Lucifer : The Fallen Angel [ 7 ] 182

  • Previous Part:
  • Lucifer : The Fallen Angel [ 6 ]

    പണ്ട് പ്രപഞ്ചം ഉണ്ടാവുന്നതിനും ഒരുപാട് മുൻപ് ശൂന്യത മാത്രമായിരുന്നു.

    ആ ശൂന്യതയിൽ ഒറ്റക്കായിരുന്നു ദേവി.

    അവൾ വളരെ ചെറിയ ഒരു കുട്ടി മാത്രമായിരുന്നു.

    ആ ശൂന്യതയിൽ ഒരു വാൽ നക്ഷത്രത്തെപോലെ അവൾ അവളുടെ ബാല്യം മുഴുവൻ അലഞ്ഞു തീർത്തു. അവളിൽ ഏകാന്തത വളരെ നിരാശ വരുത്തിയിരുന്നു.

    ആ ശൂന്യതയിൽ അവൾ എപ്പോഴും ഒരു കൂട്ടിനായി അന്വേഷിച്ചുകൊണ്ടിരുന്നു.

    കാലം കടന്നുപോയ്ക്കൊണ്ടിരിക്കെ അവൾക്ക് ഏകാന്തതയാണ് തന്റെ കൂട്ടെന്ന് മനസ്സിലായി അതിനായി അവളുടെ മനസ്സിനെ പാകപ്പെടുത്തി.

    മനസ്സിലെ സങ്കടം ഒതുക്കി അവിടെ ജീവിച്ചു.

    അങ്ങനെയിരിക്കെ ഒരിക്കൽ അവൾ ശൂന്യതയിലൂടെ വളരെ വേഗത്തിൽ പാഞ്ഞു നടക്കുകയായിരുന്നു. എന്നാൽ പെട്ടന്ന് എവിടെ നിന്നോ അവളെപ്പോലെ ഒരു പ്രകാശം അവളുടെ നേരെ വേഗതയിൽ വന്നു അവർ ഇരുവരും വളരെ ശക്തമായി കൂട്ടിയിടിച്ചു.

    ഇടിയേറ്റ ദേവി അല്പം ദൂരേക്ക് തെറിച്ചു വീണു. അവൾ മെല്ലെ തല തിരുമിക്കൊണ്ട് എഴുന്നേറ്റു. ദേഷ്യത്തോടെ തന്നെ ഇടിച്ച പ്രകാശത്തിന്റെ സ്ഥാനത്തേക്ക് നോക്കി.

    അവിടെ തന്നെപ്പോലെയുള്ള ഒരു രൂപം കണ്ടു അവൾ അത്ഭുതപ്പെട്ടു ആ ശൂന്യതയിൽ അവൾ താൻ അല്ലാതെ വേറെ ഒരു വസ്തുവിനെ ആദ്യമായി ആയിരുന്നു കണ്ടത്. അവൾ അവന്റെ അടുത്തേക്ക് ചെന്നു.

    അവനും വളരെ ആശ്ചര്യത്തോടെ അവളെ നോക്കി. അവന്റെയും അവസ്ഥ അത് തന്നെ ആയിരുന്നിരിക്കാം.

    അവൾ ചെന്ന് മെല്ലെ അവന്റെ കവിളിലും ചെവിയിലുമൊക്കെ പിടിച്ചു വലിച്ചു നോക്കി. തന്നെപ്പോലെ തന്നെയുള്ള രൂപം അവൾക്ക് അത്ഭുതം തോന്നി. വീണു കിടന്നിരുന്ന അവന് കൈ നൽകി എഴുന്നേൽപ്പിച്ചു.

    ഇരുവരും പരിചയപ്പെട്ടു ദൈവവും ദേവിയും…!

    അന്ന് മുതൽ അവർ ഒരുമിച്ചായിരുന്നു. അവരുടെ കൂട്ടിയിടിയിൽ നിന്നും പ്രപഞ്ചം ഉത്ഭവിച്ചു അതിന്റെ വളർച്ച ആരംഭിച്ചു.

    വളർന്നുകൊണ്ടിരിക്കുന്ന പ്രഞ്ചത്തിലും ശൂന്യതയിലുമായി അവർ കളിച്ചു ചിരിച്ചു കഥപറഞ്ഞും ജീവിച്ചു. ഇരുവരും തങ്ങൾക്ക് ഉണ്ടായിരുന്ന ഏകാന്തതയെ കുറിച്ച് തന്നെ മറന്നു.

