?മയൂരി? [The Conclusion][ഖല്‍ബിന്‍റെ പോരാളി ?] 1361

(പ്രിയ വായനക്കാരെ….

മയൂരി എന്ന ഈ കഥയുടെ ആദ്യഭാഗത്തിന് നിങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി… ചെറിയ ചെറിയ തെറ്റുകള്‍ ഉണ്ടാവും സാദരം ക്ഷമിക്കുക.

ഈ ഭാഗത്തോട് കൂടി ഈ ചെറിയ കഥ അവസാനിക്കും. ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു.)

◆ ━━━━━━━━ ◆ ❃  ◆━━━━━━━━◆

?മയൂരി? {The Conclusion}

Mayoori | Author : Khalbinte Porali | Previous Part

◆ ━━━━━━━━ ◆ ❃  ◆━━━━━━━━◆

രണ്ട് വര്‍ഷത്തിനു ശേഷം നാട്ടിലെത്തിയതായിരുന്നു കാളി. പക്ഷേ വരവ് ഈ മെഡിക്കൽ കോളേജിലേക്കായി പോയി…
ഐ.സി.സി.യു അന്വേഷിച്ച് കണ്ടെത്തി അവിടെ എത്തുമ്പോൾ മൂന്ന്‌ വാടി തളര്‍ന്ന രൂപങ്ങള്‍ ഇരുമ്പ് കസേരയില്‍ ഇരിക്കുന്നുണ്ടായിരുന്നു. ഒരു നിമിഷം ആ കാഴ്‌ച കണ്ടു എന്ത് ചെയ്യണം എന്ന് അറിയാതെ കാളി നിന്നു. പക്ഷേ സിന്ധു എന്തോ ഉള്‍പ്രേരണ പോലെ അവന്‍ നിന്നിരുന്ന ഭാഗത്തേക്ക് നോക്കി. കാണാതായ ഒരു നിധി കണ്ട പോലെ സിന്ധു അങ്ങോട്ട് എണീറ്റു ഓടി. മറ്റു രണ്ട് പേരും സിന്ധു ഓടിയ ഭാഗത്തേക്ക് നോക്കി. അവിടെ നില്‍ക്കുന്ന അതിഥിയെ കണ്ട് മയൂരിയുടെ മുഖം വീണ്ടും കുനിഞ്ഞു. അവൾ കൈയിലിരിന്നു ഉറങ്ങുന്ന മകനെ നോക്കി ഇരുന്നു.

““എന്തിനാടാ ഞങ്ങളെ വേണ്ടാന്ന് വെച്ച് പോയത്…?”” കരഞ്ഞ കണ്ണുകളിലോടെ കാളിയുടെ കോളറിന് പിടിച്ചു  സിന്ധു ചോദിച്ചു. കരയുന്ന അമ്മയുടെ മുഖം കണ്ടപ്പോ അറിയാതെ കാളിയുടെ കണ്ണും നിറഞ്ഞിരുന്നു.

186 Comments

  1. ♥️♥️♥️♥️♥️♥️

  2. Aadhyam aayitta ee sitil oru comment idunnath, idathe irikan kayyilla.

    Avasana bagam vaayichappo crct munnariyippil mammoth last avalude thalakadikumbo ulla oru feel inde athane. Kittiyath.oru tharam maravippu. Ithu pole ulla oru kadha eyuthiyathine enthra abinandhichalum madhiyavulla

    Pinne kaali kaali koodepirappine kolan ulla ella karanavum undayirunnalo. Cheriyaprayathile ellathinum thannekal munnilulla chettanodulla verup avan koodikondeyirunnu. Pinne thanne aake korechenkilum ishtapettavalum than jeevanu thulyam oshtapedunnalum aaya mayuriye chetan swanthamaki. Annu rathri thanne kaali aa veetil ninnu chettane kolan ulla chindhayayane erangiyitrundavuka. Kremena ath valuthavukayum cheythu.
    THE REAL PHSYCO?

    1. Nachu Bro.. ??

      ട്വിസ്റ്റ് ആണ് കഥയുടെ പ്രധാന വഴിത്തിരിവ്… അതുകഴിയുമ്പോൾ മുമ്പ് നടന്നതിനെ പറ്റീ നമ്മുക്ക് എകദേശ ഊഹം കിട്ടും ?

      ചേട്ടന്റെ വളർച്ചയും അത് അവനില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളും പലയിടത്തും പറയാതെ പറഞ്ഞിട്ടുണ്ട്… അതൊക്കെ ആവാം അവനെ ഇതിന്‌ പ്രേരിപ്പിച്ചത്… ?

      കഥ ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ?

  3. മച്ചാനെ കഥ പൊളിച്ചു കേട്ടോ…. Twist ?

  4. ഇന്ന് രാവിലെ തന്നെ വായിച്ച് കഴിഞ്ഞിരുന്നു.
    പിന്നെ വേറെ ചില കഥകൾ വായിക്കാൻപോയപ്പോ കമെന്റ്സ്സ്സിന്റെ കാര്യം മറന്നു.

    എന്തായാലും അടിപൊളിയായി. ആദ്യമിത്തിരി ലാഗ് പോലെ തോന്നി. പിന്നെ ശരിയായി. ട്വിസ്റ്റ് ഒക്കെ ഗംഭീരം

    1. ആമി ?♥️

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ? ❤️

  5. മച്ചാനെ പൊളിച്ചു….

    മരക്കാർ മച്ചാൻ്റെ കഥാ തന്തുവിൽ ഒരു അടിപൊളി കഥ ആയി അവതരിപ്പിച്ചു സൂപ്പർ…

    ♥️♥️♥️♥️♥️

    1. പാപ്പാ… ?♥️

      നല്ല വാക്കുകള്‍ക്ക് നന്ദി ♥️ ?

  6. Uff twist gambheeram???

    1. ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം മനു ????

  7. വിഷ്ണു ⚡

    പോരാളി?♥️

    ക്ലീഷെ എന്ന കമൻ്റ് എല്ലാം കാറ്റിൽ പരത്തുന്ന ഒരു കിളിക്കുഞ്ഞ് ട്വിസ്റ്റ് ആയിരുന്നു..അതാണ് ഈ കഥയുടെ ഹൈലൈറ്റ്??..അത് എനിക്ക് ഇത്ര ഇഷ്ടപ്പെടാൻ കാരണം എന്താണെന്ന് വെച്ചാൽ കഥ ലാഗ് ആണോ?അല്ലയോ ?എന്ന് അത് എഴുതുമ്പോൾ തന്നെ നിനക്ക് അറിയാൻ പറ്റുമാലോ.. എന്നിട്ടും ഈ കഥ ഇങ്ങനെ പോയപ്പോ അതിൻ്റെ കാരണം മാത്രം എനിക്ക് ആദ്യം മനസ്സിലായില്ല..പിന്നെ അവസാനം ആയപ്പോൾ ആണ് കിളി പോയത്?

    പിന്നെ കാളി ഇങ്ങനെ ഒരു പ്രതികാരം ചെയ്യുന്നത് എത്രത്തോളം കഥയും ആയി യോജിക്കുന്നു എന്ന് നോക്കിയാൽ എനിക്ക് പറയാൻ കുറച്ച് കര്യങ്ങൾ ഉണ്ട്..
    അതിൽ ആദ്യത്തെ.. കാളിക്ക് അവളെ ഇഷ്ടമാണ് എന്ന് പറയുന്നുണ്ട്.പക്ഷേ അത് എത്രത്തോളം ആഴത്തിൽ ആണെന്ന് ഒന്നും ചെറുപ്പത്തിലേ സംഭവം വെച്ച് നമ്മുക്ക് പറയാൻ പറ്റില്ല..അവൻ്റെ ചേട്ടനോട് ദേഷ്യം തോന്നുന്നത് എല്ലാം ചെറുപ്പത്തിൽ തന്നെക്കാൾ എല്ലാ കാര്യങ്ങളിലും മുന്നിൽ ആവുന്നതും ഒക്കെ ആവാം.. അതാണല്ലോ അവൻ അവസാനം ആ കുഞ്ഞ് ട്രോഫി എടുത്ത് വെയ്കുന്നതും ഒക്കെ…അതേപോലെ തന്നെ പിന്നെ ദേഷ്യം തോന്നാൻ ഉള്ള മെയിൻ കാരണം അവൻ്റെ പെണ്ണിനെ കല്യാണം കഴിച്ചത് കൊണ്ടും ആവണം…
    ഇതിനൊക്കെ അവൻ പ്രതികാരം ചെയ്തത് ഇത്രയും കാലം കഴിഞ്ഞിട്ടാണ്.. അതിന് ഒരു കാരണം അവന് സ്വന്തം കാലിൽ നിൽക്കാൻ ഇത്രയും സമയം വേണ്ടി വന്നു എന്നത് ആണ്..ഇതൊക്കെയാണ് എനിക്ക് തോന്നിയത്.

    ഇവരുടെ പ്രണയം അതായത് കാളിയുടെ പ്രണയം ആദ്യ ഭാഗത്ത് കുറച്ച് കൂടി എടുത്ത് കാണിച്ചിട്ട് അതിൻ്റെ തീവ്രത അവന് അവള് ഇല്ലണ്ട് പറ്റില്ല എന്ന രീതിയിൽ ആയിട്ട് അവൻ്റെ ചേട്ടൻ അവളെ കല്യാണം കഴിക്കുന്നതും അവളുടെ വീട്ടുകാർ നിർബന്ധിച്ച് അവള് സമ്മതികുന്നതും ആദ്യം പറഞ്ഞിരുന്നു എങ്കിൽ കുറച്ച് കൂടി ഫീൽ വന്നേനെ എന്ന് തോന്നുന്നു..ഇതൊക്കെ എനിക്ക് തോന്നിയത് ആണ് കേട്ടോ..?

