മധുര നൊമ്പരങ്ങള്‍ 38

എന്‍റെ യാത്ര എങ്ങോട്ട് എന്നറിയില്ല?
അവള്‍ എവിടെ പോയി?
ചോദ്യങ്ങല്‍ ആയിരം മനസില്‍ നുരഞ്ഞുപൊന്തുന്നു…
ഒരുമിച്ച് പോകാറുള്ള ഇടങ്ങള്‍
തമ്മില്‍ കണ്ടുമുട്ടുന്ന ഇടങ്ങള്‍
മാറി മാറി ഓടിക്കൊണ്ടിരുന്നു…

ഞാന്‍ കാരണം എന്‍റെ ഗീതൂന് എന്തേലും പറ്റിയാല്‍…. ഓര്‍ക്കാന്‍ കൂടിവയ്യ…
ഇനി അവളെ എവിടെ ചെന്നന്വേഷിക്കും…
അവളുടെ വീട്ടിലേക്ക് പോകില്ല.. ഒറ്റയ്ക്ക് അധിക ദൂരം പോകാന്‍ പേടിയാണ് എന്‍റെ പൊട്ടി പെണ്ണിന്…

വണ്ടി റോഡരികിലേക്ക് ഒതുക്കി നിര്‍ത്തി എന്‍റെ പോക്കറ്റില്‍ നോക്കിയപ്പോള്‍ ഫോണ്‍ എടുക്കാന്‍ മറന്നിരിക്കുന്നു….
വഴിയിലെവിടെയെങ്കിലും ഒരു ബൂത്ത് തിരഞ്ഞു.. ചില്ലറത്തുട്ടിന് വേണ്ടി വീണ്ടും നോക്കിയപ്പോഴാണ് പേഴ്സും എടുക്കാതെയാണ് ഞാന്‍ ഭാര്യയെ തേടിയിറങ്ങിയത് എന്ന് മനസിലായത്…
വീട്ടിലേക്ക് പോയി ഫോണും പേഴ്സും എടുത്ത് കൂട്ടത്തില്‍ അവള്‍ വീട്ടില്‍ തിരിച്ചെത്തിയോ എന്ന് കൂടി അറിയാം എന്നുകരുതി വണ്ടിയെടുത്തപ്പോള്‍ വണ്ടിയും ഏത് നിമിഷവും ഓഫാകുന്ന അവസ്ഥയാണെന്ന് മനസിലായി…

റോഡരികില്‍ തന്നെ വണ്ടി വയ്ച്ച് ഞാന്‍ ഇറങ്ങി നടന്നു… നടന്നതല്ല.. ഓടി… വഴിയില്‍ കണ്ട ഒരു ഓട്ടോ വിളിച്ച് വീട്ടിലെത്തി…
അവള്‍ വീട്ടിലെത്തിയിട്ടില്ല…
ഞാന്‍ ഫോണ്‍ തിരഞ്ഞ് പിടിച്ച് അവളെ വിളിച്ചു…
രണ്ടാമത്തെ ബെല്ലില്‍ ഫോണെടുത്തു…
“ഗീതൂ… നീ എവിടെയാ??”

1 Comment

  1. Nannaayirunnu.. Nalla plot selection.. Dialogues alpam koodi vikaara poornam aakkaamayirunnu ennu thonni.. Athoru kuravalla tto… Vayanakkarude amithamaaya aagraham aanu…
    Great..

Comments are closed.