഓനതാ വാണം വിട്ടപോലെപെരക്ക് ചുറ്റും പായ്ന്ന. ഇതൊക്കെ കണ്ട് ഹസ് ഭയങ്കര ചിര്യാണ്,ഓള്ക്ക് ചിരിക്കാനല്ലേ പറ്റൂ.
പിന്നെ ഹസ്നന്‍റെ ഉപ്പ മൊയ്തുഹാജി വന്ന് സമാധാനിപ്പിച്ചേരാണ്.
ഓന്‍റെ ബാപ്പാന്‍റെ കലിയടങ്ങ്യത്. പിറ്റേന്ന് പതിവ് പോലെ സ്കൂളില്‍ പോവാന്‍ ഹസ്ന വിച്ചൂന്‍റെവീട്ടിലേക്കോടി. പക്ഷെ അവരെല്ലാരും പെട്ടി പായ്ക്ക് ചെയ്യുന്ന തിരക്കിലാണ്,
എവിടേക്കോ പോവാന്‍ നില്‍ക്കുകയായിരുന്നു അവര്‍. ഹസ്നാനെ കണ്ടതും വിച്ചു പുറത്തേക്ക് വന്നു.
കഥ അടിപൊളിയായി മുന്നോട്ട് പോകുന്നുണ്ട്. ചില ഇടങ്ങളിൽ ചെറിയ അക്ഷര തെറ്റുകൾ കണ്ടു. പിന്നെ പേരുകൾ അങ്ങോട്ടും ഇങ്ങോട്ടും മാറുകയും ചെയ്തോ എന്ന് തോന്നി. അവസാനം സസ്പെൻസ് ആയി നിർത്തിയത് നന്നായിരുന്നു. അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു.
ഖുറേഷി അബ്രഹാം,,,,,,
Super suspenseodae niruthi kalanjallo pahaya❤❤❤
????