പ്രിയ സുഹൃത്തുക്കളെ ….മുഖമില്ലാത്ത ഈ ലോകത്തു ലൈക്കുകളായും കമ്മന്റുകളായും എന്നെ പിന്തുണക്കാൻ എന്തിനു നിങ്ങൾ മടിക്കണം ….മുൻപുള്ള ഭാഗങ്ങൾ വായിക്കാത്തവർ അത് വായിച്ചു ഇത് തുടങ്ങുക …ഇഷ്ടപ്പെട്ടില്ലേൽ അത് കമന്റ് ബോക്സിൽ ഇടാൻ അഭ്യർത്ഥിക്കുന്നു ……
മിഴികൾക്കപ്പുറം 3
Mizhikalkkappuram Part 3 | Author : Napoleon | Previous Part
പത്രങ്ങള്‍ ഓരോന്നായി വലിച്ചിട്ടു.
അവസാനം അവള്‍ തിരഞ്ഞ പത്രം കണ്ടുകിട്ടി , ആ പത്രത്തിലുള്ള ഫോട്ടോയും ആഷിക്ക് അയച്ച ഫോട്ടോയുംഅവള്‍ മാറി മാറി നോക്കി അതെ ഇതെന്‍റെ വിച്ചു തന്നെയാണ്, ഈ ഫോട്ടം ആഷിക്കിനെങ്ങെനെ കിട്ടി, സംഭവിക്കുന്നതെന്നറിയാതെ അവള്‍ മിഴച്ചിരുന്നു.
ബാല്യകാലത്തിന്റെ ഓരോ ഏടുകള്‍ മറിച്ചിടുംമ്പോഴും നിറമുളള ഓര്‍മകള്‍ അവള്‍ക്കു ചുറ്റും ന്ര്ത്തം വച്ചു.
“ഡാ വിച്ചു ഒന്ന് പതുക്കെ നടക്കടാ”
“അനക്കെന്താ പെണ്ണേ ഒന്ന് വേഗം നടന്നാല്”
“എനിക്ക് കാലു വേദനിച്ചിട്ടു വയ്യ അതോണ്ടാ”
“അതിന് ഞാനെന്താ വേണ്ടത് എട്ത്ത് നടക്കണോ, കിന്നാരം പറയാതെ വേഗം നടക്കാന്‍ നോക്ക് ലേറ്റ് ആയാല്‍എന്നെത്തെ പോലെ ഇന്നും പറത്ത് നിക്കണ്ടി വരും”
ചെറുപ്പം മുതലെ അവര്‍ രണ്ട് പേരും കളിച്ച് വളര്‍ന്നവരായിരുന്നു. അവള്‍ടെ വീടിന്‍റെ തൊട്ടടുത്തായിരുന്നുവിച്ചുവിന്‍റെയും വീട്, ഓന്‍റെ കൂടെയാണ് ഹസ്നാനെയെന്നും സ്കൂളില്‍ പറഞ്ഞയക്കാറ്, ഒരു ദിവസം ക്ലാസുംകഴിഞ്ഞു വരുംമ്പോള്‍ വിച്ചു ഹസ്നാനോട് പറഞ്ഞു.
” എടീ പാത്തോ(ഹസ്ന)
“എന്താടാ കൊരങ്ങാ”
“ഞാന്‍ നിന്നെയങ്ങ് കെട്ട്യാലോന്ന് ആലോചിക്കുവാ”
“ങേ.. ഇപ്പളോ”
“അല്ലടീ ഞാന്‍ വല്തായിട്ട്”
“എത്ര വല്തായിട്ട്”
“ന്‍റെ ഉപ്പാന്‍റത്ര വല്തായിട്ട്”
“അപ്പോ അനക്ക് വയസാകൂലേ”
“അത് സാരല്യടീ”
“സാരല്ലേ ”
കഥ അടിപൊളിയായി മുന്നോട്ട് പോകുന്നുണ്ട്. ചില ഇടങ്ങളിൽ ചെറിയ അക്ഷര തെറ്റുകൾ കണ്ടു. പിന്നെ പേരുകൾ അങ്ങോട്ടും ഇങ്ങോട്ടും മാറുകയും ചെയ്തോ എന്ന് തോന്നി. അവസാനം സസ്പെൻസ് ആയി നിർത്തിയത് നന്നായിരുന്നു. അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു.
ഖുറേഷി അബ്രഹാം,,,,,,
Super suspenseodae niruthi kalanjallo pahaya❤❤❤
????