?മയൂരി? [The Conclusion][ഖല്‍ബിന്‍റെ പോരാളി ?] 1361

““അമ്മാ… ഇങ്ങനെ കരയില്ലേ…”” കാളി അമ്മയുടെ കണ്ണുനീര്‍ തുടച്ച് ഒരു ആലിംഗനം ചെയ്തു. പിന്നെ അമ്മയെ കൊണ്ട്‌ പോയി അച്ഛന്റെ അടുത്തു കൊണ്ട്‌ പോയി ഇരുത്തി. താൻ കൊണ്ട്‌ വന്ന ബാഗ് ഒരു ചുമരിനോട് ചാരി നിലത്ത് വെച്ചു. ശേഷം അച്ഛന്റെ കൈ പിടിച്ചു. സങ്കടം നിറഞ്ഞ മുഖത്തേക്ക് നോക്കി. അച്ഛനും ഒരു നിമിഷം അവനെ നോക്കി നിന്നു. കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീര്‍ ഇട്ട് അവന്റെ കൈയിലേക്ക് വീണിരുന്നു.

അമ്മക്ക് അപ്പുറത്ത് മകനെയും കൈയിൽ പിടച്ചു ഇരിക്കുന്ന ഒരുകാലത്ത് തന്റെ സ്വപ്നങ്ങളിലെ നായികയോട് എന്ത് പറയണം എന്ന് കാളിക്ക് ഒരു അറിവും ഉണ്ടായിരുന്നില്ല. ഒരുപക്ഷേ ഇന്നും കാളിയെ അവൾ ഒരു അന്യനെപോലെയാണ് കാണുന്നത് എങ്കിൽ? കാളി ഒരു നോട്ടം അങ്ങോട്ട് നല്‍കി പെട്ടെന്ന് തിരിച്ചെടുത്തു. പെട്ടെന്ന് ഡോക്ടർ ഐ.സി.സി.യുവില്‍ നിന്ന് ഇറങ്ങി വരുന്നത് കണ്ട് കാളി അങ്ങോട്ട് ചെന്നു.

““ഡോക്ടർ എങ്ങനെ ഉണ്ട്?”” കാളി ചോദിച്ചു.

““നിങ്ങൾ… പേഷ്യന്റിന്റെ…?”” ആളെ മനസ്സിലാവാതെ ഡോക്ടർ ചോദിച്ചു.

““അനിയനാണ് ഡോക്ടർ…””

““ഓഹോ… എന്താ പേര്‌…?””

““കാളിദാസ്…””

““ഒക്കെ മിസ്റ്റര്‍ കാളിദാസ്… കം ടു മൈ റൂം…”” ഇത്രയും പറഞ്ഞ്‌ കാളിയ്ക്ക് പിറകിലായി ഇരുമ്പ് ചെയറിൽ ഇരിക്കുന്നവരെ ഒന്ന് നോക്കി.

““തനിച്ച് വന്ന മതി കേട്ടോ…””  ഡോക്ടർ ഓര്‍മ്മിപ്പിച്ചു. കാളി സമ്മതിച്ചു.

അച്ഛനോടും അമ്മയോടും പറഞ്ഞ്‌ അവന്‍ ഡോക്ടറുടെ റൂമിലേക്ക് നടന്നു.  റൂമിൽ കയറി ഡോക്ടറുടെ മുന്നിലെ കസേരയില്‍ ഇരുന്നു.

““ഡോക്ടർ… എന്റെ ചേട്ടന്…”” കാളി ചോദിച്ച് തുടങ്ങി…

““ലുക്ക് മിസ്റ്റർ കാളിദാസ്… താങ്കളുടെ ചേട്ടന്റെ അവസ്ഥ ഇത്തിരി കോംമ്പ്ലിക്കേറ്റഡാണ്. ഒരു 24 മണിക്കൂര്‍ കുടെ കഴിയാതെ ഒന്നും പറയാന്‍ പറ്റില്ല.””