    അങ്ങനെ യുഗങ്ങൾക്കൊണ്ട് അവർ വളർന്നു യൗവ്വനത്തിലേക്കെത്തി. അപ്പോളേക്കും അവരിരുവരും തമ്മിൽ പ്രേമത്തിലായിരുന്നു. ദൈവം അവർക്കു രണ്ടുപേർക്കും ജീവിക്കാൻ സ്വർഗ്ഗം ഉണ്ടാക്കി. അവിടെ സന്തോഷമായി ജീവിച്ചു വന്നു.

    അപ്പോളേക്കും പ്രപഞ്ചവും ഭീകരമായ രീതിയിൽ വളർന്നിരുന്നു.

    അങ്ങനെ കുറെ കാലങ്ങൾക്ക് ശേഷം അവർക്ക് മക്കളുണ്ടായി

    ആദ്യം ജനിച്ചത് ഗബ്രിയേലായിരുന്നു അവൻ വളരെ കരുത്തനായിരുന്നു എപ്പോളും ഗൗരവത്തോടെ തന്നെ ആയിരുന്നു അവന്റെ മുഖം ഉണ്ടാവാറുള്ളത്…

    രണ്ടാമത് അമനഡിയേൽ അവൻ ഒരേ സമയം കരുത്തനും കരുണയുള്ളവനുമായിരുന്നു തന്റെ സഹോദരങ്ങളെ എല്ലാവരെയും അവനു വളരെ സ്നേഹമായിരുന്നു…

    മൂന്നാമത്തെത്തും നാലാമത്തേത്തും ഇരട്ടകൾ ലൂസിഫർ, മിഖായേൽ. മിഖായേൽ തന്റെ ജേഷ്ഠന്മാരെപ്പോലെ തന്നെ ഗൗരവക്കാരനായിരുന്നു…

    എന്നാൽ ലൂസിഫർ അങ്ങനെ ആയിരുന്നില്ല അവൻ എപ്പോഴും വളരെ കുസൃതിയോടെ ആയിരുന്നു നടന്നത്. ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവൻ ആയിരുന്നു അവൻ…

    അഞ്ച് ജോസഫിയേൽ ജോസെഫിയേൽ അമനെപ്പോലെ തന്നെ ആയിരുന്നു…

    ആറും ഏഴും ഇരട്ടകൾ മെസക്കീൻ, മിഹക്കീൻ. മിഹക്കീൻ ഏതു സമയവും മിഖായേലിനു ഒപ്പമായിരുന്നു. മെസക്കീൻ ലൂസിഫറിനൊപ്പവും…

    എട്ട്,ഒൻപത്,പത്ത് റാഫെൽ, യൂറിയേൽ, കാമിയേൽ. ഇവർ മൂന്നുപേരും ഒരുമിച്ചു ജനിച്ചതുകൊണ്ട് തന്നെ എപ്പോളും ഒരുമിച്ചു തന്നെ ആയിരുന്നു ഉണ്ടാവാറുള്ളത്…

    പതിനൊന്ന് പന്ത്രണ്ട് ഇരട്ടകൾ എസുക്കീൻ, യേസക്കീൻ…

    പതിമൂന്ന് പതിനാല് ഇരട്ടകൾ മേരിലിൻ, എസിയേൽ…

    അവസാനം ജനിച്ച നാലുപേരും തന്നെ അധികം പ്രായമുള്ളവർ ആയിരുന്നില്ല അതുകൊണ്ട് തന്നെ അവർ എപ്പോഴും അമ്മയുടെയും അച്ഛന്റെയും ഒപ്പം കളിച്ചും ചിരിച്ചും ആയിരുന്നു നടന്നത്. ഏറ്റവും ഇളയതായതിന്റെ പ്രേത്യേക വാത്സല്യവും അവരോടു എല്ലാവർക്കും ഉണ്ടായിരുന്നു.

    ഇതായിരുന്നു ദൈവത്തിന്റെ മക്കളുടെ ഓരോരുത്തരുടെയും പേരുകൾ. അവരെ ദൈവവും ദേവിയും ചേർന്ന് മാലഖമാർ എന്ന് വിളിച്ചു.

    അവർ തങ്ങളുടെ മക്കളായ മാലാഖമാരുമായി സന്തോഷമായി സ്വർഗ്ഗത്തിൽ ജീവിച്ചു.