    പക്ഷേ എടുത്ത് പറയേണ്ടത് ഇതിൻ്റെ ക്ലൈമാക്സ് ട്വിസ്റ്റ് ആണ്.. ആ ഭാഗം വായിച്ചപ്പോൾ ഞാൻ വരത്തൻ എന്ന സിനിമ ഫസ്റ്റ് ഷോ പോയി കണ്ടതാണ് എനിക്ക് ഓര്മ വന്നത്..അതിലെ ട്രെയിലറിൽ കണ്ട രംഗങ്ങൾ എല്ലാം കാണാൻ പോയ ഞാൻ ഇൻ്റർവെൽ സമയത്ത് യൂട്യൂബിൽ പോയി ട്രെയിലർ ഒന്നൂടെ എടുത്ത് കണ്ടത് ഓർത്തു പോയി..അതേപോലെ തന്നെ ഒട്ടും പ്രതീക്ഷിക്കാതെ അവസ്നം ഉള്ള ആ ട്വിസ്റ്റ് ആയിരുന്നു മയിൻ സംഭവം..കഥയിലും അതേപോലെ തന്നെ?

    അപ്പോ ഒരുപാട് സ്നേഹത്തോടെ?♥️
    വിഷ്ണു

    1. വിഷ്ണു കുട്ടാ… ❤️?

      ക്ലൈമാക്സ് ആണ്‌ കഥയുടെ ടേണിംങ് പോയിന്റ്… ആദ്യമെ കൃത്യമായി വിവരിച്ചാൽ അത് ചിലപ്പോ കാളിയ്ക്ക് ചേട്ടനോട് ഉള്ള ദേഷ്യം മുഴുവന്‍ എല്ലാര്‍ക്കും മനസ്സിലാവും. അപ്പൊ പിന്നെ എല്ലാര്‍ക്കും ക്ലൈമാക്സിന് മുമ്പേ അങ്ങനെ ഒരു സംശയം ഉടലെടുക്കും. അതാണ്‌ ആദ്യം ഇത്തിരി കാര്യങ്ങൾ പറയാതെ പറഞ്ഞത്…

      നീ പറഞ്ഞ പോലെ ചേട്ടന്റെ വളർച്ച എന്നും കാളിക്ക് ഒരു മാനസിക സംഘര്‍ഷം ഉണ്ടാക്കിയിരുന്നു. ആ കുഞ്ഞു ട്രോഫി ഒക്കെ അതിന്റെ പ്രതിഫലനം ആണ്‌… അതാവാം അവനെ ഇങ്ങനെ ഒക്കെ ചെയ്യാൻ പ്രേരിപ്പിച്ചത്…

      ക്ലീഷേ പോലെ തീര്‍ന്നാൽ പെട്ടെന്ന് എല്ലാരും ഈ കഥ മറക്കും… ഇത് മനസില്‍ എവിടെ എങ്കിലും ഒരു കൊളത്തി പിടുത്തം സൃഷ്ടിക്കും….

      കഥ ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ ഒത്തിരി സന്തോഷം ഉണ്ട്… നിന്റെ വാക്കുകൾ മനസ്സിനെ കുളിരേകുന്നു…

  8. Super bro varikal aayitt ezhthan onnm ariyilla enthayalum sambavam polichu

    1. ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം അഫ്ലു…. ♥️❤️??

  9. ഖല്ബെ..

    ഇതൊരു മാതിരി ചെറ്റത്തരമായിപ്പോയി..ഇതിലും ഭേദം ആ കോപ്പന് കള്ളവെടി വെക്കുന്നതായിരുന്നു.., ഏടത്തിയമ്മയെ കെട്ടാൻ വിചാരിക്കുന്നത് തന്നെ പ്രശ്നമാണ്, കെട്ടാൻ വേണ്ടി ഏട്ടനെ തീർക്കുന്നത് വല്ലാത്തൊരു ചെയ്തായിപ്പോയി…മുംബൈ പോലീസ് സിനിമ ക്ലൈമാക്സ് കണ്ടപ്പോൾ ഇതുപോലൊരു അവസ്ഥയായിരുന്നു ആദ്യം..
    എന്തായാലും ഇങ്ങനൊരു തീം എഴുതിയത് കലക്കി.., ഒരുപക്ഷേ ടിപ്പർ വാസുവിന്റെ ആ ഫോൺ കാൾ വന്നതിനെപ്പറ്റി പറഞ്ഞില്ലെങ്കിൽ ഒരു ക്ലീഷേ ആയിമാറിയേനെ,ഇതൊരു വെറൈറ്റി ആയിട്ടുണ്ട്…..
    With love

    Fire blade

    1. അദൃശ്യ കാമുകന്‍

      യോജിക്കുന്നു വല്ലാത്ത ഒരു twist ആയി പോയി

    2. ചേട്ടായി… ??

      ചെയ്തത് ഇത്തിരി കടന്ന കൈ ആണ്‌ എന്ന്‌ അറിയാം… എന്ത് ചെയ്യാനാ… പറ്റീ പോയി… ???

      ക്ലീഷേ പോലെ തീരുന്നതിനും നല്ലത് ഇത് തന്നെ അല്ലെ ? ഒരു വെറൈറ്റി തോന്നിയപ്പോ എഴുതി എന്നെ ഉള്ളു… ?

      തിരക്കില്‍ ആണ്‌ എന്ന്‌ അറിയാം എന്നാലും എവിടെ ചേട്ടായിയുടെ അടുത്ത കഥ…? ?

  10. Hero nahi villain

  11. പച്ചാളം ഭാസി

    പോരാളി നന്നായിട്ടുണ്ട് അടുത്ത കഥയുമായി വേഗം വാ

  12. വെറുക്കപെട്ടവൻ

    നശിപ്പിച്ചു ?
    ഏട്ടനോടുള്ള സ്നേഹം ആണോ കൂഞ്ചുസ് ?.
    നെഗറ്റീവ് ടച് സ്ഥീരം ക്ലിഷേയിൽ നിന്ന് മാറ്റി പിടിച്ചു ❤️
    2വർഷം എന്തിനാ വെയിറ്റ് ചെയ്തേ ?

    1. വെറുക്കപെട്ടവൻ

      കഥ പൊളിച്ചു ❤️ഞാൻ 3കാര്യങ്ങൾ അറിഞ്ഞാലേ കഥ സമ്പൂർണ വായിച്ച തൃപ്തി കിട്ടു ☹️

    2. ബ്രോ… ❤️

      പ്രഥമ ദൃഷ്ടിയില്‍ അവന്‍ അവളില്‍ എത്താനുള്ള ഒരു മാര്‍ഗമായാണ് കുഞ്ചുസിനെ കണ്ടത്… ഇനി അത് മാറി അവനെ സ്നേഹിക്കാനും സാധ്യത ഉണ്ട്. കാളി മൊത്തത്തില്‍ ഒരു വില്ലന്‍ ഒന്നും അല്ല… എന്നാൽ ചെറിയ രീതിയില്‍ ആണ്‌ താനും…

      രണ്ട് വര്‍ഷം കൊണ്ട്‌ അവന്‍ സ്വന്തം കാലിൽ നിന്നു ബ്രോ… ഇപ്പൊ പണവും പവറും ഉണ്ട് അവന്… അന്ന് അവന്‍ വെറും വിദ്യാർത്ഥി മാത്രം ആയിരുന്നു.

      ❤️??

  13. അപ്പൂട്ടൻ❤??

    ആദ്യമേ ഹൈദർ ഭായിക്ക് ഒരു നല്ല സലാം…. സ്വന്തം പ്രണയത്തിനു വേണ്ടി… ആ ഒരു സസ്പെൻസ്…. കൊള്ളാം…. അവൻ ഇല്ല നല്ല നടൻ.. എങ്കിലും മനസ്സിൽ ഒരു ചെറിയ വിഷമം… സ്വന്തം ചേട്ടനെ ആണല്ലോ ഇല്ലാതാക്കിയത്…. എനി വേ… നല്ലൊരു തീം… വളരെ ഇഷ്ടപ്പെട്ടു… ആശംസകളോടെ സ്നേഹപൂർവ്വം അപ്പൂട്ടൻ

    1. അപ്പൂട്ടാ… ♥️?

      ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കും എന്നാണലോ… അതാവും അവനും ചെയ്തത്… അവന്‍ നല്ലോരു നടന്‍ ആണ്‌.. നല്ലൊരു വില്ലനും… ??

      ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ? ❤️

      1. അപ്പൂട്ടൻ❤??

        ♥♥♥??

  14. PORALI BRO,
    KADHA AVADHARIPICHA SAILIYUM,FLOWYUM ISTAPETTU.
    PAKSHE THEME ISTAPETTILLA.
    ORU PENNINU VENDI SONTHAM KUDAPIRAPPINE KOLLUNNADHU ………………….
    NANNI .VERE ORU NALLA PRANAYA KADHAYUMAI VARU.

    1. Praveen ♥️❤️

      കഥ പറഞ്ഞ ആള്‌ ഇങ്ങനെ ആവശ്യപ്പെട്ടത് കൊണ്ടാണ്‌ കഥ ഇങ്ങനെ ആയത്… അദേഹം പറഞ്ഞ എന്‍ഡിലേക്ക് എത്തിക്കാനെ എനിക്ക് നിര്‍വ്വാഹമുള്ളു. അത് ഞാൻ ചെയ്തു.

      അഭിപ്രായം അറിയിച്ചതിന് നന്ദി… ♥️??

  15. എനിക്ക് ഒന്നും മനസിലായില്ല.. ?

    കളിക്ക് അവളെ അത്രക്ക് ഇഷ്ട്ടം ആയിരുന്നേൽ പിന്നെ എന്തുകൊണ്ട് 2 വർഷം ഇതിനു വേണ്ടി വെയിറ്റ് ചെയ്തു..?

