Life of pain-Game of demons 9[climax] [demon king] 1628

അതും പറഞ്ഞ് മനു മുന്നോട്ട് നടന്നു. പക്ഷെ അഞ്ചു ഒരടിപോലും മുന്നോട്ട് വച്ചില്ല.

മനു: എന്താടി വരുന്നില്ലേ….

അഞ്ചു: എന്തേ…. അവളെ മാത്രേ പൊങ്ങുകയുള്ളോ…. എന്നെയിന്നും പൊങ്ങില്ലേ….

മനു: എടുത്തിട്ടോ….. എടി മേളിൽ പോണം… അവടെ ബ്രഷും പേസ്റ്റും എല്ലാം….

അഞ്ചു: ആഹ്…. പോണം…. എന്നേം കൊണ്ടോണം….

മനു : നമുക്കെ… ആതിടെ ബ്രഷ് എടുക്കാം…. അതാവുമ്പോൾ അത്രേം കിലോ മീറ്റർ പോണ്ടല്ലോ….

അഞ്ചു: അയ്യേ….. പൊക്കോണം…. എനിക്കൊന്നും വേണ്ടാ…. മര്യാദക്ക് എടുത്തോ….

മനു: ഭഗവാനെ…. ഇവളെന്നേം കൊണ്ടേ പോവൂ…..

അഞ്ചു: എന്താ സംശയം….

മനു :ഒരു സംശയോം ഇല്ല… വാ….

മനു അവളുടെ അടുത്ത് പോയി അവളെ എടുത്ത് പൊക്കി.

മനു: അഞ്ചു……..

അഞ്ചു: എന്തോ….

മനു: മോളിന്നലെ എന്തോന്നാ കഴിച്ചേ……

അഞ്ചു: ദോശ…. ഏട്ടനെ കാണാത്തോണ്ട് ഒന്നേ കഴിച്ചള്ളു….

മനു: very good…….

അഞ്ചു: എന്തേ…..

മനു…: ഒരു ദോശക്ക് ഇങ്ങനെ…. ഒരു അഞ്ചേണ്ണം ഉള്ളിൽ പോയിരുന്നെങ്കിൽ…. ഹോ…. ഓർക്കാൻ പോലും വയ്യ…..

അഞ്ചു: ഞാനത്ര കനൊന്നും ഇല്ലാ….

മനു: പിന്നെ…. ഇതൊന്ന് വന്ന് പൊക്കി നോക്ക്…. അപ്പൊ അറിയാ….

അഞ്ചു: ഞാനെങ്ങനെ എന്നെ തന്നെ പൊക്കാ…..എന്റെ മണ്ടൂസേ……

മനു: അത് നിന്റെ ഭാഗ്യം…..

അവൻ നടന്ന് ഡോറിൽ അടുത്തെത്തി. അത് തുറക്കാൻ അവളെ നിലത്ത് വയ്ക്കാൻ ഒരുങ്ങിയതും അഞ്ജുവിന്റെ വിലക്ക് വീണു.

അഞ്ചു: ദേ… എന്നെ ഭൂമിയിൽ വച്ചാ ഉണ്ടല്ലോ….

മനു; അപ്പൊ ഇത്‌ തുറക്കണ്ടേ….
അഞ്ചു: അതൊക്കെ ഞാൻ തുറന്നോളാ….

അതും പറഞ്ഞ് അഞ്ചു എത്തി വലിഞ്ഞ് വാതിലിന്റെ കുറ്റി തുറന്നു.
പുറത്ത് എല്ലാവരും അവരെ കാത്ത് നിൽക്കായിരുന്നു.

അവർ വരുന്നത് കണ്ടപ്പോൾ അവർ അറിയാതെ പൊട്ടിച്ചിരിക്കാൻ തുടങ്ങി.

രൂപ : എന്താ ഏട്ടാ ഇത്….. ഭാര്യയെ സുഖിപ്പിക്കണോ….

മനു: ഒക്കെ വേണ്ടിവരും എന്റെ രൂപേ…. ഇതിനെ പല്ല് തേപ്പിച്ചു കൊടുക്കണമെന്ന്….

‘അമ്മ: അയ്യേ…. പെണ്ണ് പോത്ത് പോലെ വളർന്നു…. അതിനെ താഴെ വക്കടാ…..

‘അമ്മ പറഞ്ഞു…

അഞ്ചു: ആഹാ…. ഞാൻ മാത്രേ വളന്നള്ളോ…. ദേ ഇന്നലെ ഇവൾക്കും തേപ്പിച്ചുകൊടുത്തു….

അഞ്ചു ആതിയെ ചൂണ്ടിക്കാണിച്ച് പറഞ്ഞു. ‘അമ്മ  അന്തം വിട്ട് ആതിയെ നോക്കി. അവളൊന്ന് ഇളിച്ചു കാണിച്ചു….

