LOVE ACTION DRAMA-11(Jeevan) 1047

ആമുഖം,

കഥ മുന്‍വിധികള്‍  ഇല്ലാതെ വായീക്കുക… കഥ പറയാന്‍ ഉള്ള സൌകര്യത്തിന് പലരുടേയും പോയിന്‍റ് ഓഫ് വ്യൂ മാറി മാറി വന്നിട്ടുണ്ട് … അത് കൊണ്ട് അല്പം ശ്രദ്ധ കൊടുത്ത് വായിക്കണം… തെറ്റുകളോ കുറവുകളോ ഉണ്ടെങ്കില്‍ ക്ഷമിക്കണം ….

****************

ലവ് ആക്ഷന്‍ ഡ്രാമ-11

Love Action Drama-11 | Author : Jeevan | Previous Parts

അനുവിന്റെ പോയിന്റ് ഓഫ് വ്യൂ തുടരുന്നു-

“കൊള്ളാം മോളെ… നല്ല ഐഡിയ… പക്ഷെ ചെറിയ ഒരു കുഴപ്പമുണ്ട്…”

വരുൺ പറഞ്ഞത് കേട്ട് എന്താ എന്ന അർത്ഥത്തിൽ ശ്രദ്ധയോടെ ഞാൻ അവനെ നോക്കി…

“എനിക്ക് തലക്ക് ഓളമില്ല… ഒരു പക്ഷെ ഇത്‌ നിന്റെ തന്തയോടു പറഞ്ഞാൽ അങ്ങേര് സമ്മതിക്കുമാരിക്കും…”

ഞാൻ മൊത്തത്തിൽ ഒന്ന് ചൂളി… എല്ലാം എന്റെ കുഴപ്പം കൊണ്ട് തന്നെയാണ്… എനിക്ക് വേണ്ടി അവന് ഒന്നും ചെയ്യണ്ട കാര്യമില്ല… ആത്മാഭിമാനമുള്ള ആരായാലും ഇതേ മറുപടിയെ എനിക്ക് ലഭിക്കു…

“നിന്റെ വീട്ടുകാരുടെ മുന്നിൽ നിന്നെ പുണ്യവതി ആക്കിയാൽ എനിക്ക് വേറെ പെണ്ണിനെ ഒപ്പിച് തരുമെന്ന് അല്ലേ… അതിരിക്കട്ടെ എന്ന് തുടങ്ങി മോൾ ഈ മാമാ പണിയൊക്കെ…”

“എവിടുന്നു കിട്ടുന്നു നിനക്ക് ഈ ഐഡിയയൊക്കെ… ഇത്രയും തഴം താഴ്ന്ന് ചിന്തിക്കാൻ തുടങ്ങിയോ അനു നീ…”

“ഇതിന്റെ പകുതി ബുദ്ധി നീ വേണ്ട സമയത്ത് വേണ്ട പോലെ പ്രയോഗിച്ചിരുന്നു എങ്കിൽ ഇന്ന് നീ എന്റെ പിടലിക്ക് ഇരിക്കില്ലായിരുന്നു…”

“വരുൺ… അത് പിന്നെ… അങ്ങനെയല്ല… ഞാൻ കാരണം വരുണിന്റ ജീവിതം കൂടെ ഇല്ലാതെ ആകുമോ എന്ന് പേടിച്ച്… ”

“ആഹാ… എന്താ കെയർ… അതിരിക്കട്ടെ… ഇങ്ങനെ ഒക്കെ തട്ടി വിടാൻ കാര്യങ്ങൾ എല്ലാം മനസ്സിലാക്കി എന്നെ അക്‌സെപ്റ്റ് ചെയ്യാൻ നിനക്ക് പരിചയമുള്ള പെണ്ണുങ്ങൾ ആരേലുമുണ്ടോ…”

“ഇല്ല…”