    പിന്നെ ഞാൻ ഈ പാർട്ടിൽ കാത്തിരുന്നത് മയൂരിയുടെ റീസൺ കേക്കാൻ ആയിരുന്നു, അതു വളരെ ചുരുക്കത്തിൽ ആണ് നീ ഇതിൽ പറഞ്ഞെ, അച്ഛന്റെ നിർബന്ധം കാരണം, അവളുടെ ഫസ്റ്റ് പാർട്ടിലെ ക്യാരക്ടർ വെച്ച് നോക്കുവാണേൽ..Na..Na..എനിക്ക് അതു ദഹിക്കാനില്ല, കാരണം അത്രക്ക് ഡയലോഗ് അടിച്ച ഒരുത്തി ആ റീസൺ നിരത്തുന്നത് എനിക്ക് ഉൾകൊള്ളാൻ പറ്റിയില്ല, ഇവിടെ ആരൊക്കെ കാളിയെ കുറ്റം പറഞ്ഞാലും, ഞാൻ ഇവിടെ ഇവളെ വെറുക്കുന്നു, പിറ്റി ഓഫ് ഹെർ ??

    കാളിയുടെ മൈൻഡ് എനിക്ക് ഇപ്പോഴും മനസിലാകുന്നില്ല, ഒരു കുട്ടി ആയി കഴിഞ്ഞിട്ട് എന്തിനാ ആ തെണ്ടി അവളെ മോഹിച്ച, അത്രക്ക് അവനു അവളെ ഇഷ്ട്ടം ആണെന്ന് എനിക്ക് ഫസ്റ്റ് പാർട്ടിൽ തോന്നിയില്ല, ഇഷ്ട്ടം ആയിരുന്നു ബട്ട്‌ ചങ്കിൽ കൊള്ളുന്ന ടൈപ്പ് ഇഷ്ട്ടം ആണെന്ന് തോന്നിയില്ല, കാരണം അവൻ വീട്ടിൽ ഒരു ദിവസം വരുമ്പോ അല്ലെ അവന്റെ അമ്മാവൻ അവന്റെ ചേട്ടന് വേണ്ടി മയൂരിയെ ആലോചിക്കുന്നേ, ആ വാർത്ത കേട്ട് അവനുണ്ടായ പെരുമാറ്റത്തിൽ അത്രക്ക് വല്യ പ്രണയം എനിക്ക് തോന്നിയില്ല ?

    എനിക്ക് ഇത് ഒരു രീതിയിലെ കാണാൻ പറ്റുവൊള്ളൂ ഇത്രേം കാലം തന്നെക്കാൾ മുകളിൽ നിന്ന ചേട്ടനോട് ഉള്ള ഒരു തരാം ഇഷ്ടക്കുറവ് അല്ലേൽ പ്രതികാരം + മയൂരിയോട് ഉള്ള ചെറിയ ഒരു താല്പര്യം, അല്ലാതെ ഇത് മയൂരിക്കു വേണ്ടിയാണു അവൻ ചെയ്‌തെന്ന് എനിക്ക് കണക്കാക്കാൻ ബുദ്ധിമുട്ടുണ്ട് ?

    ബട്ട്‌ നിന്റെ ആ ലാസ്റ്റ് പ്രസന്റേഷൻ അല്ലേൽ ട്വിസ്റ്റ്‌ പ്രേസേന്റ് ചെയ്ത രീതി നന്നായിരുന്നു, അതുപോലെ തന്നെ ആ കുഞ്ഞൂസിനെ എനിക്ക് ഇഷ്ടപ്പെട്ടു.❤️

    എന്തോ എനിക്ക് അങ്ങോട്ട്‌ ഒരു കംപ്ലീറ്റ്നെസ്‌ ഫീൽ ചെയ്തില്ലെടാ, ഇതിലെ മെയിൻ ഹൈലൈറ് അവളുടെ അവനെ കെട്ടാതെ ഇരുന്നതിനുള്ള റീസൺ ആയിരുന്നു, ബട്ട്‌ അതു ചുരുക്കിയിട്ട് വേറെ ഒരു സംഭവം എടുത്ത് ഇട്ട പോലെ ആയി പോയി, എന്താ പറയുക ബാഹുബലി ഫസ്റ്റ് പാർട്ട്‌ തീർന്നപ്പോ കട്ടപ്പ എന്തിനു ബാഹുബലിയെ കുത്തി എന്നായിരുന്നു, പക്ഷെ സെക്കന്റ്‌ പാർട്ടിൽ അതിന്റെ റീസൺ ഒന്നും അല്ലായിരുന്നു, അതുപോലെ.. ?

    എന്തായാലും എന്നത്തേയും പോലെ നിന്റെ പ്രസന്റേഷൻ ഹെവി ആയിരുന്നു, അതുപോലെ ഞാൻ ഫസ്റ്റ് പാർട്ടിൽ ചോദിച്ചത് പോലെ ഹൈദർ തെണ്ടിയുടെ തന്നെ ആയി കഥ, ഈ കഥയാണോ അവൻ എന്നോട് ‘ഒരു കഥ പ്ലോട്ട് തരാം എഴുതുവോ’ എന്ന് ചോദിച്ചേ, അതെന്നു തോന്നുന്നു, ഹോ വേണ്ടാന്ന് പറഞ്ഞത് നന്നായി, ഞാൻ എങ്ങാനും എഴുതിയിരുന്നേൽ കോലം ആയേനെ ??

    എന്തായാലും കൊള്ളാം, ഞാൻ എനിക്ക് തോന്നിയ കാര്യങ്ങൾ ആണ് പറഞ്ഞെ, നിനക്ക് അറിയാല്ലോ എന്നെ, എനിക്ക് ഭയങ്കര സെൻസിറ്റീവ് മൈൻഡ് ആണ്, അതുകൊണ്ട് ആയിരിക്കും ഇങ്ങനെ തോന്നിയെ, അപ്പൊ അടുത്ത കഥ പോരട്ടെ ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. രാഹുല്‍ ബ്രോ… ??

      കാളിയുടെ ഈ മാറ്റത്തിന്‌ കാരണം അവന്‍ ഒളിച്ചോടി പോയ രണ്ട് വര്‍ഷം ആയിരിക്കും. പോകും മുമ്പ് അവന്‍ വെറും ഒരു വിദ്യാർത്ഥി ആയിരുന്നു. ചേട്ടൻ നാട്ടില്‍ അറിയപ്പെടുന്ന ഒരു എഞ്ചിനീയര്‍. അന്ന് ചേട്ടനെ എതിർക്കാൻ പോന്ന പണമോ പവറോ അവന് ഉണ്ടായിരുന്നില്ല.

      രണ്ട് കൊല്ലം കൊണ്ട്‌ ചെക്കന്‍ ഒരു മുതലാളി ആയി. അതോടെ താൻ ഒന്നുമല്ല എന്ന് ചിന്താഗതിയിൽ നിന്ന് എനിക്ക് വേണ്ടത് ഞാൻ തന്നെ നേടിയെടുക്കും എന്ന വിധം അവന്‍ മാറി.

      അപ്പൊ അവന് തോന്നിയ ഏറ്റവും വലിയ നഷ്ടം അവൾ ആയിരിക്കണം. അതാവും എന്ത് വിധേനയും അവളെ സ്വന്തമാക്കാന്‍ അവന്‍ നിശ്ചയിച്ചത്…

      കാളി ഒരു നായകനാണ് എന്ന് ഞാൻ പറഞ്ഞിട്ടില്ല.. അവന്‍ ഒരു വില്ലൻ തന്നെ ആണ്‌… ആഗ്രഹങ്ങള്‍ക്ക് ഇങ്ങനെ കുട്ടി, ഭാര്യ എന്നൊന്നും ഇല്ല… സ്വന്തം കാലിൽ നിന്ന് തുടങ്ങിയപ്പോൾ അവന്‍ അവന്റെ നഷ്ടങ്ങൾ തിരിച്ച് പിടിക്കാൻ നോക്കി. അതാണ്‌ ഇങ്ങനെ ഒക്കെ ആയത്…

      ഹൈദർ നിന്റെ അടുത്തും വന്നിരുന്നു അല്ലെ… ? എന്നോട് കഥ പറഞ്ഞപ്പോള്‍ ഇങ്ങനെ നെഗറ്റീവ് ഷെയ്ഡുള്ള ക്യാരക്ടറിനെ ഒരുപാട്‌ ഇഷ്ടമായി… അതാണ്‌ ഞാൻ എഴുതാൻ തിരുമാനിച്ചത്…

      അഭിപ്രായം അറിയിച്ചതിൽ സന്തോഷം മുത്തേ ?

      1. ഏയ് അവനോട് എഴുതുന്നോന്ന് ചോദിച്ചത് വേറെയാ?

        1. ഇതിനും മാത്രം കഥകൾ നിങ്ങളുടെ മനസില്‍ ഉണ്ടോ…

          ഇങ്ങള് ഒരു കില്ലാടി തന്നെ…

          1. ഡേയ്?

    2. സത്യം പറഞ്ഞ ഞാൻ പറഞ്ഞത് പോലെ ആണ് എഴുതിയെങ്കി ആക്ച്വലി ക്ലിഷേ ആയേനെ, കാരണം ലാസ്റ്റ് പാർട്ടിലെ ഒരു സംഭവം ഈ പാർട്ടിൽ വെളിപ്പെടുത്തുന്ന അത്രേം ഉണ്ടാകുവോള്ളൂ. ആ കാര്യത്തിൽ ആണ് ഈ കഥയുടെ വിജയം, വേറെ ഒരു സാദനം എടുത്ത് ഇട്ട് അതും അടിപ്പാൻ ആയിട്ട് തന്നെ, ബട്ട്‌ എനിക്ക് മിസ്സിംഗ്‌ ആയിട്ട് തോന്നിയത് അവൾ ഫസ്റ്റ് പാർട്ടിലെ സംഭവത്തിന്റെ റീസൺ പറഞ്ഞ രീതി ആയിരുന്നു, പോരാത്തതിന് അവൾ അവനോട് മനസ്സ് തുറന്നു സംസാരിക്കുന്ന കാര്യം enthEnn

      1. (കോപ്പ് അറിയാണ്ട് എന്റർ അടിച്ചു പോയി)

        എന്താണെന്ന് അറിയാൻ കാത്ത് ഇരിക്കുവായിരുന്നു ഞാൻ, അതും നടന്നില്ലല്ലോ, അപ്പൊ ഒരു മിസ്സിംഗ്‌ തോന്നി..

