Lucifer : The Fallen Angel [ 3 ] 194

“ഇന്ന് അങ്കിളിന്റേം ആന്റിയുടെയും ആനിവേർസറി ആണല്ലേ…”

“ഹാ അതെ അതെ…

നിങ്ങൾ വൈകിട്ട് വരില്ലേ…”

വളരെ എക്സൈറ്റഡ് ആയി അവൾ ചോദിച്ചു.

“വരും… വരും…

ഡാഡും മമ്മയും പറഞ്ഞാരുന്നു വരുന്ന കാര്യം…”

“ഹ്മ്മ്‌…”

അവളൊന്നും മൂളി.

“നീ ഗിഫ്റ്റ് എന്തെങ്കിലും മേടിച്ചോ..?”

“ബാഗിൽ ഇരിപ്പുണ്ട് ചെറിയ ഒരു പെയിന്റിംഗ്…”

അവന്റെ ചോദ്യത്തിന് അവൾ ചിരിച്ചുകൊണ്ട് മറുപടികൊടുത്തു.

“പിന്നില്ലേ…

ഡാഡ് നമ്മുടെ കാര്യത്തേക്കുറിച്ച് സംസാരിക്കും എന്ന് പറഞ്ഞു…”

എന്നാൽ ഈ തവണ അവളുടെ മുഖത്തെ ചിരി മാഞ്ഞിരുന്നു.

“ഹെൻറി നിന്നോട് ഞാൻ പല പ്രാവശ്യം പറഞ്ഞതാണ് നിന്നോട് എനിക്ക് അങ്ങനെ ഉള്ള ഒരു ഫീലിംഗ്സും ഇല്ല എന്ന് പിന്നെയും ഈ വിഷയം ഇങ്ങനെ മുൻപോട്ടു കൊടുപോകല്ല്…”

ഒട്ടും താല്പര്യമില്ലാതെ അവൾ പറഞ്ഞു.

പിന്നെ അവർ വീട്ടിൽ എത്തുന്നത് വരെ ഒന്നും തന്നെ സംസാരിച്ചില്ല.

കാർ പോർച്ചിൽ നിർത്തിയതും നഥി ബാഗും സാധനങ്ങളും എല്ലാം എടുത്തുകൊണ്ടു പെട്ടന്ന് തന്നെ മുറിയിലേക്ക് പോയി.

“നഥി…”

അവൻ വിളിച്ചെങ്കിലും അവൾ നിന്നില്ല.

“ഹാ ടാ വാ ചായകുടിച്ചിട്ടു പോകാം…”

ഹെൻറിയുടെ ശബ്ദം കേട്ട് വെളിയിലേക്ക് വന്ന നന്ദിനി അവനെ അകത്തേക്ക് ക്ഷണിച്ചു.

“ഇല്ല ആന്റി കുറച്ചു തിരക്കുണ്ട്…”

“എടാ വൈകിട്ട് വരില്ലേ…?”

“ഹാ ആന്റി…

ശെരിയെന്നാൽ ഞാൻ അങ്ങോട്ട്‌ ചെല്ലട്ടെ…”

അതും പറഞ്ഞു അവൻ തിരികെ പോയി.

***

വീട്ടിൽ എത്തിയപ്പോളും നഥിയുടെ മനസ്സിൽ ലൂസിഫർ മാത്രമായിരുന്നു.

പെട്ടന്ന് എന്തോ ഓർത്തെന്നപോലെ അവൾ ബെഡിൽ നിന്നെഴുന്നേറ്റ് മേശപ്പുറത്തായി ഇരുന്ന ലൂസിഫർ നൽകിയ കാർഡ് എടുത്തു നോക്കി.

കറുപ്പിൽ ചുവന്ന നിറം കൊണ്ട് ‘D’ എന്നെഴുതിയിരിക്കുന്നു. ഒരു മൂലയിലായി ഫോൺ നമ്പറും കൊടുത്തിട്ടുണ്ടായിരുന്നു.

അവൾ ഫോൺ എടുത്തു ആ നമ്പറിലേക്കു ഡയൽ ചെയ്തു.

മെല്ലെ ബാൽക്കണിയിലേക്ക് നടന്നു.

പകുതിയോളം കോൾ റിങ് ചെയ്തു കഴിഞ്ഞപ്പോളാണ് ആദത്തിന്റെ കാർ ഗേറ്റ് കടന്നു വീടിനുള്ളിലേക്ക് വരുന്നത് അവൾ ശ്രദ്ധിച്ചത്.

ഉടൻ തന്നെ അവൾ കോൾ കട്ട്‌ ചെയ്തു താഴെക്കോടി.

ഇതേസമയം മറുവശത്തു ലൂസിഫർ ഫോൺ എടുക്കാൻ തുടങ്ങിയതും കോൾ കട്ട്‌ ആയിരുന്നു.

ലൂസിഫർ ഒന്ന് രണ്ടു തവണ തിരികെ വിളിച്ചെങ്കിലും അവൾ ഫോൺ എടുത്തില്ല.

അവളുടെ പപ്പയെ കണ്ടതിന്റെ സന്തോഷത്തിൽ അവൾ അയ്യാളെ മുറുക്കി കെട്ടിപ്പിടിച്ചു. ആദം ചെറിയ ഒരു പുഞ്ചിരിയോടെ അവളെ ഒന്ന് തലോടി.

“എന്താ പപ്പാ ഇത്…?

ആനിവേഴ്സറി ആയിട്ടാണോ രാവിലെ തന്നെ ബിസ്സിനെസ്സ് എന്ന് പറഞ്ഞു നടക്കുന്നെ…”

വഴക്ക് പറയുന്നതുപോലെ അവൾ അയാളോട് പറഞ്ഞു.

Updated: November 21, 2023 — 7:32 pm

4 Comments

  1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥️

  2. Very exciting story. Please keep going forward

    1. Thanks Brother??

Comments are closed.