Lucifer : The Fallen Angel [ 3 ] 188

  • Previous Part:
  • Lucifer : The Fallen Angel [ 2 ]

    അവൾ അവന്റെ കണ്ണുകളിൽ തന്നെ നോക്കിയിരുന്നു.

    “ഹലോ…”

    അവളുടെ മുഖത്തിന്‌ മുന്നിലൂടെ അവൻ കൈകൾ മെല്ലെ വീശി.

    അപ്പോളാണ് അവൾ സ്വബോധത്തിലേക്ക് വന്നത്. മെല്ല ഒന്ന് തല കുടഞ്ഞുകൊണ്ട് അവൾ കവിളിൽ കൂടി ഒഴുകിയിരുന്ന കണ്ണുനീർ തുടച്ചു.

    “താൻ ഒക്കെയല്ലേ…?”

    അവൻ വീണ്ടും ചോദിച്ചു.

    “യെസ് ഒക്കെ…”

    മുഴുവൻ പറയാൻ കഴിയുന്നതിന് മുൻപ് അവളുടെ കണ്ണുകൾ വീണ്ടും അവന്റെ കണ്ണിൽ ഉടക്കി.

    പണ്ടെങ്ങോ കണ്ടു പരിചയിച്ച അതെ കണ്ണുകൾ ആണ് അത് എന്ന് അവൾക്ക് തോന്നി.

    അവൻ മെല്ലെ ചിരിച്ചുകൊണ്ട് അവളുടെ തോളത്തു തട്ടി.

    “ഞാൻ ചോദിച്ചത് കേട്ടില്ലേ..?

    താൻ ഓക്കെയല്ലേ?”

    “അതെ അതെ ഒക്കെയാണ്…

    ഞാൻ ഇങ്ങനെ ഒരു ബുക്ക്‌ വായിച്ച്…”

    അവൾ കയ്യിലിരുന്ന ബുക്ക്‌ കാട്ടിക്കൊണ്ട് പറഞ്ഞു.

    “ഓ ഇൻവെസ്റ്റിഗെഷൻ സീരീസ് ആണല്ലോ…”

    അവൻ അവളുടെ കയ്യിലായുള്ള ബുക്കിലേക്ക് നോക്കിക്കോണ്ട് ചോദിച്ചു.

    “അതെ… വായിച്ചിട്ടുണ്ടോ…”

    അവൾ അത്ഭുതത്തോടെ ചോദിച്ചു.

    “യെസ്… ഇന്നലെ കംപ്ലീറ്റ് ചെയ്തു…”

    അവളുടെ അത്ഭുതത്തിന് കാരണം ഇൻവെസ്റ്റിഗെഷൻ സീരീസ് അത്ര ഫേമസ് അല്ല എന്നത് തന്നെ ആയിരുന്നു.

    പിന്നീട് പരസ്പരം അവർ ഒന്നും തന്നെ സംസാരിച്ചിരുന്നില്ല.

    എങ്കിലും ഇടയ്ക്കിടയ്ക്ക് അവൾ അയ്യാളുടെ കണ്ണുകളിലേക്ക് ഇടംകണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു.

    അവനും അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇത് പല പ്രാവശ്യം ആവർത്തിച്ചപ്പോൾ അവൻ അവൾക്കു നേരെ തിരിഞ്ഞിരുന്നു.

    “ഹലോ…

    ഐ ആം ലൂസിഫർ…”

    അവളുടെ നേരെ കൈ നീട്ടിക്കൊണ്ട് അവൻ പറഞ്ഞു.

    ഒരു നിമിഷം ഒന്ന് ചിന്തിച്ചെങ്കിലും അവളും അവനു കൈ കൊടുത്തുകൊണ്ട് സ്വയം പരിചയപ്പെടുത്തി.

    “ഐ ആം നഥേല ആദം…”

    അത് പറഞ്ഞു കഴിഞ്ഞപ്പോൾ ആണ് അവൾ അവൻ പറഞ്ഞ പേര് ഓർത്തത്‌.

    “ലൂസിഫർ…

    ചെകുത്താന്റെ പേരാണല്ലോ…”

    അവൾ ഒരു തമാശയെന്നവണ്ണം ചോദിച്ചു.

    “യെസ്…

    ഐ ആം തെ ഫാളെൻ എയ്ഞ്ചൽ…
    ലൂസിഫർ മോർണിംഗ്സ്റ്റാർ…”

    ലൂസി ചിരിച്ചുകൊണ്ട് പറഞ്ഞു.

