Memories[Callisto] 47

നേരത്തെയുണ്ടായിരുന്ന ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു ഒരു ഷോർട്ടും t-ഷർട്ട്‌ ആണ് ഇപ്പോളവളുടെ വേഷം. അവൾ വന്നു എന്റെ മടിയിലിരുന്നു, പിന്നെ എന്റെ മുഖത്തിലേക്കു സൂക്ഷിച്നോക്കി.

നിള : kichu is there any problem? അല്ല നിന്റെ ഫേസ് കണ്ടപ്പോൾ എന്തോ ഉള്ളപോലെ തോന്നി അതാ. നാളെ നാട്ടിലേക്കു പോകുന്നത് കൊണ്ടാണോ?

അതെ അവൾ പറഞ്ഞത് ശെരിയാണ്, നാട്ടിലേക്കു പോകാനുള്ള തീരുമാനം എടുത്തത് മുതലാണ് എനിക്ക് ഈ uneasiness.

” എന്താടാ നിക്കിയെ കുറിച്ചോർത്താണോ? “.

“അല്ല ഇന്നെന്തോ ഇമ്പോർട്ടൻറ് മീറ്റിംഗ് ഉണ്ടെന്നു പറഞ്ഞിട്ടെന്തായി.”

പെട്ടന് ആ സിറ്റുവേഷൻ ചെയ്ഞ്ജ് ചെയ്യാനായിട്ട് ഞാൻ അവളോട്‌ ചോതിച്ചു.
പെട്ടന് ഞാൻ അങ്ങനെ ചോദിച്ചതിന്റെ കാരണം അവൾക്കും മനസിലായിട്ടുണ്ടാകണം അവൾ പിന്നെ ഒന്നും എന്നോട് ചോദിച്ചില്ല. ഓഫീസിലെ കാര്യം എല്ലാം സംസാരിച്ചിരുന്നു.

അല്ല അപ്പൊ നമ്മൾ പോയാൽ ഓഫീസിലെ കാര്യങ്ങളൊക്കെആര് നോക്കും?. ഞാൻ ചോദിച്ചു.
“അയ്യോ ആരാ ഇത് ചോതിക്കുനെ, മോൻ എപ്പോഴെങ്കിലും ആ ഓഫീസിൽ വന്നിട്ടുണ്ടോ, വല്ല ഇമ്പോര്ടന്റ്റ്‌ മീറ്റിംഗിന്നോ അല്ലെങ്കിൽ എന്നെ ഡ്രോപ്പ് ചെയ്യാനോ അല്ലാതെ ?”

ഞാൻ അവളെ നോകി വെറുതെ ചിരിച്ചു.

നിള : കിണിക്കല്ലേ കിണിക്കല്ലേ.
ഓഫീസിലെ എല്ലാം മേനോൻ അങ്കിളും ജെന്നിഫറും നോക്കിക്കോളും, അല്ല നമ്മളിവിടെ വരുന്നതിനു മുൻപും അവർതന്നലോ എല്ലാം നോക്കിയിരുന്നത്.

ഞാൻ ഒന്നും പറഞ്ഞില്ല. ഞാൻ അവളെ എന്നോട് ചേർത്ത് ഇറുക്കി പിടിച്ചിരുന്നു.പിന്നെ ഒരു അസുഖകരമായ നിശബ്ദത അവിടെ നിറഞ്ഞു വന്നു, നിളതന്നെ ആ നിശബ്ദതയെ മുറിച്ചു.

നിള : കിച്ചു നമ്മളെ ഇപ്പൊ ലെൻഡനിൽ വന്നിട്ടു  ഏകദേശം ഒന്നര വർഷം ആയല്ലേ, ഇതുവരെ പിന്നെ നാട്ടിലേക്കു പോയില്ല. അതിനു നമുക്ക് നമ്മുടേതായകാരണങ്ങൾ ഉണ്ടായിരുന്നു. But this is your brothers marriage, so we must go.

