അയ്യോ…. അമ്മേ…. അങ്ങനൊന്നുമില്ല
പിന്നെ നീയെന്തിനാടി , കരയുന്നേ… നീയും എന്നോട് കള്ളം പറയാൻ തുടങ്ങിയോ…
ഇല്ല അമ്മേ… അത് ഞാനറിയാതെ ഏട്ടൻ്റെ കാലിൽ തട്ടി, ഏട്ടൻ വേദനയിൽ കരഞ്ഞപ്പോ..
അതിനു നീയെന്തിനാ.. കരയുന്നേ… വേദനിച്ചത് അവനല്ലെ, കുറച്ചനുഭവിക്കട്ടെ
അമ്മേ…..
ഉം മതി, കരഞ്ഞത്, വാ… ഡോക്ടറെ കാണാൻ പോവാം
ഇരുവരും പുറത്തിറങ്ങിയപ്പോ , എനിക്ക് സ്വയം ശ്വാസമെടുക്കാൻ പോലും കഴിയാത്ത പോലെ, അവൾ ചോദിച്ച ചോദ്യങ്ങൾ അവളുടെ ആഗ്രഹം എല്ലാം എനിക്ക് എന്തോ പോലെ ഉരുണ്ടു കേറുന്നു. അമ്മ ചോദിച്ചപ്പോ പോലും സ്വന്തം ദുഖം കടിച്ചമർത്തി എന്നെ ന്യായീകരിച്ചവൾ. എല്ലാം ഒരു ഓർമ്മ പോലെ പഴയ ആ കാലം,
ആ സംഭവത്തിന് ശേഷം കോളേജ് ദിനങ്ങൾ ഒരു ഒഴുക്കോടെ പോയി. എന്നും ബസിൽ യാത്ര, ക്ലാസ്സ് കാൻറീൻ, അങ്ങനെ , അതിനിടയിൽ ഞാൻ പരിചയപ്പെട്ട ഒരു പെൺക്കുട്ടിയാണ് അർച്ചന . BCom ക്കാരി. ഒരു പാവം നാട്ടിൻ പുറത്തുക്കാരി. വാചാലയായ അവളുടെ സംസാരം എന്നെ വല്ലാതെ ആകർഷിച്ചു. എൻ്റെ ജീവിത വഴിത്തിരിവിലെ പ്രധാന കാരണക്കാരി അവളാണെന്നും പറയാം.
എൻ്റെ ഒരു കുഞ്ഞനിയത്തിയാവാൻ അവൾക്ക് കുറഞ്ഞ സമയം മാത്രം മതിയായിരുന്നു. ശിവാ എന്ന വിളി പതിയെ ഏട്ടാ എന്നായി. പിന്നെ എടാ പോടാ എന്ന ലെവലിലേക്കു വളർന്നു. പിന്നെ എന്തും വിളിക്കാം എന്തും പറയാം എന്ന തലത്തിൽ വരെ എത്തിയിരുന്നു. കാര്യങ്ങൾ.
എന്നാൽ എൻ്റെയും അർച്ചനയുടെയും മേത്ത് എപ്പോഴും അസൂയയുടെ മിഴികൾ പതിഞ്ഞത് ഞാനും അറിഞ്ഞിരുന്നില്ല. പിന്നിൽ നിന്നും ചരടു വലിക്കുന്നത് അറിയാതെ ഞാനും ഒരു ശലഭമായി പാറി പറന്നു.
കുറേ നാളുകൾക്ക് ശേഷം ഞാൻ പാർവ്വതിയെ നേരിട്ടു കാണുന്നത് അന്നായിരുന്നു. ഓണാഘോഷ ദിനത്തിൽ. അവളെ കാണാൻ ഞാൻ ശ്രമിച്ചിരുന്നില്ല. അതു പോലെ കാലവും അതാവരെ ഞങ്ങളെ തമ്മിൽ കൂട്ടിച്ചേർക്കാൻ വഴിയുമൊരുക്കാത്തതിനാലാവാം ഈ കൂടി കാഴ്ച്ചയ്ക്ക് ഇത്രയും ദൈർഘ്യം വന്നത്.
ആ ദിവസം ഇന്നും നല്ല പോലെ ഞാൻ ഓർക്കുന്നു. രാവിലെ നേരത്തെ ഉണർന്ന് , പല്ലുതേപ്പും കാക്കക്കുളിയും കഴിഞ്ഞ് നല്ല കസവിൻ്റെ ആകാശനീല ഷർട്ടും , നിലക്കരയുള്ള വെള്ള മുണ്ടും നെറ്റിയിൽ ചന്ദനവും ചാർത്തി , ഡൈനിംഗ് ടേബിളിൽ ഞാൻ സമരം ചെയ്ത നാൾ…..
അയ്യോ…… നാട്ടുക്കാരെ എന്നെ പട്ടിണിക്കിട്ടു കൊല്ലുന്നേ…..
അയ്യോ…. എനിക്കു വിശക്കുന്നേ….
ആരേലും വല്ലതും തായോ….
ടാ.. ചെക്കാ…. കിടന്നു കറാതെടാ….
ഞാൻ കാറും, രാധു മോൾ എന്നെ പട്ടിണിക്കിട്ടത് നാട്ടുക്കാരറിയട്ടെ
8.30 ആവാതെ പൊന്താത്ത നീ, ഇന്നെന്തിനാടാ…. നേരത്തെ ഉണർന്നത്, നീയൊക്കെ എന്നെ കൊന്നേ… അടങ്ങു.
പ്രണയരാജ ഇനി എന്നാ സബ്മിറ്റ് ചെയ്യുന്നത് . വെയിറ്റിംഗ് അണുട്ടാ. സ്നേഹത്തോടെ ഹാർലി❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Raja inn undakkumoo
ഇപ്പോള വയിച്ചെ നന്നായിട്ടുണ്ട് ഇഷ്ടം ആയി. അടുത്ത പാർട്ട് എന്ന് വരും സഹോ കാത്തിരിക്കുന്നു സ്നേഹത്തോടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
സബ്‌മിറ്റ് ചെയ്‌തോ ?
Raja,
Vayikan alpam late aayi.. Ee partum nannayit ind❤
Enthayi ?
സബ്മിറ്റ് ചെയ്തിട്ടില്ല. ഇതു വരെ സബ്മിറ്റ് ചെയ്തത് പോസ്റ്റ് ആവാൻ കുറച്ചുണ്ട് അതു വന്നതിനു പിന്നാലെ സബ്മിറ്റ് ചെയ്യാം.
?
കാത്തിരിക്കുന്നു
Bro ee week aanu varumenn paranjad next part one week ayi post cheythitt
27 ee week thanne alle… 3 day kullile ezhuthi kazhiyum njan ayakkam. Innu ShivaShakti theerthu submit chaithu aduthath love and war aane
രാജാവേ എന്നാ അടുത്ത ഭാഗം
One week gap aane ee story
അടിപൊളി…. തുടരൂ……..
Thanks muthee