““ഡോക്ടർ പറഞ്ഞ്‌ വരുന്നത്…””

““യെസ്… സംഗതി ഇത്തിരി ക്രിട്ടിക്കൽ ആണ്‌. ഹെഡ് ഇഞ്ചുറി ഇത്തിരി കുടുതലാണ്. തന്റെ അച്ഛനും അമ്മയും ഏട്ടത്തിയമ്മയും ഇപ്പോ വല്ലാത്ത ഒരു അവസ്ഥയില്‍ ആണ്‌. താൻ തല്‍കാലം ഇതൊന്നും അവരോട് പറയണ്ട…””

““അപ്പൊ ഇനി ചേട്ടനെ രക്ഷിക്കാന്‍….”” കാളി ഒരു ചോദ്യം മുഴുവനാക്കാതെ ചോദിച്ചു.

““നമ്മുക്ക് മാക്സിമം നോക്കാം… ബാക്കി ദൈവത്തില്‍ വിശ്വസിക്കാം. പ്രാര്‍ത്ഥിക്കാം…””

186 Comments

  1. second part thudangumbazhe avalokoru pani manassil orpadu aagrahichirinnu….ippo mind full clear..love u maan..?

    1. പണിയായി കൊടുത്തത് ഒന്നും അല്ല… അവന്റെ ഇഷ്ടം അവന്‍ നേടിയെടുത്തു…

      Thank You ?

  2. വില്ലൻ സൈക്കോ കാളി….
    അത് ഏതായാലും പൊളിച്ചു ടിപ്പർ സുര
    അവൻ ഏതായാലും അവസാനം അവളെ സ്വന്തമാക്കി കൊള്ളാം വല്ലാത്ത കഥ ആയിപോയി

    1. ചെറിയ വില്ലത്തരം ഒക്കെ വേണ്ടേ… ??

      Thank You ?

  3. ❤️❤️❤️❤️????

  4. പ്രണയം ഒരു മനുഷ്യനെ എങ്ങനെയൊക്കെ മാറ്റാം എന്ന് ഉള്ളതിന് ഉദാഹരണം… കിടു കഥ ബ്രോ…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????

    1. നല്ല വാക്കുകള്‍ക്ക് നന്ദി മനു ?❤️

  5. Different one.. Uff.. വില്ലന്റെ കഥ… സൈക്കോസിസിന്റെ പല അവസ്ഥാന്തരങ്ങളും കേട്ടിരിക്കുണു.. ഇങ്ങനെ ഒന്ന് ?.. കാളി character നെ വില്ലനായി തന്നെ കാണുന്നു.. അപ്പോൾ പിന്നെ അവനെ വേണ്ട പോലെ വെറുക്കാമല്ലോ ?… അങ്ങനെ ആക്കിതീർത്തതിൽ കഥകാരന്റെ പങ്ക് ചെറുതല്ല ?.. മനോഹരമായ എഴുത്ത് ?..

    1. യെസ്… വില്ലന്റെ കഥ… ??

      ഞാൻ ആരെയും ന്യായിക്കരിക്കുന്നില്ല… ഈ കഥ അങ്ങനെയാണ്… അവനെങ്ങനെ ആയതിൽ അവന്റെതായ കാരണമുണ്ട്… അതിന്റെ ബലത്തില്‍ അവൻ ചെയ്തു…

      അഭിപ്രായം അറിയിച്ചതിന് ഒത്തിരി സന്തോഷം ? ❤️

      1. Poli ennu paranjanjal cherikkum polichu…

        Superb!!!

        But ho is the real villan???

        Great creativity!!!

        Hats off!!!!!!

        Thanks

        1. Thanks Bro ❤️

          സാഹചര്യങ്ങളല്ലേ ഓരോരുത്തരെ വില്ലനാക്കുന്നത്… ?

  6. Uff…! ‘ടിപ്പർ സുര കോഴിക്കോട്’
    ❌(Psycho bgm)❌

    അടിപൊളി കഥ ബ്രോ….! ഒന്നും പറയാനില്ല..!?