ഞാൻ ഒന്നും പറയാതെ മുഖം അവളുടെ മാറിലോളുപ്പിച്ചു. നിളയുടെ വിരലുകൾ പതിയെ എന്റെ മുടിയിഴകളിൽ കൂടി തഴുകികൊണ്ടിരുന്നു. അവൾ പറയുന്നതെല്ലാം ശെരിയാണെഎന്നറിയാം എങ്കിലും എന്തോ.
ഞങ്ങൾ കുറച്ചു നേരംകൂടി അങ്ങനെതന്നെ ഇരുന്നു. നിള എന്നിൽനിന്നും അടർന്നു മാറാൻ നോക്കി.

“നോ നോ നോ ഇപ്പൊ പോവല്ലേ കുറച്ചുനേരം കൂടി ഇങ്ങനെ ഇരിക്ക് പ്ലീസ്.. “

ഞാൻ പരമാവധി നിഷ്കളങ്കത  മുഖത്തു വാരി വിതറിക്കൊണ്ടാവളോട് പറഞ്ഞു.
പക്ഷെ എന്റെ നിഷ്കളങ്കതയെ പുച്ഛിച്ചു കൊഡാനവൾ എനിക്ക് മറുപടി തന്നത്.

നിള : അതെ നാളെ മോർണിംഗ് ആണ് ഫ്ലൈറ്റ്. രാവിലെ എഴുന്നേറ്റില്ലേൽ മോനെ ഇന്ന് എന്നെ അടിച്ചതിന്റെ പത്തുമടങ് ശക്തിയിൽ ഒരണ്ണം തരും ഞാൻ.

നിള ഒരു ഭീഷണിയുടെ സ്വരത്തിൽ എന്നെ നോക്കി പറഞ്ഞു. പക്ഷെ അതിൽനിന്നും നേരത്തെ കൊണ്ട അടി പുള്ളിക്കാരിക്ക് നല്ല പോലെ ഏറ്റു എന്നെനിക്കു മനസിലായി.

”  അയ്യോ മോൾക്ക്‌ ആ അടി നല്ലപോലെ വേദനിച്ചോ എവിടെ ചേട്ടൻ നോക്കട്ടെ “

എന്നുപറഞ്ഞു ഞാൻ പെട്ടന് എന്റകയ്യ് അവളുടെ ഷോർട്സ്നിനുള്ളിൽ കടത്തി. നിള പെട്ടന്ന് എന്റെ മടിയിൽ നിന്നു കുതറിമാറി.

“അയ്യേ നിനക്കൊരു ഷഡിയിട്ട് നടന്നൂടെ പെണ്ണേ മോശം മോശം ”
ഞ്ഞാൻ വെറുതെ അവളെ ടീസ് ചെയ്തുകൊണ്ടിരുന്നു.
നിള   : You fucking pervert. നിനക്ക് ഞാൻ കാണിച്ചു താരാടാ പട്ടി.
കിച്ചു : ഓ പിന്നെ ഞാൻ കാണാത്തതൊന്നും അല്ലല്ലോ. ?. ആ പെട്ടന്നാകട്ടെ
നിള    : എന്ത്?
കിച്ചു : അല്ല നീ എന്തോ കാണിച്ചുതരാം എന്ന് പറഞ്ഞില്ലേ അത് ?.ആാാാാ…

വേറെ ഒന്നുമല്ല എന്റെ നിലവിളിയാണ കേട്ടത്. നിളയുടെ ലാസ്റ്റ് മൂവ് ആണത് എന്റെ നെഞ്ചിൽ ഉള്ള അവളുടെ കടി. പട്ടിക്കുട്ടി ഇവളുടെ ഈകടി കാരണം എന്റെ നെഞ്ചിൽ ഇപ്പൊ ഇവളുടെ പല്ലിന്റെ മാർക്ക് ഉണ്ട് . പട്ടി എന്നെ കടിച്ചിട്ടു കിച്ചനിലേക്ക് ഓടിപ്പോയി.

കിച്ചണിലെത്തിയ നിളയുടെ മനസും ചിന്തകളിൽ മുഴുകി. നിക്കിയെക്കുറിച്ചു വളരെ കുറച്ചുകാര്യം മാത്രമേ നിളക്കറിയാമായിരുന്നുള്ളു. ഒരിക്കൽ കിച്ചു തന്നോടുപറഞ്ഞിരുന്നു, നീക്കി കിച്ചുവിന്റെ ഒരു ഫ്രണ്ടായിരുന്നുവെന്നും, നിക്കിയും അവന്റെ ഫാമിലിയും ഒരു ആക്സിഡന്റിൽ മരിച്ചുപോയെന്നും. എന്നാലകഥ അത്രമാത്രമല്ലെന്ന് നിളക്കെപ്പോഴും ഒരു തോന്നാലുണ്ടായിരുന്നു, അറിയാനാഗ്രഹമുണ്ടായിരുന്നെങ്കിൽപ്പോലും നിളയൊരിക്കലും അവനോടാതെക്കുറിച്ച് ചോതിച്ചിട്ടില്ല.

