അവൻ അവർക്കിടയിൽ നിന്നും എൻ്റെ മുന്നിൽ വന്നു നിന്നു. ആ ഒരു നിമിഷം ഞാൻ ഞാനറിയാതെ എൻ്റെ മിഴികൾ നിറഞ്ഞൊഴുകി, ആ സമയം കൂട്ടത്തിലെ ഒരേട്ടൻ എനിക്കു നേരെ ഒരു റോസാപ്പൂ നീട്ടി പിടിച്ചു.
പിടിക്കെടി….
നിന്നോടല്ലെടി പിടിക്കാൻ പറഞ്ഞത്,
എന്ന് ഉറക്കെ അലറി കൊണ്ട് ആ ചേട്ടായി പറഞ്ഞപ്പോ പേടിച്ചു വിറച്ചു കൊണ്ട് ഞാൻ യാന്ത്രികമായി ആ പൂ വാങ്ങി കയ്യിൽ പിടിച്ചു.
എന്നാ… മോള് തുടങ്ങിക്കോ….
അതു കേട്ടതും ഒരു വശളൻ ചിരിയും ചിരിച്ച് , അഖിൽ എന്നെ തന്നെ നോക്കി നിന്നു. എൻ്റെ ശരീരം പോലും അനക്കാനാവാതെ ഞാൻ കരയുകയായിരുന്നു.
എന്താ…. അവിടെ…
ഗാംഭീര്യമുള്ള ആ ശബ്ദം ഉയർന്നതും സീനിയേർസ് എല്ലാവരും എഴുന്നേറ്റു നിന്നു , അതു കണ്ട് ഞാനും മിഴികൾ ഉയർത്തി ആ ശബ്ദത്തിനുടമയെ നോക്കി.
ഒന്നുമില്ല സർ. ഞങ്ങൾ ഈ കുട്ടിയെ പരിചയപ്പെടുകയായിരുന്നു.
എന്നിട്ടാണോ… രാഹുൽ ആ കൊച്ച് കരയുന്നത്
അതെന്താ… എന്നറിയില്ല സർ
കുട്ടിയുടെ പേര് എന്താ…
പാർവ്വതി…
ഏതാ… ഡിപ്പാർട്ട്മെൻ്റ്
Computer science…..
എൻ്റെ ഡിപ്പാർട്ട്മെൻ്റ് ആണല്ലോ , കുട്ടി ക്ലാസ്സിൽ പൊയ്ക്കൊളൂ…..
സർ, അതു പറഞ്ഞതും തിരിഞ്ഞു പോലും നോക്കാതെ ഒരോട്ടമായിരുന്നു ഞാൻ. എൻ്റെ കാലുകളെ എനിക്കു പോലും നിയന്ത്രിക്കാനായില്ല. അത്രയതികം ഞാൻ ഭയന്നിരുന്നു. എൻ്റെ ആദ്യത്തെ അനുഭവത്തിൽ തന്നെ ഞാൻ പൂർണ്ണമായി പതറിപ്പോയി എന്നു വേണമെങ്കിൽ പറയാം.
പുറത്ത് ആരുടെയോ കൈ പതിഞ്ഞപ്പോയാണ് ഞാൻ ഞെട്ടി ഉണർന്നത്.
എന്താ… മോളെ എന്തിനാ… കരയുന്നത്
ഒന്നുമില്ല അമ്മേ…. ഞാൻ പഴയ ഓരോ കാര്യങ്ങൾ ചിന്തിച്ച്
അതൊക്കെ മറന്നു കളയാനായില്ലെ,
നീ വല്ലതും കഴിച്ചോ മോളെ….
കഴിച്ചമ്മേ…..
നീ… അമ്മയോടു കള്ളം പറയാനായോ….
അമ്മേ…. അത്,
നിന്നെ ഞാൻ മരുമോയെല്ല മകളായാ… കാണുന്നത്,
അമ്മേ…..
എന്നു വിളിച്ചു പൊട്ടിക്കരഞ്ഞു കൊണ്ട് ഞാൻ ആ മാറിൽ ചേർന്നു കിടന്നു കരഞ്ഞു. അമ്മയുടെ കൈകൾ എൻ്റെ മുടിയിലും പുറത്തും തഴുകി കൊണ്ടിരുന്നു. എന്നെ ആശ്വസിപ്പിക്കാൻ എന്ന വണ്ണം.
പ്രണയരാജ ഇനി എന്നാ സബ്മിറ്റ് ചെയ്യുന്നത് . വെയിറ്റിംഗ് അണുട്ടാ. സ്നേഹത്തോടെ ഹാർലി❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Raja inn undakkumoo
ഇപ്പോള വയിച്ചെ നന്നായിട്ടുണ്ട് ഇഷ്ടം ആയി. അടുത്ത പാർട്ട് എന്ന് വരും സഹോ കാത്തിരിക്കുന്നു സ്നേഹത്തോടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
സബ്‌മിറ്റ് ചെയ്‌തോ ?
Raja,
Vayikan alpam late aayi.. Ee partum nannayit ind❤
Enthayi ?
സബ്മിറ്റ് ചെയ്തിട്ടില്ല. ഇതു വരെ സബ്മിറ്റ് ചെയ്തത് പോസ്റ്റ് ആവാൻ കുറച്ചുണ്ട് അതു വന്നതിനു പിന്നാലെ സബ്മിറ്റ് ചെയ്യാം.
?
കാത്തിരിക്കുന്നു
Bro ee week aanu varumenn paranjad next part one week ayi post cheythitt
27 ee week thanne alle… 3 day kullile ezhuthi kazhiyum njan ayakkam. Innu ShivaShakti theerthu submit chaithu aduthath love and war aane
രാജാവേ എന്നാ അടുത്ത ഭാഗം
One week gap aane ee story
അടിപൊളി…. തുടരൂ……..
Thanks muthee