മനു ചിരിക്കാൻ തുടങ്ങി.
അഞ്ചു: ഞാൻ കാര്യമായിട്ട് പറഞ്ഞതാ…
മനു: ശരി….. അങ്ങനെ ആരെങ്കിലും വന്നെന്നിരിക്കട്ടെ….. എത്ര കാലം ഓടും….
അഞ്ചു: അതൊന്നും എനിക്കറിയില്ല…. എനിക്കെന്റെ അമ്മയെയും ആതിയെയും ഏട്ടന്റെയും ഒന്നും പറ്റാതെ അവസാനം വരെ കണ്ടാ മതി…..
മനു അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.
ആ മിഴികളിലൂടെ ചൂട് കണ്ണീരിന്റെ ഒരു തുള്ളി കനൽ പുറത്തേക്ക് ഒഴുകി. അവനത് തുടച്ചുകളഞ്ഞു.
മനു: അഞ്ചുവിന് അറിയോ…..
ഈ വീട്…..
ഒരു കാലത്ത് ഇതെനിക്ക് സ്വർഗം ആയിരുന്നു…..
പെട്ടെന്നൊരു നാൾ അത് ആകെ മാറി….
ഏതോ നരകത്തിൽ ഇരിക്കുന്നപോലെ….
എപ്പോഴും വീട്ടിലേക്ക് കേറാൻ കൊതിക്കുന്ന ഞാൻ വീട് കാണുന്ന പോലും പേടിയായി….
പിന്നൊരു ഒളിച്ചോട്ടം ആയിരുന്നു…..
കൊറേ കൊല്ലം….
ആ വീട് ഇന്നെനിക്ക് വീണ്ടും സ്വർഗ്ഗമായി….
നീയും അമ്മേം ആതിയും ഒക്കെ വന്നപ്പോ…
ഇതൊന്നും വിട്ട് എനിക്ക് എങ്ങോട്ടും പോവേണ്ട…
നമ്മൾ ഇവിടെ താമസിക്കും….'””””
അഞ്ചു അവന്റെ കണ്ണിലേക്ക് തന്നെ നോക്കി.
മനു: ഒളിച്ചോട്ടം നമ്മളെ ഭീരു ആക്കും….
നമ്മുടെ ധൈര്യം ചോർന്ന് പോകും….
പേടി കൂടും….
എനിക്ക് ജീവിതത്തിൽ ഇല്ലാത്തത് ശത്രുവിനോടുള്ള പേടിയാണ്…..
ഞാനൊന്ന് ഉറപ്പ് പറയാം….. നിങ്ങൾക്കും ഒന്നും പറ്റില്ല….. എനിക്കും ഒന്നും പറ്റില്ല……
നമ്മൾ ജീവിക്കും പേടിക്കാതെ…..
അത് ആരെ കൊന്നിട്ടയാലും………
അവൻ അവസാനം പറഞ്ഞത് കേട്ട് അഞ്ചു ഞെട്ടി എഴുന്നേറ്റു.
‘””‘ ഏട്ടാ……. എന്താ പറഞ്ഞേ…..'”””‘
അവൾ അത്ഭുതത്തോടെ ചോതിച്ചു. മനു അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.
അഞ്ചു: ഏട്ടാ വേണ്ടാട്ടോ……. ഇനി ആരേം കൊല്ലേണ്ട….. ക്ക് പേടിയാ…..
മനു: എന്തിന്……
അഞ്ചു: അറിയില്ല…… പക്ഷെ…. ഏട്ടൻ അങ്ങനൊന്നും ചെയ്യണ്ടാ…..
മനു: എടി പെണ്ണേ ഞാൻ കണ്ടൊരേ ഒന്നും കൊല്ലില്ലാ….
അഞ്ചു: ആരേം കൊല്ലണ്ടാ….. എന്തിനാ അങ്ങനെ ചെയ്യുന്നേ….
മനു: ചിലപ്പോ അങ്ങനെ ആവണം അഞ്ചു…… അല്ലെങ്കിൽ ചവുന്നത് നമ്മളാകും…..
അഞ്ചു: അതൊന്നും ഉണ്ടാവില്ല….
മനു : പിന്നെത്തിനാ നീ പേടിക്കുന്നെ…..
അഞ്ചു: നിക്ക് പേടിയൊന്നും ഇല്ല…..
മനു: ഉറപ്പല്ലേ….
അഞ്ചു: ഹമ്മ്..