കുറച്ചു നേരം കൂടി അവിടെയിരുന്നിട്ട് രണ്ടു കോഫി കപ്പുമായി ഞാനും കിച്ചണിലേക്ക് ചെന്നു. അവൾ ഫുഡ്‌ ടേബിളിൽ സെറ്റ് ചെയ്യുകയായിരുന്നു . പിന്നെ അധികം ഡിലേ ഒന്നും ഇല്ലായിരുന്നു. ഫുഡും കഴിച്ച് കിച്ചനിലെ ജോലിയെല്ലാം ഒതുക്കി ഞങ്ങൾ കിടക്കാൻ ഉള്ള ഒരുക്കമായി.
“അതെ രാവിലെ എഴുന്നേൽക്കണേ, മറക്കല്ലേ .Then good night ”
എന്നോട് ചേർന്ന് കിടന്നു എന്റെ കവിളിൽ ഒരു ഉമ്മയും തന്നവൾ ഉറങ്ങാൻ തുടങ്ങി. ഞാൻ പിന്നെയും കുറച്ചു നേരം അവളെ നോക്കികിടന്നു.
” ആ മൈരന്മാരോട് ഈ ഒരു കാര്യത്തിലേ എനിക്ക് നന്ദിപറയാനുള്ളു. I got you, thanks to them.
നീ എന്റെ കൂടെയുള്ളപ്പോൾ ഞാൻ എന്റെ പല പ്രോബ്ലെവവും മറക്കുന്നു. താങ്ക്യൂ നിള ഫോർ ലൗവിംഗ്  മി സൊ മച്ച്. ആൻഡ് ഫോർ ട്രസ്റ്റിംഗ് മി ടൂ. ”
ഞാൻ പതിയെ അവളുടെ നെറ്റിയിൽ ഉമ്മവച്ചു. പിന്നെയെപ്പോഴോ ഞാൻ ഉറക്കത്തിലേക്ക്‌ വഴുതി വീണു.

“കിച്ചു.. കിച്ചു.. എഴുന്നേൽക്ക് ദാ ടൈം ആയി ഡാ എണീക്കാൻ.”

പ്രെയാസപ്പെട്ട് ഞാൻ കണ്ണുതുറന്നു നോക്കിയപ്പോൾ എന്നെ തുറിച്ചു നോക്കി നിൽക്കുന്ന നിളയെയാണ് ഞാൻ കണ്ടത്.
കുളിയാക്കേ കഴിഞ്ഞു ഒരു ബാത്ത്റോബും
ചുറ്റികൊണ്ടാണവളുടെ നിൽപ്പ്.

“അല്ല നീ എങ്ങോട്ടാ ഈ രാവിലെ ഓഫീസിലേക്കാണോ?.

ഞാൻ മറിച്ചൊന്നും ചിന്തിക്കാതെ മനസിൽവന്ന ചോദ്യം അവളോട്‌ ചോദിച്ചു.

