Lucifer : The Fallen Angel [ 16 ] 90

  • Previous Part:
  • Lucifer : The Fallen Angel [ 15 ]

    ആദം വിറയലോടെ ലൂസിഫറിനെ നോക്കി. ലൂസിഫർ മെല്ലെ ഇരിപ്പീടത്തിൽ നിന്നെഴുന്നേറ്റ് ആദത്തിന് അരികിലേക്ക് നടന്നു ലൂസിഫർ ഓരോ കാലടികൾ വയ്ക്കുമ്പോളും അവനു ചവുട്ടാനായി പടികൾ നിലത്തു നിന്നും ഉയർന്നു വന്നുകൊണ്ടിരുന്നു.

    ആദം പേടിയോടെ അവന്റെ മുഖത്ത് തന്നെ നോക്കി നിന്നു. തന്റെ സമീപത്തേക്ക് ലൂസിഫർ അടുക്കുന്തോറും അവന്റെ മുഖം കൂടുതൽ അയ്യാളുടെ മുന്നിൽ വ്യക്തമായി.

    ഒടുവിൽ അവൻ അയ്യാളുടെ തൊട്ട് മുന്നിലായി തന്നെയെത്തി.

    “ആദം…

    നഥിയുടെ പ്രീയപ്പെട്ട പപ്പാ…

    നീന്റെ ഈ ജന്മത്തിനേ ഇവിടേക്ക് സ്വീകരിക്കാൻ ഞാൻ ഉണ്ടാവണം എന്നൊരു തോന്നൽ. അതാണ്‌ വന്നത്. ഇനി ഒരിക്കലും അതിനു കഴിയില്ലല്ലോ…”

    അവന്റെ ശബ്ദം അയ്യാളുടെ ചെവിയിൽ കുത്തിയിറങ്ങി. അയ്യാളുടെ നെഞ്ചിടിപ്പ് മൂർദ്ധന്യാവസ്ഥയിൽ എത്തിയിരുന്നു.

    “…നീ ചെയ്ത തെറ്റെന്താണെന്ന് നിനക്ക് തന്നെ അറിയാമല്ലോ സോ അതിനി വിശദികരിച്ചു സമയം കളയുന്നില്ല…

    ബാക്കി എല്ലാം ഇവർ ചെയ്തോളും…”

    ലൂസിഫർ അത് പറഞ്ഞുകൊണ്ട് വിരലുകൾ ഞൊടിച്ചു.

    അത് കേൾക്കാനായി കാത്തു നിന്നെന്ന വണ്ണം രണ്ടു ഭൂതങ്ങൾ അങ്ങോട്ടേക്ക് കടന്നുവന്നു.

    ഉടൻ തന്നെ അയ്യാളുടെ ഇരു കൈകളും ഇരുണ്ട പുകകൊണ്ടുള്ള ചങ്ങലകളാൽ ബന്ധിച്ചു.

    ഭൂതങ്ങൾ അയ്യാളെ വലിച്ചുകൊണ്ട് നരകത്തിലെ ഒരു മുറിയിലേക്ക് കൊണ്ടുപോകാനായി ശ്രമിച്ചു.

    “ഹേയ് വെയിറ്റ്…

    ലൂസിഫർ വെയിറ്റ്…”

    അവിടെ നിന്നു ചുവന്ന പ്രകാശത്തിന് നേരെ നടന്നുപോകുന്ന ലൂസിഫറിനെ നോക്കി അയ്യാൾ വിളിച്ചു. എന്നാൽ ലൂസിഫർ മുൻപിലേക്ക് തന്നെ നടന്നു.

    “… പ്ലീസ്…

    നന്ദു അവളെവിടെയുണ്ട്…

    അത് മാത്രം എനിക്കറിഞ്ഞാൽ മതി…”

    അയ്യാൾ അലറി. ലൂസിഫർ നടത്തതിന്റെ വേഗത കുറച്ചു നിന്നു.

    “അവളുടെ ആത്മാവ് സന്തുഷ്‍ടയാണ് ആദം…

    അവൾക്ക് ഇനി നരകം ഇല്ല, അതിനു നീ അവളെ സഹായിച്ചു.

    അവൾ നിന്നെ ഒരുപാട് സ്നേഹിച്ചിരുന്നു ആദം…”

    തല അല്പം ചരിച്ചു ആദത്തിനോടായി അവൻ വിളിച്ചു പറഞ്ഞു. ശേഷം തിരികെ ആ വെളിച്ചത്തിലേക്ക് നടന്നു.

    ലൂസിഫറിന്റെ രൂപം ആ വെളിച്ചത്തിൽ അലിഞ്ഞു ചേർന്നത് ഒരു ആശ്വാസത്തോടെ അയ്യാൾ നോക്കി നിന്നു.

    അയ്യാളുടെ മനസ്സിൽ നിന്ന് എന്തോ വലിയ ഒരു ഭാരം എടുത്തു മാറ്റപ്പെട്ടത്പോലെ തോന്നി.

    അയ്യാൾ തിരിഞ്ഞു ഭൂതങ്ങളോടൊപ്പം തനിക്കായി ഒരുക്കിയിരിക്കുന്ന നരകത്തിലേക്ക് നടന്നടുത്തു.

    ***

    നഥി പിറ്റേന്ന് രാവിലെ തന്നെ എഴുന്നേറ്റു അവൾ റെഡി ആയി നേരെ പോയത് തന്റെ പപ്പ വളർന്ന ഓർഫണേജിലേക്കയിരുന്നു.

    അവിടെയുണ്ടായിരുന്ന കുട്ടികൾക്ക് ആഹാരവും ഡ്രെസ്സും ടോയ്‌സും എല്ലാം മേടിച്ചു കൊടുക്കുകയും അവരോടൊപ്പം ഉച്ചവരെ ചിലവഴിക്കുകയും ചെയ്തു.

    5 Comments

    1. Waiting for the next part

    2. ♥️♥️♥️♥️♥️

    3. Going very good…

    4. Page kuttiyall kollam ayirunnu ninta ishtam polla bakki okkaa ?

    Comments are closed.