‘അമ്മ: ഡാ…. ഇതിന്റെ രണ്ടിന്റേം കളിക്ക് നിന്നാ നീ ഒരു വഴിയാവും ട്ടൊ…..
‘അമ്മ മനുവിനെ നോക്കി ശഖാരിച്ചു.

മനു: അതൊന്നും കുഴപ്പില്ല രാധമ്മേ…. ഇതൊക്കെ എനിക്ക് ഇഷ്ട്ടാ….

അതും പറഞ്ഞ് ഒന്ന് കണ്ണും അടച്ച് അവർ മുകളിലേക്ക് നടന്നു.

സ്റ്റപ്പിന്റെ മുന്നിൽ എത്തിയതും ആതി വട്ടം ചാടി. പെട്ടന്നായത്കൊണ്ട് അവൻ അഞ്ജുവിനെ നിലത്ത് നിർത്താൻ നോക്കി..

പക്ഷെ അഞ്ചു അവന്റെ കഴുത്തിൽ പിടുത്തമിട്ടു.

അഞ്ചു: ദേ…. എന്നെ ഇറക്കിയ കൊല്ലും ഞാൻ…

അഞ്ചു തീർത്ത് പറഞ്ഞു.

മനു:എന്നാ നീ മാറടി…..

ആതി: ഇല്ല….. എന്റെ മസാല ദോശ എവടെ കൊരങ്ങ……

മനു : മസാല ദോശയൊ….. അത് മറന്നു….

ആതി: ക്ക് ഇപ്പൊ വേണം….

മനു: എന്റെ പൊന്ന് ആതി അല്ലെ…. ഇപ്പൊ അതിന് പറ്റിയ സിറ്റുവഷൻ അല്ല…. ഒന്ന് മാറ് മോളെ….

ആതി: പറ്റില്ല……

അവളും വിടുന്നില്ല. മനു അവസാന ആശ്രയമായ അമ്മയെ നോക്കി. ഇതെല്ലാം വായിൽ കയ് വച്ച് മറച്ച് ചിരിക്കാണ്….
അവൻ രാധമ്മയെ ദയനീയമായി നോക്കി.

‘അമ്മ: എന്നെ നോക്കണ്ടാ…. നിനക്ക് ഒക്കെ ഇഷ്ട്ടല്ലേ…. അനുഭവിച്ചോ….

അതും പറഞ്ഞ് ചിരിച്ചിട്ട് ‘അമ്മ അടുക്കളയിലേക്ക് സ്‌കൂട്ട് ആയി.

മനു: എന്റെ പൊന്നോ…. രണ്ടും എന്റെ നടു ഒടിക്കും….

അഞ്ചു: ന്നാലും കൊഴപ്പില്ലാ…. എന്നെ മേലേക്ക് കൊണ്ടൊക്കോ….

മനു: ആതി……

ആതി: ഒരാതിയും വേണ്ടാ…. എനിക്കിപ്പോ സാധനം കിട്ടണം….

മനു: അയ്യോ….. കൃഷ്ണാ….. ഭഗവാനെ…….

അവൻ ഉറക്കെ ദൈവത്തെ വിളിച്ചു പ്രാർത്ഥിച്ചു. അത് കണ്ട് രൂപയും രാജീവും പൊട്ടിച്ചിരിച്ചു. രാജീവിന്റെ ചിരി അത്ര പ്രസന്നം ആയിരുന്നില്ല…മനുപറയാൻ പോകുന്ന കാര്യങ്ങളെ ഓർത്ത് അവൻ ചിന്താലു ആയിരുന്നു…പക്ഷെ ഇവിടെ നടക്കുന്നതെല്ലാം കാണുമ്പോൾ അവൻ ചിരിക്കാതിരിക്കുവാനും സാധിക്കുന്നില്ല…

മനു ഇല്ലാത്ത ഒരു ദിവസം ഈ വീട് നിശ്ശബ്ദമായിരുന്നു… അവൻ വന്ന് കേറി മണിക്കൂറുകൾക്കകം ഇവിടത്തെ അന്തരീക്ഷം തന്നെ മാറി…

അഞ്ജുവും ആതിയും അവന് കൊടുക്കുന്ന സ്നേഹവും കരുതലും വേറാരും കൊടുത്തുട്ടില്ല…
ഇന്ന് കള്ള ദേഷ്യവും കള്ള പരിഭവവും അവർ മനുവിനോട് കാണിക്കുന്നു എങ്കിലും അനവർക്കവൻ ജീവൻ ആണ്…

ഒരു പക്ഷെ വാക്കുകൾ കൊണ്ട് നിർണയിക്കാൻ കഴിയാത്ത ബന്ധം… അതെല്ലാം ഓർക്കുമ്പോൾ മുഖത്തെ ചിരിക്കൊപ്പം അകത്തെ കണ്ണിൽ കണ്ണുനീരും പൊഴിയാൻ തുടങ്ങി.