    “ഇപ്പോൾ എന്താ ഭൂമിയിലേക്ക് എത്താൻ കാരണം…”

    അവൾ ചിരിച്ചുകൊണ്ട് തന്നെ ചോദിച്ചു.

    എന്നാൽ ആ ചോദ്യത്തിൽ അവന്റെ ചിരിക്കുന്ന മുഖം മാറിയിരുന്നു.മെല്ലെ അതിലെ വികാരം ദുഃഖം ആയിമാറി.

    “ഏയ്യ്… ഞാൻ വെറുതെ ചോദിച്ചതാ… സോറി…”

    അവൾ പെട്ടന്ന് എന്തോ തെറ്റ് ചെയ്തതുപോലെ അവനോടു ക്ഷമ പറഞ്ഞു.

    “ഏയ്യ്…

    ഞാൻ വളരെ അടുപ്പമുള്ള ഒരാളെ തേടി വന്നതാണ്…”

    അവളുടെ മുഖത്ത് നിന്ന് നോട്ടം മാറ്റിക്കൊണ്ട് അവൻ പറഞ്ഞു.

    “ഹേയ്… ആം റിയലി സോറി…”

    അവന്റെ തോളിലേക്ക് കൈ വെച്ചുകൊണ്ട് അവൾ ആശ്വസിപ്പിച്ചു.

    “ഇറ്റ്സ് ഒക്കെ…”

    എന്തോ അവൾക്കും വല്ലാതെ വിഷമം തോന്നിയിരുന്നു.

    കുറച്ചു നേരം അവൾ ഒന്നും മിണ്ടിയില്ല അവനും വിൻഡോയിലൂടെ വെളിയിലേക്ക് നോക്കിയിരിക്കുവായിരുന്നു.

    “ഹേയ് മാൻ…”

    അല്പനേരത്തിനു ശേഷം അവൾ അവനെ വിളിച്ചു.

    അവൻ അവളെ ഒന്ന് നോക്കുക മാത്രം ചെയ്തു.

    “ഈ ലൂസിഫർ എന്ന് വിളിക്കുന്നത്‌ വളരെ ലോങ്ങ്‌ ആണ്…

    അതുകൊണ്ട് ഞാൻ ലൂസി എന്ന് വിളിക്കാം പോരെ…”

    അവൾ ചോദിച്ചു.

    “ഓക്കേ…??”

    അവൻ മറുപിടി ഒന്നും ഇല്ലാത്തതുകൊണ്ട് അവൾ വീണ്ടും ചോദിച്ചു.

    “ഒക്കെ…”

    അവൻ മറുപടി കൊടുത്തു.

    “ഒക്കെ ലൂസി…

    ഞാൻ നഥേല…

    നഥി എന്ന് വിളിച്ചോ…”

    അവൾ ഒരിക്കൽ കൂടി തന്നെ പരിചയപ്പെടുത്തി.

    “നഥി അല്ലെ…”

    “യെസ്… നഥി അങ്ങനെ ആണ് എല്ലാരും എന്നെ വിളിക്കുന്നതു…

    അതൊക്കെ പോട്ടെ ലൂസി ന്യൂയോർക്കിൽ എന്താ പരുപാടി…?”

    അവൾ ചോദിച്ചു.

    “ചെറിയ ബിസ്സിനെസ്സ് ആവശ്യങ്ങളുമായി കുറച്ചു നാൾ ന്യൂയോർക്കിൽ ഉണ്ടാകും. പിന്നെ…”

    ലൂസി ഒന്ന് നിർത്തി.

    “…മുൻപേ പറഞ്ഞില്ലേ ആ ആളെയും ഒന്ന് അന്നെഷിക്കണം…”

    അത് പറഞ്ഞപ്പോൾ വല്ലാത്ത ഒരു മുഖ ഭാവത്തോടെ അവൻ അവളെ ഒന്ന് നോക്കി.

    പക്ഷെ അവൾ അത് ശ്രദ്ധിച്ചിരുന്നില്ല വീണ്ടും അവൾ അവനു മുഖത്തേക്ക് നോക്കിയപ്പോളേക്കും അവൻ മുഖഭാവം മാറ്റിയിരുന്നു.