“നിന്റെ പറച്ചിൽ കേട്ടാൽ ഒരു പത്തെണ്ണം എങ്കിലും സ്റ്റോക്ക് ഉണ്ടെന്ന് തോന്നുമല്ലോ… നിന്നെ തന്നെ കെട്ടിയ കേട് തീർന്നിട്ടില്ല…അപ്പോ പിന്നെ നീ കണ്ട് പിടിച്ചോണ്ട് വരുന്നതിനെ കൂടി ഇനി തലയിൽ എടുത്ത് വെക്കാത്തതിന്റെ കുഴപ്പം കൂടിയേ എനിക്കുള്ളു… ഒന്ന് പോയേടി…”

എനിക്ക് വേറെ നിവർത്തിയില്ല… അവന്റെ കാല് പിടിച്ചു ആയാലും സമ്മതിപ്പിച്ചേ പറ്റു… ഇല്ലെങ്കിൽ ഒരു പക്ഷെ സത്യം എല്ലാവരും അറിഞ്ഞാൽ ഞാൻ ഒറ്റപ്പെട്ടു പോകും… ഒരു പക്ഷെ എന്റെ അച്ഛനെ തന്നെ എനിക്ക് നഷ്ടം ആകും…

“വരുൺ… പ്ലീസ്‌… പ്ലീസ് ഹെല്പ് മി… എനിക്ക് വേറെ അഫ്ഫയർ ഉള്ളത് കൊണ്ടാണ് നമ്മൾ പിരിയുന്നത് എന്നറിഞ്ഞാൽ ഒരു പക്ഷെ എന്റെ അച്ഛൻ…” ഞാൻ കരച്ചിലിന്റെ വാക്കോളമെത്തി, വിതുമ്പി തുടങ്ങി…

“പൂങ്കണ്ണീർ ഒഴുക്കി ടൈം കളയണ്ട… പറ്റില്ല എന്ന് പറഞ്ഞാൽ പറ്റില്ല… സത്യം എല്ലാവരും അറിയട്ടെ അനു… കുറച്ച് നാൾ എതിർപ്പൊക്കെ ഉണ്ടാകും… നിനക്ക് ഇഷ്ടപെട്ട ആളിന്റെ കൂടെ ജീവിക്കാനുള്ള പ്രാപ്തിയുണ്ട്… കുറച്ച് നാൾ കഴിഞ്ഞ് എല്ലാവരും എല്ലാം മറക്കും… എല്ലാവരും നിന്നെയും അവനെയും ആക്സപ്റ്റ് ചെയ്യും… നിങ്ങൾക്ക് സുഖമായി ജീവിക്കാം… പക്ഷെ അപ്പോളും എന്റെ കാര്യം ആലോചിച്ചെ… ”

ഞാൻ ഒന്നും മിണ്ടിയില്ല… കണ്ണുനീർ ഇടതടവില്ലാതെ ഒഴുകിത്തുടങ്ങി…

“വരുൺ… അങ്ങനെ ആണെങ്കിൽ ആരും ഒന്നും അറിയണ്ട… ഞാൻ വരുണിന്റെ ഒപ്പം ജീവിച്ച് കൊള്ളാം…”

“അയ്യടി മോളെ… എന്നിട്ട് വേണം നാളെ മുതൽ നീ ഓരോന്ന് ഓർത്ത് പ്രതിക്കാരം ചെയ്ത് എന്നെ പെട്ടിയിലാക്കാൻ… വേല മനസ്സിൽ ഇരിക്കട്ടെ… മാത്രമല്ല ഇനി എന്ത്‌ തന്നെ ആയാലും നിന്നെ എനിക്ക് വേണ്ട… അത്രക്ക് നിന്നെ ഞാൻ സ്നേഹിച്ചിട്ടുണ്ട്… വിവാഹത്തിന് മുൻപ് എന്ത്‌ തന്നെ ആയാലും കുഴപ്പമില്ലായിരുന്നു… ഞാന്‍ സഹിച്ചേനേ, പൊറുത്തേനേ…പക്ഷെ വിവാഹ ശേഷം ഒരാളിന്റെ താലി കഴുത്തിലിട്ട് മറ്റൊരാളെ മനസ്സിൽ കൊണ്ട് നടക്കുന്നവളെ എനിക്ക് വേണ്ട…”