മനു: എന്നാ ഒന്ന് ചിരിച്ചേ…. വന്നപ്പോ തന്നെ എന്റെ പെണ്ണിന്റേം ആതിടേം കരഞ്ഞ മുഖാ കണ്ടേ…
എനിക്ക് ആകെ നീറുന്നു….
അവൾ പതിയെ അവനെ നോക്കി ചിരിച്ചു.
മനു: ഇതെന്തോന്ന് ചിരിയാടി പിശാജേ…. ഒന്ന് മനസ്സറിഞ്ഞു ചിരിക്കടി….
അത് കേട്ട് അവൾ ഒന്നുകൂടി നന്നായി ചിരിച്ചു… ആ ചിരിയിൽ അവളുടെ സങ്കടവും വിഷമാവുമെല്ലാം എങ്ങോ പോയി.
മനു: ഹോ…. ഇപ്പോഴാ സമാധാനമായെ… എന്നാലും ഇങ്ങനെ കരയാൻ എങ്ങനെ പറ്റുന്നു നിനക്ക്…..
അഞ്ചു: സത്യം പറഞ്ഞാൽ മുത്തശ്ശൻ പോയപ്പോ മുതൽ ഞാൻ കരയാൻ തുടങ്ങിയതാ…
പിന്നെ ഏട്ടൻ രാത്രി എത്താത്തപ്പോ പേടി കൂടി…
രാജീവേട്ടൻ രാവിലെ വരുന്ന് പറഞ്ഞപ്പോ എനിക്ക് സമാധാനം ആയി…'””
മനു ഒന്നും ചോദിച്ചില്ല… അവന്റെ കള്ളം സത്യമായിരുന്നോട്ടെന്ന് വച്ചു.
മനു : പക്ഷെ എന്നിട്ടും നീ കരഞ്ഞല്ലോ…. ആ മുഖം കണ്ടാൽ അറിയാ….
അഞ്ചു: സത്യം പറഞ്ഞാ അപ്പൊ ചെറിയ ആശ്വാസം തോന്നി…. പക്ഷെ ഉള്ള് വല്ലാതെ വേദനിച്ചിരുന്നു….
ഏട്ടന് എന്തോ സംഭവിച്ചുന്ന് ആരോ ഉള്ളിന്ന് പറയും പോലെ….
പിന്നെ രാവിലെ വരാന്ന് പറഞ്ഞിട്ട് വൈകിയപ്പോ….
സഹിക്കാൻ പറ്റാത്തത് കൊണ്ടാ…. എനിക്ക് നല്ല പേടിയും ഉണ്ടാർന്നു….
മനു മറുത്തൊന്നും പറഞ്ഞില്ല…
അവൻ അവളുടെ കയ്യിൽ പിടിച്ച് തന്റെ ദേഹത്തേക്കിട്ടു…
ശേഷം ആ ചുണ്ടുകൾ കവർന്നെടുത്തു…
അഞ്ജുവിന്റെ ആതിയും മനുവിന്റെ സ്നേഹവും ആ ചുംബനത്തിൽ ലയിച്ചു ചേർന്നു.
അഞ്ചു തന്റെ കരങ്ങൾ മനുവിന്റെ ഷർട്ടിന്റെ ബട്ടണിലേക്ക് നീണ്ടു.
അപ്പോൾ തന്നെ മനു ആ കയ്യിൽ പിടിച്ചു.
അഞ്ചു: ഹും ഹും….. എന്താ ഏട്ടാ….
മനു: ഒന്ന് പൊടി…. നേരോം കാലോം ഒക്കെ നോക്ക്… പുറത്ത് അവരൊക്കെ ഉണ്ട്….
അഞ്ചു: അയ്യട…. നേരോം കാലോം നോക്കുന്ന ഒരാള്….
മനു: എന്തേ… പിടിച്ചില്ലേ….
അഞ്ചു: ഹാ… അത്ര പിച്ചില്ല….
മനു: എന്നാലേ പിടിക്കണ്ട… പിന്നെ പല്ല് തേച്ചില്ലല്ലേ….
നാറുന്നു…
അഞ്ചു: അതെങ്ങനെ… ഈ സാധനത്തെ നോക്കിയിരിപ്പല്ലയിരുന്നോ….
മനു: അതെന്താടി ഭക്ഷണോ…. ഭർത്താവ് വന്നേ ഭക്ഷണം കഴിക്കുന്ന് പറഞ്ഞ പോലെ ഞാൻ വന്നേ പല്ല് തേക്കുന്ന്…..