“ഡാ വെറുതെ അർഗ്യൂ ചെയ്യാൻ ഇപ്പൊ ടൈം ഇല്ല നീ പോയി പെട്ടന് റെഡി ആയിവാ “

ഒരുങ്ങുന്നതിനിടയിൽ അവൾ പറഞ്ഞു. അപ്പോഴാണ് ഞാനും നാട്ടിലേക്കു പോകുന്നകാര്യം ഓർത്തത്‌ ടൈം നോക്കിയപ്പോൾ ഏഴുമണി കഴിഞ്ഞു. പിന്നെ അതികം നിന്നു തിരിയാതെ ഞാൻ ബാത്‌റൂമിൽ പോയി കുളിച്ചു തിരിച്ചുവന്നപ്പോൾ റൂമിൽ ആരുമില്ലായിരുന്നു. എനിക്കിടാനുള്ള ഡ്രസ്സ്‌ ബെഡിൽ എടുത്തുവച്ചിട്ടുണ്ടായിരുന്നു. ഞാൻ ഒരു വൈറ്റ് ഷർട്ടും ബ്ലൂ ജീൻസും ,നിള ഒരു ബ്ലാക്ക് ജീൻസ് പിന്നെ ഒരു വുളൻ മെറ്റിരിയൽ ഷർട്ടും. പാക്കിങ് ഒക്കെ നേരത്തെ ചെയ്തിരുന്നതുകൊണ്ട് വേറെ ടെൻഷൻ ഒന്നും ഇല്ലായിരുന്നു. ഞങ്ങൾ അപ്പാർട്മെന്റും ലോക്ക്ചെയ്തു ബാഗുമായി പാർക്കിങ്ങിലേക്ക് നടന്നു.
“അല്ല നമ്മളെങ്ങനാ എയർപോർട്ടിൽ പോവുന്നെ നീ ക്യാബ് വല്ലോം പറഞ്ഞിട്ടുണ്ടോ?”
“ഇല്ല ജെന്നിഫർ വരും. She will drop us.”
“ശേ ജെന്നി വരോ, നിനക്കത് നേരത്തെ പറഞ്ഞൂടായിന്നോ. കുറച്ചൂടെ നല്ലപോലെ ഒരുങ്ങാമായിരുന്നു “

ഞാൻ ഒരു നിരാശയയുടെ ഭാവം വരുത്തികൊണ്ട് നിളയോട് പറഞ്ഞു

“എവിടെ സാറിന്റെ മുഖം ഒന്ന് നോക്കട്ടെ,
ദേ ഞാൻ ഒരു കാര്യം പറഞ്ഞേക്കാം അവളുവരുമ്പോൾ പിറകെ ഒലിപ്പിച്ചു നടന്നാലുണ്ടന്നോ നിന്റെ ആ തൂങ്ങികിടക്കുന്ന
സാധനം ഓടിച്ചുകളയും ഞാൻ, മനസിലായല്ലോ”.

എന്നോട് ചേർന്ന്നിന്നെന്റെ ചെവിയിൽ അതും പറഞ്ഞു എന്നെ ഉണ്ടകണ്ണുരുട്ടി പേടിപ്പിക്കുവാ കക്ഷി, ആ ഭീഷണിയിൽ ഞാൻ ചെറുതായി പേടിച്ചോ എന്നൊരു സംശയം, ഏയ്.

കുറച്ചു സെക്കന്റുകൾക്ക് ശേഷം, ഒരു പെൺകുട്ടി ഞങ്ങളുടെ അടുത്തേക്ക് വന്നു.ജെന്നിഫറായിരുന്നത്. ജെന്നിഫർ നിളയുടെ P. A ആണ്. മാത്രമല്ല നിളയുടെ വൺ ഓഫ് ദി ബെസ്റ്റ് ഫ്രണ്ട്. പുള്ളിക്കാരി ജനിച്ചതും വളർന്നതുമെല്ലാം ലെൻഡനിൽതന്നെയാണ്.

“Hay guys i am sorry I’m a bit late.”
(ഗയ്‌സ് സോറി ഞാൻ ഒരു അൽപ്പം ലേറ്റ് ആയിപോയി )
“Nah nah it’s fine we still got time ”
(ഇല്ല അതൊന്നും കുഴപ്പമില്ല നമുക്ക് ഇപ്പോഴും സമയമുണ്ട് )

