നീ ഇവിടത്തേ കാര്യങ്ങൾ നോക്കണം…
എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഞാൻ എത്തിക്കോളാം…”
ലൂസിഫർ ഭാവ വ്യത്യാസം ഒന്നുമില്ലാതെ പറഞ്ഞു.
“അപ്പൊ നീ പോവാണല്ലേ…
ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്…”
മെയ്സ് ചിരിച്ചുകൊണ്ട് ചോദിച്ചു.
ലൂസിഫറും പുച്ഛത്തോടെ ഒന്ന് ചിരിച്ചു.
“ബുദ്ധിശൂന്യരായ മനുഷ്യർ…
അവർക്ക് എന്താണ് പറഞ്ഞുണ്ടാക്കാൻ കഴിയാത്തത്…”
അത് പറഞ്ഞ ശേഷം അവൻ മെല്ലെ അവിടെ നിന്നു നടന്നു നീങ്ങി. മെയ്സ് തിരിഞ്ഞു അവൻ പോയ വഴിയേ നോക്കുമ്പോളേക്കും അവൻ അവിടെ നിന്നും മാഞ്ഞുപോയിരുന്നു.
മെയ്സ് ഒന്ന് നെടുവീർപ്പിട്ട ശേഷം വേഗതയിൽ മുകളിലേക്കു നോക്കി.
അവളുടെ കണ്ണ് നേരെ മുകളിലേക്കു എത്തുന്നതിന്റെ തൊട്ട് മുൻപ് ഒരു ചെറിയ വെളിച്ചം അവിടെ നിന്നു മാഞ്ഞുപോയി.
അവളുടെ കണ്ണുകൾ അപ്പോളും സംശയത്തോടെ അങ്ങോട്ടേക്ക് തന്നെ പതിച്ചിരുന്നു.
***
“ഹലോ… മോളെ…”
വാർദ്ധക്യത്താൽ അവശത ബാധിച്ച ഒരു സ്ത്രീ ശബ്ദം നഥിക്ക് വന്ന ഫോൺ കോളിൽ നിന്നു കേട്ട്…
“ഹലോ മുത്തശ്ശി…
ഞാൻ ഫ്ലൈറ്റ് ഇറങ്ങി… ഇവിടുന്നുള്ള ഫ്ലൈറ്റ് ഒരു മണിക്കൂർ കഴിഞ്ഞാ…”
നന്ദിനിയുടെ അമ്മയായിരുന്നു അത് കുറച്ചധികം നാളുകളായി ഫോൺ കോളുകളിലൂടെ നഥിക്ക് മുത്തശ്ശിയെ പരിചയമുണ്ടായിരുന്നു.
“വല്യമ്മാവൻ വിമാനത്താവളത്തിൽ ഉണ്ടാവൂട്ടോ…”
“ശരി മുത്തശ്ശി…”
“പെട്ടന്ന് വാ ന്റെ കുട്ടി… എനിക്ക് കാണാൻ കൊതിയാരിക്ക്യ…”
അവരുടെ സ്നേഹത്തോടെയുള്ള വാക്കുകൾ കേട്ട് അവൾ ഒന്ന് ചിരിച്ചു.
“എനിക്കും അതേപോലെ തന്നെയാ മുത്തശ്ശി…”
“എന്നാ ഞാൻ വയ്ക്ക…
ഇവിടെ വന്നിട്ടാകം ബാക്കി സംസാരൊക്കെ…”
“ശരി മുത്തശ്ശി…”
കോൾ കട്ട് ആയി നഥിക്ക് അവരുടെ വാക്കുകൾ വല്ലാത്ത സന്തോഷം നൽകി.
***
ഫ്ലൈറ്റ് മേഘത്തെ വകഞ്ഞുമാറ്റിക്കൊണ്ട് കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിനെ ലക്ഷ്യമാക്കി താഴ്ന്നു പറന്നു.
നഥി തന്റെ മമ്മിയുടെ നാടിനെ സ്പർശിക്കാനായി മനസ്സിൽ വ്യാഗ്രതകൊണ്ടു.
ഫ്ലൈറ്റ് ഇറങ്ങി മറ്റ് പ്രോസിജറുകൾ കഴിഞ്ഞ ശേഷം നഥി തിരക്കിൽ അനന്തനെ കണ്ണുകൾക്കോണ്ട് തിരഞ്ഞു എയർപോർട്ടിനു വെളിയിലേക്ക് ഇറങ്ങി.
അല്പം സമയത്തിന് ശേഷം അവളുടെ കണ്ണ് ഇടവിട്ട് നരച്ച താടിയും മുടിയുമുള്ള ഒരു മധ്യവയസ്ക്കനിൽ നിന്നു.
ഹാഫ് കൈ ഷർട്ട് ഇട്ട് കസവ് കരയുള്ള മുണ്ടുടുത്തായിരുന്നു അയ്യാളുടെ നിൽപ്പ്.
അയ്യാളുടെ കണ്ണുകളും അവളിൽ തന്നെ ആയിരുന്നു. അൽപനേരം അങ്ങനെ നിന്ന ശേഷം അവൾ പുഞ്ചിരിയോടെ അദ്ദേഹത്തിന്റെ അടുത്തേക്ക് അയ്യാളുടെ മുഖത്തും സന്തോഷം പടർന്നു കണ്ണുകൾ നിറഞ്ഞു.
“മോളെ…”
അയ്യാൾ ഇരുകൈകൾക്കൊണ്ടും കോരി എടുക്കുന്നതുപോലെ അവളുടെ മുഖം കോരി എടുത്തുകൊണ്ടു വികാരഭരതനായി.
Waiting for the next part
♥️♥️♥️♥️♥️
Going very good…
Page kuttiyall kollam ayirunnu ninta ishtam polla bakki okkaa ?
Ok??