അഞ്ചു: അത്ര പുണ്യാളൻ ഒന്നും ആവണ്ടാ…. നാറ്റം അവടേം ഉണ്ട്….
മനു: ആണോ….
അഞ്ചു: ആണ്…
മനു: അച്ചോടാ….. ന്നാ വാ…. ഒരുമിച്ചു തേക്കാ….
അഞ്ചു: ഞാൻ തേക്കുല്ലാ….
മനു: മ്മ്…. എന്തേ….
അഞ്ചു: ഞാൻ തേക്കുല്ലാ…. വേണേൽ തേപ്പിച്ചോ….
മനു: അതെന്താ സഖാവേ പുതിയൊരു ശീലം….
അഞ്ചു: എന്തേ…. ആതിക്ക് മാത്രേ തേച്ച് കൊടുക്കൊള്ളോ…. എനിക്ക് ഇല്ലേ….
മനു: ഹമ്മ്…. അസൂയ…
അഞ്ചു: ആഹ്…. അങ്ങനെന്നെ കൂട്ടിക്കോ…
മനു: കെട്ടിപ്പോയില്ലേ…. സഹിച്ചല്ലേ പറ്റു….. വാ…..
Poli story oru rakshayum illa orupad ishtayi ????
Poli story orupad ishtayi ????
avasanichu lle
appo ini tension vendallo
samayam pole vaayikkaam
tension adikkaan vayyathondaa
bhruguve
????
അവസാനിച്ചിട്ട് മാസങ്ങൾ ആയി…
ഇവടെ ഇപ്പൊ അവസാനിച്ചേ ഉള്ളു
?
Kadha elam kondum aadipwoli aaito
Inim ezhuthne
Waiting aahn next wrk inn vendi
All the best ?
നന്നായി അവസാനിപ്പിച്ചു
അവസാന ഭാഗത്തു ഉള്ള fight scenes എല്ലാം super
5, 6 ഒക്കെ ആയപ്പോ ചെറിയ ലാഗു ഒക്കെ തോന്നിയായിരുന്നു
പിന്നെ ആതി ഒക്കെ ഉള്ളത് കൊണ്ട് വലിയ പ്രശ്നം ഒന്നും തോന്നിയില്ല
അവസാനം ഇരുട്ടത് കണ്ണ് കാണുന്നതു ഒക്കെ അവതരിപ്പിച്ചതു അടിപൊളി ആയിരുന്നു
ഒരു രക്ഷയും ഇല്ലാത്ത കഥ
സീസൺ 1 ഇൽ പറഞ്ഞ സെയിം ending
അത് അറിയുന്നത് കൊണ്ട് തന്നെ എല്ലാരും രക്ഷപ്പെടും എന്ന് അറിയാലോ
അതുകൊണ്ട് വലിയ ടെൻഷൻ ഇല്ലാതെ രക്ഷപെട്ടു ??
ആക്ഷൻ എഴുതുന്നത് devasuran കഴിഞ്ഞ നിർത്തുവാണെന്ന് കേട്ടു (നന്നാവുക ആണെന്ന്)??
Waiting for devasuran and other short stories like എന്റെ ചിന്നുട്ടി
❤️
ഇവിടെ പറയാമോ എന്ന് അറിയില്ല എന്നാലും പറയാം…
KK യില് ആണ് ആദ്യം ആയി നിങ്ങളുടെ ഒരു കഥ കണ്ടത്. ഒരു CUCKOLD കഥ. പിന്നീട് LIFE OF PAIN വായിച്ച്. സത്യത്തിൽ നിങ്ങളുടെ ആരാധകൻ ആയി. അതിന് ശേഷം കണ്ടത് രേവതിയുടെ അഭിനിവേശം. വീണ്ടും കത്തകരനോട് ഒരു വെറുപ്പ് തുടങ്ങി… പിന്നെ ഈ കഥ കണ്ടപ്പോൾ wonder അടിച്ച് മനസ്സിൽ. ഇഷ്ടപ്പെട്ട ഒന്ന് പങ്കിടുമ്പോൾ കിട്ടുന്ന സന്തോഷം വളരെ അധികം ആണ് എന്ന് വിശ്വസിക്കുന്ന ഒരാള് ആണ് ഞാൻ എങ്കിലും പങ്ക് വേക്കതെ സ്വന്തം ആക്കി മാത്രം