    “ഞാൻ ഇപ്പൊ ബിസ്സിനെസ്സ് സ്റ്റഡീസ് കംപ്ലീറ്റ് ആക്കി…

    ഇനി കുറച്ചു നാൾ ഇങ്ങനെ കറങ്ങി നടക്കണം….”

    അവൾ അവനോടു പറഞ്ഞു.

    “ഓ കൊള്ളാല്ലോ… ഉത്തരവാദിത്തം ഒന്നുമില്ലാതെ കറങ്ങി നടക്കൽ…”

    അവൻ അവളെ ഒന്ന് ആക്കിക്കൊണ്ട് പറഞ്ഞു.

    “ഏയ്യ് അങ്ങനെ അല്ല കുറച്ചു ആഗ്രഹങ്ങൾ ഒക്കെ ഉണ്ട് ചില സ്ഥാലങ്ങളിലൊക്കെ പോകണം. അതൊക്കെ കഴിഞ്ഞു ഫാദറിന്റെ ബിസ്സിനെസ്സ് ഏറ്റെടുക്കേണ്ടി വരും അതു കഴിഞ്ഞാൽ പിന്നെ ഇങ്ങനെ ഫ്രീ ആയി നടക്കാൻ ഒക്കില്ല…”

    അവളുടെ സ്വാതന്ത്ര്യം ഉടനെ തന്നെ അവസാനിക്കും എന്ന വിഷമം ആ വാക്കുകളിൽ എവിടെയോ ഉണ്ടായിരുന്നു.

    “ഓ നഥിയുടെ ഫാമിലിയൊക്കെ…”

    ലൂസി ചോദിച്ചു.

    “ഫാദർ ആദം പീറ്റർ…
    മമ്മി നന്ദിനി ആദം…”

    “ആദം പീറ്ററിന്റെ മകൾ ആണോ താൻ…”

    ലൂസിഫർ അതിശയം അഭിനയിച്ചുകൊണ്ട് ചോദിച്ചു.

    “അറിയുമോ…”

    അവളും ഒരു മറുചോദ്യം ചോദിച്ചു.

    “അറിയുമോ എന്നോ…?

    ഫേമസ് ബിസിനസ്‌ മാൻ അല്ലെ…”

    അത് കേട്ടപ്പോൾ അവൾക്കു കുറച്ചു അഹങ്കാരം തോന്നി.

    “ലൂസിയുടെ ഫാമിലി…?”

    അവൾ ചോദിച്ചു.

    “അറിയില്ലേ…

    ഫാദർ ഗോഡ്
    മദർ ഗോഡസ്…”

    ആ ഉത്തരം കേട്ടതും അവൾ ഒന്ന് ചിരിച്ചു.

    “സീരിയസ്‌ലി…”

    അതുകണ്ടതും ലൂസി പറഞ്ഞു.

    “ഹ്മ്മ്‌… ഒക്കെ ഒക്കെ…”

    അവൾ ചിരിച്ചുകൊണ്ട് തെന്നെ പറഞ്ഞു.

    പലതരം വട്ടന്മാരെ കണ്ടിട്ടുണ്ട്…
    ആദ്യമായി ആണ് ചെകുത്താൻ ആണെന്ന് വാധിക്കുന്ന വട്ടനെ കാണുന്നത്.

    അവൾ മനസ്സിൽ വെറുതെ ഓർത്തു.

    “താൻ എന്താ ഇപ്പൊ ചിന്തിച്ചത് എന്ന് ഞാൻ പറയട്ടെ..?”

    അവൻ ചോദിച്ചു.

    “ഹ്മ്മ്‌… പറയു…”

    അവൾ ചിരിച്ചുകൊണ്ട് തന്നെ പറഞ്ഞു.

    “പലതരം വട്ടന്മാരെ കണ്ടിട്ടുണ്ട്…
    ആദ്യമായി ആണ് ചെകുത്താൻ ആണെന്ന് വാധിക്കുന്ന വട്ടനെ കാണുന്നത്.

    എന്നല്ലേ…?”

    അവൻ ചോദിച്ചു.

    അത് കേട്ടതും അവൾ ഒന്ന് ഞെട്ടി.

    അവൾ ചിന്തിച്ച അതെ വാക്കുകൾ തന്നെ ആയിരുന്നു അവളോട് അവൻ പറഞ്ഞത്.

    “സോ… നിങ്ങൾ ശെരിക്കുമുള്ള ലൂസിഫർ ആണെന്നാണോ പറയുന്നേ…?”

