മാമക ഹൃദയത്തിൻ ആത്മരഹസ്യം 1 [ദാസൻ] 168

ഇന്നലെ രാത്രിയിൽ സംഭവിച്ച കാര്യം ഓർത്ത് അവൾ പശ്ചാത്തപിച്ച് അടുത്ത മുറിയിൽ പോയി കിടപ്പുണ്ടാകും എന്നുകരുതി ഞാൻ വാതിലടച്ചു കട്ടിലിൽ കയറി കിടന്നു. ഒറ്റയ്ക്ക് കിടക്കാൻ അവൾക്ക് പേടി ഉണ്ടാവുമോ ആവോ? ഏതായാലും അവൾ ഒറ്റക്ക് കിടക്കുന്നതാണ് നല്ലത്. ഇങ്ങനെ ഓരോന്ന് ആലോചിച്ച് ഞാൻ പതിയെ മയങ്ങി. ഇന്നലത്തെ പോലെ തന്നെ എൻറെ ശരീരത്തിന് മുകളിൽ ഭാരം അനുഭവപ്പെട്ടപ്പോൾ ഞാൻ കണ്ണുകൾ തുറന്നു. അതാ അവൾ അരക്കെട്ടിൽ കയറി ഇരിക്കുകയാണ്. ഇന്നലത്തെ അതേ ഭാവം. ഞാൻ എൻറെ കൈകാലുകള് ചലിപ്പിക്കാൻ ശ്രമിച്ചു, പക്ഷേ നിഷ്ഫലം ഞാൻ ബന്ധിക്കപ്പെട്ടിരിക്കുന്നു. അവൾ ഇന്നലത്തേലും രൗദ്ര ഭാവത്തിലാണ്. അവൾ എൻറെ അരക്കെട്ടിൽ ഇരുന്നു ഉറഞ്ഞു തുള്ളുകയാണ്. എൻറെ ചുണ്ടുകളെ അവളുടെ ചുണ്ടുകൾ കവർന്നെടുത്ത് കടിച്ചീമ്പുന്നു. അവൾ നിവർന്നപ്പോൾ അവളുടെ ചുണ്ടുകളിൽ നിന്നും രക്തം ഇറ്റിറ്റു വീഴുന്നുണ്ടോ എന്ന് ഒരു സംശയം തോന്നി. അന്നും അവൾ എന്നെ കീഴ്പ്പെടുത്തി.

