Life of pain-Game of demons 9[climax] [demon king] 1628

എന്നാൽ നാലമാന്റെ കാല് രാജീവിന്റെ നെഞ്ചിൽ പതിഞ്ഞിരുന്നു….
രാജീവ് പുറകിലേക്ക് തെറിച്ചുവീണു…. അവന്റെ കയ്യിൽ കമ്പി ദൂരേക്ക് തെറിച്ചുവീണു…
ഒട്ടും സമയം പാഴാക്കാതെ നിലത്ത് വീണ രാജീവിനെ ആക്രമിക്കാൻ നാലമനും അഞ്ചാമനും അവന്റെ നേരെ ഓടിയടുത്തു.
അതി വേഗത്തിൽ രാജീവ് ചാടി എഴുന്നേറ്റു….
തന്റെ മുന്നിലേക്ക് വന്ന  നാലാമനിൽ നിന്നും ഒഴിഞ്ഞു മാറി അഞ്ചാമന്റെ വയറിലേക്ക് ശക്തിയിൽ അടിച്ചു…ആ അടിയിൽ അയാളുടെ സകല നിയന്ത്രണവും പോയി….
ശരീരം ബലക്ഷയം സംഭവിച്ചു…
തന്റെ കയ്യിലെ ആയുധം നിലത്തേക്ക് വീണു…
ഒന്ന് ശ്വാസം പോലും നേരെ വിടാനാവാതെ നിലത്തേക്ക് കുനിഞ്ഞിരുന്നു….നാലാമൻ തിരിഞ്ഞു നിന്ന രാജീവിന്റെ തല ലക്ഷ്യമാക്കി വടി വീശി….
എന്നാൽ അവനതിൽ കടന്നു പിടിച്ചു…
അവന്റെ വലതുകൈ ഉപയോഗിച്ചുകൊണ്ട് രാജീവിന്റെ കഴുത്തിൽ മറുകെ പിടിച്ചു….

അവൻ വളരെ ശക്തൻ ആയിരുന്നു…
അത് ആ പിടിയിൽ നിന്നുതന്നെ രാജീവിനത് മനസ്സിലായി….
തന്റെ മുന്നിൽ നിൽക്കുന്ന അവളെനോക്കി രാജീവ് ചിരിച്ചു….

ശേഷം അവൻ ബലമായി പിടിച്ചിരിക്കുന്ന കയ്യിന്റെ തള്ളവിരലിൽ പിടിച്ച് കഴുത്തിൽ നിന്നും വിടുവിച്ചു…
അനായാസം കൈ കഴുത്തിൽ നിന്നും ഊരിവന്നു…
ആ കയ്കൾ പതിയെ ഇരുവശത്തേക്കും തിരയുവാൻ തുടങ്ങി….

അയാൾ രാജീവിനെ ചവിട്ടനായി കാല് പൊക്കിയതും അതി വേഗത്തിൽ രാജീവ് ആ കാലിലേക്ക് ചവിട്ടി….

ഒപ്പം എല്ല് പൊട്ടുന്ന ശബ്ദവും…

‘”””””” ആഹ്………….'”””””

അവൻ അലറി.

രാജീവ് ചാടി അവന്റെ മുഖത്തേക്ക് മുട്ടുകളുകൊണ്ട് തൊഴിച്ചു…

അയാൾ ബോധരഹിതനായി നിലത്ത്‌വീണു….

നാലാമൻ അപ്പോഴേക്കും ഏഴുന്നേറ്റിരുന്നു…
രാജീവ് അവനു നേരെ ഓടി ഒരു ടൊർനാടോ കിക്ക്‌ അവന്റെ മുഖത്തേക്ക് കൊടുത്തു…
അവനും നിലത്ത് വീണു…
അവന്റെ ദേഹം മണ്ണിൽ വീണപ്പോൾ അവിടുള്ള പൊടി പറക്കുവാൻ തുടങ്ങി……

രാജീവ് പിന്നെയും അലിയെ നോക്കി…
ഒരു ചിരിയോടെ…

അലി ജീപ്പിന്റെ ബോണറ്റിൽ ഇരുന്ന് ഒരു സിഗരറ്റും കത്തിച്ച് ഇതെല്ലാം നോക്കി രസിക്കുകയായിരുന്നു….

അയാൾ ബാക്കിയുള്ള ഗുണ്ടകളെ നോക്കി തലയാട്ടി…
ആ 10 പേരും അവനു നേരെ ഓടി…
ഇപ്രാവശ്യം ഓരോന്നായി വിടാൻ അലി തയ്യാറായില്ല….