    അവൾ ഞെട്ടലോടെ ചോദിച്ചു.

    “യെസ്…

    അതല്ലേ ഞാനാദ്യമേ പറഞ്ഞത്..?”

    “ഓഹോ എങ്കിൽ ഞാൻ ഇനി ചിന്തിക്കാൻ പോണത് എന്താണെന്ന് പറ…”

    അവൾ ഒരു ചലഞ്ച് എന്നോണം ആയിരുന്നു അത് പറഞ്ഞത്.

    “യെസ് പറയാം…”

    അവൻ മറുപടി കൊടുത്തു.

    അവൾ മനസ്സിൽ ചിന്തിച്ചുകൊണ്ട് അവനോടു പറഞ്ഞു

    “ഹാ ഇനി പറ…”

    “ഞാൻ ഒന്നും വിചാരിക്കാതെ ഇരുന്നാൽ എന്ത് പറയും എന്നല്ലേ…”

    അവൻ ചിരിച്ചുകൊണ്ട് തന്നെ പറഞ്ഞു.

    അത് അവളെ വീണ്ടും ഞെട്ടിച്ചു.

    “സോ… യു ആർ ലൂസിഫർ…

    ഐ മീൻ ദി എയ്ഞ്ചൽ ഫെൽ ഫ്രം ഹെവൻ…”

    വിശ്വസിക്കാൻ പറ്റാത്തതുപോലെ അവൾ ചോദിച്ചു.

    “യെസ്…”

    ചിരിച്ചുകൊണ്ട് തന്നെ അവൻ പറഞ്ഞു.

    അവൻ പറഞ്ഞത് പൂർണ്ണമായും വിശ്വസിച്ചില്ലെങ്കിലും അവനെന്തൊക്കെയോ പ്രെത്യകതകൾ ഉണ്ടെന്നു അവൾക്കു മനസ്സിലായി.

    അവൾ ചിന്തിച്ചത് മനസ്സിലാക്കിയെന്നപോലെ അവൾ ചിരിച്ചു.

    “അതെ അപ്പൊ ഈ ബുക്ക്‌ ഒക്കെ എങ്ങനെയാ പരിചയം…”

    അവൾ അടുത്ത ചോദ്യം ചോദിച്ചു.

    “കോടിക്കണക്കിനു വർഷങ്ങൾ ആയില്ലേ ജീവിക്കാൻ തുടങ്ങിയിട്ട്…

    മോസ്റ്റ്‌ ഓഫ് ദി ബുക്ക്സും വായിച്ചു തീർത്തിട്ടുണ്ട്…

    പിന്നെ നരകത്തിൽ വലിയ ജോലി ഒന്നുമില്ല. അതേപോലെ അവിടെ സമയം വളരെ പതുക്കെയും ആണ് പോകുന്നെ…”

    വളരെ സാധാരണ എന്നപോലെ ലൂസി പറഞ്ഞു.

    അവൾക്ക് എന്താണ് പറയേണ്ടത് എന്ന് അറിയില്ലാരുന്നു.

    അവൻ പറയുന്നത് സത്യമാണോ അതോ വെറുതെ പറയുന്നതാണോ എന്ന് മനസ്സിലാക്കാൻ അവൾക്ക് പറ്റുന്നില്ലായിരുന്നു.

    അവർ വീണ്ടും കുറെയധികം കാര്യങ്ങൾ സംസാരിച്ചു.

    ഫ്ലൈറ്റ് ലാൻഡ് ചെയ്യാറായ അറിയിപ്പ് വന്നപ്പോൾ ആണ് മൂന്ന് മണിക്കൂർ കഴിഞ്ഞത് പോലും അവൾ അറിഞ്ഞത് വല്ലാത്ത ഒരു അടുപ്പം അവനോടു അവൾക്കു അപ്പോളേക്കും ഉടലെടുത്തിരുന്നു.

    ഫ്ലൈറ്റ് ഇറങ്ങി എയർപോർട്ടിനു വെളിയിൽ വരെ അവർ ഒരുമിച്ചായിരുന്നു പോയത് വെളിയിലെത്തിയതും കുറച്ചു അപ്പുറമായി നഥിക്ക് പോകാനായുള്ള കാർ കിടപ്പുണ്ടായിരുന്നു.

    “ഓക്കെ… ലൂസി…

    ഫ്ലൈറ്റിലിരുന്ന് ഉറങ്ങാതെ വഴി ഇല്ല എന്ന് വിചാരിച്ചിരിക്കുവാരുന്നു ഞാൻ.