ദിവസങ്ങൾ കഴിഞ്ഞു പോയിക്കൊണ്ടിരുന്നു, അവളെ ഒഴിവാക്കാൻ പരമാവധി ശ്രമിച്ചിട്ടും നടന്നില്ല. അവൾ ഓരോ ദിവസവും എന്നിൽ ആധിപത്യം സ്ഥാപിച്ചു കൊണ്ടിരുന്നു. ഞാനാകെ ക്ഷീണിതനും അവശനുമായി. എനിക്ക് മനസ്സിലായി അവൾ എന്നെയും കൊണ്ടേ പോകു. ഈ ദിവസങ്ങൾ കൊണ്ട് എൻറെ മണവും രുചിയും അവൾ കവർന്ന എടുത്തിരുന്നു. 8 9 ദിവസം കഴിഞ്ഞപ്പോൾ എനിക്ക് മനസ്സിലായി ഞാൻ അവളെ കീഴ്പ്പെടുത്തി ഇല്ലെങ്കിൽ, അവൾ എൻറെ ജീവനും കൊണ്ടേ പോകൂ. അതിനു മുന്നോടിയായി ഞാൻ ഒമ്പതാം ദിവസം മുതൽ ഉറങ്ങാതെ കാത്തിരുന്നു. ക്ഷീണം കൊണ്ട് കണ്ണുകളടഞ്ഞു പോകുന്നുണ്ടെങ്കിലും ജീവ പ്രശ്നം ആയതുകൊണ്ട് ഉറങ്ങാതെ കാത്തുനിന്നു. അവൾ മയങ്ങി തുടങ്ങിയപ്പോൾ അവളെന്നെ ബന്ധിക്കാൻ ശ്രമിച്ച ഷീറ്റുകൾ ഉപയോഗിച്ച് അവളുടെ കൈകാലുകൾ കട്ടിലിൽ ബന്ധിച്ചു. അവളുടെ ശരീരത്തിൽ ഉണ്ടായിരുന്ന ഓരോ വസ്ത്രവും ഞാൻ വലിച്ചുകീറി ദൂരേക്കെറിഞ്ഞു. ഇപ്പോൾ അവൾ പൂർണ്ണ നഗ്നയാണ്. ഞാൻ അവളിലേക്ക് പടർന്നു കയറി. അവളിലെ ഓരോ അവയവങ്ങളിലും താഢനം ഏൽപ്പിച്ചു കൊണ്ടിരുന്നു. അവളിൽ എൻറെ വിജയം കണ്ടു. അവൾ തളർന്നു, എന്നിട്ടും എൻറെ ആവേശം കെട്ടടങ്ങിയിട്ടില്ല. അവളുടെ മൃദുലമായ തുടക്കാമ്പുകൾ വലിച്ചകത്തി, ഞാൻ മേളിച്ചുകൊണ്ടിരുന്നു. ഇടിച്ചുപിഴിഞ്ഞ് നീര് എടുക്കുന്നതുപോലെ, അവളെ വെറും ചണ്ഡി പരുവത്തിലാക്കി. അവളുടെ സമൃദ്ധമായ ചുരുൾമുടികൾ സ്വേദ കണങ്ങൾ നിറഞ്ഞ മുഖത്തും ഉടലിലും പറ്റിച്ചേർന്നു കിടന്നിരുന്നു. എൻറെ താണ്ഡവം കഴിഞ്ഞ്, എഴുന്നേറ്റ് അടുത്ത മുറിയിൽ പോയി കിടന്നു. പിന്നീട് അങ്ങോട്ട് എൻറെ മണവും രുചിയും എനിക്ക് തിരിച്ചു കിട്ടി കൊണ്ടിരുന്നു. മുന്നോട്ടുള്ള മൂന്നുനാല് ദിവസം, അവളെ ഞാൻ പരമാവധി ഉപയോഗിച്ചു. അവളെ ബന്ധിച്ച് താഢിച്ച് ജീവച്ഛവം പരുവത്തിലാക്കി. അവസാനം അവൾ എന്നോട് അടിയറവ് പറഞ്ഞു. എന്നെ വിട്ടു പോകുമ്പോൾ

” എടാ മോനെ, നിനക്ക് എന്നെ മനസ്സിലായില്ല അല്ലേ? ഞാൻ ആണടാ കൊറോണ എന്ന ഭൂലോക സുന്ദരി. ഞാൻ നിന്നിൽ പ്രവേശിച്ചിട്ട് ഉണ്ടെങ്കിൽ, അതിൻറെ അനന്തരഫലങ്ങൾ നീ അനുഭവിക്കും. ഞാൻ ഇനിയും വരും, നിന്നെ കീഴ്പ്പെടുത്തുകയും ചെയ്യും”

“എടി മോളെ, ഇത് ഭാരതമാണ്. ആയുർവേദത്തിൻറെയും പച്ചമരുന്നുകളുടെയും തലതൊട്ടപ്പന്മാർ വാഴുന്ന ഭാരതം. ഇവിടെ നിൻറെ ഒരു കളിയും നടക്കില്ല മോളെ. നിനക്ക് കളിക്കാൻ ലോകത്ത് ഒരുപാട് സ്ഥലങ്ങൾ വേറെയുണ്ടാകാം, ഇവിടെ അത് നടപ്പില്ല. ശരി ഗുഡ് ബൈ”

അവൾ എന്നെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് പടികളിറങ്ങി പോയി. കുറച്ചു കഴിഞ്ഞപ്പോൾ സുബ്രഹ്മണ്യം ചേട്ടൻ വീട്ടിലേക്ക് വന്നു.

“എന്താണ് ദാസേ, ഉച്ചത്തിൽ സംസാരിക്കുന്നത് കേട്ടല്ലോ ആരോടാണ്? കുറച്ചു

9 Comments

  1. ഡിക്രൂസ് ?

    Corona ??

  2. കൊറോണയെ ഇത്ര കാവ്യാത്മകമായി അവതരിപ്പിച്ചത് കൊള്ളാം ?.write to us, chatroom msgs കണ്ടാണ് വായിച്ചു തുടങ്ങിയത് ?

    1. നന്ദിയുണ്ട് സഹോ.

  3. നന്ദി

  4. thudakkam nannaittundu.

    1. Thanks

  5. Adyam onum thirinjilenkilum pinne clear aayi enthayalum adutha baagam varatte ❤️❤️

    1. Thanks

  6. ????❤️?❤️?❤️?

Comments are closed.