Madhura Nombarangal by Shikha S Dharan
ഞാനീ ജീവിതം അവസാനിപ്പിക്കുകയാണ്.. ജീവനെക്കാളേറെ സ്നേഹിച്ചതാണ് ഞാന്‍ ചെയ്ത തെറ്റ്.. ഇന്ന് ചേട്ടന്‍ പറഞ്ഞല്ലോ എന്നെ കെട്ടിയത്കൊണ്ട് സന്തോഷമൊക്കെയും പോയീന്ന്.. ഇനിയും ഒരു ശല്യമാകാന്‍ ഞാനില്ല…
എന്ന്
ഗീതു
രാവിലെ ഉറക്കമുണര്‍ന്ന പാടെ മേശമേല്‍ ചായ യ്ക്ക് വേണ്ടി പരതിയപ്പോള്‍ കയ്യില്‍ കിട്ടിയത് അവളുടെ ആത്മഹത്യാ കുറിപ്പാണ്…
അതോടെ ഇന്നലത്തെ കെട്ട് ഇറങ്ങി..
ബോധമില്ലാതെ വന്ന് കയറിയത് കൊണ്ട് ഇന്നലത്തെ കാര്യങ്ങളൊന്നും ഓര്‍മയില്‍ ഇല്ല.. എന്നാലും കിട്ടിയ കത്തും മടക്കി പോക്കറ്റിലേക്കിട്ട് ഞാന്‍ താഴേക്കിറങ്ങി… നെഞ്ചിലൊരു പെരുമ്പറ കൊട്ടി തുടങ്ങി… അടുക്കള വാതിലില്‍ ചെന്ന് ഒന്ന് എത്തിനോക്കി അവള്‍ ഇല്ല…
“ഗീതു എവിടെ അമ്മേ ”
എന്‍റെ ചോദ്യം കേട്ട് അമ്മ ഒരു നോട്ടം നോക്കി ഒരൊന്നൊന്നര നോട്ടം…
അതോടെ അത്ര പന്തിയല്ലാത്ത എന്തോ നടന്നു എന്നെനിക്ക് മനസിലായി…
വീണ്ടുമൊരു ചോദ്യത്തിന് മുതിരാതെ ഞാന്‍ ഓടി.. വീടിന്‍റെ ഓരോ മുക്കിലും മൂലയിലും അവളെ നോക്കി.. നെഞ്ചിലൂടെ പല ചിന്തകള്‍ കടന്നുപോയി…
അച്ഛനും അമ്മയും ഒന്നും ശ്രദ്ധിക്കുന്നില്ല…വീണ്ടും ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ഉത്തരം വന്നു.
“രാവിലെ പോയതാ ഇവിടുന്ന്… എന്താ ഏതാന്ന് നിന്നോട് പറഞ്ഞുന്നാണല്ലോ പറഞ്ഞെ നിനക്ക് എന്താ ഇപ്പോഴും ബോധം തെളിഞ്ഞില്ലേ? ”
എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ വണ്ടിയെടുത്ത് അവളെ തിരയാന്‍ ഇറങ്ങി.. എന്താ എങ്ങനെ ഒന്നും അറിയില്ല…
പഴയതൊക്കെ എന്‍റെ മനസില്‍ തെളിഞ്ഞ് വന്നു….
വഴിയിലെന്നും അവളെ കണ്ടതും ഇഷ്ടം തോന്നിയതും ഒക്കെ കണ്‍മുന്നിലൂടെ കടന്നുപോയി…
പക്ഷേ എന്‍റെ കാഴ്ചകളില്‍ നിന്നും ഒരുപാട് വ്യത്യസ്തയായിരുന്നു അവള്‍..
അമ്മയും അനിയത്തിയും അടങ്ങുന്ന കുടുംബത്തിലെ വിളക്ക് തന്നെ..
പഠനവും ചെറിയൊരു ജോലിയും ഒക്കെ നന്നായി കൈകാര്യം ചെയ്യുന്നവള്‍..
എന്‍റെ ഇഷ്ടങ്ങള്‍ക്കൊത്ത് വന്നപ്പോള്‍ വീട്ടില്‍ അല്‍പം വാശി കാണിക്കേണ്ടി വന്നു എന്‍റെ ആ ഇഷ്ടം നടക്കാന്‍…
Nannaayirunnu.. Nalla plot selection.. Dialogues alpam koodi vikaara poornam aakkaamayirunnu ennu thonni.. Athoru kuravalla tto… Vayanakkarude amithamaaya aagraham aanu…
Great..