പിന്നെ നമ്മൾ പെട്ടനുതന്നെ എയർപോർട്ടിലേക്ക് പോയി. ജെന്നിഫറാ യിരുന്നു ഡ്രൈവ് ചെയ്തത്. നിളയും ജെന്നിഫറും എന്തൊക്കെയോ സംസാരിക്കുണ്ടായിരുന്നു പക്ഷെ എനിക്ക് ഒന്നും സംസാരിക്കാനില്ലായിരുന്നു എന്റെ മനസുമുഴുവനും പേടിയോ സങ്കടമോ എന്ന് തിരിച്ചറിയാനാകാത്ത ഒരുവികാരം നിറഞ്ഞിരുന്നു.
എന്റെ എല്ലാ ഭവമാറ്റവും നിള ശ്രദിക്കുന്നുണ്ടായിരുന്നു. ഞാൻ അവളെ നോക്കിയപ്പോൾ എന്നെതന്നെ സൂക്ഷിച്ചു നോക്കുവായിരുന്നു അവൾ. ജെന്നിഫർ ശ്രെദ്ദിക്കുന്നില്ല എന്ന് ഉറപ്പുവരുത്തിയിട്ട് എന്തുപറ്റി എന്ന് ചോദിച്ചു. ഞാൻ അവളെ നോക്കി കണ്ണടച്ച് കാണിച്ചു പിന്നെ വീണ്ടും വിൻഡോയിലൂടെ പുറത്തുനോക്കിയിരുന്നു.

എയർപോർട്ടിൽ എത്തിയതും ഞാൻ ആദ്യം ബാഗുമെടുത്തു അകത്തേക്കുപോയി. നിള ജെന്നിഫറുമായി സംസാരിച്ചു അകത്തേക്കുവന്നു.
“കിച്ചു കുറച്ചു നേരമായി ഞാൻ ശ്രദ്ധിക്കുക നീ  ഓക്കേ അല്ലെ?”
അവളുടെ മുഖത്തു ചെറിയ ടെൻഷൻ ഉള്ളത് ഞാൻ കണ്ടു.അവളുടെ കയ്യ് മുറുകെ പിടിച്ചു.
“It’s nothing i am really ok. So don’t worry about it too much.
അവളും അൽപ്പം ഒക്കെ ആയി.

എയർപോർട്ടിലെ procedure എല്ലാം കഴിഞ്ഞു ഞങ്ങൾ ഫ്ലൈറ്റിൽ കയറി. കുറച്ചു സമയത്തിന് ശേഷം പൈലെറ്റിന്റെ അനോൺസ്മെന്റ് വന്നു പിന്നെ ഫ്ലൈറ്റ് ടേക്ക്ഓഫ്‌ ആയി.

നാടിനെ കുറിച്ചുള്ള ചിന്തകൾ  വീണ്ടും എന്റെ മനസ്സിൽ ഇരച്ചെത്തി. ഇങ്ങനെ ഒരു തിരിച്ചുപോക്ക് ഞാൻ പ്രേതീക്ഷിച്ചതല്ല. പക്ഷെ ഞങ്ങൾ ഇപ്പൊ പോയില്ലെങ്കിൽ അച്ഛനും അമ്മയും ഇനിയും വേദനിക്കും. ഞാൻ കാരണം അവരെല്ലാം ഇപ്പൊത്തന്നെ ഒരുപാട് അനുഭവിച്ചു ഇനിയും വേണ്ട.

നിള എന്റെ തോളിൽ തല ചായ്ച്ചു  കിടക്കുവായിരുന്നു, അവൾ എന്റെ കൈയിൽ മുറുകെ പിടിച്ചിട്ടുണ്ട്. ചെറിയ മയക്കിലാണ് അവൾ.ഞാൻ വിൻഡോയിലൂടെ പുറത്തേക്കു നോക്കിയിരുന്നു.പിന്നെ എപ്പോഴോ മയക്കത്തിലേക്കും.

രാത്രി ഒരു എട്ടരയോടടുപ്പിച്ചു ഫ്ലൈറ്റ് ലാൻഡ് ചെയ്തു. എയർപോർട്ടിൽ നിന്നും പുറത്തുവന്നു.
“ഡാ ഇനി ഇപ്പൊ എന്താ പ്ലാൻ, നേരം ഇത്രയും വൈകിയില്ലേ, ഇനി ഇപ്പൊ വീട്ടിലേക്കു പോണോ? ഒന്നാമതെ നല്ലപോലെ ഷീണിച്ചിരിക്കുവാ.

അവൾ പറയുന്നതും ശെരിയാണ് നല്ല ഷീണമുണ്ട് പിന്നെ നാടിലോട്ടു വരുന്ന വിവരം വീട്ടിൽ ഇതുവരെ പറയാത്തതുകൊണ്ട് ഈ രാത്രി അവരെ വിളിച്ചുവരുത്തനും തോന്നിയില്ല.
എന്റെ തീരുമാനം എന്താണെന്നറിയാൻ പുള്ളിക്കാരി എന്നെ സൂക്ഷിച്ചു നോക്കുന്നുണ്ട്.