    അപ്പൊഴ തന്നെ കണ്ടത് എന്തായാലും ഇതൊരു നല്ല യാത്ര ആയിരുന്നു. താങ്ക്സ് ഫോർ ദി കമ്പനി…”

    അവൾ ചിരിച്ചുകൊണ്ട് അവനെ ഒന്ന് കെട്ടിപ്പിടിച്ചു ശേഷം ലഗ്ഗെജ് എല്ലാം എടുത്തു തിരികെ നടക്കാൻ തുടങ്ങി. പെട്ടന്ന് അവൾ എന്തോ ഓർത്തെടുത്തതുപോലെ തിരിഞ്ഞു.

    “ലൂസി… തന്നെ കോൺടാക്ട് ചെയ്യാൻ…”

    തിരിഞ്ഞുകൊണ്ട് അവൾ ചോദിക്കാൻ തുടങ്ങിയതും കാണുന്നത് ഒരു കാർഡ് അവളുടെ നേരെ നീട്ടി നിൽക്കുന്ന ലൂസിയെ ആണ്.

    “ഐ നോ ഇറ്റ്…”

    ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു അവൾ അതും മേടിച്ചു വണ്ടിയിലേക്ക് ചെന്ന് കയറിയിരുന്നു.

    അത് മെല്ലെ മുന്നിലേക്ക്‌ നീങ്ങി വിൻഡോ തുറന്നുകൊണ്ട് അവൾ അവനെ കൈ കാണിച്ചു.

    “ആരാ അത്…”

    വണ്ടി ഓടിച്ചിരുന്ന യുവാവ് അവളോടായി ചോദിച്ചു.

    “ഹി ഈസ്‌ ദി ഡെവിൾ ഹെൻറി…”

    അവൾ യുവാവിനോടായി പറഞ്ഞു.

    ലൂസിഫർ അവൾ പോകുന്നതും നോക്കി ചെറിയ ഒരു പുഞ്ചിരിയോടെ നിന്നു.

    അവളും അവനെ കാണാവുന്ന അത്ര ദൂരം നോക്കിയിരുന്നു. അവനടുത്തേക്ക് മുഴുവൻ കറുത്ത നിറത്തിലുള്ള വസ്ത്രം ധരിച്ച ഒരു സ്ത്രീ നടന്നു വരുന്നത് അവൾ കണ്ടു. അപ്പോളേക്കും അവനെന്ന കാഴ്ച അവളിൽ നിന്നകന്നിരുന്നു.

    അത് മെസക്കീൻ ആയിരുന്നു.

    “ഹേയ് ലൂസി…

    എന്ത് പറയുന്നു നിന്റെ പെണ്ണ്. വർഷങ്ങൾ കഴിഞ്ഞു കാണുവല്ലേ…”

    ചെറിയ ഒരു കളിയാക്കലോടെ അവൾ ചോദിച്ചു.

    അവൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.

    “അപ്പോൾ ശെരി…

    ഞാൻ തിരിച്ചു പോവാ…

    ഇനിയിപ്പോ നീ ഇവിടെ ഉണ്ടല്ലോ…”

    അവൾ യാത്ര പറച്ചിൽ എന്നപോലെ പറഞ്ഞു.

    “നീ എവിടെ പോണ്…

    ഉടനെ പോകണ്ട തല്ക്കാലം എന്റെ കൂടെ നിൽക്കു…”

    ലൂസിഫർ പറഞ്ഞു.

    “ഞാനിനി ഇപ്പൊ എന്തിനാ ഇവിടെ നിൽക്കുന്നെ…?”

    അവൾ ചോദിച്ചു.

    “മെയ്സ് …

    നിനക്കറിയില്ലേ നീ എന്താ ചിന്തിക്കുന്നത് എന്ന് എനിക്കറിയാൻ പറ്റുമെന്ന്…”

    അവൻ ചിരിച്ചുകൊണ്ട് ചോദിച്ചു.

    അവൾക്ക് അവനെ വിട്ടു പോകണം എന്നില്ല എന്നുള്ളത് അവനു നേരത്തെ തന്നെ മനസ്സിലായിരുന്നു.

    മെയ്സും അവൻ കണ്ടുപിടിച്ചു എന്നുള്ളതിൽ ചിരിച്ചു.