    ***

    ഒരിക്കൽ ദൈവത്തിന് ദേവിയെ കണ്ടുമുട്ടിയതോർമ്മ വന്നു അന്ന് ആരംഭിച്ചു പ്രപഞ്ചം കാണാനായി ദൈവത്തിനു ഒരു ആശ തോന്നി. കാരണം അവർ പ്രപഞ്ചം ഉത്ഭവിച്ചതിനു കാരണം ആയി എന്നതൊഴിച്ചാൽ പ്രപഞ്ചത്തേക്കുറിച്ച് അവർക്കു ഓർമ്മകൾ പോലും ഉണ്ടായിരുന്നില്ല.

    അങ്ങനെ ദൈവം സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങി പ്രപഞ്ചത്തിലൂടെ സഞ്ചരിച്ചു. കോടിക്കണക്കിനു വർഷങ്ങൾക്കൊണ്ട് ഒരുപാട് വളർന്നിരുന്നു പ്രപഞ്ചം.

    അതിന്റെ ഓരോ കോണിലും മനോഹരമായ കാഴ്ചകൾ ആയിരുന്നു. അതെല്ലാം വളരെ അത്ഭുതത്തോടെ ആസ്വദിച്ചുകൊണ്ട് അവൻ ചുറ്റിക്കണ്ടു.

    പലതരത്തിലുള്ള നക്ഷത്രങ്ങളെ കണ്ടു പലതരത്തിലുള്ള ഗ്രഹങ്ങളെക്കണ്ടു.

    പലതരം അത്ഭുതങ്ങളെക്കണ്ടു അതെല്ലാം തങ്ങളിൽ നിന്നാണ് ഉത്ഭവിച്ചതെന്നു ആലോചിച്ചപ്പോൾ അവനു ആശ്ചര്യം തോന്നി.

    അങ്ങനെ സഞ്ചരിച്ചുകൊണ്ടിരിക്കെ ഒരു കോണിൽ നിന്നും മാത്രം ദൈവമൊരു കരച്ചിൽ കേട്ടു.

    ഭയത്തോടെ അലറിവിളിക്കുന്ന മനുഷ്യന്റെ നിലവിളി. ദൈവം ചുറ്റിനും നോക്കി അല്പം അകലെയായി ഒരു നീല ഗ്രഹം അവന്റെ കണ്ണിൽ പെട്ടു.

    അതിനു സമീപമെത്തിയപ്പോൾ ഒരുപാടധികം ജീവികൾ വലുതും ചെറുതും അങ്ങനെ പല വിധത്തിൽ. ഇത്രയും തിരഞ്ഞതിൽ പ്രപഞ്ചത്തിൽ ജീവനുണ്ടായിരുന്ന ഒരേയൊരു ഗ്രഹം അതായിരുന്നു.

    ദൈവം ഓരോ ജീവികളെയും ശ്രദ്ധിച്ചു അതിൽ പലതും തമ്മിൽ തല്ലി ചാവുകയാണ്. പെട്ടന്നാണ് അവയുടെയെല്ലാം ഇടയിലൂടെ തന്റെ സ്വന്തം രൂപത്തിൽ ഉള്ള രണ്ടു മനുഷ്യർ ഓടുന്നത് അവന്റെ കണ്ണിൽപ്പെട്ടത്.

    പല ജീവികളുടെയും ആക്രമണത്തിൽ നിന്നും ഓടിയൊളിക്കുന്ന മനുഷ്യരെ കണ്ടപ്പോൾ ദൈവത്തിന് മനസ്സലിവ് തോന്നി. ദൈവം ഭൂമിയിലേക്ക് ഒരു ഉൽക്കയെ അയച്ചു അതിന്റെ ആഘാതത്തിൽ നിന്നും മനുഷ്യരെയും കുറച്ചു ജീവികളെയും രക്ഷിച്ചു.

    മറ്റ് ജീവികൾ ഭൂമിയിൽ നിന്നും എന്നന്നേക്കുമായി മാറ്റപ്പെട്ടു.

    “മനുഷ്യ…”.

    അതി ഗംഭീര്യമുള്ള ശബ്ദം കേട്ടു അവർ ചുറ്റും നോക്കി.

    “നിനക്കെന്നെ കാണാൻ കഴിയില്ല…

    ഞാൻ നിങ്ങളെ സൃഷ്ട്ടിച്ച ദൈവമാണ്…

    നിങ്ങൾ എന്റെ മക്കൾ ആണ്…”

    വീണ്ടും ആ ശബ്ദം മുഴങ്ങി.

