മാമക ഹൃദയത്തിൻ ആത്മരഹസ്യം 1 [ദാസൻ] 168

ദിവസങ്ങളായി ആളും അനക്കവും ഇല്ലാത്തതുകൊണ്ട് ദാസ് നാട്ടിൽ പോയിട്ട് ഉണ്ടെന്നാണ് ഞങ്ങൾ കരുതിയത്.”

ഞാൻ വിവരങ്ങളൊക്കെ പറഞ്ഞു. എനിക്ക് തീരെ വയ്യ എന്നും മറ്റും പറഞ്ഞപ്പോൾ, ചേട്ടൻ എന്നെ മെഡിക്കൽ കോളേജിൽ കൊണ്ടുപോയി. ഡോക്ടറെ കണ്ടപ്പോൾ ശരീരത്തിന് മൊത്തം ക്ഷീണം ഉണ്ട്, അതുകൊണ്ട് അവിടെ അഡ്മിറ്റ് ആകണം എന്നും പറഞ്ഞു. ചേട്ടൻ എന്നെ അവിടെ അഡ്മിറ്റ് ചെയ്തിട്ട് അത്യാവശ്യം സാധനങ്ങൾ വാങ്ങി തന്നു, പിറ്റേദിവസം വരാമെന്നു പറഞ്ഞു തിരിച്ചുപോയി. വാർഡിലാണ് കിടക്കുന്നത്, കാരണം എന്തെങ്കിലും അത്യാവശ്യത്തിന് ആരെയെങ്കിലും സഹായത്തിന് വിളിക്കാമല്ലോ. ഉച്ചകഴിഞ്ഞ് 3-4 ജുനിയർ ഡോക്ടർമാർ വാർഡ് സന്ദർശിക്കാൻ വന്നു. അതിൽ മൂന്ന് ലേഡീസ് ഡോക്ടർമാരാണ് ഉണ്ടായിരുന്നത്. അതിൽ ഒരുവൾക്ക്, കഴിഞ്ഞ ദിവസം എൻറെ കൂടെ ഉണ്ടായിരുന്ന സ്ത്രീ രൂപത്തിൻ്റെ സാദൃശ്യം. അവൾ രൗദ്രഭാവം ആണെങ്കിൽ, ഇവൾ ശാലീനസുന്ദരി. അതേ സൗന്ദര്യം എല്ലാം ഒത്തിണങ്ങിയതുപോലെ. അവർ എൻറെ അടുത്ത് വന്നപ്പോൾ, ഞാൻ അവളെ തന്നെ നോക്കി. അവർ എൻറെ സുഖവിവരങ്ങൾ തിരക്കി, അസുഖത്തെപ്പറ്റിയും ചോദിച്ചറിഞ്ഞു. തിരിച്ചുപോകുമ്പോൾ അവൾ എന്നെ തിരിഞ്ഞു നോക്കി. അപ്പോൾ കൂട്ടത്തിലുണ്ടായിരുന്ന വേറൊരു ലേഡി ഡോക്ടർ

” എടാ ശാലു, നീ ആരെയാണ് നോക്കുന്നത്?”

” അയാൾ എന്നെ നോക്കുന്നത് കണ്ടൊ? പെണ്ണുങ്ങളെ കാണാത്തതുപോലെ. ഒരു ഭ്രാന്തനെപ്പോലെ ഇരിക്കുന്നു.”