        പിന്നെ അച്ഛനെയും അമ്മയെയും പേര് പറഞ്ഞു റെപ്രെസെന്റ് ചെയ്ത രീതിയും, അതു ഫസ്റ്റ് വായിച്ചപ്പോ ആരാണ് മനസിലായില്ല, പിന്നെ ആണ് കത്തിയെ, അതും ഒരു പുതിയ സംഭവം ആയി തോന്നി… ബാക്കി ഒക്കെ നന്നായിരുന്നു.

        പിന്നെ നീ പറഞ്ഞ അവന്റെ മനസ്സ് വലുതായപ്പോ മാറി എന്നത് ഒരു നല്ല റീസൺ ആണ്, അപ്പോ സീൻ ഇല്ല.. ?

        1. ഒരു 90 ശതമാനം എഴുതിയിട്ട് ബാക്കി വായിക്കുന്നവർക്ക് വിട്ട് കൊടുക്കുന്നതല്ലേ നല്ലത്

          1. എനിക്ക് ഫുൾ വയ്ക്കുന്നതാണ് ഇഷ്ട്ടം, കാരണം ഞാൻ ഒരുപാട് കാര്യങ്ങൾ കഥകൾ വായിക്കുമ്പോ ചിന്തിച്ചു കൂടുമെങ്കി കൂടി എനിക്ക് കഥയുടെ പൂർണത വന്നില്ലേൽ ഒരു കംപ്ലീറ്റ്നെസ് ഫീൽ ചെയ്യില്ല, അതു എനിക്ക് ഏറ്റവും മനസിലായത് ne-naയുടെ കഥകളിൽ ആണ്, ക്ലൈമാക്സ്‌ വരെ, അതായതു പ്രണയം തുറന്ന് പറയുന്നതും അതിന്റെ ഇടക്ക് ഉള്ളതും ഒക്കെ ഒടുക്കത്തെ ഫീൽ ആണ്, ബട്ട്‌ അതു കഴിഞ്ഞാൽ കഥകൾ തീരും, പോസ്റ്റ്‌ മാര്യേജ് അല്ലെങ്കിൽ പോസ്റ്റ്‌ ലവ് അക്‌സെപ്റ്റൻസ് സീൻസ് ഒന്നും ഇല്ല, അതു പിന്നെയും കൊഴപ്പം ഇല്ല, ബട്ട്‌ ഇതിൽ എനിക്ക് എന്തോ ഒരു കംപ്ലീറ്റ്നെസ്‌ ഫീൽ ചെയ്തില്ല..

  16. മേനോൻ കുട്ടി

    ഖൽബെ… ♥️♥️♥️
    വളരെ വൈകിയുള്ള ഒരു കമന്റ് ആണ്… എന്ന് അറിയാം, എന്താ ചെയ്യാ… ജോലിക്ക് പോകുന്നതുകൊണ്ട് വായിക്കാനുള്ള സമയം കിട്ടുന്നത് ഇപ്പോഴാണ്… കഥയെപ്പറ്റി കൂടുതലൊന്നും പറയാനില്ല… എന്നത്തെയും പോലെ തകർത്തു….നിന്റെ കഥ ആയതുകൊണ്ട് തന്നെ 916 ഗ്യാരണ്ടി…???

    ഇതിനു മുൻപ് വന്ന ആദ്യ പാർട്ടിൽ എന്റെ കമന്റ് താഴെ നീ പറഞ്ഞതിന്റെ പൊരുൾ എന്താണെന്ന് കഥയുടെ അവസാനം വായിച്ചപ്പോഴാണ് കത്തിയത്… ഒരു ദൃശ്യം മോഡൽ കഥയായിരുന്നു അല്ലേ നിന്റെ മനസ്സിൽ ഉണ്ടായിരുന്നത്… എങ്കിലും ഞാൻ പറഞ്ഞ റൂട്ടിലാണ് കഥ വന്നത്….
    അവസാനത്തെ ട്വിസ്റ്റിൽ മാത്രമല്ലേ വ്യത്യാസമുള്ളൂ….

    കഥയെ മൊത്തത്തിൽ കീറിമുറിച്ചു നോക്കുകയാണെങ്കിൽ…ഒരു സാധാരണ ക്ളീഷേ കഥ തന്നെയാണ് ഇതും… വ്യത്യസ്ത എന്തെന്നാൽ നായകന് നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെയാണ് നൽകിയത് എന്നുള്ളതാണ്… അതാണ് ഈ കഥയുടെ ഏറ്റവും മികച്ച ഹൈലൈറ്റ്…✌️✌️✌️

    സൈക്കോസിസിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട്… ഇങ്ങനെ ഒരു വേർഷൻ ഇതാദ്യമാണ്… കാമുകിക്ക് വേണ്ടി സ്വന്തം സഹോദരനെ ഇല്ലാതാക്കുന്ന സഹോദരൻ… ഇതല്ല ഇതിൽ അപ്പുറം നമ്മുടെ നാട്ടിൽ നടക്കുന്നതുകൊണ്ട് ഇതൊന്നും എനിക്ക് വലിയ സംഭവം ആയി തോന്നിയില്ല…സ്വന്തം കുഞ്ഞിനെ കാമുകനുവേണ്ടി കൊല്ലുന്ന അമ്മമാരുണ്ട് നാട്ടിൽ സഹോദരനെ കൊന്നത് ഒക്കെ നിസാരം..??

    പിന്നെ എനിക്ക് ആദ്യ പാർട്ടിൽ നിന്നും ഈ ഭാഗത്തിൽ തോന്നിയ വ്യത്യാസം എന്തെന്നാൽ കഥ തീർക്കാൻ വേണ്ടി ഓടിച്ച എഴുതിയത് പോലെ തോന്നി കുറച്ചുകൂടി കാര്യങ്ങൾ വിശദീകരിച്ച് എഴുതിയിരുന്നെങ്കിൽ കുറച്ചുകൂടി നന്നാക്കാമായിരുന്നു…ഞാൻ ഉദ്ദേശിച്ചത് അവസാനത്തിൽ പറഞ്ഞ കാര്യങ്ങൾ അല്ല കേട്ടോ… മൊത്തത്തിൽ ആണ്. ഇത് എന്റെ സ്വന്തം അഭിപ്രായം ആണ് മറ്റ് വായനക്കാർക്ക് എങ്ങനെ ആയിരിക്കും എന്ന് എനിക്കറിയില്ല… അതുകൊണ്ടുതന്നെ അവരാരും എന്നെ കുരിശിൽ കയറ്റാൻ വരരുത് പ്ലീസ്..???

    എന്തായാലും ഹൈദർ ബ്രോയോഡ് പ്രത്യേക താങ്ക്സ്…ഇത്രയും നല്ലൊരു ആശയം ഖൽബു വഴി ഞങ്ങളിലേക്ക് എത്തിച്ചതിനു…???

    അപ്പൊ മാൻ… ഒരു ഹാപ്പി ക്രിസ്മസ് ആൻഡ് പുതുവത്സര ആശംസകൾ തിരിച്ചും നേരുന്നു…

    സ്നേഹപൂർവ്വം???

    -മേനോൻ കുട്ടി

    1. വല്യ കമെന്റ് ❤❤❤

      1. രാഹുൽ പിവി ? ?

        നീ രാവണ ചരിതത്തിൽ മേനോൻ കുട്ടി എഴുതിയ കമൻ്റ് കണ്ടില്ലേ അജയ് ?

        1. No അപ്പുറം പോകാറില്ല

        2. ഇപ്പോൾ പോയി നോക്കി

          മേനോൻ നമ്മൾ ഉദ്ദേശിച്ച ആളല്ല സാറേ ?

          1. ഒരുകാലത്ത് നീയും ഞാൻ ഉദ്ദേശിച്ച ആൾ അല്ലായിരുന്നു..???

    2. നീ താഴെ pv യുടെ ട്രെയിൻ കണ്ടില്ലേ അജയ്…???

    3. രാഹുൽ പിവി ? ?

      //പിന്നെ എനിക്ക് ആദ്യ പാർട്ടിൽ നിന്നും ഈ ഭാഗത്തിൽ തോന്നിയ വ്യത്യാസം എന്തെന്നാൽ കഥ തീർക്കാൻ വേണ്ടി ഓടിച്ച എഴുതിയത് പോലെ തോന്നി കുറച്ചുകൂടി കാര്യങ്ങൾ വിശദീകരിച്ച് എഴുതിയിരുന്നെങ്കിൽ കുറച്ചുകൂടി നന്നാക്കാമായിരുന്നു//

      അപ്പൊ ഉടൻ തന്നെ മേനോൻ കുട്ടിയുടെ കഥ വരുമെന്ന് ഔദ്യോഗികമായി ഞാൻ പ്രഖ്യാപിച്ച് കൊള്ളുന്നു ✌️

      1. ഇതെപ്പോ… ഞാൻ അറിഞ്ഞില്ലല്ലോ ???

    4. മേനോന്‍ കുട്ടി ??

      കാളിയുടെ ആട്ടം നമ്മൾ ഉദ്ദേശിച്ചതിനെക്കാൾ മുകളില്‍ ആയിരുന്നു ???? നെഗറ്റീവ് ടച്ചുള്ള ആളുടെ കഥ അതാണ്‌ മയൂരി…??

      സ്ഥിരം ക്ലീഷേ പോലെ എഴുതിയ എന്താ ഒരു രസം ഉള്ളത്… അത് കൊണ്ട്‌ ഇത്തിരി വെറൈറ്റി നോക്കി. അവന്റെ നേട്ടത്തിന് വേണ്ടി എന്തും ചെയ്യുന്ന വില്ലൻ ?