    “പിതാവേ…”

    ദയനിയതയോടെ ആ രൂപങ്ങൾ അലറി.

    “നിങ്ങളുടെ കഷ്ടതകൾ ഞാൻ കണ്ടു അലിവ് തോന്നിയിരിക്കുന്നു…

    ഞാൻ നിങ്ങളെ അനുഗ്രഹിക്കുന്നു ഇനി നിങ്ങള്ക്ക് കഷ്ടതകൾ ഉണ്ടാവുകയില്ല…”

    ദൈവം അവർക്കായി ഭൂമിയിൽ സ്വർഗ്ഗം നിർമ്മിച്ചു അതിനു ഏദെൻ തോട്ടമെന്നു പേര് നൽകി. മനുഷ്യരിൽ പുരുഷനെ ആദം എന്നും സ്ത്രീയെ ഈവ് എന്നും പേര് വിളിച്ചു.

    എങ്കിലും മനുഷ്യനെ പരീക്ഷിക്കാനായി ദൈവം ഏദെൻ തൊട്ടതിനു നടുവിലായി ഒരു വൃക്ഷം വച്ചു പിടിപ്പിച്ചു. ശേഷം അവരോടു കല്പ്പിച്ചു.

    “ഈ തോട്ടത്തിലെ ഏതു ഫലവും നിങ്ങൾക്ക് കഴിക്കാം എന്നാൽ മദ്യഭാഗത്തായുള്ള വൃക്ഷത്തിന്റെ ഫലം നിങ്ങളുടെ ജീവൻ ഇല്ലാതെയാക്കും…”

    “ഇല്ല പിതാവേ…

    അങ്ങയുടെ സ്നേഹത്തിനു നന്ദി…”

    ആദവും ഈവും സന്തോഷത്തോടെ ദൈവത്തിന് നന്ദി പറഞ്ഞു.

    തന്റെ സ്വരൂഭത്തിൽ ഉള്ള മനുഷ്യരോട് ദൈവത്തിന് വളരെ സ്നേഹം തോന്നി. തിരികെ സ്വർഗ്ഗത്തിൽ എത്തി ദേവിയോട് കാര്യങ്ങളൊക്കെയും വിശദീകരിച്ചു അവൾക്കും സന്തോഷം തോന്നി.

    അങ്ങനെ വർഷങ്ങൾ കഴിഞ്ഞു ആദവും ഈവും ഏദെൻ തോട്ടത്തിൽ സന്തോഷത്തോടെ ജീവിച്ചു. ദൈവത്തിനും അത് സന്തോഷം ഉളവാക്കി. മനുഷ്യരെ തന്റെ സ്വന്തം മക്കളെപ്പോലെ തന്നെ ദൈവം കണ്ടു.

    വർഷങ്ങൾ കഴിഞ്ഞപ്പോൾ ദൈവം തന്റെ മൂത്ത മക്കൾക്ക് ഇണയെ നൽകാം എന്ന തീരുമാനത്തിൽ എത്തി. അവരിൽ നിന്നും ഗ്രബ്രിയേലും മിഖായേലും ഇണയെ നിരസിച്ചു.

    ബാക്കി ഉള്ള അമനഡിയേലിനും ലൂസിഫറിനും ദൈവം ഇണയെ നൽകി.

    അമനഡിയേലിന് ലിണ്ടെയ്‌ൻ എന്ന വളരെ ആരോഗ്യവതിയായ കരുത്തുറ്റ സ്ത്രീയെ നൽകി അമനഡിയേലിനെ പോലെ തന്നെ അവളും എല്ലാവരെയും സ്നേഹിക്കുകയും അതെ സമയം തന്നെ കാര്യങ്ങളെ ഗൗരവത്തോടെ കാണുകയും ചെയ്തു.

    ലൂസിഫറിനു ദൈവം ഡാനിക എന്ന സുന്ദരിയായ ഇണയെ നൽകി അവൾ ലൂസിഫറിനെപ്പോലെ തന്നെ ദൈവത്തിന് പ്രിയപ്പെട്ടവൾ ആയിരുന്നു.