മനു: എടാ……… അളിയാ….. സമദ്രോഹി…. നീ എന്താലോജിച്ചു നിക്കാടാ…..

മനു വിളിച്ചപ്പോഴാണ് രാജീവ് ബോധവസ്ഥക്ക് വന്നത്.

രാജീവ്: എന്താടാ…..

മനു: ഒന്ന് രക്ഷിക്കടാ……

രാജീവ്: ഒന്ന് പോടാ…. അവളെ ഏറ്റിയാൽ എന്റെ നടു ഒടിയും…..

മനു: at least ഇവളെങ്കിലും മാറ്റടാ…..

രാജീവ്: ആതി….

ആതി: എന്തോ….

രാജീവ്: നിനക്ക് എന്താ വേണ്ടേ…
മസാല ദോശ അല്ലെ…. ഞാൻ വാങ്ങി തരാ….

ആതി : ഇപ്പൊ തന്നെ വേണം….

രാജീവ്: ആഹ്…. തരാം…..

20 Comments

  1. Poli story oru rakshayum illa orupad ishtayi ????

  2. Poli story orupad ishtayi ????

  3. avasanichu lle
    appo ini tension vendallo
    samayam pole vaayikkaam
    tension adikkaan vayyathondaa
    bhruguve

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????
      അവസാനിച്ചിട്ട് മാസങ്ങൾ ആയി…
      ഇവടെ ഇപ്പൊ അവസാനിച്ചേ ഉള്ളു

  4. ?

  5. Kadha elam kondum aadipwoli aaito
    Inim ezhuthne
    Waiting aahn next wrk inn vendi
    All the best ?

  6. നിലാവിന്റെ രാജകുമാരൻ

    നന്നായി അവസാനിപ്പിച്ചു
    അവസാന ഭാഗത്തു ഉള്ള fight scenes എല്ലാം super
    5, 6 ഒക്കെ ആയപ്പോ ചെറിയ ലാഗു ഒക്കെ തോന്നിയായിരുന്നു
    പിന്നെ ആതി ഒക്കെ ഉള്ളത് കൊണ്ട് വലിയ പ്രശ്നം ഒന്നും തോന്നിയില്ല
    അവസാനം ഇരുട്ടത് കണ്ണ് കാണുന്നതു ഒക്കെ അവതരിപ്പിച്ചതു അടിപൊളി ആയിരുന്നു

    ഒരു രക്ഷയും ഇല്ലാത്ത കഥ
    സീസൺ 1 ഇൽ പറഞ്ഞ സെയിം ending

    അത് അറിയുന്നത് കൊണ്ട് തന്നെ എല്ലാരും രക്ഷപ്പെടും എന്ന് അറിയാലോ
    അതുകൊണ്ട് വലിയ ടെൻഷൻ ഇല്ലാതെ രക്ഷപെട്ടു ??

    ആക്ഷൻ എഴുതുന്നത് devasuran കഴിഞ്ഞ നിർത്തുവാണെന്ന് കേട്ടു (നന്നാവുക ആണെന്ന്)??

    Waiting for devasuran and other short stories like എന്റെ ചിന്നുട്ടി
    ❤️

  7. ഒരു വായനക്കാരൻ

    ഇവിടെ പറയാമോ എന്ന് അറിയില്ല എന്നാലും പറയാം…

    KK യില് ആണ് ആദ്യം ആയി നിങ്ങളുടെ ഒരു കഥ കണ്ടത്. ഒരു CUCKOLD കഥ. പിന്നീട് LIFE OF PAIN വായിച്ച്. സത്യത്തിൽ നിങ്ങളുടെ ആരാധകൻ ആയി. അതിന് ശേഷം കണ്ടത് രേവതിയുടെ അഭിനിവേശം. വീണ്ടും കത്തകരനോട് ഒരു വെറുപ്പ് തുടങ്ങി… പിന്നെ ഈ കഥ കണ്ടപ്പോൾ wonder അടിച്ച് മനസ്സിൽ. ഇഷ്ടപ്പെട്ട ഒന്ന് പങ്കിടുമ്പോൾ കിട്ടുന്ന സന്തോഷം വളരെ അധികം ആണ് എന്ന് വിശ്വസിക്കുന്ന ഒരാള് ആണ് ഞാൻ എങ്കിലും പങ്ക് വേക്കതെ സ്വന്തം ആക്കി മാത്രം വെക്കുമ്പോൾ ആണ് ഭാര്യ അല്ലെങ്കില് ഭർത്താവ് എന്ന ആളോട് ഉള്ള സ്നേഹം ഏറ്റവും കൂടുതൽ ആകുക എന്ന് മാത്രം ചിന്തിക്കുകയും ചെയ്യുന്നു ഞാൻ. പക്ഷേ നിങ്ങളുടെ രേവതിയുടെ കഥയും ( രണ്ടു ഭഗമെ വായിച്ചിട്ടുളള) ആദ്യത്തെ cuckold കഥയും ( അതും 1-2 parts വായിച്ച് നിറുത്തി) വായിച്ച എനിക് നിങൾ തന്നെ ആണ് ഈ കഥയും എഴുതുന്നത് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. രേവതിയുടെ കഥയിൽ നിങ്ങള്ക് അത്തരം ജീവിതം വലിയ പ്രശ്നം എല്ലാ എന്ന് എഴുതിയതും കണ്ടൂ…