    “എന്നാൽ വാ…”

    അവൾ മുൻപിൽ നടന്നു ലൂസി പിന്നാലെയും.

    ***

    “എന്നാലും അതാരായിരിക്കും…?”

    നഥി തന്നോട് തന്നെ ചോദിച്ചു.

    “ആരു…?

    നീ എന്താ ഡെവിൾ എന്നൊക്കെ പറഞ്ഞെ…”

    അത് കേട്ടെന്നവണ്ണം ഹെൻറി ചോദിച്ചു.

    “ഏയ്യ് ഒന്നുമില്ല…”

    അവൾ കണ്ണടച്ചുകൊണ്ട് ഒന്നുമില്ല എന്ന് കാണിച്ചു.

    “ആരാ ഡെവിൾ…?”

    അവൻ വീണ്ടും ചോദിച്ചു.

    “അത് ചെറിയ വട്ട് കേസ് ആണെന്ന് തോന്നുന്നു. അയ്യാളുടെ പേര് ലൂസിഫർ. സ്വയം ഡെവിൾ എന്നൊക്കെയാണ് പറയുന്നേ…”

    അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

    ലൂസിഫറിനെക്കുറിച്ച് പറഞ്ഞാൽ ആരും വിശ്വസിക്കില്ല എന്ന് നഥിക്ക് അറിയാമായിരുന്നു അതുകൊണ്ട് തന്നെ ആണ് അവൾ ഇങ്ങനെ പറഞ്ഞതും.

    അവനും അതുകേട്ടു ചിരിച്ചു എന്നിട്ട് ചോദിച്ചു.

    “ഇന്ന് അങ്കിളിന്റേം ആന്റിയുടെയും ആനിവേർസറി ആണല്ലേ…”

    “ഹാ അതെ അതെ…

    നിങ്ങൾ വൈകിട്ട് വരില്ലേ…”

    വളരെ എക്സൈറ്റഡ് ആയി അവൾ ചോദിച്ചു.

    “വരും… വരും…

    ഡാഡും മമ്മയും പറഞ്ഞാരുന്നു വരുന്ന കാര്യം…”

    “ഹ്മ്മ്‌…”

    അവളൊന്നും മൂളി.

    “നീ ഗിഫ്റ്റ് എന്തെങ്കിലും മേടിച്ചോ..?”

    “ബാഗിൽ ഇരിപ്പുണ്ട് ചെറിയ ഒരു പെയിന്റിംഗ്…”

    അവന്റെ ചോദ്യത്തിന് അവൾ ചിരിച്ചുകൊണ്ട് മറുപടികൊടുത്തു.

    “പിന്നില്ലേ…

    ഡാഡ് നമ്മുടെ കാര്യത്തേക്കുറിച്ച് സംസാരിക്കും എന്ന് പറഞ്ഞു…”

    എന്നാൽ ഈ തവണ അവളുടെ മുഖത്തെ ചിരി മാഞ്ഞിരുന്നു.

    “ഹെൻറി നിന്നോട് ഞാൻ പല പ്രാവശ്യം പറഞ്ഞതാണ് നിന്നോട് എനിക്ക് അങ്ങനെ ഉള്ള ഒരു ഫീലിംഗ്സും ഇല്ല എന്ന് പിന്നെയും ഈ വിഷയം ഇങ്ങനെ മുൻപോട്ടു കൊടുപോകല്ല്…”

    ഒട്ടും താല്പര്യമില്ലാതെ അവൾ പറഞ്ഞു.

    പിന്നെ അവർ വീട്ടിൽ എത്തുന്നത് വരെ ഒന്നും തന്നെ സംസാരിച്ചില്ല.

    കാർ പോർച്ചിൽ നിർത്തിയതും നഥി ബാഗും സാധനങ്ങളും എല്ലാം എടുത്തുകൊണ്ടു പെട്ടന്ന് തന്നെ മുറിയിലേക്ക് പോയി.

    “നഥി…”

    അവൻ വിളിച്ചെങ്കിലും അവൾ നിന്നില്ല.

    “ഹാ ടാ വാ ചായകുടിച്ചിട്ടു പോകാം…”

    ഹെൻറിയുടെ ശബ്ദം കേട്ട് വെളിയിലേക്ക് വന്ന നന്ദിനി അവനെ അകത്തേക്ക് ക്ഷണിച്ചു.

    “ഇല്ല ആന്റി കുറച്ചു തിരക്കുണ്ട്…”

    “എടാ വൈകിട്ട് വരില്ലേ…?”

