?മയൂരി? [The Conclusion][ഖല്‍ബിന്‍റെ പോരാളി ?] 1361

““മോളെ… നീ എന്തായാലും തിരുമാനം പറ…”” സഹദേവന്‍ ദയനീയ ഭാവത്തില്‍ പറഞ്ഞു.

““നിങ്ങള്‍ക്ക് ഒക്കെ സന്തോഷത്തിനു വേണ്ടി നിങ്ങൾ പറയുന്ന ആരെ കല്യാണം കഴിക്കാനും എനിക്ക് സമ്മതമാണ്. പക്ഷേ എനിക്ക് കുറച്ച് സമയം വേണം…”” സഹദേവന്റെ നെഞ്ചില്‍ കരഞ്ഞ് കൊണ്ട്‌ മയൂരി പറഞ്ഞു. സഹദേവന് സന്തോഷമായി. ആ മനുഷ്യന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു. കാളി അത് കണ്ടു ഒന്ന് ചിരിച്ചു.

പക്ഷേ സിന്ധുവിന്റെയും ദാസന്റെയും മുഖം ആദ്യം സന്തോഷമായിയെങ്കിലും പിന്നെ പതിയെ മങ്ങി തുടങ്ങി. എങ്കിലും അവരുടെ ദുഃഖം അവർ മറച്ച് പിടിച്ചു.

““ആരെയായാലും സമ്മതിക്കുമോ…?”” ദാസന്‍ ചോദിച്ചു.

““ഹാ… നിങ്ങൾ എനിക്കും കുഞ്ചുസിനും നല്ലതെ തിരഞ്ഞെടുക്കുയുള്ളു…”” മയൂരി പറഞ്ഞു.

““കാളിയായലോ…”” സിന്ധു ചോദിച്ചു.

““അമ്മേ….”” സിന്ധുവിന്റെ വാക്കുകൾ കേട്ട് കാളി സിന്ധുവിനെ വിളിച്ചു. സിന്ധു തിരിഞ്ഞ് നോക്കി. കാളി വേണ്ട എന്നര്‍ത്ഥത്തില്‍ തലയാട്ടി കാണിച്ചു. പക്ഷേ സിന്ധു അത് കാര്യമാക്കിയില്ല.

““മോളെ നീ പറ… കാളിയായൽ നിനക്ക് സമ്മതമാണോ?”” സിന്ധു ചോദ്യം ആവര്‍ത്തിച്ചു.

““നിങ്ങളുടെ ഒക്കെ ഇഷ്ടം. ഞാൻ അതിന്‌ എതിര്‌ നില്‍ക്കില്ല.”” മയൂരി പറഞ്ഞു. കാളി അതിശയത്തോടെ അവളെ നോക്കി. ദാസനും സിന്ധുവിനും സന്തോഷം തിരിച്ച് വന്നു. അവർ സഹദേവനെ നോക്കി.

““അളിയാ… എന്റെ കാളിയ്ക്ക് തരുമോ ഇവളെ…?”” ദാസന്‍ ചോദിച്ചു.

““അതു… എനിക്ക് ഇവളുടെ അമ്മയോട് കുടെ ചോദിക്കണം. അവള് എതിര്‍പ്പ് ഒന്നും പറയില്ല… എന്നാലും അവൾ പറഞ്ഞതിന് ശേഷം ഉറപ്പ് തരാം…”” സഹദേവന്‍ സന്തോഷം തുളുമ്പുന്ന മുഖത്തോടെ പറഞ്ഞു. ദാസനും സിന്ധുവും അതിനെ പുഞ്ചിരിയോടെ വരവേറ്റു.

““എന്നാ ഞാൻ ഇനി നില്‍ക്കുന്നില്ല… അവിടെ ഒരാൾ കാര്യങ്ങൾ അറിയാൻ കാത്തിരിക്കുന്നുണ്ടാവും… ഞാൻ ചെന്ന് പറയട്ടെ…”” സഹദേവന്‍ കണ്ണുകള്‍ തുടച്ച് കൊണ്ട്‌ പറഞ്ഞു. മയൂരി അച്ഛനില്‍ നിന്ന് മാറി. അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു. അമ്മാവന്‍ പോവുന്നത് മനസ്സിലാക്കിയ കാളി കുഞ്ചുസിനെയെടുത്ത് കൊണ്ട്‌ എണീറ്റു അമ്മാവന്റെ കുടെ പുറത്തേക്ക്‌ നടന്നു. പിറകെ ബാക്കി ഉള്ളവരും.