    ഒത്തിരി സ്നേഹം..!❤️❤️❤️

    1. സിനിമയില്‍ ആണെങ്കിൽ ബിജിഎം ഇട്ട് പൊലിപ്പിക്കാമായിരുന്നു…????

      നല്ല വാക്കുകള്‍ക്ക് നന്ദി ♥️

  7. Ennaalum evanoru psycho aayirunnalle parama chetta? kadha aayalum engane oke chinthikaan kazhiyunnath thanne psychosisinte oru apaara lakshanam aanu☹️?Dr. sunniye vilikendi varum?

    1. ജീവിതത്തിൽ ഇതിലും വലിയ സൈക്കോ കൾ ഉണ്ട്… അവരെ വെച്ച് നോക്കുമ്പോ ഇത് വെറും ശിശു… ??

      സണ്ണിയിലൊന്നും നിൽക്കുമെന്ന് തോന്നുന്നില്ല ?

  8. Bro കഥ ഇഷ്ട്ടായി……. കാളി…. ഇത്ര ദുഷ്ടൻ ആയിരുന്നോ…….അവൻ ഒരു മികച്ച നടൻ തന്നെ…….

    1. വൈറസ് മോനെ ❤️♥️?

      ഇത് വില്ലന്റെ കഥയാണ്… അവന്റെ നേട്ടത്തിന് വില്ലന്റെ വേഷം അവന് എടുത്തിട്ടേണ്ടി വന്നു… ❤️?

  9. Thakarthu bro..
    Kurachu divasam bc ayathu kondu stories vayikkan pattiyirunilla.. vaishnavathinu sheshamulla stores innanu vayichathu…
    Good feel.. good going.
    Waiting for more short and sweet stories

    1. നന്ദി മനോ… ♥️?

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ? ❤️

      ഇനി വരുന്നത് ഒരു സീരിസാണ്…

      ചെറുകഥകൾ അത് കഴിഞ്ഞേ ഉള്ളു..

  10. സൂപ്പർ ഡ്യൂപ്പർ ഹിറ്റ്‌…..??????

  11. Wonderful അതാണ് എന്റെ വായിൽ ഉത് വായിച്ചു തീർന്നപ്പോൾ തോന്നിയത് ഒരു different film കണ്ട് തീർന്ന feel expecting more from you again continue writing?☺️

    1. Thank You Bro… ♥️?

      ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ?

  12. ‘ടിപ്പർ സുര കോഴിക്കോട്’

    ഫോൺ ഡിസ്‌പ്ലേയിൽ കണ്ട പേര്‌ മനസില്‍ വായിച്ചു. പെട്ടെന്ന് അവന്റെ മുഖത്ത് ഒരു ഭയവും പതര്‍ച്ചയും വന്നു. അവൾ ഇടം കണ്ടിട്ട് മായുവിനെ നോക്കി. മായു അവനെ തന്നെ നോക്കി കിടക്കുകയായിരുന്നു. കാളി അവന്റെ മുഖഭാവം മാറ്റി അവള്‍ക്ക് ഒരു പുഞ്ചിരി നല്‍കി…

    ente oru potta buddikke tonniyatha
    sheri anno enne ariyilla kali anno avante settane konnathe by using tippar sura

    1. താങ്കളുടെ ചിന്ത ശെരിയാവനാണ് സാധ്യത…

  13. Thaankalude kadhakal ellaam nalla fow ullavayaanu
    Oru bhaagam koodi undaavumo?
    Angane thonnunnu

    1. നല്ല വാക്കുകള്‍ക്ക് നന്ദിയുണ്ട്❤️♥️??.

      ഇപ്പൊ കഥ ഇത്ര ഉള്ളു… ?? ഇനിയും എഴുതിയാല്‍ ചിലപ്പോ മോശമായി പോവും….

  14. കുട്ടപ്പൻ

    1k പെവർ ❤️

Comments are closed.