      അതികപേർക്കും ദഹിക്കണമെന്നില്ല…. എന്നാലും ഇങ്ങനെയും ചിലര്‍ ഉണ്ട് എന്നെ ഞാൻ ഉദ്ദേശിച്ചുള്ളു. ഈ സമൂഹത്തില്‍ ഇതും ഇതിനപ്പുറവും നടക്കുന്നുണ്ട്…

      പിന്നെ പെട്ടെന്ന് കൊണ്ട്‌ പോയ കാര്യം… ഇത് ഒറ്റ ഭാഗത്ത് എഴുതിയിടാൻ വിചാരിച്ച കഥ ആണ്‌… രണ്ട്‌ ഭാഗം ആക്കി ഇടേണ്ടി വന്നു. ഇനിയും വലിച്ച് കൊണ്ട്‌ പോയാൽ അവസാനത്തെ ട്വിസ്റ്റ് കഴിയുമ്പോ എല്ലാരും എന്നെ പഞ്ഞിയ്ക്കിടും… ഞാൻ ആരെയും ദേവനോ ദേവതയോ ആക്കിയിട്ടില്ല… വായനക്കാര്‍ക്ക് തിരുമാനിക്കാം ഇതെല്ലാം…

      ഇങ്ങനെ വേറിട്ട ചിന്ത മനസില്‍ കൊണ്ട്‌ വന്ന ഹൈദർ തന്നെ ആണ് പുലി… നമ്മൾ നമ്മുടെ രീതിയില്‍ എഴുതി എന്ന് മാത്രം… ❤️♥️?

  17. മയൂരിയെ ചീത്ത വിളിച്ചവരൊക്കെ ഇപ്പോൾ കാളിയെ ചീത്ത വിളിക്കുന്നു.
    ആദ്യ ഭാഗത്തിൽ ഞാൻ മയൂരിയെ ഒന്ന് ചെറുതായിട്ടു സപ്പോർട്ട് ചെയ്തപ്പോൾ എന്തായിരുന്നു ബഹളം എനിക്കപ്പഴേ തോന്നി ഠമാർ പടാർ എല്ലാം കത്തി ചാമ്പലായി.
    (ചുമ്മാ പറഞ്ഞതാട്ടാ)?❤❤
    പോരാളി ബ്രോ എന്തായാലും ക്‌ളീക്ഷേ അല്ലാതെ എങ്ങനെ ഇതെഴുതി തീർക്കും എന്നൊരു സംശയം ഉണ്ടായിരുന്നു പക്ഷെ ഇത്രേം പ്രതീക്ഷിച്ചില്ലാട്ട.
    പക്ഷെ തെറ്റുകൾക്ക് ഒരു പ്രശ്നമുണ്ട് ദൈവം കാവൽ നിക്കാത്ത തെറ്റുകൾ എപ്പോഴേലും തിരിഞ്ഞു ചെയ്തവനെതിരെ നിൽക്കും.
    ഇനി കാളിക്ക് ഒരു സമാധാനം നിറഞ്ഞ ജീവിതം ഉണ്ടാവില്ല അത്രേ ഉള്ളു പിന്നെ എപ്പോഴെങ്കിലും സത്യം തെളിയുമ്പോൾ മരണം മാത്രമേ അവന്റെ മുന്നിൽ ഉണ്ടാവൂ.

    എന്തായാലും പോരാളിക്കും ഹൈദർ ആശാനും ❤❤❤❤❤❤❤❤❤❤❤❤❤❤❤
    നിറയെ ഹൃദയം തരുന്നു.
    സ്നേഹപൂർവ്വം…

    1. Achilies Bro…. ♥️❤️?

      ഒരു വെറൈറ്റി നോക്കിയോക്കിയതാ… ? നായകന്റെയും നായികയുടെയും അല്ല… വില്ലന്റെ കഥ… അവന്‍ നോട്ടം ഇട്ട സാമ്രാജ്യം പിടിച്ചെടുത്ത ഒരു ‘പാവം പയ്യന്റെ?’ കഥ…

      പാപത്തിന് ദൈവത്തിന്റെ കോടതിയില്‍ എന്തായാലും ശിക്ഷ കിട്ടും എന്ന് ഞാനും പ്രതീക്ഷിക്കുന്നു. അത് ദൈവം തിരുമാനിക്കട്ടെ… ?? സത്യം എന്നെങ്കിലും പുറത്ത്‌ വരുമായിരിക്കും… അതും എന്നാണ്‌ എങ്ങനെ ആണ്‌ എന്ന്‌ പറയാന്‍ പറ്റില്ല…

      നല്ല അഭിപ്രായത്തിന് നന്ദി ??

  18. ഖൽബേ ചക്കരെ മുത്തേ??? ആദ്യമേ ഒത്തിരി സ്നേഹം ഈ കഥ എഴുതിയതിന്…. തന്റെ മകളെ കല്യാണം കഴിഞ്ഞ് മരുമകൻ നന്നായി നോക്കുന്നത് കാണുമ്പോ മാതാപിതാകൾക്ക് കിട്ടുന്നത് പോലത്തെ ഒരു ഫീൽ കിട്ടി ഇത് വായിച്ചു കഴിഞ്ഞപ്പോൾ….. അതും താൻ നോക്കിയിരുന്നതിനേക്കാൾ നന്നായി നോക്കുന്നത് കാണുമ്പോൾ പിന്നെ പറയണോ?
    കഥയുടെ കണ്ടന്റ്നേ കുറിച്ച് ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല, ഈ കഥയ്ക്ക് ഒരു സിമ്പിൾ നറേഷൻ ആയിരുന്നു ആവശ്യം, ആ കാര്യം നിന്റെ കയ്യിൽ ഭദ്രമാവും എന്ന ഉറപ്പുണ്ടായിരുന്നു, അത് തെറ്റിയില്ല…. ഇതിൽ ഏറ്റവും റിസ്ക്ക് ഇതിന്റെ ക്ലൈമാക്സ് തന്നെ ആയിരുന്നു, അത് എവിടെയും തൊടാതെ പറയണം എന്ന് മാത്രമേ എനിക്കുണ്ടായിരുന്നുള്ളു…. എല്ലാം നീ കണ്ടറിഞ്ഞ് ചെയ്‌തു?

    പിന്നെ കമന്റ് സെക്ഷൻ കണ്ടപ്പോ ഈ കഥ നിന്നോട് എഴുതാൻ പറയണ്ടായിരുന്നു എന്ന് വരെ തോന്നി പോയി, ഹൃദ്യ പോലെ മികച്ച സ്വീകാര്യത കിട്ടിയ ഒരു കഥയ്ക്ക് ശേഷം ഇങ്ങനെ ഒരു പരീക്ഷണ കഥ… ഹാ അത്രയ്ക്ക് ഞാനും ചിന്തിച്ചില്ല……

    ഈ കഥയില് ഒരു മാറ്റമാണ് നമ്മൾ ഉദ്ദേശച്ചത്, 99% നായകനോ നായികയോ പറയുന്ന കഥ വായിക്കുന്നിടത്തേക്ക് ഒരു നെഗറ്റീവ് കാരക്ക്ട്ടർ അയാളുടെ കഥ പറയുന്ന രീതി…. പിന്നെ കാളി എന്ന കഥാപാത്രം അങ്ങോട്ട് ദഹിക്കുന്നില്ല എന്ന് തോന്നുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളു… അത് നിങ്ങടെ നല്ല മനസ്സുകൊണ്ട് മാത്രമാണ്… ഇതും ഇതിലപ്പുറവും നമ്മുടെ ഈ നന്മയുള്ള നാട്ടിൽ ഇപ്പോ സംഭവിക്കുന്നുണ്ട്… അതിൽ ഒരു നായകനെയോ അതോ നായികയേയോ സൃഷ്ടിക്കാതെ ആ വില്ലന്റെ പോയിന്റ് ഓഫ് വ്യൂവിൽ തന്നെ പറയാനാണ് ഈ കഥയിലൂടെ ശ്രമിച്ചത്…. അതുപോലെ കാളിയെ കഥയിൽ ഒരിക്കലും എഴുത്തുകാരൻ ന്യായികരിച്ചിട്ടില്ലെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു….

    എന്തായാലും ഞാൻ 100% സാറ്റിസ്‌ഫൈഡ് ആണ് ഈ കഥയിലും അത് എന്റെ ഖൽബ് പ്രേസേന്റ്റ് ചെയ്ത രീതിയിലും…. വീണ്ടും പറയുന്നു ഒത്തിരി സന്തോഷം ഞാൻ പറഞ്ഞ ഒരു കുഞ്ഞ് കണ്ടന്റ് ഇത്ര മനോഹരമായി ഡെവലപ്പ് ചെയ്ത് എടുത്തതിന്….

    ലവ് യൂ???

    1. ശങ്കരഭക്തൻ

      ഹൈദർ ഇക്ക പുലിവാൽ കല്യാണം പോലെ ഒരു പിട സാനം ഇങ്ങോട്ട് ഇറക്കു…. കാത്തിരിക്കുന്നു ❤️

      1. കഥകൾ മനസ്സിലുണ്ട് ബ്രോ… സമയമാണ് വില്ലൻ?

    2. അഹ് വന്ന്ല്ലോ the man behind. എവിടെ എൻ്റെ തീ . ഒരു ആവശ്യത്തിന് കാണുമ്പോ കിട്ടില്ല?????????

      1. ഇന്ദു?
        Man behind okke avan thanneyaanu motham develop cheyth ee paruvam aakiyeduthath ellam avanaanu..
        Athond ? ഖൽബിന് മാത്രം

        1. എന്ന രണ്ടാളും?????

      2. *കാണുമ്പോൾ എന്നല്ല നോക്കുമ്പോൾ!

        1. Ok മുൻഷി

          1. രാഹുൽ പിവി

            മുൻഷി അല്ല മലയാളം വാദ്യർ

    3. ഹൈദർ ബ്രോ ?

      കഥയില്‍ തോന്നിയ വ്യത്യസ്തതയാണ് എന്നെ എഴുതാൻ പ്രേരിപ്പിച്ചത്… അത് പലർക്കും ദഹിക്കണമെന്നില്ല… പക്ഷേ ഞാനും ഇങ്ങനെ ഒരു കഥ എഴുതിയതിൽ സന്തോഷവാനാണ്.

      സമൂഹത്തില്‍ വിരളമായി ഇങ്ങനെ ഒക്കെ നടക്കുന്നുണ്ട്. അപ്പോ കഥയില്‍ അത് വരുന്നതില്‍ എന്താ തെറ്റ്…..