351 Comments

  1. Superb twist ??

    1. ട്വിസ്റ്റ്‌ ആയിട്ടില്ല… വരാൻ കിടക്കുന്നതേ ഉള്ളു

  2. Mesmersing part. Vallatha manoharatha thanne e part enthu parayan annu. Ezhuthyile feel evide kitti. That means your sucess with this story

    1. താങ്ക്സ് ഡിയർ ❤️?

  3. മീശ മാധവൻ

    “അവിഹിതം എന്ന് കേട്ടപ്പോൾ പൂതനയുടെ മുഖത്ത് ഒരു ജാള്യത വന്ന് മുഖം വാടി..
    ഇവൾക്ക് അതുണ്ട് അപ്പുപ്പാ എന്ന് പറയാൻ ആണ് എനിക്ക് തോന്നിയത്”

    എന്റെ പൊന്ന് ജീവൻ ചേട്ടാ ഞാൻ സീരിയസ് ആയിട്ട് വായിച്ചു പോകുമ്പോഴും നിങ്ങൾ എങ്ങനെ ചിരിപികുകയെന്നാലോ.. അജിത്തിന് ആക്സിഡന്റ് പറ്റിയത് ഒരു പണി കിട്ടിയതല്ലെ എന്ന് തോന്നുവാ .. ആ എന്തായാലും നെക്സ്റ്റ് പാർട്ടിൽ അറിയാല്ലോ .. അപ്പോ ചേട്ടാ വീണ്ടും വീണ്ടും വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് ..?

    1. എല്ലാം വരുന്ന partukalil ആയി അറിയാം… അടുത്ത പാർട്ടിൽ അറിയാം എന്ന് പറയുന്നില്ല ???

  4. Iju vallatha nirathal ayi poyi. Manassu pidichu kulikkayi part uff superb. Avalukku onnum sambavakikaruthe plz?

    1. ❤️❤️❤️ നമുക്ക് നോക്കാം ബ്രോ

  5. We kathayil aval rape cheyya pettalum onnum thonilla.karanam egane jeevitham ette arinjhe poona pennugalkke ethe polulla chathilkal budhi bramathal ariyan pattila.

    1. അവൾ ജീവിതം ഇട്ടെറിഞ്ഞു പോയില്ല ബ്രോ… ആക്ച്വലി വരുണിനെ അവൾക്ക് ഇഷ്ടമാണ്… അജിത്തിന്റെ കൂടെ ജീവിക്കണം എന്ന് പറയാൻ അല്ല അവൾ പോയത്

  6. Karale♥ e pani avalukku venadarunnu. Karanam aval oru pennu alle

    1. ഇത്‌ പണി അല്ല…. അവൾക് നല്ല മുട്ടൻ പണി വരാൻ പോണേ ഉള്ളു ❤️❤️

  7. Aduthe part eppol varum. Vallatha tension ayi

    1. മുൻകുട്ടി അറിയിക്കാം… എഴുതാൻ സമയം സന്ദർഭം ഒക്കെ വേണ്ടേ ❤️

  8. Vallatha tension pole. Aval kolla ellengilum oru penne rape akkaruthe plz

    1. Shey… ❤️❤️❤️

  9. PANI KODUKKUM ANNU ANIKK ARIYAM BUT EEPANI KODUTTAPPOL AVIDAOKKAYOO ORU BAD FEELING ATRA vendayirunnu

    avaluda tala taytiyal madi ayirunnu avaluda shariyaya sobavam veetukar arinnal tanna agadasham pani kittum ayirunnu