അവരെല്ലാവരും കൂടി എന്നെ കളിയാക്കി ചിരിച്ചു കൊണ്ട് മുന്നോട്ടുപോയി. അപ്പോഴാണ് എനിക്ക് ഓർമ്മ വന്നത്, മൂത്ത അമ്മാവൻറെ മകൾ ഇവിടെ ആണല്ലോ പഠിക്കുന്നത് എന്ന്. അവളെ ആയിരിക്കും ഞാൻ ഇപ്പോൾ കണ്ടത്. അവൾക്ക് എന്നെ മനസ്സിലായിട്ടുണ്ടാവുമൊ എന്തോ. നാളെ വരുമ്പോൾ ചോദിക്കണം. ഒന്ന് വീട്ടിൽ വിളിച്ചു പറയണം, പക്ഷേ പെട്ടെന്നാണ് എനിക്ക് ഓർമ്മ വന്നത് ഈ ദിവസങ്ങളിലൊന്നും എൻറെ മൊബൈൽ ശബ്ദിച്ചതായി എനിക്കോർമ്മയില്ല. എൻറെ മൊബൈൽ എവിടെ പോയി? എത്ര ആലോചിച്ചിട്ടും എനിക്ക് ഒരു പിടിയും കിട്ടിയില്ല. കൊറോണ ബാധിച്ചതോടുകൂടി മൈൻഡെല്ലാം മാറിയിരിക്കുന്നു. അടുത്ത ദിവസം സുബ്രഹ്മണ്യം ചേട്ടൻ വന്നപ്പോൾ, ചേട്ടൻറെ കയ്യിൽ നിന്നും ഫോൺ വാങ്ങി വീട്ടിലേക്ക് വിളിച്ച് വിവരം പറഞ്ഞു. അന്ന് സന്ദർശനത്തിന് ബാച്ച് വന്നെങ്കിലും കൂട്ടത്തിൽ ആ പെൺകുട്ടി ഉണ്ടായിരുന്നില്ല. ഞാൻ ഒരു വിടനാണെന്ന് ആ കുട്ടി കരുതിയിട്ടുണ്ടാവും, അങ്ങനത്തെ നോട്ടം അല്ലേ നോക്കിയത്. വൈകുന്നേരമായപ്പോൾ വീട്ടിൽ നിന്നും അച്ഛനും അമ്മയും അനിയനും ഹോസ്പിറ്റലിൽ എത്തി. എന്നെ കണ്ടപ്പോൾ അമ്മ

“എന്തു വേഷം ആണെടാ ഇത്, ആകെ പ്രാകൃതരൂപം. മുടിയും താടിയും വളർന്ന് ക്ഷീണിച്ച് അവശനായി”

അനിയനും അച്ഛനും കൂടി ഡോക്ടറെ കാണാൻ പോയി, ഡോക്ടർ ഡ്യൂട്ടി കഴിഞ്ഞ് പോയിട്ടുണ്ടായിരുന്ന തിന്നാൽ അവർക്ക് കാണാൻ സാധിച്ചില്ല. അതുകൊണ്ട് അവർ പുറത്ത് ഒരു ഹോട്ടലിൽ റൂം എടുത്ത് അവിടെ തങ്ങി. എൻറെ കൂടെ അനിയനെ നിർത്തി.

പിറ്റേന്ന് രാവിലെ തന്നെ സുബ്രഹ്മണ്യൻ ചേട്ടൻ വന്നു, സുബ്രഹ്മണ്യൻ ചേട്ടനെ എൻറെ അനിയന് ഞാൻ പരിചയപ്പെടുത്തി കൊടുത്തു.

“ദാസേ, ഇപ്പോൾ ആൾ ഒക്കെ ആയല്ലോ. എനിക്ക് അത്യാവശ്യമായി ഒരു സ്ഥലം വരെ പോകാൻ ഉള്ളതുകൊണ്ട് ഞാൻ പോവുകയാണ്.”

“ശരി ചേട്ടാ..”

സുബ്രഹ്മണ്യൻ ചേട്ടൻ പോയി കുറച്ചു കഴിഞ്ഞപ്പോൾ അച്ഛനും അമ്മയും എത്തി.

9 Comments

  1. ഡിക്രൂസ് ?

    Corona ??

  2. കൊറോണയെ ഇത്ര കാവ്യാത്മകമായി അവതരിപ്പിച്ചത് കൊള്ളാം ?.write to us, chatroom msgs കണ്ടാണ് വായിച്ചു തുടങ്ങിയത് ?

    1. നന്ദിയുണ്ട് സഹോ.

  3. നന്ദി

  4. thudakkam nannaittundu.

    1. Thanks

  5. Adyam onum thirinjilenkilum pinne clear aayi enthayalum adutha baagam varatte ❤️❤️

    1. Thanks

  6. ????❤️?❤️?❤️?

Comments are closed.