“കുമാറെ നോക്കിയെടാ…
ന്റെ നന്ദിനിടെ മോള്…”
അയ്യാൾ തന്റെ ഒപ്പമുണ്ടായിരുന്ന മറ്റൊരു മധ്യവയസ്ക്കനെ നോക്കികൊണ്ട് പറഞ്ഞു.
“അതെ അതെ നന്ദിനിക്കുട്ടിയെപ്പോലെ തന്നെ…”
അയ്യാളും ചിരിച്ചുകൊണ്ട് നഥി കൊണ്ടുവന്ന സാധനങ്ങൾ എല്ലാം എടുത്തു കാർ പാർക്കിങ്ങിലേക്ക് നടന്നു. പിന്നാലെ നഥിയേ ഒരു കൈകൊണ്ട് ചേർത്ത് പിടിച്ചു കൊഞ്ചിച്ചുകൊണ്ട് അനന്തനും.
അധികം വൈകാതെ അവർ വീട്ടിലേക്ക് തിരിച്ചു. നഥി വണ്ടിയിലിരുന്നു ഓരോ കാഴ്ചകളും ആസ്വദിക്കുകയായിരുന്നു.
വൈകാതെ തന്നെ സിറ്റി പിന്നിട്ട് അവർ ഗ്രാമ പ്രദേശത്തിന്റെ ഇടുങ്ങിയ പാതയിലേക്ക് കയറി.
ഇരു വശവും മരങ്ങളും നേൽപ്പാടങ്ങളും നിറഞ്ഞ് നിൽക്കുന്ന പ്രദേശം.
അല്പം മുന്നിലേക്കെത്തിയപ്പോൾ അവളുടെ കണ്ണിൽ ഒരു വശത്തയുണ്ടായിരുന്ന ഒരു ബോർഡിൽ പതിഞ്ഞു.
“സ്വാഗതം…
ഇരുൾ ഗ്രാമം…”
വളരെ സന്തോഷത്തോടെ അവൾ അത് വായിച്ചു.
ശേഷം ഉള്ളിലേക്ക് ശക്തിയായി ഇരുളിലെ വായു ശ്വസിച്ചു. മമ്മി എപ്പോഴും പറയാറുള്ള മമ്മിയുടെ ഗ്രാമം ഇരുൾ.
അവരുടെ കാർ അവസാനമായി വലിയ മതിലുകളുടെ ഉള്ളിലായുള്ള ഒരു ഇല്ലാത്തിന്റെ മുന്നിലായിരുന്നു.
അവളെ കാത്തിരുന്നതുപോലെ അവിടെ ഒരു കൂട്ടം ആളുകൾ നിൽപ്പുണ്ടായിരുന്നു.
കാറിൽ നിന്നിറങ്ങിയ നഥി തല ഉയർത്തി നോക്കി. അവൾക്ക് വരാനിരിക്കുന്ന സന്തോഷങ്ങൾ അനുഭവങ്ങളും അറിയാതെ…
തുടരും…
Waiting for the next part
♥️♥️♥️♥️♥️
Going very good…
Page kuttiyall kollam ayirunnu ninta ishtam polla bakki okkaa ?
Ok??