?മയൂരി? [The Conclusion][ഖല്‍ബിന്‍റെ പോരാളി ?] 1361

അങ്ങനെ ഒന്നും രണ്ടും പറഞ്ഞ്‌ അവൾ ഒഴിഞ്ഞു മാറാന്‍ നോക്കി എങ്കിലും അവന്‍ വിട്ടു കൊടുത്തില്ല. അവസാനം അവൾ അവന്റെ ഒപ്പം ഡൈനിംഗ് ഹാളിലേക്ക് ചെന്നു. അമ്മയും അച്ഛനും അവളെ ഒരു നോട്ടം നോക്കിയെങ്കിലും ഒന്നും മിണ്ടാൻ തുനിഞ്ഞില്ല. കാളി അവളെ ചെയറിൽ ഇരുത്തി വിളമ്പി കൊടുത്തു കുടെ അവന്റെ മാതാപിതാക്കള്‍ക്കും.

എല്ലാരും കുറേശ്ശെ കഴിക്കാൻ തുടങ്ങി. പിന്നിടുള്ള ദിവസങ്ങളില്‍ ഇതൊരു പതിവായി. ഒന്നിച്ചിരുന്ന്‌ ഭക്ഷണം കഴിക്കുമ്പോൾ അച്ഛനും അമ്മയും അവനോട് സംസാരിച്ചു. അധികവും ഗോവന്‍ വിശേഷങ്ങളും പീലിയാശനും മേഘയും ഒക്കെ ആയിരുന്നു.

മേഘയെ പറ്റീ അറിഞ്ഞത് മുതൽ സിന്ധുവിന് അവളെ കാണാന്‍ എന്ന് പറഞ്ഞ്‌ കാളിയെ ശല്യം ചെയ്തു. അതോടെ വീഡിയോ കോൾ ചെയ്ത് ആ പ്രശ്നം പരിഹരിച്ചു. കുറച്ച് നേരം കൊണ്ട് അവർക്ക് മേഘയെ നന്നായി ഇഷ്ടപ്പെടുകയും ചെയ്തു. അങ്ങനെ പരസ്പരം സംസാരിച്ച് പയ്യെ പയ്യെ അവന്‍ അവരുടെ പഴയ കാളി ആവുകയായിരുന്നു. എന്നാലും മയൂരി ഭക്ഷണ സമയത്ത്‌ അവരുടെ സംസാരം കേട്ടും മൗനമായി ഇരിക്കുക തന്നെയായിരുന്നു ചെയ്തത്. അവരുടെ സംസാരത്തിന് ഇടക്ക് ഒരിക്കല്‍ പോലും അവളുടെ ശബ്ദം കേട്ടില്ല.

മായു അധിക സമയവും റൂമിൽ തന്നെ ആയിരുന്നു. ദാസനും സിന്ധുവും പതിയെ പുറത്തിറങ്ങി തുടങ്ങിയിരുന്നു. കിച്ചു പോയ സങ്കടം കാളിയുമൊപ്പം ചിലവഴിച്ച് പരിഹരിക്കാന്‍ ശ്രമിച്ച് കൊണ്ടിരുന്നു.

മൂന്ന് ആഴ്ച ഇത്രേ പോലെ കടന്നു പോയി. ചടങ്ങ് എല്ലാം കഴിഞ്ഞതിനാൽ ദാസനും സിന്ധുവും സ്കൂളില്‍ പോയി തുടങ്ങി. അത് അവരില്‍ നല്ല മാറ്റം ഉണ്ടാക്കി. അവർ പോയി കഴിഞ്ഞാല്‍ വീട്ടില്‍ കാളിയും മയൂരിയും അവളുടെ കുഞ്ഞും മാത്രമേ ഉണ്ടാവുകയുള്ളു.

അച്ഛനിലും അമ്മയിലും മാറ്റങ്ങൾ ഉണ്ടായത് കാളിക്ക് ആശ്വാസം ആയെങ്കിലും മായുവിന്റെ റൂമിലെ ഏകാന്തവാസം അവനെ പോലെ അവന്റെ മാതാപിതാക്കളിലും വിഷമം ഉളവാക്കി.

അങ്ങനെ ഇരിക്കെ ഒരു ദിവസം. പതിവുപോലെ രാവിലത്തെ മേഘയുടെ കത്തിയും തള്ളും വിഷമങ്ങളും സന്തോഷങ്ങളും കേട്ടതിന് ശേഷം സമാധാനത്തോടെ ടിവി കാണുകയായിരുന്നു കാളിദാസ്.

