Love & War 2 [പ്രണയരാജ] 315

അവനരികിൽ ഉണ്ടായിരുന്ന ചെയറിൽ കുത്തിരുന്നു, താടിക്കു കൈ കൊടുത്തു ആ മുഖം നോക്കി ഞാനിരുന്നു. എൻ്റെ ഹൃദയാനുരാഗ വീണകൾ  പതിയെ ശ്രുതി മീട്ടി തുടങ്ങി. ജീവൻ്റെ തുടിപ്പിൽ ലയിക്കും ആ ജീവരാഗമുണർന്നു.

കുറ്റി താടികൾ വളർന്നു തുടങ്ങിയിട്ടുണ്ട്, മീശയുടെ ആ എടുപ്പ് അതു ഒരു വല്ലാത്ത ഭംഗിയാ… ശിവയ്ക്ക്, ശിവാ നിനക്കു താടിയുള്ളതാ… കൂടുതൽ ഭംഗി, നീ… താടി വളർത്തുമോ എനിക്കു വേണ്ടി….

അവളുടെ ചിന്തകൾക്കൊത്ത് ആ ചെഞ്ചുണ്ടിൽ പുഞ്ചിരിയും വിടർന്നു കൊണ്ടിരുന്നു. അന്നത്തെ ആ ദിവസത്തിലേക്ക് അവളറിയാതെ അവൾ ഒഴുകിയെത്തി….

ഹായ് പാർവ്വതി……

എനിയെപ്പോ കാണാം എന്നു ഞാൻ ചിന്തിച്ചിരിക്കുമ്പോഴാണ് , അപ്രതീക്ഷിതമായി എൻ്റെ പേരു വിളിച്ച് അവൻ വന്നത്, ശിവ. സത്യത്തിൽ പെട്ടെന്ന് കൺമുന്നിൽ അവൻ വന്നപ്പോ ഞാൻ ഭയന്നു പോയി. എന്നിലെ ഭയം എന്നെ കൊണ്ട് പറയിപ്പിച്ചതാണ്.

താനാരാ… തനിക്കെങ്ങനെ എൻ്റെ പേരറിയാം എന്ത് വേണം എന്നൊക്കെ.

പറഞ്ഞു കഴിഞ്ഞപ്പോ അബദ്ധമായോ എന്നു വരെ തോന്നി. എനി അവൻ എന്നെ കണ്ടാ ഒഴിഞ്ഞു മാറുമോ, എന്നോട് ദേഷ്യം പിടിക്കുമോ എന്നൊക്കെ ചിന്തിക്കുമ്പോ… എന്നെ ഞെട്ടിച്ചു കൊണ്ട്, രാവിലെ കണ്ട കാര്യം എടുത്തിട്ടു ശിവ.

എല്ലാം പോസ്റ്റീവ് ആയി എടുക്കുന്ന കാരക്ടർ, പിന്നെ അവൻ ആതിരയോട് സംസാരിച്ചപ്പോ എന്താ എന്നറിയില്ല ചെറിയൊരു ഇഷ്ടക്കേട് മനസിൽ തോന്നിയിരുന്നു. പെട്ടെന്ന് അതൊരു പ്രൊപ്പോസൽ ലൈനിലാണെന്നറിഞ്ഞപ്പോ, ആദ്യമായി എനിക്ക് നെഞ്ചിനകത്തൊരു വേദന പോലെ തോന്നി, ഇന്നേ വരെ ദേഷ്യം എന്തെന്നറിയാത്ത എന്നിലും ദേഷ്യം ഉണർന്നു. ആദ്യമായി ഞാൻ ഒരാളെ അസൂയയോടെ നോക്കി, ആതിരയെ.

അറിയാതെ കണ്ണു നിറയാൻ തുടങ്ങിയപ്പോയാണ്, അവനു വേണ്ടിയല്ല എന്നറിഞ്ഞത്, സന്തോഷത്തിൻ്റെ പുഷ്പങ്ങൾ എന്നെ നീരാട്ടാൻ തുടങ്ങിയതും അവനൊരു ഗേൾ ഫ്രെണ്ട് ഉണ്ടെന്ന സത്യം അറിഞ്ഞത്. അതു സത്യം പറഞ്ഞാൽ എൻ്റെ എല്ലാ പ്രതീക്ഷകളും തകർത്തു.

