ലൂസിഫർ തന്റെ തൂവെള്ള ചിറകുകൾ വിരിച്ചുകൊണ്ടു മിഖായേലിനെ ലക്ഷ്യമാക്കി തന്നെ ശരവേഗത്തിൽ കുതിച്ചു.
അമന്റെയും ഗബ്രിയേലിനും പിന്നിലായി ആയിരുന്നു മിഖായേൽ പാഞ്ഞെത്തിയത്.
അവരിരുവരുടെയും വാളുകൾ ലൂസിഫറിനു നേരെ പാഞ്ഞടുത്തു എന്നാൽ അവരുടെ കണക്കു കൂട്ടലുകൾ തെറ്റിച്ചുകൊണ്ട് അവൻ അതിൽ നിന്നും ഒഴിഞ്ഞു മാറി പിന്നിലായി വന്ന മിഖായേലിന്റെ നെഞ്ചിലേക്ക് തന്റെ കൈപ്പത്തി ഉപയോഗിച്ച് തള്ളി.
പിന്നിലേക്ക് തെറിച്ചു പോകുന്നതിനിടയിൽ മിഖായേൽ തന്റെ വാൾ ലൂസിക്ക് നേരെ വീശിയെങ്കിലും അത് അവനെ തൊട്ടു തൊട്ടില്ല എന്ന നിലയിൽ കടന്നു പോയി. അവൻ അല്പദൂരം തെറിച്ചു പോയി ഇരു കാലുകളും കുത്തി നിരങ്ങി ചെന്ന് നിന്നു.
മിഖായേലിനു നേരെ ആക്രമണം ഉതിർത്ത ശേഷം ലൂസി തിരിഞ്ഞു അമനു നേരെ പാഞ്ഞു. ഞൊടിയിടയിൽ തന്നെ അമന്റെ പിന്നിലായി അവനെത്തിയിരുന്നു.
എന്നാൽ മിന്നൽ വേഗത്തിൽ അമന്റെ വാളിന്റെ പിടി ഭാഗം ലൂസിഫറിന് നെഞ്ചിലായ് പതിച്ചു.
അതിന്റെ ആഘാതത്തിൽ ദൂരേക്ക് തെറിച്ചു പൊയ്ക്കൊണ്ടിരുന്ന ലൂസിയുടെ നേരെ വാളുമായി പിന്നിൽ നിന്നും മിഖായേൽ പാഞ്ഞടുത്തു.
അത് മനസ്സിലാക്കിയെന്നോണം അവൻ ചിറക് വീശി ആകശത്തേക്ക് പറന്നുയർന്നു ഒപ്പം മറ്റ് മൂന്നു പേരും.
ലൂസിഫർ തന്റെ ഏറ്റവും അടുത്തുണ്ടായിരുന്ന അമന്റെ കാഴ്ച തന്റെ ചിറക് ഉപയോഗിച്ച് മറച്ചു. ശേഷം വായുവിൽ നിന്നു കറങ്ങിക്കൊണ്ട് അമന്റെ മുഖത്തിന് നേരെ വാൾ വീശി. അത് അവന്റെ മുഖത്ത് ചെറിയ ഒരു മുറിവുണ്ടാക്കി.
അമൻ തന്റെ കൈ ഉപയോഗിച്ചു പൊടിഞ്ഞ ചോര തുടച്ചു.
ലൂസിഫർ അടുത്തത് ഗബ്രിയേലിനെ ലക്ഷ്യമിട്ടു. മുഖത്തായി മുറിവ് പറ്റിയ ദേഷ്യത്തിൽ അമൻ തന്റെ വാൾ ലൂസിക്ക് നേരെ വീശി. അതിന്റെ അടിയിലൂടെ വായുവിൽ തെന്നി നീങ്ങി ഗബ്രിയേലിനു നേരെ അവൻ പാഞ്ഞു.
ഗബ്രിയേൽ തന്റെ ചിറക് ഒന്ന് വിടർത്തിയ ശേഷം ലൂസിഫറിനു നേരെ ശക്തിയിൽ കുടഞ്ഞു അതിൽ നിന്നും കൂർത്ത അഗ്രമുള്ള തൂവലുകൾ ലൂസിഫറിനു നേരെ വായുവിനെ കീറി മുറിച്ചുകൊണ്ട് അടുത്തു.
ലൂസിഫർ തന്റെ വാൾ ഉപയോഗിച്ച് മുഖത്തിന് നേരെ വന്ന തൂവലുകളെ തടഞ്ഞു വീഴ്ത്തി എന്നാൽ അവയിൽ ചിലത് ലൂസിഫറിന്റെ കാലിലും മറ്റ് ശരീര ഭാഗങ്ങളിലും തറച്ചു കയറി.
അത് ലൂസിയുടെ വേഗതയെ കുറച്ചു. അടുത്ത നിമിഷം തന്നെ ഗബ്രിയേലിന്റെ ശക്തമായ ചവിട്ട് ലൂസിയുടെ നെഞ്ചിൽ പതിച്ചു.
പിന്നിലേക്ക് തെറിച്ചു നീങ്ങിയ ലൂസിയെ പിന്നിൽ നിന്ന് അമൻ ഇരു കൈകൾക്കൊണ്ടും പിടിച്ചു വായുവിൽ നിന്നു കറങ്ങി നിലത്തേക്ക് വലിച്ചെറിഞ്ഞു. ഇതെല്ലാം നടന്നത് നിമിഷങ്ങൾക്കുള്ളിലായത് കൊണ്ട് തന്നെ ലൂസിക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല.
ഇപ്പോൾ ആകെ ഈ കഥ മാത്രമേ വരുന്നുള്ളു… ❤❤❤❤❤
നേരത്തെ Author ആയതുകൊണ്ട് publish ചെയ്യാൻ പ്രശ്നമില്ല??