    pattum angil eepani venda plz anikk enthukondaa enga tonnu anuu chodichhal nan avanta bagatt ninn chindikkunnad kondum agam

    karanam eepani kitti annpmatto avan arinnal ad avanikkum vishamam agum urapp

    karanam nee paranna pola manasinta oru konil eppoyum avan avala snehikunnund so plz

    kadha nannayirunnu aniik orupad ishtapettu nalla muttan pani randu perkuum kittii ajith nta kattu poyaaa

    orukarana vashalum 4 perkum avala tinnan kodukkandaa adin namuda chekkan mathi eppo ayalum…

    bakki nee eppol tarum????????????????????????????????????????????????????

    1. അജിത് ചത്തിട്ടില്ല ??? ബാക്കി അടുത്ത പാർട്ടിൽ അറിയാം ❤️❤️❤️

  10. Vallatha thrilling part thanne entha manoharam waiting nxt part

    1. താങ്ക്സ് ?

    2. പൊളി ബ്രോ.

  11. ഇനി അടുത്ത ഭാഗം വരുന്ന വരെ ടെൻഷൻ ആയിരിക്കും.ഈ ഭാഗവും നന്നായിട്ടുണ്ട്❤️

    1. അധികം ടെൻഷൻ വേണ്ട ❤️ എല്ലാം സെറ്റ് ആകും ?

  12. അവനവൻ കുരുക്കുന്ന കുരുക്ക് അഴിച്ചിടുമ്പോൾ ഗുലുമാൽ..

    ഒരു പെണ്ണിന് ഒരാണ് അവളോട്‌ ചെയ്ത് തെറ്റും മനസ്സിലിട്ട് ജീവിതകാലം മൊത്തം അവനെ വെറുക്കാനാകും എന്നാൽ ഒരാണിന് അവന്റെ പ്രണയിനി എത്ര തെറ്റ് ചെയ്താലും ഒരിഷ്ടം അവന്റെയുള്ളിലുണ്ടാകും. ഇത് ഞാൻ പറഞ്ഞതല്ല എവിടുന്നോ കേട്ടാതാ സത്യമാണൊന്നു ചോദിച്ചാൽ അറിയില്ല.

    ഇത് തന്നെയാണ് അവന്റെ അവസ്ഥയും അനു അവന്റെ ജീവിതത്തിൽ ഇനി വേണ്ട എന്ന് ഞാൻ ടൈപ്പ് ചെയ്യുമ്പോഴും എന്റെ ഉള്ളിന്റെയുള്ളിൽ നിന്നും പറയുന്നതും ആഗ്രഹിക്കുന്നതും അവരൊന്നിക്കുന്നതാണ്.

    വില്ലൻ കാമുകൻ ആകുമോ എന്നൊരു സംശയം ഉണ്ടായിരുന്നു സാധാരണ അങ്ങനെയാണല്ലോ അതിവിടെയും സംഭവിച്ചു.അന്ധമായ വിശ്വാസം മനുഷ്യനെ തകർച്ചയിലെത്തിക്കും പലപ്പോഴും.

    അനു വിനോട് സഹതാപം തോന്നിയത് അവസാന ഭാഗം എത്തിയപ്പോൾ മാത്രം.അവൾക്കൊന്നും പറ്റരുത് എന്നുതന്നെയാണാഗ്രഹവും.

    ഇപ്പോഴും mutual ഡിവോഴ്സ് ആയ എന്നാലും അവളുടെ പുണ്യവതി മുഖം മൂടി വലിച്ചു കീറാത്തതിൽ ഞാൻ അസ്വസ്ഥനാണ്.രണ്ട് കൂട്ടരും മനപ്പൊരുത്തമില്ലാതെ പിരിഞ്ഞു എന്നല്ലേ ഇപ്പോൾ മാട്ടുള്ളവരുടെ കണ്ണിൽ. എല്ലാം എല്ലാവരുമാറിയണം അവളെ ഒറ്റപ്പെടുത്തണം വിശ്വാസ വഞ്ചന എന്താണെന്നറിയണം അവൾ.താൻ നേടിയത് ഒന്നുമില്ലായിരുന്നു എന്നും അതിനേക്കാൾ മൂല്യമുള്ളത് തട്ടിത്തെറുപ്പിച്ചതിനു അവൾ നീറി നീറി ജീവിക്കണം.