പെട്ടെന്ന് മുകളില്‍ നിന്ന് കുഞ്ഞ് കരയാന്‍ തുടങ്ങി. സാധാരണ അവന്റെ അമ്മ അടുത്തുള്ളതിനാൽ അല്പ സമയത്തിന്‌ ഉള്ളില്‍ കരച്ചില്‍ നില്‍ക്കുന്നതാണ്. എന്നാൽ ഇന്ന്‌ നിശ്ചിത സമയം കഴിഞ്ഞിട്ടും കരച്ചില്‍ നില്‍ക്കാതെ ആയി. എന്തോ ഒരു പേടി തോന്നിയ കാളി മുകളിലേക്ക് കയറി റൂമിന്റെ വാതിൽ മുട്ടി. മറുപടി ഇല്ലാത്തതിനാല്‍ അവന്‍ വാതിൽ തുറക്കാന്‍ നോക്കി. വാതിൽ ലോക്കായിരുന്നില്ല. വാതിൽ തുറന്ന് നോക്കിയപ്പോ കട്ടിലില്‍ കിടന്ന് കരയുന്ന കുഞ്ഞിനെ കണ്ടു. മായു അടുത്തെങ്ങും ഇല്ല. ചുറ്റും നോക്കിയപ്പോ ബാത്ത്റൂമിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേട്ടു. കുഞ്ഞ് ഉറങ്ങുന്നത് കണ്ടു കുളിക്കാന്‍ കയറിയാവും അവള്‍, പക്ഷേ അപ്പോഴേക്കും കുഞ്ഞ് ഉണര്‍ന്നു. കാളിക്ക് സംഭവത്തിന്റെ കിടപ്പ് മനസ്സിലായി. അവന്‍ പതിയെ തിരിച്ച് പോരാൻ നോക്കിയെങ്കിലും കുഞ്ഞിന്റെ കരച്ചില്‍ അവനെ പിടിച്ചു നിർത്തി. അവന്‍ കുഞ്ഞിന്റെ അടുത്തെത്തി. വാവിട്ട് കരയുന്ന കുഞ്ഞിനെ വാരി എടുത്തു. കുഞ്ഞിന്റെ കരച്ചില്‍ അതോടെ സ്വിച്ച് ഇട്ട പോലെ നിന്നു. അവന്‍ കുഞ്ഞിനെയും കൊണ്ട്‌ താഴേക്ക് നടന്നു.

186 Comments

  1. second part thudangumbazhe avalokoru pani manassil orpadu aagrahichirinnu….ippo mind full clear..love u maan..?

    1. പണിയായി കൊടുത്തത് ഒന്നും അല്ല… അവന്റെ ഇഷ്ടം അവന്‍ നേടിയെടുത്തു…

      Thank You ?

  2. വില്ലൻ സൈക്കോ കാളി….
    അത് ഏതായാലും പൊളിച്ചു ടിപ്പർ സുര
    അവൻ ഏതായാലും അവസാനം അവളെ സ്വന്തമാക്കി കൊള്ളാം വല്ലാത്ത കഥ ആയിപോയി

    1. ചെറിയ വില്ലത്തരം ഒക്കെ വേണ്ടേ… ??

      Thank You ?

  3. ❤️❤️❤️❤️????

  4. പ്രണയം ഒരു മനുഷ്യനെ എങ്ങനെയൊക്കെ മാറ്റാം എന്ന് ഉള്ളതിന് ഉദാഹരണം… കിടു കഥ ബ്രോ…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????

    1. നല്ല വാക്കുകള്‍ക്ക് നന്ദി മനു ?❤️

  5. Different one.. Uff.. വില്ലന്റെ കഥ… സൈക്കോസിസിന്റെ പല അവസ്ഥാന്തരങ്ങളും കേട്ടിരിക്കുണു.. ഇങ്ങനെ ഒന്ന് ?.. കാളി character നെ വില്ലനായി തന്നെ കാണുന്നു.. അപ്പോൾ പിന്നെ അവനെ വേണ്ട പോലെ വെറുക്കാമല്ലോ ?… അങ്ങനെ ആക്കിതീർത്തതിൽ കഥകാരന്റെ പങ്ക് ചെറുതല്ല ?.. മനോഹരമായ എഴുത്ത് ?..

    1. യെസ്… വില്ലന്റെ കഥ… ??

      ഞാൻ ആരെയും ന്യായിക്കരിക്കുന്നില്ല… ഈ കഥ അങ്ങനെയാണ്… അവനെങ്ങനെ ആയതിൽ അവന്റെതായ കാരണമുണ്ട്… അതിന്റെ ബലത്തില്‍ അവൻ ചെയ്തു…

      അഭിപ്രായം അറിയിച്ചതിന് ഒത്തിരി സന്തോഷം ? ❤️

      1. Poli ennu paranjanjal cherikkum polichu…

        Superb!!!