    “ഹാ ആന്റി…

    ശെരിയെന്നാൽ ഞാൻ അങ്ങോട്ട്‌ ചെല്ലട്ടെ…”

    അതും പറഞ്ഞു അവൻ തിരികെ പോയി.

    ***

    വീട്ടിൽ എത്തിയപ്പോളും നഥിയുടെ മനസ്സിൽ ലൂസിഫർ മാത്രമായിരുന്നു.

    പെട്ടന്ന് എന്തോ ഓർത്തെന്നപോലെ അവൾ ബെഡിൽ നിന്നെഴുന്നേറ്റ് മേശപ്പുറത്തായി ഇരുന്ന ലൂസിഫർ നൽകിയ കാർഡ് എടുത്തു നോക്കി.

    കറുപ്പിൽ ചുവന്ന നിറം കൊണ്ട് ‘D’ എന്നെഴുതിയിരിക്കുന്നു. ഒരു മൂലയിലായി ഫോൺ നമ്പറും കൊടുത്തിട്ടുണ്ടായിരുന്നു.

    അവൾ ഫോൺ എടുത്തു ആ നമ്പറിലേക്കു ഡയൽ ചെയ്തു.

    മെല്ലെ ബാൽക്കണിയിലേക്ക് നടന്നു.

    പകുതിയോളം കോൾ റിങ് ചെയ്തു കഴിഞ്ഞപ്പോളാണ് ആദത്തിന്റെ കാർ ഗേറ്റ് കടന്നു വീടിനുള്ളിലേക്ക് വരുന്നത് അവൾ ശ്രദ്ധിച്ചത്.

    ഉടൻ തന്നെ അവൾ കോൾ കട്ട്‌ ചെയ്തു താഴെക്കോടി.

    ഇതേസമയം മറുവശത്തു ലൂസിഫർ ഫോൺ എടുക്കാൻ തുടങ്ങിയതും കോൾ കട്ട്‌ ആയിരുന്നു.

    ലൂസിഫർ ഒന്ന് രണ്ടു തവണ തിരികെ വിളിച്ചെങ്കിലും അവൾ ഫോൺ എടുത്തില്ല.

    അവളുടെ പപ്പയെ കണ്ടതിന്റെ സന്തോഷത്തിൽ അവൾ അയ്യാളെ മുറുക്കി കെട്ടിപ്പിടിച്ചു. ആദം ചെറിയ ഒരു പുഞ്ചിരിയോടെ അവളെ ഒന്ന് തലോടി.

    “എന്താ പപ്പാ ഇത്…?

    ആനിവേഴ്സറി ആയിട്ടാണോ രാവിലെ തന്നെ ബിസ്സിനെസ്സ് എന്ന് പറഞ്ഞു നടക്കുന്നെ…”

    വഴക്ക് പറയുന്നതുപോലെ അവൾ അയാളോട് പറഞ്ഞു.

    അത് പറഞ്ഞതും അയ്യാൾ നന്ദിനിയെ നോക്കി.

    നന്ദിനി താൻ ഒന്നും അറിഞ്ഞിട്ടില്ല എന്ന രീതിയിൽ അങ്ങോട്ടേക്കും ഇങ്ങോട്ടേക്കുമൊക്കെ നോക്കി നിന്നു.

    “സോറി നഥിക്കുട്ടി…

    അത്യാവശ്യം ആയ ഒരു മീറ്റിംഗ് ആയിരുന്നു…”

    ക്ഷമ ചോദിക്കുന്നതുപോലെ ആദവും പറഞ്ഞു.

    “ഇനി മേലാൽ ഇത് ആവർത്തിക്കരുത്…”

    അല്പം ശബ്ദം കൂട്ടി അയ്യാളുടെ ചെവിയിൽ പിടിച്ചുകൊണ്ടു ഒരു താക്കിതെന്നപോലെ അവൾ പറഞ്ഞു.

    “ഓ ശെരി… നഥിക്കുട്ടി…”

    അയ്യളും അനുസരണ ഉള്ള കുട്ടിയെപ്പോലെ അവളുടെ മുന്നിൽ നിന്നു.

    അതെല്ലാം കണ്ടു നന്ദിനി ചിരിച്ചു ഒപ്പം അവരും.

    “നിങ്ങൾ വന്നു ഫ്രഷ് ആകു…”

    നന്ദിനി അതും പറഞ്ഞു മുറിയിലേക്ക് പോയി.

