Lucifer : The Fallen Angel [ 7 ] 184

  • Previous Part:
  • Lucifer : The Fallen Angel [ 6 ]

    പണ്ട് പ്രപഞ്ചം ഉണ്ടാവുന്നതിനും ഒരുപാട് മുൻപ് ശൂന്യത മാത്രമായിരുന്നു.

    ആ ശൂന്യതയിൽ ഒറ്റക്കായിരുന്നു ദേവി.

    അവൾ വളരെ ചെറിയ ഒരു കുട്ടി മാത്രമായിരുന്നു.

    ആ ശൂന്യതയിൽ ഒരു വാൽ നക്ഷത്രത്തെപോലെ അവൾ അവളുടെ ബാല്യം മുഴുവൻ അലഞ്ഞു തീർത്തു. അവളിൽ ഏകാന്തത വളരെ നിരാശ വരുത്തിയിരുന്നു.

    ആ ശൂന്യതയിൽ അവൾ എപ്പോഴും ഒരു കൂട്ടിനായി അന്വേഷിച്ചുകൊണ്ടിരുന്നു.

    കാലം കടന്നുപോയ്ക്കൊണ്ടിരിക്കെ അവൾക്ക് ഏകാന്തതയാണ് തന്റെ കൂട്ടെന്ന് മനസ്സിലായി അതിനായി അവളുടെ മനസ്സിനെ പാകപ്പെടുത്തി.

    മനസ്സിലെ സങ്കടം ഒതുക്കി അവിടെ ജീവിച്ചു.

    അങ്ങനെയിരിക്കെ ഒരിക്കൽ അവൾ ശൂന്യതയിലൂടെ വളരെ വേഗത്തിൽ പാഞ്ഞു നടക്കുകയായിരുന്നു. എന്നാൽ പെട്ടന്ന് എവിടെ നിന്നോ അവളെപ്പോലെ ഒരു പ്രകാശം അവളുടെ നേരെ വേഗതയിൽ വന്നു അവർ ഇരുവരും വളരെ ശക്തമായി കൂട്ടിയിടിച്ചു.

    ഇടിയേറ്റ ദേവി അല്പം ദൂരേക്ക് തെറിച്ചു വീണു. അവൾ മെല്ലെ തല തിരുമിക്കൊണ്ട് എഴുന്നേറ്റു. ദേഷ്യത്തോടെ തന്നെ ഇടിച്ച പ്രകാശത്തിന്റെ സ്ഥാനത്തേക്ക് നോക്കി.

    അവിടെ തന്നെപ്പോലെയുള്ള ഒരു രൂപം കണ്ടു അവൾ അത്ഭുതപ്പെട്ടു ആ ശൂന്യതയിൽ അവൾ താൻ അല്ലാതെ വേറെ ഒരു വസ്തുവിനെ ആദ്യമായി ആയിരുന്നു കണ്ടത്. അവൾ അവന്റെ അടുത്തേക്ക് ചെന്നു.

    അവനും വളരെ ആശ്ചര്യത്തോടെ അവളെ നോക്കി. അവന്റെയും അവസ്ഥ അത് തന്നെ ആയിരുന്നിരിക്കാം.

    അവൾ ചെന്ന് മെല്ലെ അവന്റെ കവിളിലും ചെവിയിലുമൊക്കെ പിടിച്ചു വലിച്ചു നോക്കി. തന്നെപ്പോലെ തന്നെയുള്ള രൂപം അവൾക്ക് അത്ഭുതം തോന്നി. വീണു കിടന്നിരുന്ന അവന് കൈ നൽകി എഴുന്നേൽപ്പിച്ചു.

    ഇരുവരും പരിചയപ്പെട്ടു ദൈവവും ദേവിയും…!

    അന്ന് മുതൽ അവർ ഒരുമിച്ചായിരുന്നു. അവരുടെ കൂട്ടിയിടിയിൽ നിന്നും പ്രപഞ്ചം ഉത്ഭവിച്ചു അതിന്റെ വളർച്ച ആരംഭിച്ചു.

    വളർന്നുകൊണ്ടിരിക്കുന്ന പ്രഞ്ചത്തിലും ശൂന്യതയിലുമായി അവർ കളിച്ചു ചിരിച്ചു കഥപറഞ്ഞും ജീവിച്ചു. ഇരുവരും തങ്ങൾക്ക് ഉണ്ടായിരുന്ന ഏകാന്തതയെ കുറിച്ച് തന്നെ മറന്നു.

    അങ്ങനെ യുഗങ്ങൾക്കൊണ്ട് അവർ വളർന്നു യൗവ്വനത്തിലേക്കെത്തി. അപ്പോളേക്കും അവരിരുവരും തമ്മിൽ പ്രേമത്തിലായിരുന്നു. ദൈവം അവർക്കു രണ്ടുപേർക്കും ജീവിക്കാൻ സ്വർഗ്ഗം ഉണ്ടാക്കി. അവിടെ സന്തോഷമായി ജീവിച്ചു വന്നു.

    അപ്പോളേക്കും പ്രപഞ്ചവും ഭീകരമായ രീതിയിൽ വളർന്നിരുന്നു.

    അങ്ങനെ കുറെ കാലങ്ങൾക്ക് ശേഷം അവർക്ക് മക്കളുണ്ടായി

    ആദ്യം ജനിച്ചത് ഗബ്രിയേലായിരുന്നു അവൻ വളരെ കരുത്തനായിരുന്നു എപ്പോളും ഗൗരവത്തോടെ തന്നെ ആയിരുന്നു അവന്റെ മുഖം ഉണ്ടാവാറുള്ളത്…

    8 Comments

    1. ♥️♥️♥️♥️♥️♥️♥️

      1. Thanks Brother??

    2. Bhayi, super I read a lot of stories about Luci but not this version. Is it published before anywhere???

      1. Thanks??

        ഇല്ല ഇതി ഇപ്പൊ എഴുതിക്കൊണ്ടിരിക്കുന്ന story ആണ്

    Comments are closed.