കാളി അമ്മാവനെ കാറില്‍ കയറും വരെ അനുഗമിച്ചു. ബാക്കി ഉള്ളവർ പൂമുഖത്ത് നിന്നു. കാറില്‍ കയറുന്നതിന് മുമ്പ് സഹദേവന്‍ കുഞ്ചുസിന് കവിളിൽ ഒരുമ്മ നല്‍കി. പിന്നെ കാളിയോട് എന്തോ പറഞ്ഞു. കാളി തിരിച്ചും മറുപടി നല്‍കി. ശേഷം സഹദേവന്‍ കാര്‍ എടുത്ത് റോഡ് ലക്ഷ്യമാക്കി പോയി.

ഗേറ്റ് കടക്കുന്നു പോകും വരെ കാളിയും കുഞ്ചുസും ആ  കാർ നോക്കി നിന്നു. കാളി തിരിച്ച് വീടിനുള്ളിലേക്ക് നടന്നു. ദാസനും സിന്ധുവും വീടിനുള്ളിലേക്ക് പോയിരുന്നു. മയൂരി പൂമുഖത്തെ ഒരു തൂണിൽ തല മുട്ടിച്ച് എന്തോ ആലോചനയിലാരുന്നു.

കുഞ്ചുസിന് അപ്പോഴേക്കും വിശപ്പ് തുടങ്ങിയിരുന്നു. അവന് അമ്മയുടെയും അടുത്തേക്ക് പോകാനുള്ള ത്വര വന്നിരുന്നു. കാളിയുടെ കൈയിൽ ഇരുന്ന കുഞ്ചുസ് മയൂരിയെ കണ്ടു അവനെ എടുക്കാനായി കുതറി തുടങ്ങി. അവന്‍ മേൽചുണ്ട് കീഴ്ചൂണ്ടിനുള്ളിൽ വെച്ച് സങ്കടഭാവത്തിൽ അവന്റെ അമ്മയെ നോക്കി. അവന്റെ ശബ്ദം കേട്ട് മായു ആലോചനയിൽ നിന്ന് ഉണര്‍ന്നു. അവൾ കുഞ്ചുസിനെ എടുക്കാൻ കാളിക്ക് അരികില്‍ ചെന്നു. അവൾ കാളിയ്ക്ക് മുഖം നല്‍കാതെ കുഞ്ഞിനെ വാങ്ങി. ശേഷം തിരിഞ്ഞ് നടന്നു.

186 Comments

  1. second part thudangumbazhe avalokoru pani manassil orpadu aagrahichirinnu….ippo mind full clear..love u maan..?

    1. പണിയായി കൊടുത്തത് ഒന്നും അല്ല… അവന്റെ ഇഷ്ടം അവന്‍ നേടിയെടുത്തു…

      Thank You ?

  2. വില്ലൻ സൈക്കോ കാളി….
    അത് ഏതായാലും പൊളിച്ചു ടിപ്പർ സുര
    അവൻ ഏതായാലും അവസാനം അവളെ സ്വന്തമാക്കി കൊള്ളാം വല്ലാത്ത കഥ ആയിപോയി

    1. ചെറിയ വില്ലത്തരം ഒക്കെ വേണ്ടേ… ??

      Thank You ?

  3. ❤️❤️❤️❤️????

  4. പ്രണയം ഒരു മനുഷ്യനെ എങ്ങനെയൊക്കെ മാറ്റാം എന്ന് ഉള്ളതിന് ഉദാഹരണം… കിടു കഥ ബ്രോ…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????

    1. നല്ല വാക്കുകള്‍ക്ക് നന്ദി മനു ?❤️

  5. Different one.. Uff.. വില്ലന്റെ കഥ… സൈക്കോസിസിന്റെ പല അവസ്ഥാന്തരങ്ങളും കേട്ടിരിക്കുണു.. ഇങ്ങനെ ഒന്ന് ?.. കാളി character നെ വില്ലനായി തന്നെ കാണുന്നു.. അപ്പോൾ പിന്നെ അവനെ വേണ്ട പോലെ വെറുക്കാമല്ലോ ?… അങ്ങനെ ആക്കിതീർത്തതിൽ കഥകാരന്റെ പങ്ക് ചെറുതല്ല ?.. മനോഹരമായ എഴുത്ത് ?..

    1. യെസ്… വില്ലന്റെ കഥ… ??

      ഞാൻ ആരെയും ന്യായിക്കരിക്കുന്നില്ല… ഈ കഥ അങ്ങനെയാണ്… അവനെങ്ങനെ ആയതിൽ അവന്റെതായ കാരണമുണ്ട്… അതിന്റെ ബലത്തില്‍ അവൻ ചെയ്തു…

      അഭിപ്രായം അറിയിച്ചതിന് ഒത്തിരി സന്തോഷം ? ❤️

      1. Poli ennu paranjanjal cherikkum polichu…

        Superb!!!