    ലൂസിഫറും ഡാനികയും തമ്മിലുള്ള പ്രണയം എല്ലാവർക്കും അത്ഭുതമായിരുന്നു ഒരു സമയംപോലും അവർ പിരിഞ്ഞു നിന്നില്ല. പലർക്കും അതിൽ അസൂയ ഉളവാക്കി.

    ലൂസിഫർ അവളെ പേര് ചുരുക്കി ഡാനി എന്ന് വിളിച്ചു. മിക്കപ്പോഴും അവരുടെയൊപ്പം കറങ്ങുകയായിരുന്നു മെയ്‌സും.

    ***

    ഒരിക്കൽ മെയ്സും ഡാനിയും സ്വർഗ്ഗത്തിലൂടെ ഒഴുകുന്ന ഒരു നദിയുയുടെ അടുത്തായിരിക്കുകയായിരുന്നു.

    “ഡാനി…”

    എവിടെ നിന്നോ അങ്ങോട്ടേക്ക് ഓടി വന്നുകൊണ്ട് ലൂസി ഡാനിയേ വിളിച്ചു.

    അവൾ പുരികംപോക്കികൊണ്ട് എന്താണ് എന്ന് ആഗ്യം കാണിച്ചു.

    “വാ…”

    അവളുടെ കയ്യിൽ പിടിച്ചുകൊണ്ടു അവൻ ഓടി.

    മെയ്സ് എന്താണ് സംഭവിച്ചതെന്നു മനസ്സിലാകുന്നതിനു മുൻപ് അവർ ഓടിയാകന്നിരുന്നു. ലൂസിയുടെ വേഗതയാക്കൊപ്പം ഡാനിക്ക് ഓടിയെത്താൻ കഴിയുന്നില്ലായിരുന്നു.

    എങ്കിലും അവൾ അവന്റെ കൈ വിടാതെ പിന്നാലെഓടി.

    സ്വർഗ്ഗത്തിലെ ജോലിക്കാരുടെയും മറ്റ് മാലാഖമാരുടെയും ഇടയിലൂടെ അവൻ അവളുടെ കയ്യിൽ പിടിച്ചുകൊണ്ടോടി.

    പലപ്പോഴും പലരെയും തൊട്ടു തൊട്ടില്ല എന്ന നിലയിൽ ഇടിച്ചിടാതെ ആയിരുന്നു അവർ ഓടിയത്.

    അവസാനം സ്വർഗ്ഗത്തിന്റെ ഒരു അറ്റത്തായുള്ള ഭീകര വനത്തിനു സമീപം അവർ എത്തി.

    അവിടേക്ക് ലൂസിഫർ ഒഴികെ മറ്റാരും പോകില്ലായിരുന്നു.

    വനത്തിന് സമീപം എത്തിയതും ഡാനി മടിച്ചുകൊണ്ട് നിന്നു അവൾക്കു ഉള്ളിൽ ഭയം ഉണ്ടായിരുന്നു.

    “വാ…”

    പകച്ചു നിന്ന അവളുടെ കയ്യിൽ പിടിച്ചുകൊണ്ടു ലൂസി അതിനുള്ളിലേക്ക് കടന്നു.

    പലതരത്തിൽ ഉള്ള വലുതും ചെറുതുമായ വൃക്ഷങ്ങൾ പടർന്നു പന്തലിച്ചു നിൽക്കുന്നു.

    അല്പദൂരം നടന്നതും ഒരു ചെറിയ മാൻകുട്ടി ലൂസിയുടെ അടുത്തേക്ക് വന്നു.

    അവൻ മെല്ലെ അതിനെ ഒന്ന് തലോടി. അപ്പോളേക്കും ഒരുപാടധികം മാൻകുട്ടികൾ അങ്ങോട്ടേക്ക് വന്നു ചിലതൊക്കെ ഡാനിയുടെ അടുത്തും പോയി അവളെ മണത്ത് നോക്കിയും മുട്ടി ഉരുമിയും നിന്നു അവളും എല്ലാം കൗതുകത്തോടെ കണ്ടു.

    അൽപനേരം കൂടി കഴിഞ്ഞു ലൂസി അവളെ വിളിച്ചു.

    “ഡാനി…

    വാ…”

    അവൾ അവനോടൊപ്പം നടന്നു അവരുടെ പിന്നാലെതന്നെ ആ മാൻകൂട്ടവും ഉണ്ടായിരുന്നു.

