മല്ലിമലർ കാവ് 4 22

Views : 4361

പേര് ശാരദാന്നോ മറ്റോ ആണ്.
നാളെയോ മറ്റന്നാളോ ആയിട്ട് അങ്ങട് എത്തികോളും.
ഇയാള് എന്തേങ്കിലും കൊടുത്താ മതിയാകും പാവങ്ങളാ.
ഉടനെ ഹർഷൻ ഇടയിൽ കയറി പറഞ്ഞു.
അതേയ് തമ്പിസാറേ ഇനിയിപ്പോ പുതിയ വാല്യകാരിയുടെ ആവശ്യമോന്നുമില്ല…

ഞാൻ താമസത്തിന് വന്ന സമയത്ത് സാറെനിക്ക് തന്ന ആ വാല്യകാരി കൊച്ചില്ലേ അവള് തന്നെ മതി എനിക്ക്.
അവളുടെ കാര്യം കൂടി പറയാനാ ഞാൻ ഇത്രേടം വന്നത് തന്നെ.
” ഏത് വാല്യക്കാരി ആര്ടെ കാര്യാ ഇയ്യാള് ഈ പറയണേ ?
” മൈഥിലിടെ..
” മൈഥിലിയൊ ?

അതേന്ന് സ്ഥിരമായി അവിടെ വന്ന് അടിച്ച് വാരലും പിന്നെ എനിക്ക് വേണ്ടുന്ന ഭക്ഷണ മെല്ലാം നേരാനേരത്ത് എത്തിച്ചുതരാൻ സാറ് തന്നെ പറഞ്ഞ് വിട്ട ആ കൊച്ചിന്റെ കാര്യം ഇത്രയും വേഗത്തിൽ തമ്പിസാറ് മറന്നൊ ?
ഈ സാറിന്റെ ഒരു കാര്യം…

” അവളെ എനിക്ക് സ്വന്തമായി തരുമോന്ന് ചോദിക്കാനും കൂടിയാ എന്റെ ഈ വരവ് തന്നെ.
ഹർഷന്റെ വാക്കുകൾ കേട്ട് നാരായണൻ തമ്പിയുടെ മുഖമെല്ലാം കോപം കൊണ്ട് ചുവന്ന് തുടുത്തു.
അയ്യാൾ ഹർഷന് നേരേ വിരൽ ചൂണ്ടി കോണ്ടലറി എണീക്കടോ.
പ്രതീക്ഷിക്കാതെയുള്ള തമ്പിയുടെ ആ ഭാവമാറ്റം ഹർഷനേയും ആശങ്കയിലാക്കി…

തമ്പി കോപം സഹിക്കാതെ പിന്നെയും അലറി.
തനിക്കെന്താ ഭ്രാന്തുണ്ടോ ഉണ്ടെങ്കിൽ തന്നെ അതെടുക്കേണ്ട സ്ഥലമല്ലിത്.
ഒരു ഭയം തമ്പിയെ പിടികൂടിയ പോലെ അയാൾ പിന്നെയും പുലമ്പി.
ഞാൻ ഒരാളേയും വാല്യകാരിയായി അങ്ങട് വിട്ടിട്ടുമില്ല്യ അങ്ങിനെ പേരുള്ള ഒരു പെണ്ണിനെ ഞാൻ അറിയുക പോലുമില്ല….

തമ്പി പറഞ്ഞു തീർന്നതും ഒരു ഇളം തെന്നൽ അവനെ ഹർഷനെ തഴുകി തലോടി കടന്നു പോയി.
പെട്ടന്ന് വൃക്ഷതലപ്പുകൾ ആടിയുലയാൻ തുടങ്ങി.
നോക്കി നിൽക്കെ തമ്പിയുടെ മുറ്റത്ത് ശക്തമായ ഒരു ചുഴലിക്കാറ്റ് രുപം പൂണ്ടു.

അത് പോടിപടലത്തോടൊപ്പം ചുറ്റുമുണ്ടായിരുന്ന പലവസ്തുക്കളേയും വായിലേക്കുയർത്തി.
കറങ്ങിയടിച്ച് തമ്പിയുടെ വീടിനുള്ളിലേക്ക് പ്രവേശിച്ചു.
നാലുക്കെട്ടിന്റെ മേൽക്കൂരയും അതുമേഞ്ഞിരുന്ന ഓടുകളും ആകാശത്തേക്കുയന്ന് കറങ്ങി ചടപടാ താഴെ വീഴാൻ തുടങ്ങി…

ഓടുകൾ വീണ് മുറിഞ്ഞ് നാരായണൻ തമ്പിയുടെ ദേഹത്ത് നിന്നും രക്തം കിനിഞ്ഞിറങ്ങി.
രക്തത്തോടൊപ്പം പൊടി പടലങ്ങളും ചേർന്നപ്പോൾ തമ്പിയാകെ കോലം കെട്ടുപോയി.
ഹർഷന് മാത്രം ഒന്നും സംഭവിച്ചില്ല അയാൾ എല്ലാം കണ്ട് നടുങ്ങി വിളറി വെളുത്തു വിറങ്ങലിച്ചു നിന്നു…

പെട്ടന്ന് ചുഴലിക്കാറ്റ് ശാന്തമായി.
ചോരയിൽ കുതിർന്ന് പൊടിപലത്തിൽ മുങ്ങി അന്താളിച്ച് നിൽക്കുന്ന തമ്പി.
അതാ മേൽക്കൂര നഷ്ടപ്പെട്ടു നിൽക്കുന്ന ചുമരുകളെല്ലാം ഒന്നായി ഒരു ഉഗ്രരൂപണിയുടെ രൂപം പൂണ്ടു…

ആ ഭീകര മുഖം നാരായണൻ തമ്പിയുടെ നേർക്ക് നീണ്ടു വന്നു.
ആ ജ്വലിക്കുന്ന കണ്ണുകളുടെ നോട്ടം താങ്ങാനാകാതെ തമ്പി ഞെളിപിരി കൊണ്ടു.
ഒരു വേള ഈ നിമിക്ഷം താൻ ദഹിച്ച് ചാമ്പലായി തീരുമെന്നയ്യാൾക്ക് തോന്നി
എന്തുതാൻ ചെയ്യേണ്ടു..

Recent Stories

The Author

kadhakal.com

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com