അവൻ നിശ്ശബ്ദനായിരുന്നു….. ഒരു വാക്കും തിരിച്ചു പറയാതെ വഴക്കുകൾ കേട്ടിരുന്നു….
അവളുടെ സ്വപ്നങ്ങളിൽ അവൻ നിത്യസന്ദര്ശകനായി….. അതിൽ എന്തൊക്കെയോ ചിന്തകൾ കേറി വരുന്നത് പോലെ അവന് തോന്നി തുടങ്ങി…..
അസുഖം ബാധിച്ചു അവൻ ഉറങ്ങുമ്പോൾ അദൃശ്യമായ അവളുടെ കരങ്ങൾ അവളെ തലോടിക്കൊണ്ടിരുന്നു…. അവൻ മിണ്ടാതെ ആയ ഒരു വേളയിൽ…. അവളുടെ മനസ്സിൽ അവനുമായി ഒരു യാത്ര പോകണം എന്നവൾ ചിന്തിച്ചു…..
അവൻ അതിനു സമ്മതിച്ചു…. ഒരു ദീർഘദൂര ട്രെയിൻ യാത്ര….. ജനാലകളിൽ മഴ ചാറ്റൽ ചിന്നിതെറിക്കുന്ന ആ യാത്രയിൽ
അവന്റെ തോളിൽ ചേർന്ന്…. അവളൊരു സ്വപ്നം അവനോടു പറഞ്ഞു……
അതായിരുന്നു ആ യാത്ര….. അവന്റെ മടിയിൽ തലവെച്ചു അവൾ കിടന്നു…. അവനോടു സംസാരിക്കുന്നത്……
അവൻ കേട്ടിരുന്നു….. കൂടുതൽ ഒന്നും സംസാരിച്ചില്ല….. അന്നത്തെ ആ യാത്ര ഒരുപാട് ജീവിതങ്ങളെ കാണാനായിരുന്നു….
കാൻസർ എന്ന വേദന കടിച്ചമർത്തി ചുണ്ടുകളിൽ പ്രിയപെട്ടവർക്കെല്ലാം പുഞ്ചിരി സമ്മാനിക്കുന്ന ഒരുപാട് പേരുടെ ഇടയിലേക്ക്….. അവൾ അവനോട് പറഞ്ഞ കാര്യങ്ങളിൽ അവളുടെ ഹൃദയത്തിന്റെ കോണിൽ മാറ്റിവെച്ച ഒന്നായിരുന്നു അത്….. തങ്ങളുടെ മനസ്സും ഒന്നാണെന്നു അവൾ മനസ്സിലാക്കിയ അവനോടു അവൾ അത് പങ്കുവെച്ചു……
അവരുടെ ഇടയിൽ സമയം ചെലവഴിച്ചു അവരുടെ കൂടെ ഭക്ഷണം കഴിച്ചു….. അവർക്കു ചെയ്യാൻ കഴിയുന്നത് ഇരുകയ്യും അറിഞ്ഞു അവർ അവിടെ ചെയ്തു….. തിരിച്ചു പോരുമ്പോൾ ഒരു തുള്ളി കണ്ണുനീർ അവിടെ വീഴാതെ നോക്കാൻ അവർ ശ്രദ്ധിച്ചു… കാരണം അതല്ല അവർക്കു വേണ്ടത്….. പുഞ്ചിരിയാണ് അതിൽ നിറച്ച പ്രതീക്ഷയാണ്……
ഒരുപക്ഷെ അവിടം സ്വർഗ്ഗമാണു…. പണ്ഡിതനെന്നോ പാമരനെന്നോ ഇല്ലാത്ത പാവപ്പെട്ടവനും ജന്മിയെന്നും ഇല്ലാത്ത ഒരു സമത്വഭൂമി….. തങ്ങളുടെ നാളുകൾ അവർ കാണുന്നു….. പിന്നിട്ട വഴികൾ സുന്ദരം എന്നത് ഓർക്കുന്നു…..
പരസ്പരം ചിരിച്ച് കളിച്ചു വേദനകൾ മറക്കുന്നു….. കുഞ്ഞു മക്കളേ കളിപ്പിച്ചു അവർ ബാല്യം കാണുന്നു….. ബാല്യങ്ങൾ ഒട്ടും പിറകോട്ടു പോകാതെ തങ്ങളുടെ മുന്നിലെ പൂമൊട്ടുകൾ തീർത്ത പാതകൾ കാണുന്നു…..
അതിനിടയിൽ പുഞ്ചിരിയും പ്രതീക്ഷയും മാത്രം തരുന്ന മാലാഖമാരും ശ്രുശൂഷകരും…. മത്സരമില്ലാത്ത ഈ ലോകം ഒരു മനുഷ്യൻ തന്റെ ജീവിതത്തിൽ സന്ദർശിക്കേണ്ട ഒന്ന് തന്നെയാണ്…….