മുറപ്രകാരം അച്ഛനും അമ്മയും ഞാനും കൂടി പോയി പെണ്ണുകണ്ടു..
ഉറപ്പിച്ചു…
വിവാഹ നിശ്ചയവും നടത്തി…
ഇപ്പോഴത്തെ ട്രെന്‍ഡ് നിശ്ചയം കഴിഞ്ഞൊരു പ്രണയം ആണല്ലോ…
അതും ഭംഗിയായി..
ആദ്യത്തെ പരിചയപ്പടലില്‍ തന്നെ അവള്‍ തിരക്കിയത് എന്‍റെ ദുശ്ശീലങ്ങളെ കുറിച്ചാണ്… നല്ല പിള്ള ചമയാന്‍ വേണ്ടി ഞാന്‍ ആ ടൈപ്പ് അല്ല എന്ന് പറഞ്ഞ് അന്നേ തടിയൂരി…
പിന്നീടാണ് അവളെ ശെരിക്കും മനസിലാക്കാന്‍ കഴിഞ്ഞത്.. മദ്യം കാരണം തകര്‍ന്നടിഞ്ഞ ജീവിതങ്ങളില്‍ അവളുടെ ബാല്യവും അലിഞ്ഞ് ചേര്‍ന്നത് അവള്‍ പറഞ്ഞവസാനിപ്പിച്ചത് നിറഞ്ഞ കണ്ണുകളോടെയാണ്…
അവള്‍ അവളുടെ അച്ഛനെ എത്ര മാത്രം സ്നേഹിക്കുന്നുവോ അത്രയധികം അവള്‍ മദ്യത്തെ വെറുക്കുന്നുമുണ്ടായിരുന്നു…
കുടിച്ച് കുടിച്ച് നശിച്ചു എന്ന് പറയുന്നതിന്‍റെ ഉദാഹരണം തന്നെ അവളുടെ കുടുംബം ആണ്.. കടബാധ്യതകളും അച്ഛന്‍റെ മരണവും ഒക്കെ ആ രണ്ട് പെണ്‍കുട്ടികളെയും അമ്മയെയും ഒരുപാട് തളര്‍ത്തി..
അവളോടുള്ള എന്‍റെ സ്നേഹവും കരുതലും വീണ്ടും വീണ്ടും ധൃഢമായിക്കൊണ്ടിരുന്നു.. വിവാഹത്തിന് മുന്‍പ് തന്നെ പരസ്പരം അകലാനാകതെ അടുക്കുകയും ചെയ്തു…
ഒരിക്കലും വിഷമിപ്പിക്കില്ല എന്ന് പറഞ്ഞ് ഒപ്പം കൂട്ടിയവളെ ഇന്ന് ഞാന്‍ തന്നെ വേദനിപ്പിച്ചു..
ബൈക്കിന്‍റെ വേഗത പതിയെ കൂടിയപ്പോള്‍ പിന്നിലിരുന്ന് അവള്‍ പതിയെ പോകാന്‍ പറയുന്നതോര്‍മ വന്നു…
എല്ലായ്പ്പോഴും അങ്ങനെയാണ് ഞാന്‍ ഇടുന്ന ഷര്‍ട്ടായലും എന്‍റെ ആഹാരത്തില്‍ ആയാലും അവള്‍ തന്നെ അവള്‍ക്കൊരു സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. സദാ ഓര്‍മകള്‍ കൊണ്ടെന്നെ കെട്ടിയിട്ട് പ്രണയിച്ചവള്‍….
ആ അവളോടാണ് ഇന്നലെ ഞാന്‍ വായില്‍ വന്നതൊക്കെ വിളിച്ച് കൂവിയത്… പാവം ഒരുപാട് വിഷമിച്ചിട്ടുണ്ടാകണം…
ആ കത്തിലെ വരികള്‍ വീണ്ടും എന്നിലേക്ക് തുളച്ച് കയറി..
എന്‍റെ കണ്ണുകളില്‍ ഇരുട്ട് പടര്‍ന്നു…
Nannaayirunnu.. Nalla plot selection.. Dialogues alpam koodi vikaara poornam aakkaamayirunnu ennu thonni.. Athoru kuravalla tto… Vayanakkarude amithamaaya aagraham aanu…
Great..