?മിത്ര [കർണ്ണൻ] 79

?മിത്ര

Mithra | Author : Karnan

കരഞ്ഞൊഴുക്കാൻ കണ്ണിൽ ഇനി ഒരിറ്റ് കണ്ണുനീരില്ല. ഫ്രഞ്ച് ജനൽപാളികളിലൂടെ അരിച്ചിറങ്ങുന്ന നിലാ വെളിച്ചത്തിൽ ഞാൻ വിദൂരതയിലേക്ക് നോക്കി കിടന്നു.

ഇല്ല പറ്റുന്നില്ല കണ്ണടച്ച് ഇരുട്ടാക്കിയിട്ടും ഉറങ്ങാൻ കഴിയുന്നില്ല. ഞാൻ നിലത്തുറക്കാത്ത കാലുകളിൽ ഊന്നി പുറത്ത് ബാൽക്കണിയിൽ എത്തി. തഴുകി എത്തുന്ന ഇളം കുളിർ കാറ്റിനും അവളുടെ ഗന്ധം
അവ എന്റെ നാസികാ ദ്വാരത്തിലൂടെ ഉള്ളിലെത്തി
എന്റെ തലച്ചോറിനെ മരവിപ്പിക്കുന്നു. ദൂരെയെവിടെയോ എനിക്കായി കാത്തിരിക്കുന്ന എന്റെ പെണ്ണിന്റെ ഏട്ടാ… എന്നൊരു വിളികേൾക്കാൻ ഞാൻ കാതോർത്തു.

നിറവും അഴകും കൊണ്ട് ഇഷ്ടപ്പെട്ട ഇണയെ ചേർത്ത് നിർത്താൻ പ്രേയോഗിച്ച തന്ത്രമായിരുന്നില്ല എന്റെ പ്രണയം. ദുർബലവും…. ശക്തവും…ഭ്രാന്തവും….നിയന്ത്രണാതീതമായ എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത വികാരമായിരുന്നു എനിക്കവളോട്. ഇവിടുള്ള ഓരോ പുൽകൊടിക്കുമറിയാം ഞങ്ങളുടെ പ്രെണയത്തിന്റെ തീവ്രത.

മറക്കണ്ണോ.. കാത്തിരിക്കണോ.. ഇവ രണ്ടും വേദന ആണെങ്കിൽ ഇവയിലൊന്ന് തിരഞ്ഞെടുക്കുന്നത് അതിലേറെ വേദനയാണ്.

എന്തിനാണ് അവൾ ഈ ആരോരുമില്ലാത്തവനെ
പ്രേണയിച്ചത്…. ഞാൻ എന്നോട് തന്നെ പല ആവർത്തി ചോദിച്ചിട്ടും ഉത്തരം കിട്ടാത്ത ചോദ്യം..
പലപ്പോഴും ഈ ചോദ്യം ഞാൻ അവളോട് ചോദിക്കുമ്പോൾ ഒരു ചെറു പുഞ്ചിരി മാത്രം ഉത്തരം തരുന്ന അവളെ ഞാൻ നിറകണ്ണുകളോടെ
ചുംബനം കൊണ്ട് മൂടിയിട്ടുണ്ട്.

മറക്കാനാവുന്നില്ല അവളെ ആദ്യമായിക്കണ്ട ആ നാൾ…. ആദ്യമായി കണ്ട മാത്രയിൽ തന്നെ ഹൃദയത്തിൽ കയറി കൂടിയ എന്റെ പെണ്ണിനോടൊപ്പമുള്ള ഒരു ദിനവും എനിക്ക് മറക്കാനാവില്ല…. അവളോട് എന്റെ പ്രണയം തുറന്ന് പറഞ്ഞപ്പോൾ എന്റെ ഹൃദയമിടിപ്പ് കൂടിയത്…. തൊണ്ട ഇടറിയത്…. കൈകൾ വിറച്ചത് അവൾ തിരിച്ചെന്നെയും പ്രേണയിക്കുന്നു എന്ന് പറഞ്ഞപ്പോൾ തീവ്രമായ ആഹ്ലാദം തോന്നിയ ആ ദിനങ്ങളെല്ലാം ഇന്നും മനസ്സിൽ മായാതെ കിടക്കുന്നു.

എന്റെ പെണ്ണ്…. സ്വർണത്തിന്റെ നിറമുള്ള ഒരു ദേവതയായിരുന്നു അവൾ. കറുത്ത് നീണ്ട മാൻ പേട കണ്ണുകൾ…. അവക്ക് മാറ്റേകി തിങ്ങി നിരന്ന് നിന്ന കൺപീലികൾ…. വട്ടമുഖത്തിനോട്‌ യോജിച്ച് വലുപ്പമുള്ള നാസിക… ചുവന്ന് തുടുത്ത പവിഴ ചുണ്ടുകൾ…. മുല്ല മൊട്ട് പോലെയുള്ള പല്ലുകൾ കാട്ടി കോണിൽ കുസൃതി ഒളിപ്പിച്ചുള്ള അവളുടെ ആ ചിരി… ഏതൊരു ആണിനേയും മോഹിപ്പിക്കുന്ന് അംഗലാവണ്യം… നിതംബം മറക്കുന്ന മുടിയും ചലിപ്പിച്ചുള്ള അവളുടെ അന്നനട…..

കുറച്ച് നാളുകൾ കൊണ്ട് ഒരായുസിന്റെ സ്നേഹം എനിക്ക് തന്നവൾ. അവളെനിക്ക് ഭാര്യയോ…. അമ്മയൊ…പെങ്ങളോ…. കാമുകിയോ… ആരെല്ലാമോ ആയിരുന്നു. സങ്കടത്തിന്റെ ദുഃഖത്തിന്റെ നാളുകളിൽ എനിക്കൊപ്പം താങ്ങായി തുണയായി നിന്നവൾ.

9 Comments

  1. Akhil Etta adipoli aayi,vayichu kazhinjappo kannu niranju..,oru valiya Pranaya katha vayicha feel ee cherukathayil ninnum kitti…..sheriyan maranathin polum nammalil ninnum nammal athmarthamayi snehichavare akattan kazhiyilla.❤️❤️❤️

    1. ༆കർണ്ണൻ࿐

      കഥ ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം
      ♥️♥️♥️

      എന്നാലും ക്രെഡിറ്റ് അഖിലിനു കൊടുത്തു കളഞ്ഞല്ലൊ ?

      1. Kkyil ezhuthiya kadha നിർത്തിയോ?

      2. Just awesome ??

  2. ♥♥♥♥♥

    1. ༆കർണ്ണൻ࿐

      ???

  3. Hai bro help me also to publish my story

    1. ꧁༺അഖിൽ ༻꧂

      @kalkki
      ചെക്ക് write to us

  4. കൊള്ളാം ബ്രോ..
    നന്നായിട്ടുണ്ട്..നല്ല ഭാഷ..വലിച്ചുനീട്ടാതെ വൃത്തിയായി കഥ പറഞ്ഞു..??
    അടുത്ത തവണ അക്ഷരത്തെറ്റുകൾ വരുന്നത് കൂടി ശ്രദ്ധിക്കണെ..
    അടുത്ത കഥക്കായി കാത്തിരിക്കുന്നു.

Comments are closed.