അതു പറയുമ്പോ പ്രതീക്ഷയുടെ കിരണങ്ങൾ ആ മിഴികളിൽ തെളിയുന്നത് ഞാൻ കണ്ടു.
അതെ, പക്ഷെ ഈ താലിയുടെ ബലം അതിനു വേണ്ട. ഒരു ഭാര്യാ – ഭർതൃബന്ധം നമുക്കിടയിൽ ഉണ്ടാകുമെന്ന് കരുതണ്ട.
അതെനിക്കറിയാം ശിവ, എനിക്കതറിയാം നിനക്ക് ഉണ്ണിമോളെ മറക്കാൻ കഴിയില്ല എന്ന്
അതെ,
ഒന്നു ഞാൻ ചോദിച്ചോട്ടെ
എന്താ…..
അവളെ ഇപ്പോഴും വിവാഹം കഴിക്കണം എന്നു തോന്നുന്നുണ്ടോ…
അവളുടെ ആ ചോദ്യം , അതിനുത്തരം അവനരികിൽ ഉണ്ടായിരുന്നില്ല. പക്ഷെ ആ ചോദ്യം അവൾ വീണ്ടും ആവർത്തിച്ചപ്പോ തന്നെ പരിഹസിക്കുന്നതു പോലെ അവനു തോന്നി. ആ ദേഷ്യം അവനിൽ ഉയർന്നതിനാൽ മറുത്തൊന്നും ചിന്തിക്കാതെ അവൻ പറഞ്ഞു.
അതെ, എനിക്കുറപ്പുണ്ട്.
അവനിൽ നിന്നും അങ്ങനെ ഒരു ഉത്തരം പ്രതീക്ഷിക്കാത്തതിനാൽ തന്നെ , നിറഞ്ഞൊഴുകുന്ന മിഴികൾ കൂടുതൽ ശക്തിയാർജിക്കുകയാണ് ചെയ്തത്.
ആയിക്കോട്ടെ, ശിവ , ശിവയുടെ ആഗ്രഹം നടക്കട്ടെ,
അവളുടെ വാക്കുകൾ വിശ്വാസം വരാത്ത പോലെ അവൻ അവളെ തന്നെ നോക്കി നിന്നു.
ഈ പരിക്കൊക്കെ മാറിയ ശേഷം ഞാൻ വഴി മാറി തരാം.
ഇവൾക്ക് ഇതെന്തു പറ്റി എന്ന സംശയം അവനിൽ ഉടലെടുത്തു. ഇവൾക്ക് ഭ്രാന്തായോ എന്നു വരെ അവൻ ചിന്തിച്ചു പോയി. പിരിയാൻ അവസരം വന്ന സമയം എന്തൊക്കെയോ കാട്ടി കൂട്ടി എന്നെ സ്വന്തമാക്കി, ഇപ്പോ ദാ പറയുന്നു ഞാൻ ഒഴിഞ്ഞു തരാം എന്ന്.
ശിവാ… നിൻ്റെ ആഗ്രഹത്തിന് ഞാൻ കൂട്ടു നിൽക്കുമ്പോ എൻ്റെ ഒരാഗ്രഹം നീ സാധിച്ചു തരണം.
എനിയെനിക്ക് ജീവിക്കാൻ… വേണ്ടി നീ ആ ആഗ്രഹമെങ്കിലും സാധിച്ചു തരുമോ…..
എന്താഗ്രഹം എന്ന രീതിയിൽ അവൻ അവളെ നോക്കിയ നിമിഷം, നിറകണ്ണുകളോടെ വാക്കാനായി പരതുന്ന അവളെയാണ് അവൻ കണ്ടത്.
എനിക്ക്,….
എനിക്കു നീ……
എനിക്കു നീ… ഒരു കുഞ്ഞിനെ തരണം ശിവാ…..
എനിക്ക് ജീവിക്കാൻ ഒരു കുഞ്ഞു വേണം, ആ കുഞ്ഞ് അനാഥയാവില്ല, ആ കുഞ്ഞിന് ഞാനുണ്ട്, അമ്മയായി, ഒരിക്കലും അവകാശം പറഞ്ഞ് ഞങ്ങൾ വരില്ല.
അതും പറഞ്ഞവൾ പൊട്ടിക്കരഞ്ഞ നിമിഷം അവനാകെ തളർന്നു പോയി. എന്താണ് താൻ ഈ പാവം പൊട്ടിപ്പെണ്ണിനോട് പറയേണ്ടത് എന്നവനു പോലും അറിയാത്ത അവസ്ഥ.
എന്താ…. മോളെ… എന്തു പറ്റി……
മുറിയിലേക്കു കടന്നു വന്ന അമ്മയുടെ ശബ്ദമായിരുന്നു. സത്യത്തിൽ അമ്മ വന്നത് എനിക്കൊരു അനുഗ്രഹമായാണ് തോന്നിയത്. അവൾക്ക് എന്തു മറുപടി നൽകണം എന്നറിയാതെ ഞാൻ തളർന്നു നിൽക്കുമ്പോ… രക്ഷകയായി അമ്മ അവതരിച്ചു.
കണ്ണീർ തോരാത്ത അവളുടെ മുഖത്തേക്കും നിർവികാരനായി കിടക്കുന്ന എൻ്റെ മുഖത്തേക്കും അമ്മ മാറി മാറി നോക്കുന്നുണ്ട്. അവളെ നോക്കുന്ന സമയം ആ മുഖത്ത് വാത്സല്യം തെളിഞ്ഞു കാണാം, എന്നാൽ എന്നെ നോക്കുന്ന മാത്രയിൽ വാത്സല്യം കോപത്തിലേക്ക് പരിവർത്തിതമാവുകയും ചെയ്യുന്നു.
ഇവൻ നിന്നെ കരയിപ്പിച്ചു അല്ലേ…..
പ്രണയരാജ ഇനി എന്നാ സബ്മിറ്റ് ചെയ്യുന്നത് . വെയിറ്റിംഗ് അണുട്ടാ. സ്നേഹത്തോടെ ഹാർലി❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Raja inn undakkumoo
ഇപ്പോള വയിച്ചെ നന്നായിട്ടുണ്ട് ഇഷ്ടം ആയി. അടുത്ത പാർട്ട് എന്ന് വരും സഹോ കാത്തിരിക്കുന്നു സ്നേഹത്തോടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
സബ്‌മിറ്റ് ചെയ്‌തോ ?
Raja,
Vayikan alpam late aayi.. Ee partum nannayit ind❤
Enthayi ?
സബ്മിറ്റ് ചെയ്തിട്ടില്ല. ഇതു വരെ സബ്മിറ്റ് ചെയ്തത് പോസ്റ്റ് ആവാൻ കുറച്ചുണ്ട് അതു വന്നതിനു പിന്നാലെ സബ്മിറ്റ് ചെയ്യാം.
?
കാത്തിരിക്കുന്നു
Bro ee week aanu varumenn paranjad next part one week ayi post cheythitt
27 ee week thanne alle… 3 day kullile ezhuthi kazhiyum njan ayakkam. Innu ShivaShakti theerthu submit chaithu aduthath love and war aane
രാജാവേ എന്നാ അടുത്ത ഭാഗം
One week gap aane ee story
അടിപൊളി…. തുടരൂ……..
Thanks muthee