Lucifer : The Fallen Angel [ 3 ] 194

അവൾ ചിരിച്ചുകൊണ്ട് അവനെ ഒന്ന് കെട്ടിപ്പിടിച്ചു ശേഷം ലഗ്ഗെജ് എല്ലാം എടുത്തു തിരികെ നടക്കാൻ തുടങ്ങി. പെട്ടന്ന് അവൾ എന്തോ ഓർത്തെടുത്തതുപോലെ തിരിഞ്ഞു.

“ലൂസി… തന്നെ കോൺടാക്ട് ചെയ്യാൻ…”

തിരിഞ്ഞുകൊണ്ട് അവൾ ചോദിക്കാൻ തുടങ്ങിയതും കാണുന്നത് ഒരു കാർഡ് അവളുടെ നേരെ നീട്ടി നിൽക്കുന്ന ലൂസിയെ ആണ്.

“ഐ നോ ഇറ്റ്…”

ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു അവൾ അതും മേടിച്ചു വണ്ടിയിലേക്ക് ചെന്ന് കയറിയിരുന്നു.

അത് മെല്ലെ മുന്നിലേക്ക്‌ നീങ്ങി വിൻഡോ തുറന്നുകൊണ്ട് അവൾ അവനെ കൈ കാണിച്ചു.

“ആരാ അത്…”

വണ്ടി ഓടിച്ചിരുന്ന യുവാവ് അവളോടായി ചോദിച്ചു.

“ഹി ഈസ്‌ ദി ഡെവിൾ ഹെൻറി…”

അവൾ യുവാവിനോടായി പറഞ്ഞു.

ലൂസിഫർ അവൾ പോകുന്നതും നോക്കി ചെറിയ ഒരു പുഞ്ചിരിയോടെ നിന്നു.

അവളും അവനെ കാണാവുന്ന അത്ര ദൂരം നോക്കിയിരുന്നു. അവനടുത്തേക്ക് മുഴുവൻ കറുത്ത നിറത്തിലുള്ള വസ്ത്രം ധരിച്ച ഒരു സ്ത്രീ നടന്നു വരുന്നത് അവൾ കണ്ടു. അപ്പോളേക്കും അവനെന്ന കാഴ്ച അവളിൽ നിന്നകന്നിരുന്നു.

അത് മെസക്കീൻ ആയിരുന്നു.

“ഹേയ് ലൂസി…

എന്ത് പറയുന്നു നിന്റെ പെണ്ണ്. വർഷങ്ങൾ കഴിഞ്ഞു കാണുവല്ലേ…”

ചെറിയ ഒരു കളിയാക്കലോടെ അവൾ ചോദിച്ചു.

അവൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.

“അപ്പോൾ ശെരി…

ഞാൻ തിരിച്ചു പോവാ…

ഇനിയിപ്പോ നീ ഇവിടെ ഉണ്ടല്ലോ…”

അവൾ യാത്ര പറച്ചിൽ എന്നപോലെ പറഞ്ഞു.

“നീ എവിടെ പോണ്…

ഉടനെ പോകണ്ട തല്ക്കാലം എന്റെ കൂടെ നിൽക്കു…”

ലൂസിഫർ പറഞ്ഞു.

“ഞാനിനി ഇപ്പൊ എന്തിനാ ഇവിടെ നിൽക്കുന്നെ…?”

അവൾ ചോദിച്ചു.

“മെയ്സ് …

നിനക്കറിയില്ലേ നീ എന്താ ചിന്തിക്കുന്നത് എന്ന് എനിക്കറിയാൻ പറ്റുമെന്ന്…”

അവൻ ചിരിച്ചുകൊണ്ട് ചോദിച്ചു.

അവൾക്ക് അവനെ വിട്ടു പോകണം എന്നില്ല എന്നുള്ളത് അവനു നേരത്തെ തന്നെ മനസ്സിലായിരുന്നു.

മെയ്സും അവൻ കണ്ടുപിടിച്ചു എന്നുള്ളതിൽ ചിരിച്ചു.

“എന്നാൽ വാ…”

അവൾ മുൻപിൽ നടന്നു ലൂസി പിന്നാലെയും.

***

“എന്നാലും അതാരായിരിക്കും…?”

നഥി തന്നോട് തന്നെ ചോദിച്ചു.

“ആരു…?

നീ എന്താ ഡെവിൾ എന്നൊക്കെ പറഞ്ഞെ…”

അത് കേട്ടെന്നവണ്ണം ഹെൻറി ചോദിച്ചു.

“ഏയ്യ് ഒന്നുമില്ല…”

അവൾ കണ്ണടച്ചുകൊണ്ട് ഒന്നുമില്ല എന്ന് കാണിച്ചു.

“ആരാ ഡെവിൾ…?”

അവൻ വീണ്ടും ചോദിച്ചു.

“അത് ചെറിയ വട്ട് കേസ് ആണെന്ന് തോന്നുന്നു. അയ്യാളുടെ പേര് ലൂസിഫർ. സ്വയം ഡെവിൾ എന്നൊക്കെയാണ് പറയുന്നേ…”

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

ലൂസിഫറിനെക്കുറിച്ച് പറഞ്ഞാൽ ആരും വിശ്വസിക്കില്ല എന്ന് നഥിക്ക് അറിയാമായിരുന്നു അതുകൊണ്ട് തന്നെ ആണ് അവൾ ഇങ്ങനെ പറഞ്ഞതും.

അവനും അതുകേട്ടു ചിരിച്ചു എന്നിട്ട് ചോദിച്ചു.

Updated: November 21, 2023 — 7:32 pm

4 Comments

  1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥️

  2. Very exciting story. Please keep going forward

    1. Thanks Brother??

Comments are closed.