    പിന്നാലെ ആദവും.

    നഥിയും തിരികെ തന്റെ മുറിയിലേക്ക് പോയി.

    മുറിയിലേക്ക് എത്തിയതും അവൾ ബെഡിലേക്ക് ചാടി വീണു യാത്ര ക്ഷീണവും എല്ലാം കാരണം അവൾ മെല്ലെ ഉറങ്ങി.

    ***

    റൂമിലെത്തിയോ ആദം കോട്ട് എല്ലാം അഴിച്ചു കാട്ടിലിലേക്ക് ഇരുന്നു. അയ്യാൾ ഒരു ദിർഘശ്വാസം വിട്ടു. എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്നു അയ്യാളുടെ മുഖത്ത് വ്യക്തമായിരുന്നു.

    പെട്ടന്ന് നന്ദിനി അയ്യാളെ പുറകിൽ നിന്ന് കെട്ടിപ്പിടിച്ചു.

    “എന്താണ് ഇത്ര ആഴത്തിൽ ചിന്തിച്ചിരിക്കുന്നത്…?”

    അവൾ ചോദിച്ചു.

    അതിനു മറുപടിയായി അയ്യാൾ ഒന്നും തന്നെ പറഞ്ഞില്ല.

    അവൾ മുന്നിലേക്ക്‌ മുഖം എത്തിച്ചു അയ്യാളുടെ മുഖത്തേക്ക് നോക്കി.

    അയ്യാൾ തന്റെ മുഖത്തുണ്ടായിരുന്ന ഭാവം മറയ്ക്കാൻ പണിപ്പെട്ടു.

    എന്നാൽ അത് നന്ദിനി പെട്ടന്ന് തന്നെ ശ്രദ്ധിച്ചു.

    അവൾ മെല്ലെ എഴുന്നേറ്റു അയ്യാളുടെ മുന്നിലേക്ക്‌ വന്നു ഇരുകൈകൾ കൊണ്ടും അയ്യാളുടെ മുഖത്തെ കോരിയെടുക്കുന്നതുപോലെ മുകളിലേക്കു ഉയർത്തി.

    “ആദം എന്താ പറ്റിയെ…?”

    അവൾ ചോദിച്ചു.

    അയ്യാൾ അവളെ ഇരുകൈകൾക്കൊണ്ടും അവളെ ചുറ്റിപ്പിടിച്ചു. മുഖം അവളിലേക്ക് അമർത്തി.

    അയ്യാളുടെ കണ്ണുകൾ നിറഞ്ഞു ശബ്ദം ഇല്ലാതെ അയ്യാൾ കരഞ്ഞു. അവൾ അയ്യാളുടെ തലയിൽ മെല്ലെ തഴുകുക മാത്രം ചെയ്തു.

    അൽപ്പ നേരത്തിനു ശേഷം ആദം അവളെ തന്റെ കൈകളിൽ നിന്ന് വിടുവിച്ചു.

    അവൾ നിലത്തേക്ക് മുട്ടുകുത്തി അവന്റെ മുഖത്തേക്ക് നോക്കി.

    “എന്താ ആദം എന്താ പറ്റിയത്…?”.

    കണ്ണ് നീര് ഒഴുകിയ അയ്യാളുടെ കവിളുകളിൽ തഴുകിക്കൊണ്ട് അവൾ ചോദിച്ചു.

    “നന്ദു…

    എനിക്കതു ഇപ്പോൾ പറയാൻ പറ്റില്ല…

    ഞാൻ പറയാം പക്ഷെ കുറച്ചു സമയം എനിക്ക് വേണം…”

    “മ്മ്…”

    അയ്യാളുടെ ദയനിയതയുടെ ശബ്ദത്തിന് അവൾ ഒന്ന് മൂളുക മാത്രം ചെയ്തു.

    അവരുടെ കണ്ണുകൾ ഉടക്കി തന്നെ നിന്നു.

    മെല്ലെ ഇരുവരുടെയും മുഖങ്ങൾ പരസ്പരം അടുത്തു.

    ചുണ്ടുകളും…

    തുടരും…

    Updated: November 21, 2023 — 7:32 pm

    4 Comments

    Add a Comment
    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥️

    2. Very exciting story. Please keep going forward

      1. Thanks Brother??

    Leave a Reply to നിധീഷ് Cancel reply

    Your email address will not be published. Required fields are marked *