ലൂസിഫറിനു ദൈവം ഡാനിക എന്ന സുന്ദരിയായ ഇണയെ നൽകി അവൾ ലൂസിഫറിനെപ്പോലെ തന്നെ ദൈവത്തിന് പ്രിയപ്പെട്ടവൾ ആയിരുന്നു.
ലൂസിഫറും ഡാനികയും തമ്മിലുള്ള പ്രണയം എല്ലാവർക്കും അത്ഭുതമായിരുന്നു ഒരു സമയംപോലും അവർ പിരിഞ്ഞു നിന്നില്ല. പലർക്കും അതിൽ അസൂയ ഉളവാക്കി.
ലൂസിഫർ അവളെ പേര് ചുരുക്കി ഡാനി എന്ന് വിളിച്ചു. മിക്കപ്പോഴും അവരുടെയൊപ്പം കറങ്ങുകയായിരുന്നു മെയ്‌സും.
***
ഒരിക്കൽ മെയ്സും ഡാനിയും സ്വർഗ്ഗത്തിലൂടെ ഒഴുകുന്ന ഒരു നദിയുയുടെ അടുത്തായിരിക്കുകയായിരുന്നു.
“ഡാനി…”
എവിടെ നിന്നോ അങ്ങോട്ടേക്ക് ഓടി വന്നുകൊണ്ട് ലൂസി ഡാനിയേ വിളിച്ചു.
അവൾ പുരികംപോക്കികൊണ്ട് എന്താണ് എന്ന് ആഗ്യം കാണിച്ചു.
“വാ…”
അവളുടെ കയ്യിൽ പിടിച്ചുകൊണ്ടു അവൻ ഓടി.
മെയ്സ് എന്താണ് സംഭവിച്ചതെന്നു മനസ്സിലാകുന്നതിനു മുൻപ് അവർ ഓടിയാകന്നിരുന്നു. ലൂസിയുടെ വേഗതയാക്കൊപ്പം ഡാനിക്ക് ഓടിയെത്താൻ കഴിയുന്നില്ലായിരുന്നു.
എങ്കിലും അവൾ അവന്റെ കൈ വിടാതെ പിന്നാലെഓടി.
സ്വർഗ്ഗത്തിലെ ജോലിക്കാരുടെയും മറ്റ് മാലാഖമാരുടെയും ഇടയിലൂടെ അവൻ അവളുടെ കയ്യിൽ പിടിച്ചുകൊണ്ടോടി.
പലപ്പോഴും പലരെയും തൊട്ടു തൊട്ടില്ല എന്ന നിലയിൽ ഇടിച്ചിടാതെ ആയിരുന്നു അവർ ഓടിയത്.
അവസാനം സ്വർഗ്ഗത്തിന്റെ ഒരു അറ്റത്തായുള്ള ഭീകര വനത്തിനു സമീപം അവർ എത്തി.
അവിടേക്ക് ലൂസിഫർ ഒഴികെ മറ്റാരും പോകില്ലായിരുന്നു.
വനത്തിന് സമീപം എത്തിയതും ഡാനി മടിച്ചുകൊണ്ട് നിന്നു അവൾക്കു ഉള്ളിൽ ഭയം ഉണ്ടായിരുന്നു.
“വാ…”
പകച്ചു നിന്ന അവളുടെ കയ്യിൽ പിടിച്ചുകൊണ്ടു ലൂസി അതിനുള്ളിലേക്ക് കടന്നു.
പലതരത്തിൽ ഉള്ള വലുതും ചെറുതുമായ വൃക്ഷങ്ങൾ പടർന്നു പന്തലിച്ചു നിൽക്കുന്നു.
അല്പദൂരം നടന്നതും ഒരു ചെറിയ മാൻകുട്ടി ലൂസിയുടെ അടുത്തേക്ക് വന്നു.
അവൻ മെല്ലെ അതിനെ ഒന്ന് തലോടി. അപ്പോളേക്കും ഒരുപാടധികം മാൻകുട്ടികൾ അങ്ങോട്ടേക്ക് വന്നു ചിലതൊക്കെ ഡാനിയുടെ അടുത്തും പോയി അവളെ മണത്ത് നോക്കിയും മുട്ടി ഉരുമിയും നിന്നു അവളും എല്ലാം കൗതുകത്തോടെ കണ്ടു.
അൽപനേരം കൂടി കഴിഞ്ഞു ലൂസി അവളെ വിളിച്ചു.
“ഡാനി…
വാ…”
അവൾ അവനോടൊപ്പം നടന്നു അവരുടെ പിന്നാലെതന്നെ ആ മാൻകൂട്ടവും ഉണ്ടായിരുന്നു.
അല്പം കഴിഞ്ഞപ്പോൾ ഡാനിയെപ്പിടിച്ചു നിർത്തി ചെറിയ ഒരു തുണിയുടെ കഷ്ണംകൊണ്ട് അവളുടെ കണ്ണുകളെ അവൻ മൂടി ശേഷം അവളെയും പിടിച്ചുകൊണ്ട് മെല്ലെ മെല്ലെ നടന്നു.
അവൾ നടക്കുന്നതിനനുസരിച്ചു പലതരം പക്ഷികളുടെ അലർച്ചയും മൃഗങ്ങൾ കുറുകുന്നതും മുരളുന്നതുമെല്ലാം കൂടിക്കൂടിവന്നു. മെല്ലെ മെല്ലെ അവളുടെ ചെവിയിൽ വെള്ളം ഒഴുകുന്ന ശബ്ദം കേട്ടുതുടങ്ങി.അത് മുൻപോട്ടുള്ള ഓരോ അടിയിലും കൂടിക്കൂടി വന്നു. മെല്ലെ അവളുടെ കാലുകൾ നനവു അറിഞ്ഞുതുടങ്ങി. അവളുടെ കാൽപ്പദം ജലത്തിൽ മുങ്ങി മുങ്ങി വന്നു.
?
??
♥️♥️♥️♥️♥️♥️♥️
??
waiting…….
Thanks Brother??
Bhayi, super I read a lot of stories about Luci but not this version. Is it published before anywhere???
Thanks??
ഇല്ല ഇതി ഇപ്പൊ എഴുതിക്കൊണ്ടിരിക്കുന്ന story ആണ്