” നീ വാ “. എന്നും പറഞ്ഞ്  ഞാൻ അവളെയും കൊണ്ട് ഒരു ടാക്സിയിൽ കയറി.

” ചേട്ടാ ഗ്രാൻഡ് ഹോട്ടൽ ” എന്ന് ടാക്സികാരനോട് പറഞ്ഞു.

അഞ്ചുമിനിറ്റിനു ശേഷം ടാക്സി ഒരു ഹോട്ടലിനു മുന്നിൽകൊണ്ട് നിർത്തി. ടാക്സിക്കി പണവുംനൽകി ബാഗുമെടുത്തു ഞങ്ങൾ ഹോട്ടലിനകത്തേക്കുനടന്നു. “അപ്പയുടെ ഫ്രണ്ട് റഹീം അങ്കിളിന്റെ ഹോട്ടലാനിത് “ഞാൻ നിളയോടായിപറഞ്ഞു.

നിള ബാഗുകളുമായി റിസെപ്ഷനിലെ വെയ്റ്റിംഗ് റൂമിലേക്ക്‌ പോയി. കിച്ചു റൂം സെറ്റുചെയ്യാനായി റിസപ്ഷനിലേക്കും. കുറച്ചുകഴിഞ്ഞു കിച്ചു നിളയുടുടെ അടുക്കലേക്കു വന്നു.
“എന്തായി റൂം കിട്ടിയോ ”
“ഇല്ല കുറച്ചൊന്നു വെയിറ്റ് ചെയ്യേണ്ടി വരും. പ്രീ ബുക്ക്‌ ചെയ്താലേ റൂം കിട്ടോളെന്ന്. പിന്നെ അവർ നോകാം വെയിറ്റ് ചെയ്യാൻ പറഞ്ഞു.”
” ശേ.. കിച്ചു എനിക്ക് നല്ല ഉറക്കം വരണോണ്ട്. പിന്നെ നല്ല പോലെ ട്ടയേർഡാ. ”
ക്ഷീണം അവളുടെ ശബ്ദത്തിൽ നല്ലപോലെ അറിയാൻ പറ്റുമായിരുന്നു.
” നീ പേടിക്കണ്ട ഞാൻ ഒന്ന് അങ്കിളിനെ വിളിച്ചുനോകാം.”
എന്നും പറഞ്ഞു ഞാൻ ഫോണുമെടുത്തു തിരിഞ്ഞതും ഒരാൾ ഞങ്ങളുടെ നേർക്കു നടന്നുവരുന്നത് കണ്ടു.
” റഹീം അങ്കിൾ ” ഞാൻ പറഞ്ഞു.
ഞാൻ നോക്കിനിന്ന സ്ഥലത്തേക്ക് നോക്കി നിളയും എഴുന്നേറ്റു. ഒരു അമ്പതിയഞ്ഞു വയസിനടുത്തു പ്രായം തോന്നിക്കുന്ന ഒരു മനുഷ്യൻ. എന്റെ അടുത്തുവന്ന അങ്കിൽ ഒന്നും മിണ്ടാതെ എന്നെ കെട്ടിപിടിച്ചു. ” എത്രനാളയാടാ കിറുക്കാ നീ പോയിട്ട്, നിനക്കൊന്നു വിളിക്കെങ്കിലും ചെയ്തുടായിരുന്നോ. ” എന്റെ തലക്കിട്ടു ഒന്ന് പതിയെ കൊട്ടികൊണ്ട് അദ്ദേഹം ചോദിച്ചു.

അപ്പയും, മനു അങ്ങിളും, റഹീം അങ്കിളുമായിരുന്നു പണ്ടുതൊട്ടെ വലിയ കൂട്ട്.
അപ്പയുടെ ചൈൽഡ്ഹൂട് ഫ്രണ്ട്സായിരുന്നു
മനു അങ്കിളും , റഹീം അങ്കിളും. അതുണ്ടുതന്നെ ഞാൻ എന്റെ കുട്ടികാലം മുതൽ തന്നെ ഇവരെ കണ്ടാണ് വളർന്നത്.