ആ സമയം തന്നെ ,ആദ്യ കോൾ, അതിലെ സംസാരവും മറ്റും കണ്ടപ്പോയും പിന്നെ ഉള്ള ആദ്യ സംഭാഷണത്തിൽ നിന്നും ഇവനും എല്ലാ പുരുഷൻമാരെ പോലെ പെണ്ണിനെ കാമത്തോടെ കാണുന്ന ഒരു വൃത്തികെട്ടവനാണെന്ന് മനസിൽ ഉറപ്പിച്ചു ഒരു വെറുപ്പ് അവനിൽ വളർന്നു വന്നതും ആ സമയത്താണ്.

പക്ഷെ അതവൻ്റെ അമ്മയാണെന്നു പറഞ്ഞപ്പോ ഉള്ളിൽ നിന്നൊരു കാളൽ, വിശ്വസിപ്പിക്കാനായി രണ്ടാമത്തെ കോളും, എനിക്കറിയില്ല എൻ്റെ മുന്നിൽ ഒരു രാജകുമാരനെ പോലെ അവൻ ഉയർന്നതെപ്പോയാണെന്ന്.

അമ്മയില്ലാത്ത സങ്കടം എനിക്കുണ്ട് , എന്നാൽ എൻ്റെ പല കൂട്ടുക്കരും പറഞ്ഞു കേട്ടിട്ടുണ്ട്, അമ്മ അങ്ങനെയാണ്. ഇങ്ങനെയാണ്, ചിത്ത പറയും തല്ലും. അനുഭവിക്കാൻ യോഗമില്ലാത്തവർക്ക് ഒരു തല്ലേലും കിട്ടിയാ മതി എന്നു തോന്നും.

എന്നാൽ ഈ അമ്മ- മകൻ ബന്ധം ഒരിക്കൽ പോലും കേൾക്കാത്ത അത്ര മനോഹരമായ ബന്ധം. അനാഥയായ എന്നെ ശിവയിലേക്ക് കൂടുതൽ അടുപ്പിച്ചതിൽ പ്രധാന കാരണവും അതു തന്നെയാണ്.

ശിവ മിഴി തുറന്നതും തന്നെ നോക്കി നിൽക്കുന്ന പാർവ്വതിയെയാണ് കണ്ടത്, ആ മിഴികളെ നേരിടാൻ അവനായില്ല എന്നതാണ് സത്യം .അവളുടെ മിഴികൾക്ക് വശ്യത കൂടുതലാണ് അതവന് നല്ല പോലെ അറിയാം. അതു കൊണ്ടു തന്നെ അവൻ തല തിരിച്ചു.

75 Comments

  1. പ്രണയരാജ ഇനി എന്നാ സബ്മിറ്റ് ചെയ്യുന്നത് . വെയിറ്റിംഗ് അണുട്ടാ. സ്നേഹത്തോടെ ഹാർലി❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  2. Raja inn undakkumoo

  3. ഇപ്പോള വയിച്ചെ നന്നായിട്ടുണ്ട് ഇഷ്ടം ആയി. അടുത്ത പാർട്ട് എന്ന് വരും സഹോ കാത്തിരിക്കുന്നു സ്നേഹത്തോടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  4. സബ്‌മിറ്റ് ചെയ്‌തോ ?

  5. Raja,
    Vayikan alpam late aayi.. Ee partum nannayit ind❤

    1. പ്രണയരാജ

      സബ്മിറ്റ് ചെയ്തിട്ടില്ല. ഇതു വരെ സബ്മിറ്റ് ചെയ്തത് പോസ്റ്റ് ആവാൻ കുറച്ചുണ്ട് അതു വന്നതിനു പിന്നാലെ സബ്മിറ്റ് ചെയ്യാം.

      1. അപ്പൂട്ടൻ

        കാത്തിരിക്കുന്നു

  6. Bro ee week aanu varumenn paranjad next part one week ayi post cheythitt

    1. പ്രണയരാജ

      27 ee week thanne alle… 3 day kullile ezhuthi kazhiyum njan ayakkam. Innu ShivaShakti theerthu submit chaithu aduthath love and war aane

  7. വിശ്വാമിത്രൻ

    രാജാവേ എന്നാ അടുത്ത ഭാഗം

    1. പ്രണയരാജ

      One week gap aane ee story

  8. അടിപൊളി…. തുടരൂ……..

    1. പ്രണയരാജ

      Thanks muthee

Comments are closed.