        But ho is the real villan???

        Great creativity!!!

        Hats off!!!!!!

        Thanks

        1. Thanks Bro ❤️

          സാഹചര്യങ്ങളല്ലേ ഓരോരുത്തരെ വില്ലനാക്കുന്നത്… ?

  6. Uff…! ‘ടിപ്പർ സുര കോഴിക്കോട്’
    ❌(Psycho bgm)❌

    അടിപൊളി കഥ ബ്രോ….! ഒന്നും പറയാനില്ല..!?

    ഒത്തിരി സ്നേഹം..!❤️❤️❤️

    1. സിനിമയില്‍ ആണെങ്കിൽ ബിജിഎം ഇട്ട് പൊലിപ്പിക്കാമായിരുന്നു…????

      നല്ല വാക്കുകള്‍ക്ക് നന്ദി ♥️

  7. Ennaalum evanoru psycho aayirunnalle parama chetta? kadha aayalum engane oke chinthikaan kazhiyunnath thanne psychosisinte oru apaara lakshanam aanu☹️?Dr. sunniye vilikendi varum?

    1. ജീവിതത്തിൽ ഇതിലും വലിയ സൈക്കോ കൾ ഉണ്ട്… അവരെ വെച്ച് നോക്കുമ്പോ ഇത് വെറും ശിശു… ??

      സണ്ണിയിലൊന്നും നിൽക്കുമെന്ന് തോന്നുന്നില്ല ?

  8. Bro കഥ ഇഷ്ട്ടായി……. കാളി…. ഇത്ര ദുഷ്ടൻ ആയിരുന്നോ…….അവൻ ഒരു മികച്ച നടൻ തന്നെ…….

    1. വൈറസ് മോനെ ❤️♥️?

      ഇത് വില്ലന്റെ കഥയാണ്… അവന്റെ നേട്ടത്തിന് വില്ലന്റെ വേഷം അവന് എടുത്തിട്ടേണ്ടി വന്നു… ❤️?

  9. Thakarthu bro..
    Kurachu divasam bc ayathu kondu stories vayikkan pattiyirunilla.. vaishnavathinu sheshamulla stores innanu vayichathu…
    Good feel.. good going.
    Waiting for more short and sweet stories

    1. നന്ദി മനോ… ♥️?

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ? ❤️

      ഇനി വരുന്നത് ഒരു സീരിസാണ്…

      ചെറുകഥകൾ അത് കഴിഞ്ഞേ ഉള്ളു..

  10. സൂപ്പർ ഡ്യൂപ്പർ ഹിറ്റ്‌…..??????

  11. Wonderful അതാണ് എന്റെ വായിൽ ഉത് വായിച്ചു തീർന്നപ്പോൾ തോന്നിയത് ഒരു different film കണ്ട് തീർന്ന feel expecting more from you again continue writing?☺️

    1. Thank You Bro… ♥️?

      ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ?

  12. ‘ടിപ്പർ സുര കോഴിക്കോട്’

    ഫോൺ ഡിസ്‌പ്ലേയിൽ കണ്ട പേര്‌ മനസില്‍ വായിച്ചു. പെട്ടെന്ന് അവന്റെ മുഖത്ത് ഒരു ഭയവും പതര്‍ച്ചയും വന്നു. അവൾ ഇടം കണ്ടിട്ട് മായുവിനെ നോക്കി. മായു അവനെ തന്നെ നോക്കി കിടക്കുകയായിരുന്നു. കാളി അവന്റെ മുഖഭാവം മാറ്റി അവള്‍ക്ക് ഒരു പുഞ്ചിരി നല്‍കി…

    ente oru potta buddikke tonniyatha
    sheri anno enne ariyilla kali anno avante settane konnathe by using tippar sura

    1. താങ്കളുടെ ചിന്ത ശെരിയാവനാണ് സാധ്യത…

  13. Thaankalude kadhakal ellaam nalla fow ullavayaanu
    Oru bhaagam koodi undaavumo?
    Angane thonnunnu

    1. നല്ല വാക്കുകള്‍ക്ക് നന്ദിയുണ്ട്❤️♥️??.

      ഇപ്പൊ കഥ ഇത്ര ഉള്ളു… ?? ഇനിയും എഴുതിയാല്‍ ചിലപ്പോ മോശമായി പോവും….

  14. കുട്ടപ്പൻ

    1k പെവർ ❤️

Comments are closed.