ചെല്ല് ചെല്ല് നല്ല കുത്തു വിളക്കുകൾ നിരന്നു കിടക്കുവല്ലേ…..
ആരുടെയോ കാൽപ്പെരു മാറ്റം കേട്ടാണ് ഞാൻ ചിന്തകളിൽ നിന്നും ഉണർന്നത് , നോക്കിയപ്പോ കണ്ടു ആ പേടമാൻ മിഴികളെ, ഇപ്പോ കുറേ ആയിട്ട് ആ മിഴികൾ സ്ഥിരമായി ഈറനണിഞ്ഞാണ് കാണാൻ കഴിയുന്നത്. ഒരു കാലത്ത് പേടി മാത്രം നിറഞ്ഞ മിഴികൾ, ആ മിഴിയിൽ ധൈര്യം പകർന്നതും ഞാൻ തന്നെ ഇന്ന് തീരാ കണ്ണീർ പകർന്നതും ഈ ഞാൻ തന്നെ.
ഏട്ടാ… ഇന്ന് വീട്ടിലേക്ക് പൊക്കോളാൻ ഡോക്ടർ പറഞ്ഞു.
ഉം…..
ഒരു മൂളലിൽ മാത്രം ഞാൻ എൻ്റെ മറുപടിയൊതുക്കി. കൂടുതൽ പറയാൻ എനിക്കും കഴിയുമായിരുന്നില്ല. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. അമ്മയും പാറുവും നാലു പാടും ഓടി നടന്നു എല്ലാം ശരിയാക്കി. അച്ഛനും കൂട്ടുകാരും വന്നതോടെ എന്നെ പിടിച്ച് വീൽ ചെയറിൽ ഇരുത്തി കാറിനെ ലക്ഷ്യമാക്കി നീങ്ങി. കാറിൽ കയറിയതും യാത്ര ആരംഭിച്ചു. വീട്ടിലേക്കുള്ള മടക്കയാത്ര.
മരണം മുന്നിൽ കണ്ട ആ നിമിഷം ഇന്നും ഞാൻ ഓർക്കുന്നു. ആ അപകടത്തിൽ ജീവനോടെ ഞാൻ രക്ഷപ്പെട്ടത് ആരുടെയോ പ്രാർത്ഥന കൊണ്ട് മാത്രമാവാം , സ്വഭിമാനം തകർന്നു തരിപ്പണമായപ്പോ, ജിവിക്കാൻ മുന്നോണ്ടുണ്ടായ പ്രേരണയുടെ കവാടം കൊട്ടിയടച്ചപ്പോ തളർന്നുപോയവൻ്റെ മരണത്തെ തേടിയുള്ള യാത്ര.
ഈ കാറിലെ യാത്രയ്ക്കും ഒരു ലക്ഷ്യമുണ്ട് എൻ്റെ വീട്. ലക്ഷ്യമില്ലാത്ത ഒന്ന് അതെൻ്റെ ജീവിതത്തിന് മാത്രം. എനിക്കു മുന്നിൽ രണ്ടു വഴികൾ തുറന്നു തന്ന ദൈവം ഉത്തരമെനിക്കേകാൻ മറന്നതെന്തുകൊണ്ട്.
പാർവ്വതി, ഒരിക്കൽ ഞാൻ അവളെ പ്രണയിച്ചിരുന്നു. അന്നും ഇന്നും അവളെന്നെ പ്രണയിക്കുന്നു ഭ്രാന്തമായി. അവളുടെ ഈ പ്രണയം തന്നെ ഒരു കാരാഗ്രഹത്തിൽ ബന്ധനസ്ഥനാക്കുന്നതു പോലെ എനിക്കു തോന്നുന്നു. അകലാൻ ഞാൻ ശ്രമിക്കും തോറും സ്നേഹത്താൽ എന്നെ തോൽപ്പിച്ച് എന്നിലേക്കവൾ അടുക്കാൻ ശ്രമിക്കുന്നു.
ഉണ്ണിമോൾ, ബാല്യത്തിൻ്റെ ചാപല്യമെന്നോ, ആദ്യ പ്രണയമെന്നോ വിളിക്കാം. മനസിൻ്റെ ഉൾഗർത്തങ്ങളിൽ ഒരു രഹസ്യമായി അവൾ ഉറങ്ങി കിടന്നു. അതു വരെ എൻ്റെ ജീവിതം ശാന്തമായിരുന്നു. എന്നിൽ മറ്റൊരു പ്രണയം മൊട്ടിട്ട നാൾ മുതൽ ആ അഗാത ഗർത്തത്തിൽ നിന്നും നിമിഷ നേരം കൊണ്ട് വൻ വൃക്ഷമായി വളർന്ന പ്രണയരഹസ്യം , അതെന്നെ വേട്ടയാടാൻ തുടങ്ങിയതു മുതൽ എൻ്റെ ജീവിതം ആടിയുലയാൻ തുടങ്ങിയത്.
അവൾ എവിടെയാണ്, കാണാൻ എങ്ങനെ ഇരിക്കും ജീവനോടെ ഉണ്ടോ എന്നു പോലും അറിയില്ല, വിവാഹിതയാണോ, മറ്റാരുടെയെങ്കിലും പ്രണയിനിയാണോ… അതോ എനിക്കു വേണ്ടി കാത്തിരിക്കുകയാണോ… ഒന്നും അറിയില്ല. പക്ഷെ ഈ പ്രഹേളിക എന്നെ തന്നെ അതിലേക്കു വലിച്ചെടുപ്പിക്കുന്നതെന്തിന്
ഈ രണ്ടു വഴികളിൽ ഞാനേതു വഴി തിരഞ്ഞെടുക്കും
( തുടരും….)
പ്രണയരാജ ഇനി എന്നാ സബ്മിറ്റ് ചെയ്യുന്നത് . വെയിറ്റിംഗ് അണുട്ടാ. സ്നേഹത്തോടെ ഹാർലി❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Raja inn undakkumoo
ഇപ്പോള വയിച്ചെ നന്നായിട്ടുണ്ട് ഇഷ്ടം ആയി. അടുത്ത പാർട്ട് എന്ന് വരും സഹോ കാത്തിരിക്കുന്നു സ്നേഹത്തോടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
സബ്‌മിറ്റ് ചെയ്‌തോ ?
Raja,
Vayikan alpam late aayi.. Ee partum nannayit ind❤
Enthayi ?
സബ്മിറ്റ് ചെയ്തിട്ടില്ല. ഇതു വരെ സബ്മിറ്റ് ചെയ്തത് പോസ്റ്റ് ആവാൻ കുറച്ചുണ്ട് അതു വന്നതിനു പിന്നാലെ സബ്മിറ്റ് ചെയ്യാം.
?
കാത്തിരിക്കുന്നു
Bro ee week aanu varumenn paranjad next part one week ayi post cheythitt
27 ee week thanne alle… 3 day kullile ezhuthi kazhiyum njan ayakkam. Innu ShivaShakti theerthu submit chaithu aduthath love and war aane
രാജാവേ എന്നാ അടുത്ത ഭാഗം
One week gap aane ee story
അടിപൊളി…. തുടരൂ……..
Thanks muthee