മാമക ഹൃദയത്തിൻ ആത്മരഹസ്യം 1 [ദാസൻ] 168

അവർ എത്തിയപ്പോൾ അനിയൻ റൂമിൽ വിശ്രമിക്കാൻ പോയി. അച്ഛൻ വന്ന ഉടനെ തന്നെ ഡോക്ടറെ കാണാൻ ഇറങ്ങി. എനിക്ക് ചൂടുവെള്ളം കുടിക്കണം എന്ന് തോന്നിയതുകൊണ്ട്, അമ്മ അന്വേഷിച്ചപ്പോൾ അവിടെ അടുത്തെവിടെയോ ചൂടുവെള്ളം കിട്ടും എന്ന് അറിഞ്ഞതുകൊണ്ട് ഫ്ലാസ്കും എടുത്ത് അങ്ങോട്ടുപോയി. അമ്മ ചൂടു വെള്ളവുമായി വരുമ്പോൾ, വാർഡിലെ തുടക്കത്തിൽ തന്നെയുള്ള കട്ടിലിൽ ജൂനിയർ ഡോക്ടർമാർ പ്രാക്ടിക്കലിൻ്റെ ഭാഗമായി ഓരോന്ന് ചോദിച്ച് അറിയുന്നു. കൂട്ടത്തിൽ ആ പെൺകുട്ടിയുണ്ട്. അമ്മ അവരെ കവർ ചെയ്തു മുന്നോട്ടു നീങ്ങിയപ്പോൾ

” അപ്പച്ചി…..”

അമ്മ പെട്ടെന്ന് തിരിഞ്ഞു നിന്നു, ആരാണ് വിളിച്ചതെന്ന് അമ്മക്ക് മനസ്സിലായില്ല. ആ പെൺകുട്ടി അമ്മയുടെ അടുത്തേക്ക് വന്ന് കയ്യിൽ പിടിച്ചു.

” അപ്പച്ചി എന്നെ മനസ്സിലായില്ലേ? ഞാനാണ് ശാലിനി, അപ്പച്ചിയുടെ ആങ്ങള സുന്ദരൻറെ മകൾ. അപ്പച്ചി എന്താണ് ഇവിടെ?”

” മോൾക്ക് ഇവനെ മനസ്സിലായില്ലേ? ദാസനാണ് മോളെ”

അവൾ പെട്ടെന്ന് ഇളിഭ്യയായി, കാരണം കഴിഞ്ഞ ദിവസം എന്നെ ഭ്രാന്തനെന്നു വിളിച്ചു പോയതാണ്.

“ശരി അപ്പച്ചി എനിക്ക് കുറച്ച് തിരക്കുണ്ട് പിന്നെ വരാം”

അവളെന്നെ ഒളികണ്ണാൽ നോക്കിയിട്ട് അവരുടെ കൂടെ കൂടി. ഓരോ ബെഡിലെയും വിവരങ്ങൾ തിരക്കി, എൻറെ വീടിൻറെ അടുത്ത് എത്തിയപ്പോൾ അവൾ പതിയെ പുറകോട്ട് വലിഞ്ഞു അമ്മയോട് സംസാരിച്ചുകൊണ്ടിരുന്നു. മറ്റുള്ളവർ എൻറെ വിവരങ്ങൾ തിരക്കി പോയപ്പോൾ അവൾ അവരുടെ കൂടെ മുന്നോട്ടുപോയി. അപ്പോഴേക്കും അച്ഛൻ എത്തിയിരുന്നു. അച്ഛൻ അവിടെ റൂം ഒക്കെ ശരിയാക്കിയാണ് വന്നത്. കുറച്ചുകഴിഞ്ഞ് അറ്റൻഡർ വന്ന് എന്നെ റൂമിലേക്ക് മാറ്റി, പേവാർഡ് ആണ്. അന്ന് വൈകിട്ടോടെ അച്ഛനും അനിയനും വീട്ടിലേക്ക് പോയി, അമ്മ എൻറെ കൂടെ നിന്നു. പിറ്റേദിവസം മുതൽ ഞാൻ പതിയെ എഴുന്നേറ്റ് നടന്നു തുടങ്ങി. ഉച്ചകഴിഞ്ഞ് പുറത്തുപോയി ഒരു ഷേവിംഗ് സെറ്റും വാങ്ങി ഞാൻ തിരിച്ചുവന്നു. റൂമിലെത്തിയപ്പോൾ അമ്മയും ശാലിനിയും സംസാരിച്ചുകൊണ്ടിരിക്കുന്നു. എന്നെ കണ്ടപ്പോൾ ശാലിനി എഴുന്നേറ്റു.

“ശരി അപ്പച്ചി, ഞാൻ ഇറങ്ങട്ടെ.”

“മോള് അവിടെ ഇരിക്ക്, വിശേഷങ്ങൾ ചോദിക്കട്ടെ. അവൻ പുറത്ത് ആരും അല്ലല്ലോ.”

അമ്മ ശാലിനിയെ പിടിച്ച് അവിടെ ഇരുത്തി. ഞാൻ നേരെ ബാത്ത് റൂമിലേക്ക് കേറി, ഷേവിങ്ങിനുള്ള നടപടികൾ തുടങ്ങി. ഷേവ് ചെയ്ത് കുളിച്ച് തിരിച്ച് ഇറങ്ങി. അന്നേരം സുബ്രഹ്മണ്യൻ ചേട്ടൻ റൂമിൽ നിൽപ്പുണ്ട്. അമ്മയുടെയും ശാലിനി യുടെയും സംസാരം നിന്നിരുന്നു. അമ്മ സുബ്രഹ്മണ്യൻ ചേട്ടനോട് എന്തോ കുശലാന്വേഷണം നടത്തുന്നു. അപ്പോഴാണ് ഞാൻ ഇറങ്ങി വന്നത്.

” ദാസേ, ഒരുപാട് അന്വേഷിച്ചിട്ട് ആണ് ഇവിടെ ഉണ്ടെന്ന് അറിഞ്ഞത്. ഇതാ

9 Comments

  1. ഡിക്രൂസ് ?

    Corona ??

  2. കൊറോണയെ ഇത്ര കാവ്യാത്മകമായി അവതരിപ്പിച്ചത് കൊള്ളാം ?.write to us, chatroom msgs കണ്ടാണ് വായിച്ചു തുടങ്ങിയത് ?

    1. നന്ദിയുണ്ട് സഹോ.

  3. നന്ദി

  4. thudakkam nannaittundu.

    1. Thanks

  5. Adyam onum thirinjilenkilum pinne clear aayi enthayalum adutha baagam varatte ❤️❤️

    1. Thanks

  6. ????❤️?❤️?❤️?

Comments are closed.