        But ho is the real villan???

        Great creativity!!!

        Hats off!!!!!!

        Thanks

        1. Thanks Bro ❤️

          സാഹചര്യങ്ങളല്ലേ ഓരോരുത്തരെ വില്ലനാക്കുന്നത്… ?

  6. Uff…! ‘ടിപ്പർ സുര കോഴിക്കോട്’
    ❌(Psycho bgm)❌

    അടിപൊളി കഥ ബ്രോ….! ഒന്നും പറയാനില്ല..!?

    ഒത്തിരി സ്നേഹം..!❤️❤️❤️

    1. സിനിമയില്‍ ആണെങ്കിൽ ബിജിഎം ഇട്ട് പൊലിപ്പിക്കാമായിരുന്നു…????

      നല്ല വാക്കുകള്‍ക്ക് നന്ദി ♥️

  7. Ennaalum evanoru psycho aayirunnalle parama chetta? kadha aayalum engane oke chinthikaan kazhiyunnath thanne psychosisinte oru apaara lakshanam aanu☹️?Dr. sunniye vilikendi varum?

    1. ജീവിതത്തിൽ ഇതിലും വലിയ സൈക്കോ കൾ ഉണ്ട്… അവരെ വെച്ച് നോക്കുമ്പോ ഇത് വെറും ശിശു… ??

      സണ്ണിയിലൊന്നും നിൽക്കുമെന്ന് തോന്നുന്നില്ല ?

  8. Bro കഥ ഇഷ്ട്ടായി……. കാളി…. ഇത്ര ദുഷ്ടൻ ആയിരുന്നോ…….അവൻ ഒരു മികച്ച നടൻ തന്നെ…….

    1. വൈറസ് മോനെ ❤️♥️?

      ഇത് വില്ലന്റെ കഥയാണ്… അവന്റെ നേട്ടത്തിന് വില്ലന്റെ വേഷം അവന് എടുത്തിട്ടേണ്ടി വന്നു… ❤️?

  9. Thakarthu bro..
    Kurachu divasam bc ayathu kondu stories vayikkan pattiyirunilla.. vaishnavathinu sheshamulla stores innanu vayichathu…
    Good feel.. good going.
    Waiting for more short and sweet stories

    1. നന്ദി മനോ… ♥️?

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ? ❤️

      ഇനി വരുന്നത് ഒരു സീരിസാണ്…

      ചെറുകഥകൾ അത് കഴിഞ്ഞേ ഉള്ളു..

  10. സൂപ്പർ ഡ്യൂപ്പർ ഹിറ്റ്‌…..??????

  11. Wonderful അതാണ് എന്റെ വായിൽ ഉത് വായിച്ചു തീർന്നപ്പോൾ തോന്നിയത് ഒരു different film കണ്ട് തീർന്ന feel expecting more from you again continue writing?☺️

    1. Thank You Bro… ♥️?

      ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ?

  12. ‘ടിപ്പർ സുര കോഴിക്കോട്’

    ഫോൺ ഡിസ്‌പ്ലേയിൽ കണ്ട പേര്‌ മനസില്‍ വായിച്ചു. പെട്ടെന്ന് അവന്റെ മുഖത്ത് ഒരു ഭയവും പതര്‍ച്ചയും വന്നു. അവൾ ഇടം കണ്ടിട്ട് മായുവിനെ നോക്കി. മായു അവനെ തന്നെ നോക്കി കിടക്കുകയായിരുന്നു. കാളി അവന്റെ മുഖഭാവം മാറ്റി അവള്‍ക്ക് ഒരു പുഞ്ചിരി നല്‍കി…

    ente oru potta buddikke tonniyatha
    sheri anno enne ariyilla kali anno avante settane konnathe by using tippar sura

    1. താങ്കളുടെ ചിന്ത ശെരിയാവനാണ് സാധ്യത…

  13. Thaankalude kadhakal ellaam nalla fow ullavayaanu
    Oru bhaagam koodi undaavumo?
    Angane thonnunnu

    1. നല്ല വാക്കുകള്‍ക്ക് നന്ദിയുണ്ട്❤️♥️??.

      ഇപ്പൊ കഥ ഇത്ര ഉള്ളു… ?? ഇനിയും എഴുതിയാല്‍ ചിലപ്പോ മോശമായി പോവും….

  14. കുട്ടപ്പൻ

    1k പെവർ ❤️

Comments are closed.