രാജീവ് അവിടുള്ള ഒരു കമ്പിക്കഷ്ണം കയ്യിലെടുത്തു….
ആദ്യം എത്തിയവന്റെ വയറിലേക്ക് ആഞ്ഞടിച്ചു…
പിറകെ വന്നവൻ തന്നെ ചവിട്ടാൻ നോക്കിയെങ്കിലും അതിനു മുന്നേ അവന്റെ നെഞ്ചിൽ രാജീവിന്റെ കാല് കൊണ്ടിരുന്നു…

അവൻ തെറിച് പിന്നാലെ വന്ന 2 പേരുടെ ദേഹത്ത് വീണു…
ഒരാൾ രാജീവിന്റെ പുറകിലൂടെ അവനെ അടിക്കാൻ നോക്കി…
എന്നാൽ രാജീവ് കാലുകൊണ്ട് പുറകോട്ട്  സൈഡ് കിക്ക്‌ ചെയ്തു….
അത് കൊണ്ടത് അവന്റെ ലിംഗസ്ഥായി ഭാഗത്ത് ആയിരുന്നു…..

20 Comments

  1. Poli story oru rakshayum illa orupad ishtayi ????

  2. Poli story orupad ishtayi ????

  3. avasanichu lle
    appo ini tension vendallo
    samayam pole vaayikkaam
    tension adikkaan vayyathondaa
    bhruguve

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????
      അവസാനിച്ചിട്ട് മാസങ്ങൾ ആയി…
      ഇവടെ ഇപ്പൊ അവസാനിച്ചേ ഉള്ളു

  4. ?

  5. Kadha elam kondum aadipwoli aaito
    Inim ezhuthne
    Waiting aahn next wrk inn vendi
    All the best ?

  6. നിലാവിന്റെ രാജകുമാരൻ

    നന്നായി അവസാനിപ്പിച്ചു
    അവസാന ഭാഗത്തു ഉള്ള fight scenes എല്ലാം super
    5, 6 ഒക്കെ ആയപ്പോ ചെറിയ ലാഗു ഒക്കെ തോന്നിയായിരുന്നു
    പിന്നെ ആതി ഒക്കെ ഉള്ളത് കൊണ്ട് വലിയ പ്രശ്നം ഒന്നും തോന്നിയില്ല
    അവസാനം ഇരുട്ടത് കണ്ണ് കാണുന്നതു ഒക്കെ അവതരിപ്പിച്ചതു അടിപൊളി ആയിരുന്നു

    ഒരു രക്ഷയും ഇല്ലാത്ത കഥ
    സീസൺ 1 ഇൽ പറഞ്ഞ സെയിം ending

    അത് അറിയുന്നത് കൊണ്ട് തന്നെ എല്ലാരും രക്ഷപ്പെടും എന്ന് അറിയാലോ
    അതുകൊണ്ട് വലിയ ടെൻഷൻ ഇല്ലാതെ രക്ഷപെട്ടു ??

    ആക്ഷൻ എഴുതുന്നത് devasuran കഴിഞ്ഞ നിർത്തുവാണെന്ന് കേട്ടു (നന്നാവുക ആണെന്ന്)??

    Waiting for devasuran and other short stories like എന്റെ ചിന്നുട്ടി
    ❤️

  7. ഒരു വായനക്കാരൻ

    ഇവിടെ പറയാമോ എന്ന് അറിയില്ല എന്നാലും പറയാം…

    KK യില് ആണ് ആദ്യം ആയി നിങ്ങളുടെ ഒരു കഥ കണ്ടത്. ഒരു CUCKOLD കഥ. പിന്നീട് LIFE OF PAIN വായിച്ച്. സത്യത്തിൽ നിങ്ങളുടെ ആരാധകൻ ആയി. അതിന് ശേഷം കണ്ടത് രേവതിയുടെ അഭിനിവേശം. വീണ്ടും കത്തകരനോട് ഒരു വെറുപ്പ് തുടങ്ങി… പിന്നെ ഈ കഥ കണ്ടപ്പോൾ wonder അടിച്ച് മനസ്സിൽ. ഇഷ്ടപ്പെട്ട ഒന്ന് പങ്കിടുമ്പോൾ കിട്ടുന്ന സന്തോഷം വളരെ അധികം ആണ് എന്ന് വിശ്വസിക്കുന്ന ഒരാള് ആണ് ഞാൻ എങ്കിലും പങ്ക് വേക്കതെ സ്വന്തം ആക്കി മാത്രം വെക്കുമ്പോൾ ആണ് ഭാര്യ അല്ലെങ്കില് ഭർത്താവ് എന്ന ആളോട് ഉള്ള സ്നേഹം ഏറ്റവും കൂടുതൽ ആകുക എന്ന് മാത്രം ചിന്തിക്കുകയും ചെയ്യുന്നു ഞാൻ. പക്ഷേ നിങ്ങളുടെ രേവതിയുടെ കഥയും ( രണ്ടു ഭഗമെ വായിച്ചിട്ടുളള) ആദ്യത്തെ cuckold കഥയും ( അതും 1-2 parts വായിച്ച് നിറുത്തി) വായിച്ച എനിക് നിങൾ തന്നെ ആണ് ഈ കഥയും എഴുതുന്നത് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. രേവതിയുടെ കഥയിൽ നിങ്ങള്ക് അത്തരം ജീവിതം വലിയ പ്രശ്നം എല്ലാ എന്ന് എഴുതിയതും കണ്ടൂ…

