Lucifer : The Fallen Angel [ 6 ] 188

ശേഷം തിരികെ റൂമിലേക്ക് തന്നെ പോയി.

***

“എന്താ ആദം…”

അയ്യാൾ റൂമിലേക്ക് കയറിയപ്പോൾ തന്നെ നന്ദിനി ചോദിച്ചു.

“നന്ദു അത്…”

“ആദം… എനിക്ക് സത്യം എന്താണെന്ന് അറിയണം… എന്തിനാ എന്റെ അടുത്ത് നിന്നും മറച്ചു വയ്ക്കുന്നത്…?”

ആദം പറയാൻ ഒരുങ്ങിയത് തടഞ്ഞുകൊണ്ട് നന്ദിനി പറഞ്ഞു.

ആദം ഒരു ദീർഘശ്വാസം എടുത്തു വിട്ടു. അയ്യാൾ ഒരിക്കൽ കൂടി ആലോചിച്ചു നന്ദിനിയോട് അത് പറയണോ എന്ന്.

എന്നാൽ അയാൾക്ക് അത് പറയുക എന്നത് മാത്രം ആയിരുന്നു ആകെയുള്ള ഓപ്ഷൻ. അവസാനം അയ്യാൾ തന്റെ മനസ്സ് തുറക്കാൻ തീരുമാനിച്ചു.

“നന്ദു…

നീ ഞാൻ പറയുന്നത് മുഴുവൻ കേൾക്കണം… നിനക്കെന്നോട് ദേഷ്യം തോന്നിയേക്കാം പക്ഷെ ഇപ്പോൾ അതിനുള്ള സമയം അല്ല…”

“നീ കാര്യം എന്താണെന്ന് പറ…

മനുഷ്യനെ ഇങ്ങനെ ടെൻഷൻ അടിപ്പിക്കല്ലേ…”

നന്ദിനിയും അവന്റെ സംസാരവും ഭാവവും കണ്ടു വളരെ പിരിമുറുക്കത്തിൽ ആയിരുന്നു.

“നന്ദു…

നമ്മുടെ കല്യാണം കഴിഞ്ഞു നഥി ജനിക്കുന്നതിനു വളരെ കുറച്ചുനാൾ മുൻപ് നീ ഗർഭിണി ആയിരിക്കുന്ന സമയമാണ് എല്ലാത്തിന്റെയും തുടക്കം…

ഞാൻ ബിസ്സിനെസ്സ് തുടങ്ങി ആദ്യമൊക്കെ നല്ല രീതിയിൽ പോയെങ്കിലും പിന്നീട് പല തരത്തിൽ ഉള്ള കാരണങ്ങൾ കൊണ്ട്. മെല്ലെ മെല്ലെ കമ്പനി ലാഭത്തിൽ നിന്നും നഷ്ടത്തിലേക്ക് എത്തി…

എനിക്ക് എന്താണ് ചെയ്യേണ്ടത് എന്നറിയില്ലായിരുന്നു. നിന്റെ അവസ്ഥ അതായിരുന്നതുകൊണ്ട് തന്നെ ഞാൻ നിന്നെ അറിയിക്കേണ്ട എന്ന് തീരുമാനിച്ചിരുന്നത്…”

അയ്യാൾ ഒന്ന് നിർത്തി. നന്ദിനിയും ഈ സംഭവങ്ങൾ ഒന്നും അറിയാത്തതിനാൽ തന്നെ വല്ലാത്ത ഒരു അവസ്ഥയിൽ അതെല്ലാം കേട്ടുകൊണ്ടിരുന്നു.

അയ്യാൾ തുടർന്ന്.

“അങ്ങനെ ഇരിക്കെയാണ് എനിക്കൊരു ഓഫർ വരുന്നത്. ഒരു ഓർഗനൈസേഷന്റെ ഭാഗത്തു നിന്നായിരുന്നു അത്…

എന്റെ കടം മുഴുവൻ വീട്ടും കമ്പനിക്ക് വലിയ രീതിയിൽ ഉള്ള ഇൻവെസ്റ്റിമെന്റും നടത്തും, പക്ഷെ ഞാൻ ആ ഓർഗനൈസേഷനിൽ അംഗമാകണം…

എന്റെ മുന്നിൽ ഉണ്ടായിരുന്ന ഒരേയൊരു വഴി ആയിരുന്നു അത് അതുകൊണ്ട് ഞാൻ അത് തിരഞ്ഞെടുത്തു…

അങ്ങനെ ഞാൻ അവരുടെ മെമ്പർ ആയി മാറി.

ഏകദേശം അറുപതോളം ആളുകൾ ഉണ്ടായിരുന്ന ഒരു ഓർഗനൈസേഷൻ ആദ്യമൊക്കെ എനിക്ക് പ്രശ്നം ഒന്നും തോന്നിയില്ല…

പിന്നീട് നമ്മുടെ കമ്പനിയുടെ മറവിൽ പല തരത്തിൽ ഉള്ള ബസ്സിനെസ്സും നടത്തേണ്ടി വന്നു. കൂട്ടുനിന്നില്ലെങ്കിൽ നീയും നഥിയും ജീവനോടെ ഉണ്ടാവില്ല എന്നായിരുന്നു മറുപടി…

അപ്പോളാണ് ഞാൻ എത്ര വലിയ ഒരു ഊരക്കുടുക്കിൽ ആണ് വന്നു ചാടിയതെന്നു മനസ്സിലായത്…

പിന്നീട് കമ്പനി നല്ല രീതിയിൽ തന്നെ വളർന്നു നമ്മുടെ സുരക്ഷയ്ക്കും കമ്പനിയുടെ വളർച്ചയ്ക്കും വേണ്ടി ഞാൻ അവരുടെ പ്രവർത്തികൾ എല്ലാം കണ്ടില്ലെന്നു വച്ചു…

4 Comments

  1. Adipoli.. please continue

    1. Thanks Brother??

  2. ❤❤❤❤❤❤❤

Comments are closed.