അവൻ്റെ ആ പ്രവർത്തി അവളെ കുറച്ചൊന്നുമല്ല സങ്കടപ്പെടുത്തിയതെന്ന് ആ മിഴികൾ വിളിച്ചോതി . അവളുടെ കണ്ണുകളിൽ നിന്നും അടർന്നു വീണ കണ്ണുനീർ തുള്ളികൾ അവൻ്റെ വലം കൈ ചുട്ടുപൊള്ളിക്കുകയാണ്. അവനറിയാം തെറ്റുകൾ ചെയ്തത് അവനാണെന്ന് പക്ഷെ, സാഹചര്യം .
മനസിൽ ഒരുത്തി നിറഞ്ഞിരുന്നത് അറിയാൻ വൈകിപ്പോയി, അതറിഞ്ഞ നിമിഷം അവളോടു തുറന്നു പറഞ്ഞു. മനസിൽ ഒരാളെ വച്ച് മറ്റൊരാളുമായി . എന്തോ മനസനുവദിക്കുന്നില്ല. ഉണ്ണിമോളുടെ വിവാഹം കഴിഞ്ഞിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുന്നു. അവളെ സ്വന്തമാക്കാനാവില്ല എന്നു മനസു വിശ്വസിച്ചാൽ ഒരു പക്ഷെ പാർവ്വതിയെ എനിക്ക് ഉൾക്കൊള്ളാൻ കഴിയുമായിരുന്നു.
എന്നാൽ അവൾ എനിക്കു വേണ്ടി കാത്തിരിക്കുമോ എന്ന ഭയം അതാണ് എന്നെയും പിന്നോട്ടു വലിക്കുന്നത്.
ഉണ്ണിയേട്ടാ…. എപ്പോയാ… നമ്മുടെ കല്യാണം….
അവളുടെ ആ വാക്കുകൾ ഇന്നും എൻ്റെ മനസിൽ അലയടിക്കുന്നുണ്ട്, അതാണെനിക്ക് പാർവ്വതിയെ ഉൾക്കൊള്ളാൻ കഴിയാത്തതും . പാർവ്വതി അവളാണ് എന്നാലെ ബാല്യകാല പ്രണയത്തെ മനസിലാക്കാൻ സഹായിച്ചത്, അതിനു കാരണം അവളുടെ പ്രണയവും. എൻ്റെ അവസ്ഥയിലും മോശമാനവളുടെ , അനാഥയാണ്, ആദ്യമായി സ്നേഹിച്ചതും വിശ്വസിച്ചതും എന്നെ, നഷ്ടമാക്കാൻ അവൾക്കും കഴിഞ്ഞില്ല. പക്ഷെ അവൾ ചെയ്തത് അതു മാത്രം ഇന്നും മനസിൽ ഒരു കനലായി എരിയുന്നു.
ശിവാ……….
ഉം…..
എന്നോട് ഇപ്പോഴും പിണക്കമാണോ…?
പാറു പ്ലീസ്
ഒരു ഭാര്യയായി കാണാൻ ഞാൻ വാശി പിടിക്കുന്നില്ല ശിവ, പക്ഷെ ഈ അവസ്ഥയിൽ ഒരു വേലക്കാരിയായെങ്കിലും എന്നെ കണ്ടു കൂടെ.
അവളുടെ ആ വാക്കുകൾ എൻ്റെ ഹൃദയത്തിൽ ആഴത്തിലാണ് പതിഞ്ഞത്. എന്തു മറുപടി അവൾക്കു ഞാൻ കൊടുക്കണം എന്നെനിക്കു പോലും അറിയില്ല.
എനിക്കറിയാം പൊറുക്കാൻ കഴിയാത്ത തെറ്റാണ് ഞാൻ ചെയ്തത്.
എൻ്റെ അവസ്ഥ അതായിരുന്നു ശിവ.
നീ നഷ്ടമാകുമെന്നറിഞ്ഞപ്പോ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാനായില്ല, ഒരു ഭ്രാന്തു കയറിയ അവസ്ഥ, അതിൽ ഞാനറിയാതെ എന്തൊക്കെയോ കാട്ടി കൂട്ടി.
ഒടുക്കം നമ്മുടെ വിവാഹത്തിൽ അവസാനിച്ചു.
എല്ലാം നിർവികാരനായി ഞാൻ കേട്ടു കിടന്നു. അവൾ ആ സംസാരം തുടർന്നു.
പക്ഷെ, ഇപ്പോ തോന്നുന്നു ഒന്നും വേണ്ടായിരുന്നെന്ന്.
ശിവാ…. നിനക്കെന്നെ പഴയ പോലെ സ്നേഹിക്കാൻ കഴിയില്ല എന്നെനിക്കറിയാം…
പക്ഷെ ഈ അവസ്ഥയിൽ എനിക്കാവുന്നില്ല ശിവ.
ഒരു വേലക്കാരിയായി കണ്ടെങ്കിലും നിന്നെ പരിചരിക്കാൻ എന്നെ അനുവദിക്കണം. please….
നീയതിന്, എന്തു കൂലി തന്നാലും ഞാൻ വാങ്ങി കൊള്ളാം.
അതവൾ പറഞ്ഞ നിമിഷം , ഞാൻ ശരിക്കും തകർന്നു പോയി, അവൾ എത്രമാത്രം ദുഖം കടിച്ചമർത്തുന്നുണ്ടെന്ന് ആ നിമിഷം മനസിലായി. അവളെ കൂടുതൽ വിഷമിപ്പിക്കാൻ എനിക്കും കഴിയുമായിരുന്നില്ല.
പാറു, നീ എന്നെ പരിചരിക്കുന്നതിൽ എനിക്കൊരു പ്രശ്നവുമില്ല.
സത്യം
പ്രണയരാജ ഇനി എന്നാ സബ്മിറ്റ് ചെയ്യുന്നത് . വെയിറ്റിംഗ് അണുട്ടാ. സ്നേഹത്തോടെ ഹാർലി❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Raja inn undakkumoo
ഇപ്പോള വയിച്ചെ നന്നായിട്ടുണ്ട് ഇഷ്ടം ആയി. അടുത്ത പാർട്ട് എന്ന് വരും സഹോ കാത്തിരിക്കുന്നു സ്നേഹത്തോടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
സബ്‌മിറ്റ് ചെയ്‌തോ ?
Raja,
Vayikan alpam late aayi.. Ee partum nannayit ind❤
Enthayi ?
സബ്മിറ്റ് ചെയ്തിട്ടില്ല. ഇതു വരെ സബ്മിറ്റ് ചെയ്തത് പോസ്റ്റ് ആവാൻ കുറച്ചുണ്ട് അതു വന്നതിനു പിന്നാലെ സബ്മിറ്റ് ചെയ്യാം.
?
കാത്തിരിക്കുന്നു
Bro ee week aanu varumenn paranjad next part one week ayi post cheythitt
27 ee week thanne alle… 3 day kullile ezhuthi kazhiyum njan ayakkam. Innu ShivaShakti theerthu submit chaithu aduthath love and war aane
രാജാവേ എന്നാ അടുത്ത ഭാഗം
One week gap aane ee story
അടിപൊളി…. തുടരൂ……..
Thanks muthee