അവർ തിരിച്ചു വരുന്ന വേളയിൽ…. ട്രെയിനിന്റെ ഡോറിന്റെ അവിടെ രണ്ട് പേരും നിന്നു…… കുറെ സംസാരിക്കുന്നതിന്റെ ഇടയിൽ അവളുടെ സ്വപ്നങ്ങളിൽ അവൾ വീണ്ടും വാചാലമായി…..
അവിടെ വെച്ചുള്ള സംസാരത്തിൽ അവളെ മൃദുലമായി ചേർത്തു ചുംബനം നൽകുന്ന അവനെപ്പറ്റി അവൾ പറഞ്ഞു…..
അവൻ ഒന്ന് പുഞ്ചിരിച്ചു…. അവൻ തന്റെ കീശയിൽ നിന്നും ഫോൺ എടുത്തു അതിൽ നിന്നും എന്തോ തിരഞ്ഞു അവൾക്ക് നേരെ നീട്ടി…..
അവൾ ആദ്യം അതിൽ ഒന്ന് പരിഭ്രമിച്ചെങ്കിലും പിന്നീട് അത് സൂക്ഷിച്ചു നോക്കി…… അവളിൽ നിന്നും ഒരു കണ്ണുനീർ തുള്ളി അടർന്നു വീണു…..
തന്റെ കുഞ്ഞിന്റെ ആ ചിത്രം……!!! അതിൽ തന്നോട് ചേർന്നുള്ള കുഞ്ഞിന്റെ കിടപ്പ്….. പിറകിൽ തന്നെ ചേർത്തു പിടിച്ചു നിൽക്കുന്ന ചേട്ടൻ…… അവളുടെ കണ്ണുകൾ നിറഞ്ഞു….. അവൾ അവനോടു ചോദിച്ചു…..
” ഇപ്പൊ ഇത് ”
“ഇപ്പോഴെന്നല്ല എപ്പോഴും….. സമൂഹം അല്ല….. അത് കുടുംബം…. പൂന്തോട്ടം പുറത്തല്ലേ ഈ സ്വർഗത്തിൽ ആണ്….. ”
അവൻ അവളുടെ കണ്ണിൽ നോക്കി പറഞ്ഞു…….
” അപ്പൊ ഞാൻ തെറ്റുകാരി അല്ലെ ” അവൾ ചോദിച്ചു……
” ഒരിക്കലും ഇല്ല…. ഇവിടെ ആരും തെറ്റുകാരല്ല….. മനുഷ്യന് മറവി സഹജമാണ്….. ചില കാറ്റുകളിൽ ഉലഞ്ഞുപോകും അപ്പോൾ കാണുന്ന വള്ളങ്ങൾ അവരെ എന്നും കാക്കും എന്ന മറവിയോടെ ചിന്തിക്കും….. എല്ലാം മറയ്ക്കും…… അത് ചൂഷണം ചെയ്യാനും ആളുകൾ ഉണ്ടാകും….. ഒരു വശം അല്ല ഇത്…. പുരുഷൻ ഉം സ്ത്രീയും എല്ലാവരും ഇതിൽ കാരണങ്ങൾ ഉണ്ട്…… കാരണം….. അതുകണ്ടെത്തി സ്വയം നമ്മൾ തിരിച്ചു പോകണം……. ” അവൻ അവളോട് പറഞ്ഞു……
കണ്ണുനീർ തുടച്ചു അവൾ ചോദിച്ചു ” എന്നെ വെറുത്തുകൂടായിരുന്നോ “