    എങ്ങനെ ആണ് അത്തരം മനസ്സ് ഉള്ള ഒരാൾക്ക് ഇങ്ങനെ എഴുതാൻ കഴിയുന്നത്. അല്ലെങ്കിൽ ഇങ്ങനെ എഴുതുന്ന ഒരാൾക്ക് എങ്ങനെ അങ്ങനെ ചിന്തിച്ച് എഴുതാൻ കഴിയുന്നു…? സ്വന്തം ഇണയെ പങ്ക് വെക്കുന്നു ആളോട് അത്തരം ചിന്തകളോട് പോലും വെറുപ്പ് ആണ് എനിക്. അത് കൊണ്ട് ആകാം ഇത്തരം ഒരു സംശയം വന്നത്..

    (പിന്നെ ഞാൻ ഇപ്പൊ KK യില് പോകാറില്ല… ചില തിരിച്ചു അറിവുകൾ എന്നോ മാറിയ ചിന്തകള് എന്നോ വിളിക്കാം….)

    ഇനിയും ഇതുപോലെ നല്ല കഥകളും ആയി വരുമ്പോൾ കാണാം… ഇവിടെ വെച്ച്…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ബ്രോ… ഒരുപാട് നന്ദി…

      പക്ഷെ നിങ്ങൾ പറഞ്ഞ കാര്യം എനിക്ക് മനസ്സിലായില്ല…

      രേവതിയുടെ കഥയോ???

      Life of pain ഞാൻതന്നെ എഴുതിയ കഥയാണ്… നിങ്ങൾ പറഞ്ഞ ഈ കഥകളൊന്നും എന്റെയല്ല…

      നിങ്ങൾക്ക് ആള് മാറിയതാണ്….

      KK യിൽ ആണേൽ അവിടെ പോയി എന്റെ auther ലിസ്റ്റ് എടുത്തു നോക്കു….

      ഞാനിതുപോലെ ഉള്ള കഥകളൊന്നും എഴുതറില്ല…

      1. ഒരു വായനക്കാരൻ

        സോറി…. അതും DK ഇതും DK… രണ്ടും ഒന്നു ആണ് എന്ന് തോന്നി… KKyil ഞാൻ ഇപ്പൊ. പോകാറില്ല… രണ്ടും ഒരാള് ആണ് എന്ന് കരുതി ഒരു അസുഖകരമായ വിയോജിപ്പ് ഉണ്ടായിരുന്നു… ഇപ്പൊ അത് പൂർണം ആയും മാറി… തെറ്റിദ്ധരിച്ചതിന് sorry….

        അപ്പോ അടുത്ത കഥയിൽ കാണാം….

  8. Super ??

  9. ❤️❤️❤️

  10. Saho ഇ കഥ ഞാൻ kk യിൽ വായിച്ചതാണ് എന്നാലും ഇവടെ submit ഡേറ്റ് നോക്കി ഇരുന്നു വായിച്ചു വേറെ ലെവൽ സാധനം ആണ് അവടെ തന്നെ 2 തവണ വായിച്ചു കഴിഞ്ഞ ഇങ്ങോട്ട് കൊണ്ട് വന്ന എന്നാലും വായിച്ചു ഒരു രസമുണ്ട് …..

    ഇനിയും നല്ല കഥയു മായി വരുന്നതും കാത്തു ഫാൻ ബോയ് ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx മുത്തേ???

  11. നിന്റെ സ്റ്റോറി എല്ലാം ബുക്‌മാർക് ആണ് പേടിക്കണ്ട ?

    വായിക്കാം ❤❤

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ???????

  12. രാഹുൽ പിവി

    ❤️

  13. ഫാൻ ബോയ് സൈക്കോ

    From ഫാൻ ബോയ് ??

    1. നീ ആ കുഞ്ഞപ്പൻ അല്ലെടാ

Comments are closed.