      ഇതൊരു വില്ലന്റെ കഥ ആണ്‌. അപ്പൊ അതിങ്ങനെ ഒക്കെ വരൂ…. ??

      എന്തായാലും ഇങ്ങനെ ഒരു കഥ എന്നെ ഏല്പിച്ചതിന് നന്ദി ??

  19. Oh dark scene pavam eattan

    1. ❤️♥️?

      അതെന്താ കാളി പാവം അല്ലെ… ???

  20. അതുൽ കൃഷ്ണ

    മാൻ, എനിക്ക് ആദ്യം കത്തിയില്ല, പിന്നെയാണ് ക്ലൈമാക്സ് ഒന്നൂടെ വായിച്ചത്. കൊന്ന് കളഞ്ഞല്ലേ ?. പക്ഷെ മയൂരിനെ അവന് കിട്ടിയല്ലോ അതിൽ സന്തോഷം. ഇഷ്ടായി.?
    ഇനി അടുത്ത കഥക്ക് വേണ്ടി ഉള്ള കാത്തിരിപ്പ്.
    ❣️❣️❣️

    1. അത് പിന്നെ ഒരു പ്രത്യേക സാഹചര്യത്തില്‍ കൊന്ന് കളയേണ്ടി വന്നു… ??

      ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ? ❤️

  21. എന്റെ മോനെ ഇത് അറ്റകൈ പ്രയോഗമായല്ലോ.
    നായകൻ, അല്ല വില്ലൻ കൊള്ളാം എന്താ അഭിനയം ഇതിനൊക്കെ ഓസ്കർ മതിയാകാതെ വാരൊല്ലോ. മായുവിലേക്കെത്താനുള്ള മാർഗംയിരുന്നു ആ കുഞ്ഞുനോടുള്ള സ്നേഹം എന്ന സ്ഥിതിക്ക് ഇനിപ്പോ ആ കുഞ്ഞിന്റെ മരണവും ഉടനെ പ്രതീക്ഷിക്കാം,
    പ്രണയിനിയെ സ്വന്തമാക്കാൻ കൂടെപ്പിറപ്പിനെ കാലപുരിക്കയച്ച വില്ലൻ ഞെട്ടിച്ചു എന്ന് പറയുന്നതിൽ സ്വന്തം മകനെ തലക്കടിച്ചു കൊന്ന സ്ത്രീകളുള്ള കാലത്ത് പ്രസക്തിയില്ലെന്നറിയാം എന്നാലും.
    ടിപ്പർ സുര സംഭവം കമന്റ്‌ നോക്കിയപ്പള കത്തിയത്, അങ്ങനൊരു സാധ്യത ആരും ചിന്തിച്ചിട്ടുകൂടെയുണ്ടാകില്ല.
    ലക്ഷ്യം മാർഗത്തെ സാധൂകരിക്കുന്നു എന്ന വാക്യമാണ് ഞാൻ ഏറ്റവും വെറുക്കുന്ന കാര്യത്തിലൊന്നു.
    പിന്നെ ഒരു സംശയം ഒരിക്കൽ അച്ഛന്റെ വാക്കുകേട്ടാണ് ഈ അവസ്ഥയിലായെതെന്നു അവൾ പറഞ്ഞു ആ വാക്ക് കൂടുതലെന്തെലും ഉദ്ദേശിച്ചുവോ…
    കഥ ഇഷ്ടായി ????

    1. Ny ?♥️

      ഒരിത്തിരി അറ്റ കൈ പ്രയോഗം നടത്തേണ്ടി വന്നു ☺️?…

      പിന്നെ കുഞ്ഞിന്റെ കാര്യം… അത് അവന്റെ മനസ്സിലെ സ്നേഹം പോലെ ഇരിക്കും. അവന്‍ മൊത്തത്തില്‍ ഒരു പരിപൂര്‍ണ വില്ലൻ ഒന്നും അല്ല. അങ്ങനെ ആയിരുന്നു എങ്കിൽ മേഘ ഇപ്പൊ ഉണ്ടാവുകേ ഇല്ലായിരുന്നു…

      ഭാവിയില്‍ എന്ത് നടക്കും എന്ന് നിങ്ങളുടെ ചിന്തകള്‍ക്ക് വിട്ടു തരുന്നു. ??

      പണ്ട്‌ അവൾ അച്ഛന്റെ വാക്കുകൾ കേട്ടാവും അവൾ വിവാഹത്തിന് മുതിർന്നത്. അതാവും അങ്ങനെ പറഞ്ഞിട്ടുണ്ടാവുക…

      അഭിപ്രായം അറിയിച്ചതിന് നന്ദി ❤️??

  22. ❤️❤️❤️

  23. കുട്ടപ്പൻ

    ട്വിസ്റ്റ്‌ ഇത്തിരി ഡോസ് കൂടിയല്ലോ പോരാളി.
    അത് അത്ര ദഹിച്ചില്ല. ഒരു പാവം കഥാപാത്രത്തിൽ നിന്ന് വില്ലനിലേക്ക്.

    ഹ്മ്മ് ലക്ഷ്യം ആണല്ലോ പ്രധാനം.

    കൊള്ളാട ഇഷ്ടായി ❤️

    1. ??

      ഡോസ് കൂടി എന്ന് അറിയാം… പക്ഷേ കഥ ഇങ്ങനെ ആണ്‌… ?? കാളിയുടെ കഥ ഇങ്ങനെ ആണ്‌… അതിപ്പോ പുറത്ത്‌ നിന്ന്‌ നോക്കുന്നവരുടെ കാഴ്ചപ്പാടിലുടെ എഴുതാൻ പറ്റില്ലല്ലോ…

      ഇത് നായക വേഷം ഇട്ട വില്ലന്റെ കഥ ??❤️

  24. രാഹുൽ പിവി

    ആദ്യ ഭാഗം അവസാനിച്ചപ്പോൾ സത്യം പറഞ്ഞാല് ഏറ്റവും ദേഷ്യം വന്നത് മയൂരിയെ തന്നെ ആയിരുന്നു.അതുകൊണ്ട് തന്നെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം കാളിദാസ് ആയിരുന്നു. കഥ തീർന്നിട്ടും കാളിദാസ് തന്നെയാണ് ഈ കഥയിലെ എൻ്റെ ഇഷ്ട കഥാപാത്രം???

    അങ്ങനെ ഒരുപാട് വേദനകൾ സഹിച്ച മേഘ എന്ന കാളിയുടെ അനിയത്തിക്ക് നല്ല ഒരു പയ്യനെ തന്നെ കിട്ടി. ജെബിനെ സ്നേഹിച്ച് വിവാഹത്തിലേക്ക് എത്തിയപ്പോൾ ഇതുവരെ പിണങ്ങി മാറി നിന്ന അവളുടെ പപ്പയും മമ്മിയും അവൾക്ക് ഒപ്പം വന്നു നിന്നു.അങ്ങനെ അവൾക്ക് നഷ്ടമായി എന്നു കരുതിയ സ്നേഹവും കരുതലും തിരിച്ച് കിട്ടി.അത് കണ്ടപ്പോ എനിക്കും സന്തോഷം ആയി♥️♥️♥️♥️

    അവൻ നാട്ടിലേക്ക് പോയപ്പോൾ ഏട്ടൻ മരിക്കുമെന്ന് കരുതിയില്ല.എന്തായാലും നടക്കേണ്ടത് നടന്നല്ലെ പറ്റൂ.അങ്ങനെ ആശ്വസിക്കാം.അത് കഴിഞ്ഞ് വീട്ടിലേക്ക് വന്നപ്പോ കുഞ്ഞ് ഒരു പരിധി വരെ അവൻ്റെ വിഷമങ്ങൾക്ക് ആശ്വാസം പകർന്നു എന്ന് മനസിലായി????

    കുഞ്ഞുമായി അടുത്ത് ഇടപ്പെട്ടപ്പോൾ അവൻ്റെ മനസ്സിന് സമാധാനം കിട്ടി.അതുകൊണ്ട് അവൻ തന്നെ സ്വന്തം കുടുംബത്തിൻ്റെ പഴയ കളിച്ചിരികൾ തിരികെ കൊണ്ടുവന്നു. ഭർത്താവ് മരിച്ച വിഷമത്തിൽ ഇരുന്ന മയൂരിയെ കൂടെ അവൻ പഴയത് പോലെ ആക്കിയെടുത്തു???

    ചെറിയച്ഛനും കുഞ്ചുസും തമ്മിലുള്ള കളിചിരികൾ എല്ലാം അടിപൊളി ആയിരുന്നു.അവന് ഒരു അച്ഛൻ്റെ സ്നേഹവും വാത്സല്യവും കൊടുക്കാൻ കാളിക്കു കഴിഞ്ഞിട്ടുണ്ട്.കൂടാതെ പഴയ പ്രിയതമയോട് സംസാരിച്ച് അവളുടെ സങ്കടങ്ങൾക്കും കാളി അത്താണി ആയി മാറുന്നു.അങ്ങനെ ഇതുവരെ അടങ്ങി മുറിയിൽ ഇരുന്നവൾ പതിയെ മുറിക്ക് പുറത്തേക്ക് പഴയത് പോലെ ഇറങ്ങുന്നു??

    പിന്നെ എല്ലാ വീട്ടിലും കാണുന്നത് പോലെ വിവാഹം കഴിഞ്ഞ് ഭർത്താവ് മരിച്ചപ്പോൾ പുതിയ കല്യാണക്കാര്യം പറഞ്ഞ് അമ്മാവൻ്റെ വരവ് കണ്ടപ്പോ പുള്ളിയോടു ദേഷ്യം തോന്നി.കാരണം ഇനി കുഞ്ഞ് ഒക്കെ വേറെ വീട്ടിലേക്ക് പോകുമോ എന്ന് തോന്നിയിരുന്നു?