“പിന്നെ പിന്നെ എന്നേം ഇവളേം ഇവിടന്നു ലെൻഡനിലേക്ക് കേട്ടു കെട്ടിച്ചതിന്റെ പിന്നിൽ അങ്കിളിന്റെ കയ്യുമുണ്ടെന്നെനിക്കറിയാം. “

“ഹഹഹ… നിന്നെ വീണ്ടും പഴയപോലെ കാണാൻ പറ്റിയതിൽ എനിക്ക് സന്ദോഷമുണ്ടെടാ. അതിന്റെ എല്ലാ ക്രെഡിറ്റും മോൾക്ക്‌ മാത്രമുള്ളതാ “

അങ്കിൾ നിളയെ നോക്കി പറഞ്ഞു. പക്ഷെ ആള് ഉറക്കംവന്നു കിളിപോയി നിൽക്കുവാ. അവളുടെ നിൽപ്പുകണ്ടു അങ്കിളെന്നോട് ചോദിച്ചു

” അല്ലടാ മോൾക്കെന്തുപറ്റി. വയ്യേ ഹോസ്പിറ്റലിൽ പോണോ “

” വന്ന ചിരിയടക്കി ഞാൻ പറഞ്ഞു
എന്റെ പോന്നങ്കിളെ ആള് ഉറക്കംവന്നു നിൽക്കുവാ അല്ലാതെ വേറെ ഒരു പ്രോബ്ളവും ഇല്ല. ഇത്രയും നേരം ഫ്ലൈറ്റിൽ ഇരുന്നല്ലേ വന്നേ അതാ. അല്ല ഞങ്ങൾ വന്ന കാര്യം അങ്കിൾ എങ്ങനാ അറിഞ്ഞേ. ഞാൻ അങ്ങോട്ട്‌ വിളിക്കാൻ വരുവായിരുന്നു.”

” ഞാൻ ഇവിടെയുണ്ടായിരുന്നു. അപ്പോഴാ ആരോവന്നു റൂം വേണം ബുക്ചെയ്‌തിട്ടില്ല എന്ന് പറഞ്ഞത് റിസപ്ഷനിൽ നിന്നും കാൾ വന്നത് പിന്നെ നിന്റെം മോളുടെം പേര് കേട്ടപ്പോൾ ഒരു ഡൌട്ട് അതാ ഞാൻ ഇങ്ങു  വന്നേ. അല്ല നിങ്ങളെപ്പോഴാ ലാൻഡ് ചെയ്തേ.”

“എന്റെ പൊന്നങ്കിളെ ദാ ഇപ്പൊ ഒരു 30 മിനിട്സ് ആവും.അല്ല അങ്കിളെ റൂം കിട്ടോ. നല്ല പോലെ ട്ടയേർടാ.”
അപ്പൊത്തന്നെ റൂംബോയ് കീയുമായി വന്നു

“ശെരിയെടാ നിങ്ങൾപ്പോയി റസ്റ്റ്‌ ചെയ്യ്. നമ്മുക്ക് പിന്നെ കാണാം. ഇല്ലേ ഇപ്പൊ മോൾ ഉറങ്ങി താഴെ വീഴും.”

എന്റെ തോളിൽ തല വച്ചു നിൽക്കുന്ന നിളയെ നോക്കി അങ്കിളു പറഞ്ഞു. “അങ്കിളെ ഞങ്ങൾ വന്ന വിവരം അപ്പയോടൊന്നും പറയണ്ട ”
ശെരി നാളെ കാണാം എന്നും പറഞ്ഞു അങ്കിൾ പോയി.

പിന്നെ റൂംബോയ് ബാഗുമായി മുന്നേയും ഞാൻ നിളയെയും താങ്ങി പുറയും നടന്നു.
റൂം തുറന്നു ബാഗും ഉള്ളിലേക്ക് വച്ചു റൂംബോയ് പോയി. ഞാൻ നിളയെ ബെഡിൽ കിടത്തി അവളെ ഷൂസ് ഊരി മാറ്റി. പിന്നെ അവളോടൊപ്പം കയറി കിടന്നതേ ഓർമ്മയുള്ളൂ. ഷീണം കാരണം പെട്ടന്നുതന്നെ ഉറങ്ങി.