Love & War 2 [പ്രണയരാജ] 315

അനാഥയായ എനിക്ക് ദൈവം ഒരു കുടുംബം തന്നു. സ്നേഹനിധിയായ ഒരമ്മ , സ്വന്തം മകളെ പോലെ എന്നെ സ്നേഹിക്കുന്ന അമ്മ. കർക്കശക്കാരനായ അച്ഛൻ, സ്നേഹം പുറഞ്ഞു കാട്ടാത്ത ഗൗരവം അഭിനയിച്ചു നടക്കുന്ന ഒരു പാവം അച്ഛൻ, പിന്നെ എൻ്റെ എല്ലാം എല്ലാമായ ശിവ.

ശിവയ്ക്കിന്ന് എന്നോടു വെറുപ്പാണ് , പക്ഷെ എനിക്കുറപ്പുണ്ട് എന്നെങ്കിലും അവനെന്നെ പഴയ പോലെ സ്നേഹിക്കുമെന്ന് . ആ സ്നേഹത്തിനു വേണ്ടിയുള്ള പ്രതീക്ഷയാണ് ഈ ജീവിതം.

അമ്മയുടെ നിർബന്ധത്തിനു വഴങ്ങി, അമ്മയോടൊപ്പം കാൻ്റീനിൽ പോയി, അവിടെ നിന്നും ഞാൻ ഭക്ഷണം കഴിച്ചു തുടങ്ങി. എന്തോ തൊണ്ടയിൽ നിന്നും അന്നമിറങ്ങാൻ വല്ലത്ത ബുദ്ധിമുട്ട് നേരിടുന്നതു പോലെ.

അതു മനസിലാക്കിയാണോ… സ്നേഹക്കൂടുതൽ കൊണ്ടാണോ എന്നൊന്നും എനിക്കറിയില്ല, പെട്ടെന്ന് അമ്മ തൻ്റെ കൈ കൊണ്ട് എന്നെ ഊട്ടാൻ ശ്രമിച്ചു.  ഒരു നിമിഷം എൻ്റെ മിഴികളും നിറഞ്ഞൊഴുകി തുടങ്ങി.

എന്തിനാ… മോളെ, നീയെന്തിനാ… ഇങ്ങനെ എപ്പോഴും കരയുന്നത്.

ഒന്നുമില്ല അമ്മേ…. ഇത് സന്തോത്താൽ കണ്ണു നനഞ്ഞതാ….

അമ്മയുടെ കയ്യിൽ നിന്നും സന്തോഷത്തോടെ ഞാൻ ആ ഉരുള വാങ്ങി കഴിച്ചു. ആ സമയം സന്തോഷവും ദുഖവും ഒരു പോലെ എന്നിൽ നിറഞ്ഞു തുളുമ്പുകയാണ്. അമ്മയ്ക്ക് എന്നല്ല മറ്റാർക്കും ആ സമയത്തെ എൻ്റെ മാനസിക അവസ്ഥ മനസിലാക്കാൻ കഴിയില്ല, അതറിയണമെങ്കിൽ അനാഥത്വം എന്നത് എന്താണെന്നറിയണം.

ഒരു കാലത്തെ എൻ്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു അമ്പിളി മാമനെ കാണിച്ച് എന്നെ ഊട്ടുന്ന എൻ്റെ അമ്മ. രാത്രികളിൽ എന്നും കൂട്ടു വരുന്ന ഒരു സ്വപ്നം മാത്രമായിരുന്നു അമ്മ, അമ്മയുടെ സ്നേഹം. എന്നാൽ ഇന്നെൻ്റെ സ്വപ്നങ്ങൾ പൂവണിയുകയാണ്. പണ്ടത്തെ ഓർമ്മയുടെ ദുഖവും വന്നു ചേർന്ന സൗഭാഗ്യത്തിൻ്റെ സന്തോഷവും ഒരു പോലെ എന്നെ വേട്ടയാടുന്നു.

ഭക്ഷണശേഷം ഞാൻ അമ്മയോടായി പറഞ്ഞു.