    എന്തായാലും എല്ലാത്തിനും കാളി തന്നെ വഴിയും കണ്ടു.കുഞ്ഞിനെ പിരിയാൻ പറ്റാത്തത് കൊണ്ട് അവൻ അവളെ വിവാഹം കഴിക്കാൻ തീരുമാനിച്ചത് നന്നായി.ഒരുകാലത്ത് അവൻ്റെ എല്ലാം ആയി കൊണ്ട് നടന്ന പെണ്ണ് അല്ലേ.അപ്പൊ ഒരു അവസരം വന്നപ്പോൾ കൈയ്യിൽ നിന്ന് തട്ടി കളയാതെ ഇരുന്നത് നന്നായി❣️❣️

    അങ്ങനെ പറഞ്ഞു എങ്കിലും മയൂരി സമ്മതിക്കും എന്ന് ഞാൻ കരുതിയില്ല.കാളിയുടെ നാവിനു മുന്നിൽ ആരും തോറ്റു പോകും.അത് തന്നെ ഇവിടെയും സംഭവിച്ചു??

    കഥ ആരംഭിച്ചപ്പോൾ തൊട്ട് കാണാൻ ആഗ്രഹിച്ച പോലെ കാളിയുടെ പെണ്ണായി തന്നെ അവളാ വീട്ടിലേക്ക് കടന്നു വന്നു.കൂട്ടത്തിൽ ഒരു കുഞ്ഞ് ഉണ്ട് എന്നതാണ് വ്യത്യാസം??

    എല്ലാവരും പറയുന്നുണ്ട് ക്ലൈമാക്സ് ഇഷ്ടമായില്ല എന്ന്.പക്ഷേ എനിക്ക് ഇഷ്ടമായി.ഞാൻ കരുതിയത് ഭർത്താവിൻ്റെ മരണ ശേഷം ഏട്ടത്തിയായ പെണ്ണിനെ കെട്ടുന്നത് ആകും കഥ എന്നാണ്.പക്ഷേ ആ ട്വിസ്റ്റ് പൊളിച്ചു.നായികയെ സ്വന്തമാക്കാൻ സ്വന്തം ഏട്ടനെ തന്നെ ഇല്ലാതാക്കി.അവളുടെ കല്യാണ രാത്രി വീട്ടിൽ നിന്ന് ഇറങ്ങിയ നായകനെ വീട്ടുകാർ തന്നെ ഫോണിൽ വിളിക്കുന്നു.അല്ല കാളിയുടെ ബുദ്ധിപൂർവ്വം ഉള്ള തന്ത്രം കൊണ്ട് വിളിപ്പിക്കുന്നു.ഒന്നും അറിയാത്ത രീതിയിൽ എല്ലാത്തിനും മുന്നിൽ നിന്ന് അമ്മാവനെ കൊണ്ട് തന്നെ അവളെ കെട്ടാമോ എന്ന് ചോദിക്കാൻ സാഹചര്യം ഉണ്ടാക്കുന്നു.അതിനു വേണ്ടി ഏട്ടൻ്റെ കുഞ്ഞിനെ കളിപ്പിച്ചു അവൻ്റെ അമ്മയായ മയൂരിയും ആയി സംസാരിച്ച് പതിയെ പഴയ രീതിയിൽ കൊണ്ട് വരുന്നു.പിന്നീട് ഗോവയ്ക്ക് പോകുമ്പോൾ ഫോൺ വിളിച്ച് പ്രണയ സല്ലാപങ്ങൾ നടത്തുന്നു??

    എല്ലാത്തിൻ്റെയും അവസാനം ഒരിക്കലും ബന്ധുവിനെ കെട്ടില്ല എന്ന് പറഞ്ഞ, പ്രായക്കുറവ് പറഞ്ഞ അവള് തന്നെ കാളിയെ പ്രേമിച്ചു.ഒരു നിമിഷം പോലും വിട്ടുപിരിയാൻ പറ്റില്ല എന്ന അവസ്ഥയിൽ എത്തിച്ചു??

    അവസാനം ടിപ്പർ സുരയുടെ ഫോൺ കോളിലൂടെ അവനാണ് ചേട്ടനെ കൊല്ലിച്ചത് എന്ന് പറയാതെ പറയുന്നു.കുട്ടിക്കാലത്ത് ഏട്ടൻ്റെ വലിയ ട്രോഫികൾക്കിടയിൽ അവൻ്റെ ചെറിയ ട്രോഫി വെച്ചപ്പോൾ സങ്കടം തോന്നിയിരുന്നു.പക്ഷേ ഇപ്പോ അവന് മികച്ച നടനുള്ള സമ്മാനം കിട്ടിയ ആ ട്രോഫിയിലേക്ക് നോക്കിയപ്പോൾ സന്തോഷം തോന്നി.അവൻ നന്നായി തന്നെ അഭിനയിച്ചു??

    ഇതിൻ്റെ അവസാനം പലർക്കും ഇഷ്ടമാകാൻ സാധ്യത കുറവാണ്.എല്ലാവരെയും ഒരുപോലെ ത്രിപ്തരാക്കാൻ കഴിയില്ലല്ലോ.അവൻ കൊന്നത് സ്വന്തം കൂടപ്പിറപ്പിനെ ആണ്.പക്ഷേ എനിക്ക് അവനെ ഇഷ്ടമായി. ഭഗവത് ഗീതയിൽ ഭഗവാൻ കൃഷ്ണൻ അർജ്ജുനനോട് യുദ്ധഭൂമിയിൽ വെച്ച് പറയുന്ന വാക്ക് ഇവിടെ പ്രസക്തമാണ്. മാർഗമല്ല ലക്ഷ്യമാണ് പ്രധാനം.അവൻ്റെ ലക്ഷ്യം മയൂരി ആണ്.അതിനായി അവളുടെ ഭർത്താവിനെ തന്നെ കൊല്ലുന്നു.കാളിദാസ് നായകൻ അല്ല.നായക വേഷം കെട്ടിയ ഒന്നാന്തരം വില്ലൻ ആണ്????

    1. കുട്ടപ്പൻ

      ❤️❤️

      1. രാഹുൽ പിവി

        ♥️

    2. മേനോൻ കുട്ടി

      എന്തോന്നാ ഇത്… തീ വണ്ടിയോ… ഹമ്മോ എന്തൊരു നീളം… ???

      1. രാഹുൽ പിവി

        അത് ഞാൻ രാവണ ചരിതത്തിൽ കണ്ടായിരുന്നു

        1. ഈ തീ വണ്ടിക്കു മുൻപിൽ അത്‌ ഒന്നും അല്ല… ഇത് ഒരു ഒന്നൊന്നര ???

    3. മല്ലു റീഡർ

      മികച്ച നടനുള്ള ട്രോഫിയുടെ കാര്യം സത്യം പറഞ്ഞാൽ കഥ വായിച്ചപ്പോൾ മറന്ന് പോയിരുന്നു…നിന്റെ കമെന്റ് കണ്ടപ്പോൾ ആണ് ആ കാറ്റിയം പോലും ഓർത്ത്‌

    4. പിവി ബ്രോ… ♥️???

      നീ പറഞ്ഞ പോലെ ഇത് ഒരു വില്ലന്റെ കഥ ആണ്‌. നമ്മൾ ഒക്കെ കണ്ടു വളര്‍ന്ന വില്ലന്മാർക്ക് ബന്ധങ്ങളെക്കാൾ അവരുടെ നേട്ടമാണ് വലുത്.

      എന്നാൽ കാളി എന്ന മനുഷ്യന്‍ വില്ലനായത് അവന്റെ വീട്ടുകാരുടെ മുന്നില്‍ മാത്രം ആണ്‌. അത് നമ്മുക്ക് മേഘയുമായുള്ള അവന്റെ ഇടപെടലുകളിൽ നിന്ന് മനസ്സിലാവും. അവിടെ അവന്‍ ഒരു നായകനാണ്. ഒന്നുമില്ലായ്മയിൽ നിന്ന് ഒറ്റക്ക് പൊരുതി ജയം നേടിയ നായകന്‍.

      പിന്നെ അവന്റെ കണക്കുകൂട്ടലിലൂടെയായിരുന്നു ബാക്കി കാര്യങ്ങൾ… അതെല്ലാം വഴിക്ക് നടന്നു. അവൾ അവന് സ്വന്തമായി. അവന്‍ ലക്ഷ്യം കണ്ടു… മാര്‍ഗം നോക്കിയില്ല. അതാണ്‌ സത്യം…

      എല്ലാ ക്ലീഷേ എട്ടത്തിയമ്മ കഥയില്‍ നിന്നും ഒരു ചേഞ്ച് ഞാൻ ആഗ്രഹിച്ചു. അതാണ്‌ ഹൈദർ വന്ന് പറഞ്ഞപ്പോ എഴുതാൻ തുനിഞ്ഞതും ഇങ്ങനെ ഒക്കെ ആയതും…

      കടിച്ച പാമ്പിനെ കൊണ്ട്‌ വിഷം ഇറക്കിപ്പിക്കുന്ന പോലെ അവൾ അവനില്‍ കണ്ട കുറവുകള്‍ അവൾ തന്നെ വേണ്ട എന്ന് വെച്ചു. ??

      എന്നും നായകന്റെ/നായികയുടെ കഥ അല്ലെ… ഒരു ചേഞ്ചിന് വില്ലന്റെ കഥ എഴുതി. എന്തായാലും നിനക്ക് ഇഷ്ടപ്പെട്ടല്ലോ… അത് മതി… കഥയെ കഥ പോലെ കാണുക… ?

