മരുതെന് മല 3[നൗഫു], ??☠️☠️ 4274

തന്റെ ശരീരത്തെ കുടഞ് ചട്ടിയെ നേരിടാനായി ഓടി വന്നു…

കുതിച്ചു ചാടി …

പക്ഷെ ചട്ടിയുടെ കൈകളിൽ ഉണ്ടായിരുന്ന ആ മരക്കമ്പു പിടിച്ച് അതിന്റെ മുഖത്തു തന്നെ ഒരു ശക്തമായ പ്രഹരം നൽകി…

ഒന്ന് വേച്ചു പോയ ആ മൃഗം വീണ്ടും ചട്ടിയെ ആക്രമിക്കാൻ തിരിഞ്ഞു…

അവന്റെ മുന്നിൽ നിവർന്നു നിന്ന്…

അവന്റെ കൈകളിലും നെഞ്ചിലും ശക്തമായി തന്നെ അതിന്റെ രണ്ടു കൈകൾ കൊണ്ടും പ്രഹരിക്കാൻ തുടങ്ങി…

ശരീരം മുഴുവൻ മാന്താനും കൂടെ നല്ല അടിയും കിട്ടി…
ആ മരക്കമ്പ് ചട്ടിയുടെ കയ്യിൽ നിന്നും തെറിച്ചു മുസ്തുവിന്റ അടുത്തെത്തി…

ചട്ടിയുടെ ആർത്തു കരയുന്ന ശബ്ദം ആ മലയുടെ മുകളിൽ ഉയരാൻ തുടങ്ങി…
അതിനെ പ്രതിരോധിക്കാൻ കഴിയാതെ…

പെട്ടന്ന് ആ മൃഗം തന്റെ ഇടത്തോട്ട് ചെരിഞ്ഞു വീണു…

ഒരു കയ്യിൽ ചട്ടിയുടെ കൈകളിൽ നിന്നും വീണ കൂർത്ത കമ്പുമായി മുസ്‌തു നിൽക്കുന്നു…

അതിന്റെ കഴുത്തിൽ നിന്നും ചുടു ചോര ചീറ്റി തെറിക്കാൻ തുടങ്ങി…

ഉടനെ തന്നെ…
ആ മൃഗം എഴുന്നേൽക്കുന്നതിനു മുമ്പേ ചട്ടി ഒരു വലിയ പാറക്കല്ല് എടുത്ത് അതിന്റെ ഒരു കാലിൽ തന്നെ കൊണ്ടിട്ടു …

ആ മൃഗത്തിന്റെ ഒരു കാല് ഒടിഞ്ഞു പോകുന്ന ശബ്ദം കേട്ടു….
ക്ടക്…

പിന്നെ അതിനെ രണ്ടു പേരും കൂട്ടി പിടിച്ച് അടുത്തുള്ള പാറക്കെട്ടിൽ ശക്തമായി കൊണ്ടിടിച്ചു…

ആ കരിമ്പുലി ഇനിയും പ്രതിരോധിക്കാൻ ശേഷി ഇല്ലാതെ അവിടെ തന്നെ തളർന്നു കിടന്നു…

വീണ്ടും വലിയ ഒരു പാറക്കല്ലടുക്കാൻ ചട്ടി പോയി….

പക്ഷെ ആ പാറക്കല്ല് ഒന്ന് ഇളക്കാൻ പോലും അവനു പറ്റിയില്ല…

ടാ മുസ്‌തു…. ഇതൊന്നു പിടിച്ചേ…

രണ്ടു പേരും കൂടെ ആ വലിയ പാറക്കല്ല് തൂക്കി പിടിച്ച് കൊണ്ട് വന്ന് ആ മൃഗത്തിന്റെ തലയിൽ തന്നെ കൊണ്ടുവന്നിട്ടു …

ആ മൃഗത്തിന്റെ തല പൊട്ടി ചിതറി അതിന്റെ ചലവും രക്തവും അവരുടെ മുഖത്തേക്കും ബാക്കി അവിടെ ആ പാറക്കെട്ടിലും പരന്നൊഴുകാൻ തുടങ്ങി.

ആ മൃഗത്തിന് ഒന്ന് പിടയാൻ പോലും കഴിയാതെ അവസാന ശ്വാസവും നിലച്ചു പോയി…

മുസ്‌തു വളരെയേറെ ക്ഷീണിതൻ ആയിരുന്നു…

അവൻ നടക്കുമ്പോൾ ഇടതുഭാഗത്തേക്ക് പലവട്ടം വെച്ച് പോയി…,

ചട്ടി ഉടനെ മുസ്തുവിന്റെ തോളിലൂടെ കൈകൾ ഇട്ട്…

അവർ രണ്ടു പോരും

തങ്ങളുടെ തൊട്ട് മുന്നിലുള്ള അരുവിയിൽ നിന്നും കുറച്ചു വെള്ളം കൈ വെള്ളയിലെടുത് കുറേശെയായി മുഖത്തു കൂടി ഒഴിച്ചു,…

23 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ???

    njan vayoichu

    ?