    എങ്ങനെ ആണ് അത്തരം മനസ്സ് ഉള്ള ഒരാൾക്ക് ഇങ്ങനെ എഴുതാൻ കഴിയുന്നത്. അല്ലെങ്കിൽ ഇങ്ങനെ എഴുതുന്ന ഒരാൾക്ക് എങ്ങനെ അങ്ങനെ ചിന്തിച്ച് എഴുതാൻ കഴിയുന്നു…? സ്വന്തം ഇണയെ പങ്ക് വെക്കുന്നു ആളോട് അത്തരം ചിന്തകളോട് പോലും വെറുപ്പ് ആണ് എനിക്. അത് കൊണ്ട് ആകാം ഇത്തരം ഒരു സംശയം വന്നത്..

    (പിന്നെ ഞാൻ ഇപ്പൊ KK യില് പോകാറില്ല… ചില തിരിച്ചു അറിവുകൾ എന്നോ മാറിയ ചിന്തകള് എന്നോ വിളിക്കാം….)

    ഇനിയും ഇതുപോലെ നല്ല കഥകളും ആയി വരുമ്പോൾ കാണാം… ഇവിടെ വെച്ച്…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ബ്രോ… ഒരുപാട് നന്ദി…

      പക്ഷെ നിങ്ങൾ പറഞ്ഞ കാര്യം എനിക്ക് മനസ്സിലായില്ല…

      രേവതിയുടെ കഥയോ???

      Life of pain ഞാൻതന്നെ എഴുതിയ കഥയാണ്… നിങ്ങൾ പറഞ്ഞ ഈ കഥകളൊന്നും എന്റെയല്ല…

      നിങ്ങൾക്ക് ആള് മാറിയതാണ്….

      KK യിൽ ആണേൽ അവിടെ പോയി എന്റെ auther ലിസ്റ്റ് എടുത്തു നോക്കു….

      ഞാനിതുപോലെ ഉള്ള കഥകളൊന്നും എഴുതറില്ല…

      1. ഒരു വായനക്കാരൻ

        സോറി…. അതും DK ഇതും DK… രണ്ടും ഒന്നു ആണ് എന്ന് തോന്നി… KKyil ഞാൻ ഇപ്പൊ. പോകാറില്ല… രണ്ടും ഒരാള് ആണ് എന്ന് കരുതി ഒരു അസുഖകരമായ വിയോജിപ്പ് ഉണ്ടായിരുന്നു… ഇപ്പൊ അത് പൂർണം ആയും മാറി… തെറ്റിദ്ധരിച്ചതിന് sorry….

        അപ്പോ അടുത്ത കഥയിൽ കാണാം….

  8. Super ??

  9. ❤️❤️❤️

  10. Saho ഇ കഥ ഞാൻ kk യിൽ വായിച്ചതാണ് എന്നാലും ഇവടെ submit ഡേറ്റ് നോക്കി ഇരുന്നു വായിച്ചു വേറെ ലെവൽ സാധനം ആണ് അവടെ തന്നെ 2 തവണ വായിച്ചു കഴിഞ്ഞ ഇങ്ങോട്ട് കൊണ്ട് വന്ന എന്നാലും വായിച്ചു ഒരു രസമുണ്ട് …..

    ഇനിയും നല്ല കഥയു മായി വരുന്നതും കാത്തു ഫാൻ ബോയ് ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx മുത്തേ???

  11. നിന്റെ സ്റ്റോറി എല്ലാം ബുക്‌മാർക് ആണ് പേടിക്കണ്ട ?

    വായിക്കാം ❤❤

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ???????

  12. രാഹുൽ പിവി

    ❤️

  13. ഫാൻ ബോയ് സൈക്കോ

    From ഫാൻ ബോയ് ??

    1. നീ ആ കുഞ്ഞപ്പൻ അല്ലെടാ

Comments are closed.