    ഷാന പതിവ് പോലെ നിറഞ്ഞാടിയിട്ടുണ്ട് അരപ്പിരി ലൂസും കാട്ടിക്കൂട്ടലും എല്ലാം നന്നായിട്ടുണ്ട്.

    Karma is not a bitch she is a mirror –
    Dustin poirier ufc 264 ശേഷം പറഞ്ഞ വാക്കുകൾ തന്നെയാണ് ഞാനും പറയുന്നത്.കണ്ണാടിയിൽ തട്ടി റിഫ്ലെക്ട ചെയ്തപോലെ വിശ്വാസ വഞ്ചന അവൾ കാണിച്ചപ്പോൾ ഇപ്പോൾ അവളും വിശ്വാസ വഞ്ചനക്ക് ഇരയാകുന്നു.

    ഏതായാലും മ്മളെ ചെക്കൻന്റെ ആദ്യത്തെ മറുപടി കലക്കി. അങ്ങനെ എല്ലാം ഏറ്റടുത്ത പുണ്യാളനാവേണ്ട. എല്ലാം കേട്ട് മറ്റുള്ളവർക്ക് എന്തേലും പറ്റിയാൽ അവരുടെ വിധി അവൾ ചത്താൽ കർമഫലം എന്നുപറയാനാണ് എന്റെ തലച്ചോർ എന്നീ പ്രേരിപ്പിക്കുന്നത്. അവൻ ഇപ്പോൾ ഉഷാറാകുന്നുണ്ട്. എല്ലാത്തരത്തിലും അവനും വളരട്ടെ.
    പെണ്ണിന്റെ മുതലക്കണ്ണീരിൽ എല്ലാം മറക്കാനും പൊറുക്കാനും നിൽക്കണ്ട ആവിശ്യമില്ല. എല്ലാം ചെയ്ത് കൂട്ടിയിട്ട് അവസാനം കരഞ്ഞാൽ മതിയല്ലോ. ഉപ്പുതുന്നവൻ വെള്ളം കുടിച്ചേ പറ്റൂ എന്നത് പ്രകൃതി നിയമമാണ്.

    അവന്റെ അച്ഛനും അമ്മയ്ക്കും ഇപ്പോഴും അവളോട്‌ ഒരിഷ്ടമുണ്ടാകും.എല്ലാരും അവളെ തള്ളിപ്പറയണം. ചെയ്ത തെറ്റ് അവൾ അറിയണം.മക്കളെ തള്ളി വീട്ടിൽ കീറി വരുന്ന മരുമകളെ അന്ധമായി വിശ്വസിച്ച അവരും അനുഭവിക്കണം. ഇങ്ങനെയൊരു മകളെ പ്രസവിച്ചതോർത് അവളുടെ അമ്മയും അച്ഛനും ദുഖിക്കണം എല്ലാം അവൾ കാണണം.അവൾ ഇഞ്ചിജിഞ്ജയി മരിക്കണമ്മ എന്ന് ഞാൻ പറയൂലാ.. എന്നാലും അനുഭവിക്കണം.

    ഇങ്ങനൊയൊക്കെയാണെങ്കിലും ഉള്ളിന്റെ ഉള്ളിൽ ഞാനും ആഗ്രഹിക്കുന്നത് അവർ ഒന്നിക്കുന്നതാണ്

    1. ഈ പാർട്ട്‌ പക്ഷെ അത്ര മികച്ചതെയി തോന്നിയില്ല എനിക്ക് പക്ഷെ. എന്തോ ഒരു മിസ്സിംഗ്‌ തോന്നി . വ്യൂ മാറുന്നതും ഒരു സുഖം കിട്ടിയില്ല. മൊത്തത്തിലൊരു ഉത്സാഹക്കുറവ്. കഥയിലും അത് തന്നെയാണല്ലോ അവസ്ഥ അത് കൊണ്ടായിരിക്കുമോ..