    അല്പം കഴിഞ്ഞപ്പോൾ ഡാനിയെപ്പിടിച്ചു നിർത്തി ചെറിയ ഒരു തുണിയുടെ കഷ്ണംകൊണ്ട് അവളുടെ കണ്ണുകളെ അവൻ മൂടി ശേഷം അവളെയും പിടിച്ചുകൊണ്ട് മെല്ലെ മെല്ലെ നടന്നു.

    അവൾ നടക്കുന്നതിനനുസരിച്ചു പലതരം പക്ഷികളുടെ അലർച്ചയും മൃഗങ്ങൾ കുറുകുന്നതും മുരളുന്നതുമെല്ലാം കൂടിക്കൂടിവന്നു. മെല്ലെ മെല്ലെ അവളുടെ ചെവിയിൽ വെള്ളം ഒഴുകുന്ന ശബ്ദം കേട്ടുതുടങ്ങി.അത് മുൻപോട്ടുള്ള ഓരോ അടിയിലും കൂടിക്കൂടി വന്നു. മെല്ലെ അവളുടെ കാലുകൾ നനവു അറിഞ്ഞുതുടങ്ങി. അവളുടെ കാൽപ്പദം ജലത്തിൽ മുങ്ങി മുങ്ങി വന്നു.

    അല്പ സമയത്തിനുള്ളിൽ അവളുടെ കൈകളിൽ നിന്നും ലൂസി കൈ വിടുവിച്ചു. പിന്നിലേക്ക് നടന്നുപോകുന്ന കാലൊച്ച അവൾ കേട്ടു.

    അവളുടെ മുഖത്തേക്ക് ചൂടുള്ള കാറ്റ് ശക്തമായി വന്നു പതിച്ചു. ഒപ്പം അല്പം ഉയർന്ന ശബ്ദത്തിലുള്ള മുരൾച്ചയും.

    അവളുടെ കണ്ണുകളുടെ മറ മെല്ലെ ഊർന്നു വീണു ആ തുണിക്കഷ്ണം പതിയെ ചൂട് കാറ്റിൽ പാറി ഒരു തൂവൽ എന്നപോലെ അല്പമകലെയായി ജലത്തിനു ഉപരിതലത്തിൽ പതിച്ചു. മെല്ലെ അതിലേക്ക് ആഴ്ന്നു പോയി.

    ആ കാറ്റ് അവളെയും മെല്ലെ കടന്നുപോയി. അവളുടെ മനോഹരമായ കണ്ണുകൾ തുറന്നു. മുൻപിൽ ഉണ്ടായിരുന്ന കാഴ്ചയിൽ ആ കണ്ണുകൾ വിടർന്നു. അല്പം പരിഭ്രാമം ഉണ്ടായിരുന്നെങ്കിലും അടുത്ത നിമിഷം ലൂസിഫർ അവളുടെ പിന്നിൽ നിന്നും അവളുടെ ഓപ്പം വന്നു നിന്നു അവളുടെ കൈകൾ ചേർത്ത് പിടിച്ചു. ലൂസിഫറിന്റെ മുഖത്ത് എപ്പോഴും ഉണ്ടാകാറുള്ള ചിരി അപ്പോളും ഉണ്ടായിരുന്നു.

    അതിൽ അവളുടെ പരിഭ്രമം മാറി ഡാനി അവന്റെ തോളിലേക്ക് ചാരി. അവരിരുവരും ഒരുമിച്ചു മുന്നിലായുള്ള ആ കാഴ്ച്ചയിലേക്ക് നോക്കി.

    ***

    “എന്നിട്ട്…?”

    നഥി ആകാംഷയോടെ ചോദിച്ചു. അവളുടെ കണ്ണുകളും അതെന്താണെന്നറിയാൻ വിടർന്നിരുന്നു.

    ലൂസിഫർ അവളുടെ കണ്ണിലെ ആ തിളക്കം നോക്കി പുഞ്ചിരിച്ചു. എന്നിട്ട് തുടർന്നു.

    “എന്നിട്ട്….”

    തുടരും…

    8 Comments

    Add a Comment
    1. ♥️♥️♥️♥️♥️♥️♥️

      1. Thanks Brother??

    2. Bhayi, super I read a lot of stories about Luci but not this version. Is it published before anywhere???

      1. Thanks??

        ഇല്ല ഇതി ഇപ്പൊ എഴുതിക്കൊണ്ടിരിക്കുന്ന story ആണ്

    Leave a Reply to AsthrA Cancel reply

    Your email address will not be published. Required fields are marked *