      നല്ല വാക്കുകള്‍ക്ക് ഒത്തിരി സന്തോഷം ? ❤️

  25. സൂർ ദാസ്

    പ്രണയം എത്ര പേരോടും തോന്നാം… ഒരു നഷ്ടപ്രണയം മരിച്ച് വീണ്ടും പുതിയ വിത്തുകൾ മുളച്ച് പൂത്ത് വിടരുന്ന എത്രയോ ആളുകളുണ്ട്…. നമുക്ക് മികച്ച ഭാര്യയെയോ ഭർത്താവിനെയോ ലഭിക്കാം…. സുഹൃത്തിനെ ലഭിക്കാം…പക്ഷേ കൂടെ പിറപ്പിനെ കിട്ടുമോ?… മയൂരിക്ക് വേണ്ടി കിച്ചുവിനെ കാളി കൊന്നതാണെന്ന് അവന്റെ മാതാപിതാക്കൾ അറിയുന്ന നിമിഷം ഒന്നാലോചിച്ചേ….. കുഞ്ചൂസിനോട് കാണിച്ച സ്നേനേഹം പോലും അഭിനയമാണ്.. മയൂരിയിലേക്ക് അടുക്കാൻ.
    ഇന്ന് കാളിയുടെയും മയൂരിയുടെയും ആദ്യ മകൻ അപ്പൂസിന്റെ ഒന്നാം പിറന്നാളാണ് .എല്ലാവരും കേക്ക് മുറിക്കാനായി കാത്തിരിപ്പ് തുടങ്ങിയിട്ട് കുറച്ച് നേരമായി.. അവർ കുഞ്ചൂസിനെ കാത്തിരിക്കുകയാണ്.. അവൻ സ്കൂൾ വിട്ട് വരുന്ന സമയമായിട്ടും കാണാത്തത് കൊണ്ട്, മയൂരി നിർത്താതെ ഓട്ടോ ഡ്രൈവർക്ക് ഫോൺ ചെയ്യുന്നുണ്ട്. വേവലാതി നിറഞ്ഞ് ആധിപിടിച്ച് അവളുടെ കണ്ണുകൾ നിറയുന്നുണ്ട്. കാളിയും ദാസും സിന്ധുവും അവളെ ആശ്വസിപ്പിക്കുന്നുണ്ട്. വണ്ടിക്ക് പഞ്ചറോ മറ്റോ പറ്റിയിട്ടുണ്ടാവും. അവൻ ഇപ്പോ ഇങ്ങെത്തും എന്നല്ലാം കാളി പറയുന്നുണ്ട്.
    പെട്ടെന്ന് കാളിയുടെ ഫോൺ ശബ്ദിച്ചു. പരിചയമില്ലാത്ത നമ്പർ
    “ഹലോ…. കാളിദാസ് ആണോ”

    ” അതേ ”

    “നിങ്ങൾ എത്രയും പെട്ടെന്ന് സിറ്റി ഹോസ്പിറ്റൽ വരെ വരണം നിങ്ങളുടെ മകന് ഒരു ആക്സിഡന്റ് പറ്റി ഇവിടുണ്ട്”

    ഞെട്ടിത്തരിച്ച് കാളി വേഗം കാറെടുത്ത് ഹോസ്പിറ്റലിലേക്ക് കുതിച്ചു.
    അവിടെ എല്ലാം കഴിഞ്ഞ് കുഞ്ചൂസിന്റെ ചേതനയറ്റ ശരീരം വെള്ളപുതച്ച് കിടത്തിയിരുന്നു. അത് കണ്ടതും
    കാളി തന്റെ സകല നിയന്ത്രണവും വിട്ട് നിലവിളിച്ച് കരഞ്ഞു….

    “മോനേ……….. കുഞ്ചൂ…. ”

    പിറ്റേന്ന് പോസ്റ്റ്മോർട്ടം ചെയ്ത കുഞ്ചുവിന്റെ ബോഡി വീട്ടിൽ എത്തിയിട്ടും അവന്റെ ഓട്ടോ മാമനെയും അവനെയും ഇടിച്ച് തെറിപ്പിച്ച് കടന്ന് പോയ ടിപ്പറിനെ കുറിച്ച് മാത്രം ഒരു വിവരവും കിട്ടിയില്ല…..

    വീട്ടിൽ ഏറ്റവും വലിയ സങ്കടം കാളിക്കായിരുന്നു….
    അവന്റെ നെഞ്ചിൽ കിടന്നല്ലാതെ കുഞ്ചൂസ് ഉറങ്ങാറില്ലായിരുന്നല്ലോ…..
    ഊണില്ല.. നനയില്ല…. കുളിയില്ല
    ആരോടും മിണ്ടാട്ടമില്ല. ഏതോ മാനസിക നില തെറ്റിയവനെ പോലെയുള്ള പെരുമാറ്റം.
    കാളിയുടെ അവസ്ഥ കണ്ട് മയൂരിക്ക് പോലും സഹിക്കാൻ പറ്റുന്നില്ലായിരുന്നു.

    14-ാം ദിവസം രാവിലെ മയൂരിയാണ് നഗരത്തിലെ പ്രശസ്ത സൈക്യാട്രിസ്റ്റിറിനെ കൺസൾട്ട് ചെയ്യാനായി കാളിയെ കൊണ്ട് പോയത്… തന്റെ ദാസുട്ടൻ തനിക്ക് നഷ്ടപ്പെടുമോ… ഭ്രാന്തനായി പോകുമോ എന്ന് പോലും അവൾ ഭയന്നു.
    ഡോക്ടർ കുറച്ച് സ്ട്രെസ് റിലീസിനുള്ള മരുന്നുകൾ കുറിച്ച് കൊടുത്തു. കുഞ്ചൂസിന്റെ സഞ്ചയന ദിവസം കൂടിയായിരുന്നു.
    അവർ തിരിച്ച് വന്നതിന് ശേഷമാണ് ചടങ്ങുകൾ എല്ലാം നടത്തിയത്
    തൊടിയിലെ തെക്കേ അറ്റത്തെ തൈമുല്ലക്ക് ചുവട്ടിലുള്ള കുഞ്ചൂസിന്റെ കുഴിമാടത്തിൽ
    പനിനീർ പൂ സമർപ്പിച്ച് വിതുമ്പി കരയുന്ന കാളിയുടെ അവസ്ഥ കണ്ടു നിൽക്കുന്നവരുടെ പോലും ഹൃദയം പിളർത്തി കളഞ്ഞു….
    ആ സമയം കാളിയുടെ മൊബൈൽ റിങ് ചെയ്തു….
    നിസ്സംഗതയോടെ അവൻ ഫോണെടുത്തു.
    സ്ക്രീനിൽ ടിപ്പർ സുര എന്ന് കണ്ടതും ഫോൺ കട്ട് ചെയ്ത് അവൻ പോക്കറ്റിലിട്ട് വീണ്ടും കുഞ്ചൂസിന്റെ കുഴിമാടത്തിൽ തൊട്ട് വിതുമ്പി.
    മയൂരി അവനെ അവിടെ നിന്ന് എഴുന്നേൽപ്പിച്ച് വീട്ടിലേക്ക് നടക്കുമ്പോൾ കാളി ഒന്നൂടെ തിരിഞ്ഞ് കുഞ്ചുസിന്റെ കുഴിമാടത്തിലേക്ക് നോക്കി ചുണ്ട് വക്രിച്ച് ഒന്ന് ചിരിച്ചു.
    ഏട്ടന്റെ ഭാര്യക്ക് വേണ്ടി ഏട്ടനെ തട്ടിയ
    അത്ര നോവെന്നും സ്വന്തം മകന് കിട്ടേണ്ടതിൽ പങ്കുപറ്റാൻ നിൽക്കുന്ന ഏട്ടന്റെ മകനെ തട്ടിയതിൽ ഉണ്ടാകുമോ എന്ന ഒരു ഓസ്കാർ ഭാവം ആരും കണ്ടില്ല എന്ന് മാത്രം.

    (വെറുതേ….. വെറുതേ….. മാനവികതയില്ലാത്ത സംഭവങ്ങൾ ജീവിതത്തിൽ ഉണ്ട്…കഥകളിലും…. അതിനോടുള്ള പ്രതിഷേധം)
    ചടങ്ങുകൾ കാഞ്ഞ്

    1. //നമുക്ക് മികച്ച ഭാര്യയെയോ ഭർത്താവിനെയോ ലഭിക്കാം…. സുഹൃത്തിനെ ലഭിക്കാം…പക്ഷേ കൂടെ പിറപ്പിനെ കിട്ടുമോ?…//

      കൂടെ പിറപ്പിനെ കിട്ടാൻ എന്താ പ്രയാസം. അവന്‍ മേഘയേ കിട്ടിയത് കണ്ടില്ലേ ????

    2. ആദ്യമെ തന്നെ കഥയുടെ ബാക്കി എന്ന പോലെ താങ്കൾ എഴുതിയത് ഗംഭീരമായിട്ടുണ്ട്…

      ഇങ്ങനെ ഒന്നും സംഭവിക്കില്ല എന്നൊന്നും ഞാൻ പറയുന്നില്ല. ഭാവിയില്‍ സംഭവിക്കാം… സംഭവിക്കാതിരിക്കാം…

      ഞാനിവിടെ പറഞ്ഞത് മയൂരി എന്ന സ്ത്രീയെ സ്വന്തമാക്കാന്‍ കാളി കളിച്ച കളികളെ മാത്രം ആണ്‌. അത് എല്ലാവർക്കും ദഹിക്കണമെന്നില്ല… പക്ഷേ ഇങ്ങനെ ഒന്നും യഥാർത്ഥ ജീവിതത്തിൽ നടക്കില്ല എന്ന് മാത്രം പറയരുത്… ഇതിനും വലുത് ഈ സമൂഹത്തില്‍ നടക്കുന്നുണ്ട്…

      എന്തായാലും കഥ വായിക്കാനും അഭിപ്രായം അറിയിച്ചതിനും കാണിച്ച മനസ്സിന്‌ നന്ദി.. ♥️??

      1. സൂർ ദാസ്

        നടക്കുന്ന സംഭവങ്ങൾ തന്നെയാണ്.:..പക്ഷേ കഥകളിലെങ്കിലും ഹ്യൂമാനിറ്റി ആസ്വദിക്കാലോ എന്ന മനസ്സിന്റെ ഫീൽ വെറുതേ പറഞ്ഞു എന്നേ ഉള്ളൂ…. ട്വിസ്റ്റ് ആണ് ഈ കഥയുടെ ആത്മാവ്.ഇല്ലേൽ വെറും ക്ലീഷേ എൻഡിംഗ് ആയേനേ….. കഥ ഒരു നോവായി …… അത് കൊണ്ട് എഴുതിപ്പോയതാ… എനി ഹൗ… ആശംസകൾ

Comments are closed.