      1. ആകാം… ഈ പാർട്ട് ഒരുപാട് കാര്യങ്ങൾ ഡീറ്റൈൽസ് വേണ്ടത് മനഃപൂർവം ഒഴിവാക്കിയിട്ടുണ്ട്… ആക്ച്വലി 3/4 പാർട്ട് ഒറ്റ പാർട്ട് ആക്കി… അതിന്റെ കുറവ് ഉണ്ടാകാം… പിന്നെ കുറെ ചോദ്യങ്ങൾ മിസ്സിംഗ്‌ ലിങ്ക്സ് ബാക്കി വച്ചിട്ടുണ്ട്… പിന്നെ ഇമോഷണൽ ആയ ഒരു ഭാഗം… ഷാനയുടെ സീൻ / എൻഡ് ഒഴിച്ച് നിർത്തിയാൽ വ്യക്തികളുടെ ഇമോഷൻസ് ആണ് ഈ ഭാഗം ഇമ്പോർട്ടൻസ് കൊടുത്തത്… അതിൽ അവരുടെ pov ഉണ്ടെങ്കിൽ മാത്രമേ വായനക്കാരന് ആ ഫീൽ മിസ്സ്‌ ആകാതെ ലഭിക്കു… അനുവിന്റെ ഫീൽ മനസ്സ് വരുണിന് കാണാൻ ആകില്ല… അജിത് പറയുന്നത് അവന് അറിയില്ല.. സൊ കഥക്ക് അതെന്താപേക്ഷിതം ആയി വന്നു… ❤️

    2. പിന്നെ ഈ കർമ എന്ന സാധനം totally misunderstood ആണ്… ആസ് per ഹിന്ദു mythology… കർമ ഈ ജന്മം അല്ല അടുത്ത ജന്മം കർമ ഫലം ഉള്ളു… ഈ ജന്മം ധർമം ഫലം തരുന്നത് ✌️

  13. വേറെ എന്താ varun വരുന്നു രാക്ഷിക്കുന്നു
    വരുന്നോട് ഇഷ്ട്ടം പുക്കുന്നു ?

    1. Nizhal ആണ്

      1. മനസ്സിലായി… അവൾക് ആൾറെഡി പ്രേമം ഉണ്ട്… ബട്ട്‌ ഇത്‌ കൊണ്ട് മൂക്കില്ല… ✌️?

        1. Bro full time online ആണല്ലോ
          എല്ലാം കമന്റ്‌ reply കൊടുക്കുന്നുട്ടലോ ?

          1. അത് കമന്റ്സ് അല്ലേ നമുക്ക് പ്രചോദനം… പുതിയ കഥക്ക് ഉള്ള ഐഡിയ വരെ കിട്ടും മൊത്തോം വായിച്ചാൽ… അപ്പോൾ റിപ്ലൈ കൊടുക്കണം… കഥയെ പറ്റി സംശയം ഒന്നും പാടില്ല ❤️

  14. കഥ ഇപ്പൊ എങ്ങോട്ടാ പടച്ചൊനെ പോവുന്നെ?????

    എന്തരോ എന്തോ

    അടുത്ത പാർട്ട് കട്ട വെയ്റ്റിംഗ് നീ പൊളിക്ക് മുത്തേ???

    1. കഥ ഇപ്പോളും എന്താണ് എന്ന് പ്രെഡിക് ചെയ്യാൻ ആകാത്ത ഇടത്തു തന്നെയാണ്… ലാസ്റ്റ് വരെ എങ്ങനെ എങ്കിലും അത് ഞാൻ തുടരും ?