അമ്മേ… നമുക്ക് ഏട്ടനരികിലേക്ക് പോയാലോ…

മോള് ചെല്ല്, അമ്മ പിന്നെ വരാം

അമ്മേ.. ഞാൻ കാരണം

മോൾ കാരണമാണെന്നു ഞാൻ പറഞ്ഞോ…

പിന്നെ എന്താ… അമ്മ ഏട്ടനോട് പഴയ പോലെ മിണ്ടാത്തത്

അതു മോൾക്ക് പറഞ്ഞാ മനസിലാവില്ല.

അമ്മേ….

മോൾ ഇപ്പോ അവനരികിലേക്ക് ചെല്ല് അമ്മ വരാം പയ്യെ

അമ്മ വരുമല്ലോ….

ആടി, നീ ചെല്ല്

ഒരു ചെറു പുഞ്ചിരി തൂകി കൊണ്ട് ഞാൻ ശിവയ്ക്കരികിലേക്ക് നടന്നു. അമ്മയുടെയും മകനുമിടയിലെ അകലത്തിനു കാരണം ഞാനാണെന്ന കുറ്റബോധം എന്നെ വല്ലാതെ വേട്ടയാടി. റൂമിനരികിലെത്തിയതും ഉള്ളിൽ ഭയവും കൂടി വന്നു. അമ്മ കൂടെ ഇല്ല , ശിവയുടെ പ്രതികരണം എങ്ങനെയാവും എന്നതിൽ ഒരു ഉത്തരം എൻ്റെ പക്കലുമില്ല. അമ്മ ഉണ്ടായിരുന്നെങ്കിൽ എന്നു ഒരു നിമിഷം ആഗ്രഹിച്ചു പോയി.

മുറിയിൽ ഭയത്തോടെയാണ് ഞാൻ കയറിയത്. ഒരു ചീത്ത വിളി പ്രതീക്ഷിച്ചു കൊണ്ട് കണ്ണുകൾ അടച്ച് ഞാൻ മുറിയിൽ കയറി നിന്നു. ഏറെ നേരം ആയിട്ടും ഒന്നും സംഭവിക്കാതെ നിന്നപ്പോ പതിയെ  ഞാൻ മിഴികൾ തുറന്നു. മരുന്നിൻ്റെ ക്ഷീണത്തിൽ എല്ലാം മറന്നുറങ്ങുന്ന ശിവ .

75 Comments

  1. പ്രണയരാജ ഇനി എന്നാ സബ്മിറ്റ് ചെയ്യുന്നത് . വെയിറ്റിംഗ് അണുട്ടാ. സ്നേഹത്തോടെ ഹാർലി❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  2. Raja inn undakkumoo

  3. ഇപ്പോള വയിച്ചെ നന്നായിട്ടുണ്ട് ഇഷ്ടം ആയി. അടുത്ത പാർട്ട് എന്ന് വരും സഹോ കാത്തിരിക്കുന്നു സ്നേഹത്തോടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  4. സബ്‌മിറ്റ് ചെയ്‌തോ ?

  5. Raja,
    Vayikan alpam late aayi.. Ee partum nannayit ind❤

    1. പ്രണയരാജ

      സബ്മിറ്റ് ചെയ്തിട്ടില്ല. ഇതു വരെ സബ്മിറ്റ് ചെയ്തത് പോസ്റ്റ് ആവാൻ കുറച്ചുണ്ട് അതു വന്നതിനു പിന്നാലെ സബ്മിറ്റ് ചെയ്യാം.

      1. അപ്പൂട്ടൻ

        കാത്തിരിക്കുന്നു

  6. Bro ee week aanu varumenn paranjad next part one week ayi post cheythitt

    1. പ്രണയരാജ

      27 ee week thanne alle… 3 day kullile ezhuthi kazhiyum njan ayakkam. Innu ShivaShakti theerthu submit chaithu aduthath love and war aane

  7. വിശ്വാമിത്രൻ

    രാജാവേ എന്നാ അടുത്ത ഭാഗം

    1. പ്രണയരാജ

      One week gap aane ee story

  8. അടിപൊളി…. തുടരൂ……..

    1. പ്രണയരാജ

      Thanks muthee

Comments are closed.