Lucifer : The Fallen Angel [ 16 ] 88

അവളെ സംബന്ധിച്ചിടത്തോളം അതവളുടെ പപ്പയുടെ ഫാമിലിയാണ്. അവിടെ ഉള്ളത് അവളുടെ റിലേറ്റീവ്സും.

അവരുടെ ഒരോ ചിരിയും അവളിൽ വല്ലാത്ത സന്തോഷം നിറച്ചു.

അല്പം ദുഖത്തോടെ ആണെങ്കിലും അവൾ അവിടെ നിന്നു ഇറങ്ങി.

തിരികെ എത്തിയപ്പോൾ വീടിന്റെ മുന്നിലായി ഒരു കവർ ഇരിപ്പുണ്ടായിരുന്നു. അവൾ അതെടുത്തു തുറന്നു നോക്കി.

ഹെൻറി കൊണ്ടുവന്നു വച്ചിട്ട് പോയ ഫുഡ്‌ ആയിരുന്നു.

അതുമായി അവൾ ഉള്ളിലേക്ക് നടന്നു. യാത്രക്കായുള്ള കാര്യങ്ങൾ എല്ലാം തയ്യാറാക്കിയ ശേഷം അവൾ ഒരിക്കൽക്കൂടി ആ വീടിന്റെ ഓരോ കോണിലും പോയിരുന്നു.

എന്തോ താൻ എടുത്ത തീരുമാനം തെറ്റായിപ്പോയോ എന്നൊരു തോന്നൽ അവളുടെ ഉള്ളിലായ് വന്ന് നിറഞ്ഞു.

അതോ ഇവിടെ നിന്നു പോകുന്നതിലുള്ള ദുഖമാണോ. അവൾക്ക് എത്ര ചിന്തിച്ചിട്ടും മനസ്സിലായില്ല.

വൈകുന്നേരം വരെ അവൾ അവിടെ ചിലവഴിച്ചു. എയർപോർട്ടിലേക്ക് പോകാനായി നേരത്തെ തന്നെ അവൾ ഒരു ടാക്സി വിളിച്ചിരുന്നു.

വീട് ലോക്ക് ചെയ്തു സാധനങ്ങളുമായി ഇറങ്ങുമ്പോൾ അവൾ തിരിഞ്ഞു ഒന്ന് നോക്കി. അതിന്റെ പല വശത്തും അവളുടെ മനസ്സിലുണ്ടായിരുന്ന ഓർമ്മകളുടെ ചിത്രങ്ങൾ തെളിഞ്ഞു.

ടാക്സിയിൽ കയറി എയർപോർട്ടിലേക്ക് തിരിക്കുമ്പോളും അവളുടെ കണ്ണുകൾ വീട്ടിലേക്കായിരുന്നു.

മെല്ലെ മെല്ലെ അവളുടെ കണ്ണുകളിൽ നിന്നു അകന്നു അത് കാണാതെ ആയി.

എയർപോർട്ടിലേക്ക് അവൾ അല്പം നേരത്തെ തന്നെ ചെന്നിരുന്നു. പ്രേത്യേകിച്ചു ഒന്നും ചെയ്യാനില്ലാഞ്ഞതുകൊണ്ട് തന്നെ ആയിരുന്നു അത്.

കാറിൽ നിന്ന് സാധനങ്ങൾ എല്ലാം എടുത്തു തിരിഞ്ഞപ്പോൾ അവൾ കണ്ടത് ജേക്കബിനെയും റെയ്ച്ചലിനെയും കൊണ്ട് നിൽക്കുന്ന ഹെൻറിയെ ആയിരുന്നു.

പ്രതീക്ഷിക്കാതെ ഉള്ള കാഴ്ച ആയതിനാൽ നഥി എന്ത് ചെയ്യണം എന്ന് അറിയാതെ തലകുനിച്ചു നിന്നു.

റെയ്ച്ചാൽ മുന്നിലേക്ക് നടന്നു. അവർ താഴ്ന്നു നിന്നിരുന്ന നഥിയുടെ തല മെല്ലെ മുകളിലേക്ക് ഉയർത്തി.

“ഞങ്ങളോടൊന്നും ഒരു വാക്ക് പോലും പറയാതെ മോള് പോവാ അല്ലെ…?

ഞങ്ങളൊന്നും മോളുടെ ആരും അല്ല അല്ലെ…?”

ഇടറുന്ന റെയ്ച്ചലിന്റെ ശബ്ദം നഥിയ്ക്ക് ചെറിയ വിഷമം ഉണ്ടാക്കി.

“ഏയ്യ് അങ്ങനെയല്ല ആ….”

അവരെ ആശ്വസിപ്പിക്കാനായി തുടങ്ങിയപ്പോൾ ആയിരുന്നു റെയ്ച്ചലിന്റെ നിറഞ്ഞോലിക്കുന്ന കണ്ണുകൾ അവൾ കണ്ടത്.

“പറ…

ഞങ്ങൾ… ഞങ്ങൾ മോൾടെ ആരുമല്ലേ…”

നഥി പിന്നീടൊന്ന് ആലോചിച്ചില്ല അവരെ ഇരു കൈകൾക്കൊണ്ടും കെട്ടിപ്പിടിച്ചു.

നഥിയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകി ഇറങ്ങി. അതിനു കുറച്ചധികം നാളത്തെ പഴക്കമുണ്ടായിരുന്നു.

റെയ്ച്ചലും നഥിയും ആ നിൽപ്പ് കുറച്ചു നേരം കൂടി നിന്നു.

യാത്രക്കാരായ പലരും അവരുടെ കരച്ചിൽ ശ്രദ്ധിച്ചു. എല്ലാവരും തന്നെ അതിനെ ഒരു അമ്മയുടെയും മകളുടെയും വേർപിരിയലായിയാണ് കണക്കാക്കിയത്.

5 Comments

Add a Comment
  1. Waiting for the next part

  2. ♥️♥️♥️♥️♥️

  3. Going very good…

  4. Page kuttiyall kollam ayirunnu ninta ishtam polla bakki okkaa ?

Leave a Reply

Your email address will not be published. Required fields are marked *