  15. Veendum thrilling le kondoyi nirthiyallo easwara veendum ninne ennu varum choiche bhudhimuttikqnqllo nne alochikumbolq

    1. അതിപ്പോ എനിക്ക് ശീലം ആയി ???

  16. adutha part eppozha

    1. onnu rakshichu koode

      1. അവളെ തട്ടിയേക്കാം.. പൊതു അഭിപ്രായം അതാണ് ?

        1. നല്ല അഭിപ്രായം ?

        2. രക്ഷിക്കാം എന്നെ ❤️

    2. അടുത്ത പാർട്ട് വേഗം വരും ?

  17. അജിത്-അനു ലവ് എന്തോ പോലെ തോന്നി. ഈ ഡിവോഴ്സ് procedures നടക്കുന്ന ടൈം ഉള്ള അവരുടെ ബന്ധം ഒന്നും പറഞ്ഞില്ലാലോ.
    ആകെ ലാസ്റ്റ് കുറെ നാൾ ആയി വിളിച്ചിട്ട് എന്ന് മാത്രം.
    ആകെ നായികയെ നായകനിലേക് അടുപ്പിക്കാൻ ശ്രമിച്ച പോലെ തോന്നി.
    ഓള് ഇവിടെ കിടന്നു തട്ടിപോയാലും നല്ലതേ ഉള്ളു. ഇവൾ ആരു ആര്യ സിനിമയിലെ ഗീതയോ ആത്മത്യ ചെയ്യുമെന്നു പേടിച്ചു ലവ് പറയാൻ

    ലാസ്റ്റ് രക്ഷപെടുത്താൻ പ്രേമിക്കുന്നവനെ വിളിക്കാതെ തേച്ചവനെ വിളിക്കുന്നത് മറ്റൊരു മികച്ച പ്രവണത.

    1. അണ്ണാ… കമന്റിലെ ആദ്യ ഭാഗം മറുപടി കഥയിൽ ഉണ്ട്… കൃത്യം ആയി വരും… ഓൾ പാവം ആണ്… ??

      അജിത് വിളിച്ച് വരുത്തി… അവന് ആക്‌സിഡന്റ് ആയ വിവരം അറിയില്ല.. ലാസ്റ്റ് ലിജു കാൾ സമ്മറി കൂടെ കാണിക്കും… സൊ അജിത് കൂടെ ചേർന്നു ചതിക്കുവാ എന്ന് അവൾക് തോന്നി… ആ മൊമെന്റ് അവൾ വരുണിനെ ഓർത്ത് പോകുന്നു… കാരണം അവൾക് അറിയാമല്ലോ അവൻ അവളെ എത്ര സ്നേഹിച്ചിരുന്നു എന്ന് ?

  18. Echiri spoiler pole ane comment

    ? Vann Vann eppo anunodu sahadapam varuvanalo ethra okke deshyam vannalum rape attempt pole onnum oralkum vararuth ennanu ente erith
    Enthayalum nalla oru part ayirunnu ethum

    Eni eppo last evarodu ulla prathikaram akuvo titile action

    Appo waiting to next part ?

    With love sja

    1. വൈറ്റ് വാഷ് ചെയ്ത് വെളുപ്പിച്ചല്ലേ പറ്റു… നായിക ആയിപ്പോയില്ലേ… ഒരു എഴുത്തുകാരന്റെ രോദനം ????❤️

  19. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

    ❤️?

    1. ❤️❤️❤️പാർത്ഥ ?

    1. നെക്സ്റ്റ് ടൈം

  20. 21 പേജ് ഉള്ളൂ എന്നു വിചാരിക്കണ്ട … പേജ് ലെങ്ത് കൂടിയത് കൊണ്ടാണ് … 35 paginulla കണ്‍ടെന്‍റ് ഉണ്ട് …

    1. Oh my god… Thaathaa… Escape?

      1. Appo next part ennu varum??????????

Comments are closed.