  2. ഖുറേഷി അബ്രഹാം

    കഥ കൂടുതൽ ഹൊറർ സീൻസ്‌ വരുത്തുന്നുണ്ട്. പറഞ്ഞ പോലെ ഹയ്ദർ തട്ടി പോയോ. പുലിയുമായുള്ള ആക്ഷൻ സീൻസ്‌ ഇഷ്ട്ടപെട്ടു. അടുത്ത ഭാഗം മുതൽ കഥ രാത്രി വായിക്കണം അപ്പോൾ മാത്രമേ കൂടുതൽ ഹൊറർ സീകോൺസ് ഫീൽ ചെയ്യാൻ പറ്റു.

    ഖുറേഷി അബ്രഹാം,,,,,,

    1. അത് ഒക്കെ ???

  3. ജീനാ_പ്പു

    ഗുഡ് മോർണിംഗ് ☕ നൗഫു അണ്ണാ ❣️

    ആദ്യം തന്നെ ഒരു വലിയ സോറി ???

    കുറച്ചു നാളുകൾക്കു മുൻപ് നെഞ്ചുവേദന അനുഭവപ്പെട്ടപ്പോൾ ഹോസ്പിറ്റലിൽ പോയി മരുന്നു കഴിച്ചുകൊണ്ടിരിക്കുകയാണ്. ടെന്ഷന് കുറയ്ക്കാനും, മൈൻറ് ഫ്രീ ആയി വയ്ക്കാനും ഡോക്ടർ നിർദ്ദേശിച്ചു, അതുകൊണ്ടുതന്നെ ടെന്ഷന് കുറയ്ക്കാൻ നീണ്ട കഥകൾ വായനാ നിർത്തി വെച്ചിരിക്കുകയാണ്….
    അതുകൊണ്ട് ഇവിടെ ഇപ്പോൾ വരുന്ന ബ്രോയുടെയും, തമ്പുരാൻറെയും കഥകൾ വായിച്ചിട്ടില്ല ?? അതുകൊണ്ടാണ് കമന്റുകൾ ചെയ്യാത്തത് ദേഷ്യം തോന്നരുത് ?❣️

    ലൈക്കുകൾ ചെയ്തു….!!!!

    മൊത്തത്തിൽ എഴുതി തീരുമ്പോൾ ഒറ്റയിരുപ്പിൽ വായിച്ചു അഭിപ്രായം പറയാം ?❣️

    1. ഹ ഹ ഹ ???

  4. പൊളിച്ചു…..ഞാൻ പേടിച്ചു എന്ന് വിചാരിക്കണ്ട ഞാൻ പേടിചിട്ടില്ല..? അടുത്ത ഭാഗം പോന്നോട്ടെ….

    1. ഹ ഹ ഹ

      ???

  5. Bro… adipoli ayittund… adutha part waiting.. ❤️

    1. താങ്ക്യൂ ജീവ, ???

  6. കഥയുടെ ഓരോ ഭാഗവും വളരെ ത്രില്ലിംഗ് ആണ്, വായിച്ചു കൊണ്ടിരുന്നാൽ വേഗം തീർന്നു പോകുന്നു,
    ചടുലമായ മുഹൂർത്തങ്ങൾ, ആകാംക്ഷ ഉണർത്തുന്ന എഴുത്ത് എല്ലാം കൂടി കളറാണ്…
    ആശംസകൾ..

    1. താങ്ക്യൂ ജ്വാല

  7. ❣️❣️

    1. താങ്ക്യൂ കർണൻ

  8. ആദ്യത്തെ കഥ മുതൽ ഓരോ കഥയിലും മെച്ചപ്പെടുന്ന എഴുത്തുകാരനാണ് താങ്കൾ. ഇനിയും നന്നായി എഴുതാൻ കഴിയട്ടെ.

    1. താങ്ക്യൂ panther,, ???

  9. ഈ പാർട്ടും പൊളിച്ചു… നല്ല trilling ആയിട്ടുണ്ട്…

    1. താങ്ക്യൂ ezio

  10. നല്ല thrilling bro
    thx

    1. താങ്ക്യൂ സുനിൽ ???

  11. ജോനാസ്

    ന്റെ മനുഷ്യ പേടിപ്പിക്കാൻ നോക്കല്ലേ ഞാൻ പേടിക്കൂല ??

    ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട് എന്താ പറയ നല്ല ത്രില്ലിംഗ് ആയിട്ട് മുന്നോട്ട് പോയി കൊണ്ടിരിക്കുന്നു ??

    അടുത്ത പാർട്ടിനു വെയ്റ്റിംഗ് ആണ് നൗഫു ചേട്ടാ ??

    1. താങ്ക്യൂ ജോനാസ്…

      നിന്നെ ഞാൻ പേടിപ്പിക്കൂല…

      നിന്റെ ആ വഴി ഞാൻ പോകുന്നതെല്ലേ നീ ചിലപ്പോൾ എന്നെ ഇരുട്ടടി അടിച്ചാലോ ???

      ??

    1. താങ്ക്യൂ തമ്പുരാൻ ???

Comments are closed.