വെക്കുമ്പോൾ ആണ് ഭാര്യ അല്ലെങ്കില് ഭർത്താവ് എന്ന ആളോട് ഉള്ള സ്നേഹം ഏറ്റവും കൂടുതൽ ആകുക എന്ന് മാത്രം ചിന്തിക്കുകയും ചെയ്യുന്നു ഞാൻ. പക്ഷേ നിങ്ങളുടെ രേവതിയുടെ കഥയും ( രണ്ടു ഭഗമെ വായിച്ചിട്ടുളള) ആദ്യത്തെ cuckold കഥയും ( അതും 1-2 parts വായിച്ച് നിറുത്തി) വായിച്ച എനിക് നിങൾ തന്നെ ആണ് ഈ കഥയും എഴുതുന്നത് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. രേവതിയുടെ കഥയിൽ നിങ്ങള്ക് അത്തരം ജീവിതം വലിയ പ്രശ്നം എല്ലാ എന്ന് എഴുതിയതും കണ്ടൂ…
എങ്ങനെ ആണ് അത്തരം മനസ്സ് ഉള്ള ഒരാൾക്ക് ഇങ്ങനെ എഴുതാൻ കഴിയുന്നത്. അല്ലെങ്കിൽ ഇങ്ങനെ എഴുതുന്ന ഒരാൾക്ക് എങ്ങനെ അങ്ങനെ ചിന്തിച്ച് എഴുതാൻ കഴിയുന്നു…? സ്വന്തം ഇണയെ പങ്ക് വെക്കുന്നു ആളോട് അത്തരം ചിന്തകളോട് പോലും വെറുപ്പ് ആണ് എനിക്. അത് കൊണ്ട് ആകാം ഇത്തരം ഒരു സംശയം വന്നത്..
(പിന്നെ ഞാൻ ഇപ്പൊ KK യില് പോകാറില്ല… ചില തിരിച്ചു അറിവുകൾ എന്നോ മാറിയ ചിന്തകള് എന്നോ വിളിക്കാം….)
ഇനിയും ഇതുപോലെ നല്ല കഥകളും ആയി വരുമ്പോൾ കാണാം… ഇവിടെ വെച്ച്…
ബ്രോ… ഒരുപാട് നന്ദി…
പക്ഷെ നിങ്ങൾ പറഞ്ഞ കാര്യം എനിക്ക് മനസ്സിലായില്ല…
രേവതിയുടെ കഥയോ???
Life of pain ഞാൻതന്നെ എഴുതിയ കഥയാണ്… നിങ്ങൾ പറഞ്ഞ ഈ കഥകളൊന്നും എന്റെയല്ല…
നിങ്ങൾക്ക് ആള് മാറിയതാണ്….
KK യിൽ ആണേൽ അവിടെ പോയി എന്റെ auther ലിസ്റ്റ് എടുത്തു നോക്കു….
ഞാനിതുപോലെ ഉള്ള കഥകളൊന്നും എഴുതറില്ല…
സോറി…. അതും DK ഇതും DK… രണ്ടും ഒന്നു ആണ് എന്ന് തോന്നി… KKyil ഞാൻ ഇപ്പൊ. പോകാറില്ല… രണ്ടും ഒരാള് ആണ് എന്ന് കരുതി ഒരു അസുഖകരമായ വിയോജിപ്പ് ഉണ്ടായിരുന്നു… ഇപ്പൊ അത് പൂർണം ആയും മാറി… തെറ്റിദ്ധരിച്ചതിന് sorry….
അപ്പോ അടുത്ത കഥയിൽ കാണാം….
Super ??
❤️❤️❤️
Saho ഇ കഥ ഞാൻ kk യിൽ വായിച്ചതാണ് എന്നാലും ഇവടെ submit ഡേറ്റ് നോക്കി ഇരുന്നു വായിച്ചു വേറെ ലെവൽ സാധനം ആണ് അവടെ തന്നെ 2 തവണ വായിച്ചു കഴിഞ്ഞ ഇങ്ങോട്ട് കൊണ്ട് വന്ന എന്നാലും വായിച്ചു ഒരു രസമുണ്ട് …..
ഇനിയും നല്ല കഥയു മായി വരുന്നതും കാത്തു ഫാൻ ബോയ് ???
Tnx മുത്തേ???
നിന്റെ സ്റ്റോറി എല്ലാം ബുക്മാർക് ആണ് പേടിക്കണ്ട ?
വായിക്കാം ❤❤
???????
❤️
From ഫാൻ ബോയ് ??
നീ ആ കുഞ്ഞപ്പൻ അല്ലെടാ
??