Lucifer : The Fallen Angel [ 16 ] 116

കരച്ചിലും പരിഭവങ്ങളും തീർന്നു. നഥിക്ക് നന്ദിനിയോടൊപ്പം ഉണ്ടായിരുന്നത് പോലെ അനുഭവപ്പെട്ടു.

“മോളെ…

അവിടെ ചെന്ന് ഞങ്ങളെ മറന്നേക്കരുത്…”

പിരിയാൻ നേരം കളിയായ് ജേക്കബ് നഥിയേ ചേർത്ത് പിടിച്ചുകൊണ്ടു പറഞ്ഞു.

“എവിടെപ്പോയാലും ഞാൻ തിരിച്ചു വരും അങ്കിൾ

എന്തൊക്കെ പറഞ്ഞാലും നിങ്ങളൊക്കെ ആല്ലേ എന്റെ ഫാമിലി…”

അവള് അയാളോട് പറഞ്ഞു.

ജേക്കബ് അവളെ ചേർത്ത് പിടിച്ചു നഥിയുടെ നെറ്റിയിലായ് ഒന്ന് ചുംബിച്ചു.

അവൾക്ക് പോകേണ്ട സമയം ആയിരിക്കുന്നു. അവസാനമായി അവൾ ഹെൻറിയുടെ അടുത്തേക്ക് ചെന്നു.

“താങ്ക്സ് ഹെൻറി…

എനിക്ക് നിങ്ങളൊക്കെ ഉണ്ടെന്നു മനസ്സിലാക്കി തന്നതിന്…”

അവൾ അവനൊരു ഹഗ്ഗ് കൊടുത്തുകൊണ്ട് പറഞ്ഞു.

അവർക്കെല്ലാം നേരെ കൈവീശി കാണിച്ചുകൊണ്ട് അവൾ എയർപോർട്ടിനു ഉള്ളിലേക്ക് കയറിപ്പോയി.

ജേക്കബിന്റെ റെയ്ച്ചലിന്റെയും കണ്ണുകൾ നിറഞ്ഞിരുന്നു. ഹെൻറി ഒരു ചെറിയ പുഞ്ചിരിയോടെ അവളെ യാത്രയാക്കി.

***

ഫ്ലൈറ്റ് കയറി നഥി നെടുവീർപ്പോടെ തന്റെ സീറ്റിലേക്ക് അമർന്നിരുന്നു.

വിൻഡോ സീറ്റ്‌ ആയിരുന്നു അവൾക്ക് ലഭിച്ചത്. ടേക്ക് ഓഫ്‌ ചെയ്യാൻ പോവുകയാണെന്ന് സന്ദേശം ലഭിച്ചു.

മെല്ലെ മെല്ലെ അത് ആകാശത്തിലേക്ക് ഉയർന്നു. നഥി വിൻഡോയിലൂടെ പ്രകാശപൂരിതമായ തിരക്കാർന്ന ന്യൂയോർക് സിറ്റിയെ നോക്കി.

അവളുടെ എല്ലാം ഇവിടെ ആയിരുന്നു എന്ന ചിന്ത ആ കണ്ണുകൾ അല്പം ഒന്ന് നനയിക്കാതെ ഇരുന്നില്ല.

അവൾ മെല്ലെ ഒന്ന് കണ്ണുകൾ അടച്ചു. പുതിയ ഓർമ്മകൾക്കും അനുഭവങ്ങൾക്കുമായി അവളുടെ മനസ്സ് പാകപ്പെട്ടിരുന്നു.

താൻ ഏറെ ആഗ്രഹിച്ചിരുന്നു തന്റെ മമ്മിയുടെ നാട്ടിലേക്ക് അവൾ അടുത്തുകൊണ്ടിരുന്നു.

***

ഇരുൾ മൂടിയ നരകത്തിന്റെ ഒരു കോണിലൂടെ മെയ്സ് മെല്ലെ നടന്നുകൊണ്ടിരുന്നു.

“ലൂസി…”

മെയ്സ് ഉറക്കെ വിളിച്ചു മറുപടി ഒന്നും ഉണ്ടായിരുന്നില്ല.

അവൾ വീണ്ടും അവനെ തിരഞ്ഞു ആ ഇരുളിൽ കൂടി നടന്നു.

കുറച്ചു തിരഞ്ഞപ്പോൾ നരകത്തിന്റെ ഒരു ഓരത്തായി ഉള്ള വലിയ ഗർത്തതിന്റെ സമീപം നിൽക്കുന്ന ലൂസിഫറിനെ അവൾ കണ്ടെത്തി.

അതിൽ നിന്നു വരുന്ന വെളിച്ചം അവന്റെ മുഖത്തേക്ക് ശക്തമായി അടിക്കുന്നുണ്ടായിരുന്നു.

“ലൂസി…”

അവൾ ഉറക്കെ അവനെ വിളിച്ചു.

അകലെ നിന്നുമുള്ള അവളുടെ ശബ്ദം അവന്റെ കാതിൽ പതിഞ്ഞു. ഉടൻ തന്നെ ആ ഗർത്തത്തിന്റെ അടിയിലായി തിളച്ചു മറിയുന്ന ലാവായിലേക്ക് രണ്ടു ചുവന്ന തിളങ്ങുന്ന കണ്ണുകൾ താഴ്ന്നു പോയി.

അപ്പോളേക്കും അവൾ അവനു സമീപത്തേക്ക് നടന്നെത്തിയിരുന്നു.

“ലൂസി… നഥിയുടെ കാര്യം അറിഞ്ഞില്ലേ…?”

അവൾ അവശതയോടെ ഒന്ന് നിന്ന ശേഷം ചോദിച്ചു.

“ഹ്മ്മ്‌…

ഞാൻ അങ്ങോട്ടേക്ക് പോകുവാണ് മെയ്സ്…

7 Comments

Add a Comment
  1. Niyogam part 2,3 pdf ardenkilum kayil undenkil tharumo please, thanks,
    ranjutraveller@gmail.com

  2. Any word from our beloved Mr Harshan???

  3. Waiting for the next part

  4. ♥️♥️♥️♥️♥️

  5. Going very good…

  6. Page kuttiyall kollam ayirunnu ninta ishtam polla bakki okkaa ?

Leave a Reply

Your email address will not be published. Required fields are marked *